Sunday, November 21, 2010

പ്രാദേശിക വാദത്തിന്റെ മറ്റൊരു ദുരന്തം - 2G അഴിമതി.


   പ്രാദേശിക വാദത്തിന്റെ മറ്റൊരു ദുരന്തമാണ് 2G അഴിമതിക്ക് നേരെ നടപടിയെടുക്കാന്‍ വൈകുന്നത്. പ്രാദേശിക വാദത്തില്‍ ആധിഷ്ഠിതമായ പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ അധികാരത്തില്‍ വരുന്ന എല്ലാ കേന്ദ്ര സര്‍ക്കാരുകള്‍ക്കും ഇതുപോലെയുള്ള  പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഒരു പക്ഷേ കേന്ദ്ര മന്ത്രി രാജ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ നിയമ നടപടികള്‍ തുടങ്ങിയെനെ. ആദര്ശ് ഫ്ലാറ്റ് വിവാദത്തിലും, കോമന്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയിലും അത് നമ്മള്‍ കണ്ടതാണ്. ആരോപണം ഉണ്ടായപ്പോള്‍ തന്നെ നടപടികള്‍ എടുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു. എന്നാല്‍ 2G അഴിമതിക്ക് നേരെ നടപടിയെടുക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നത് ഡി‌എം‌കെ എന്ന പ്രാദേശിക പാര്‍ട്ടിയുടെ
കേന്ദ്രത്തിലുള്ള ശക്തി തെളിയിക്കുന്നു. ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്ര ഭരണത്തില്‍ അവരുടെ ശക്തി തെളിയിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ ഗതി എന്താകും  എന്നു നാം ചിന്തികേണ്ടിരിക്കുന്നു.  പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാദേശിക താത്പര്യത്തിനുപരി ദേശീയമായി ഒന്നും ചിന്തികേണ്ടത്തതിനാല്‍ തങ്ങളുടെ പ്രദേശത്ത് എന്താണോ വേണ്ടത് അതിനു വേണ്ടി കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി വിലപേശുന്നു. 

  എന്തുകൊണ്ട് പ്രദേശിക പാര്‍ട്ടികള്‍  ഉണ്ടാകുന്നു എന്നു ചിന്തിച്ചാല്‍ നമ്മുടെ ദേശീയ പാര്‍ട്ടികള്‍ തന്നെയാണ് ഇതിന് ഉത്തരവാദി. കാരണം പ്രാദേശിക പ്രശ്നങ്ങളില്‍ അവരുടെ താത്പര്യകുറവ് തന്നെ അതിനു കാരണം. ഒരുപോലെ ചിന്തിക്കുന്ന അല്ലെങ്കില്‍ ഒരേ ആശയം ഉള്ള ഒരുകൂട്ടം ജനങ്ങള്‍ സംഘടിച്ചാണ് ഒരു പാര്‍ട്ടി ഉണ്ടാകുന്നത്. ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുമ്പോള്‍ അല്ലെങ്കില്‍ തങ്ങളുടെ ഉന്നമനത്തിനായി ഒന്നും ചെയ്യാതെവരുമ്പോള്‍ അവിടുള്ള ജനങ്ങള്‍ ഇതിനായി പോരാടുകയും അങ്ങനെ ഒരു പ്രാദേശിക പ്രസ്ഥാനം ഉണ്ടാകുകയും അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും  പിന്നെ അവര്‍ ഒരു പാര്‍ട്ടിയായി രൂപപ്പെടുന്നു. അപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ക്കു പ്രാദേശിക തലത്തില്‍ ശക്തി ക്ഷയിക്കുകയും പിന്നെ ഭരണം നിലനിര്‍ത്താന്‍ ഈ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടികേണ്ടി വരുന്നു. സംസ്ഥാന ഭരണത്തില്‍ ഇത് അത്ര അപകടം പിടിച്ചതല്ല എങ്കിലും കേന്ദ്ര ഭരണത്തില്‍ ഇത് അപകടമാണ്. ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇതാണ്. കോണ്‍ഗ്രസ്സിന് ഡി‌എം‌കെ-യെ നേരിട്ടു എതിര്‍ക്കുവാന്‍ സാധിക്കുകയില്ല കാരണം ഡി‌എം‌കെയുടെ പിന്തുണയില്ലാതെ സര്‍ക്കാരിന് മുന്‍പോട്ടു പോകാന്‍ കഴിയില്ലയെന്നതുതന്നെ. ശ്രീലങ്കന്‍ പ്രശ്നത്തിലും അവരുടെ ശക്തി നമ്മള്‍ കണ്ടതാണ്. മറ്റൊരു അപകടം എന്നത് കേന്ദ്രത്തില്‍ സ്ഥിരതയില്ലാത്ത സര്‍ക്കരാണ് ഇരിക്കുന്നത് എന്നു നിക്ഷേപകര്‍ക്ക്  തോന്നിയാല്‍ അവര്‍ ഒരിക്കലും നമ്മുടെ നാട്ടിലേക്കു നിക്ഷേപം ഇറക്കുകയില്ല. അങ്ങനെവരുമ്പോള്‍ നമ്മുടെ നാടിന്റെ വളര്‍ച്ചയെ അത് ബാധിക്കുന്നു. നമ്മുടെ അയല്‍ക്കാര്‍ വളരുന്നത് നമ്മള്‍ നോക്കിനില്‍കേണ്ടിവരും. ദേശീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ഇതൊക്കെ മനസിലായി തുടങ്ങി എന്നു തോന്നുന്നു  അതുകൊണ്ടാണ് പ്രദേശികതലത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ തങ്ങളുടെ പ്രവര്‍ത്തകരോട് അവര്‍ ആവശ്യപ്പെടുന്നത്.  

  

1 comment:

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി