ജയിച്ചാല്‍ ഒരു മെഴുകുതിരി, ഫസ്റ്റ് ക്ലാസ്സിന് രണ്ടു മെഴുകുതിരി, ഡിസ്റ്റിങ്ഷന്‍ കിട്ടിയാല്‍ ഒരു കൂട് മെഴുകുതിരി......റാങ്കുകിട്ടിയാല്‍ എന്തു കൊടുക്കുമെന്ന് മാത്രം എഴുതീയിട്ടില്ല. എന്തോ ദൈവം സഹായിച്ചാല്‍ പോലും എനിക്കു റാങ്കുകിട്ടില്ലന്നു തോന്നിയതുകൊണ്ടാവാം ആ നേര്‍ച്ച വേണ്ടന്നു വെച്ചത്. പണ്ട് പത്താം ക്ലാസ്സ് പരീക്ഷ ഒരുക്കത്തിന്റെ മുന്നോടിയായി അറിയാവുന്ന പരിശുദ്ധമ്മാര്‍ക്ക് നേര്‍ന്ന നേര്‍ച്ചകള്‍ മറന്നു പോകാതിരിക്കാന്‍ സ്വന്തം ഡയറിയില്‍ എഴുതിവെച്ചത്, കഴിഞ്ഞ ദിവസം അലമാര വൃത്തിയാകികൊണ്ടിരുന്ന ഭാര്യക്കാണ് കിട്ടിയതു. ആദ്യം പറഞ്ഞ വരികള്‍ ഒരു കള്ളചിരിയോടെ എന്റെ മുന്നില്‍ വന്നു വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഒരുതരം കളത്തരം പിടിക്കപ്പെട്ട ഒരു കുട്ടിയുടെ മരവിപ്പാണ് തോന്നിയത്. അതുവരെ കളിയാക്കലുകളില്‍ മുന്നിട്ടു നിന്ന എന്നെ ആറ്റംബോംബിട്ട് തകര്‍ത്ത ഒരു സന്തോഷമാണ് ഞാന്‍ അവളുടെ മുഖത്ത് കണ്ടെതെങ്കിലും അടുത്ത നിമിഷം അത് സ്നേഹത്തില്‍ കലര്‍ന്ന കരുണയിലേക്കൊ, സഹതാപത്തിലേക്കൊ മാറി. ഒരു പ്രസ്ഥാനമായി സ്വാലങ്കൃതനായ എന്റെ യഥാര്‍ത്ഥ രൂപം അവള്‍ക്കു പിടികിട്ടിതുടങ്ങിയതിന്റെ പൂര്‍ണ്ണതയായിരുന്നു ഈ സംഭവം.
Monday, October 31, 2011
Tuesday, October 25, 2011
വിവാഹമംഗളാശംസകള്‍...
Wednesday, May 11, 2011
Tuesday, March 29, 2011
ലുലുവിലെ മാമ്പഴക്കാലം
വിനോദ് നായരുടെ "പേനകത്തി" എന്ന ബ്ലോഗ് എന്നെ ഒത്തിരി ആകര്‍ഷിച്ചിട്ടുള്ളതാണ്. ലളിതമായ അവതരണത്തിലൂടെ കാര്യങ്ങള്‍ വളരെ പോസിറ്റീവായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയാണ് എന്നെ ആ ബ്ലോഗിലേക്ക് ആകര്‍ഷിക്കുന്നത്. പലപ്പോഴും അങ്ങനെ എഴുതണം എന്നു ഞാന്‍ വിചാരിച്ചിട്ടുണ്ടെങ്കിലും ഒരിയ്ക്കലും അത് സാധിച്ചിട്ടില്ല. എഴുതിത്തെളിയും എന്ന പ്രതീക്ഷയോടെ വീണ്ടും ഞാന്‍ എഴുത്തുകയാണ്. പേനാകത്തിയുടെ കഴിഞ്ഞ ഒരു ലക്കത്തില്‍ മാമ്പഴമാണ് വിഷയം. അതും നാട്ടുമാവിലെ മാമ്പഴം. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാങ്ങാപഴം. മാമ്പഴം എന്ന വാക്കുകേള്‍ക്കുമ്പോള്‍ തന്നെ നാട്ടില്‍ എന്റെ വീടിന്റെ അയല്‍വക്കത്തുള്ള ആ വലിയ മാവിനെയാണ് ഓര്‍മ്മ വരുന്നത്. ഒരു ഇരുപതു-ഇരുപത്തഞ്ചടി പൊക്കംവരെ ശികരങ്ങളില്ലാതെ പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന ഒരു നാട്ടുമാവ്. തട്ടുതട്ടായ ഭൂമിയില്‍ മൂന്നു തട്ടുകളിലായി പന്തലിച്ച് നിന്ന ആ നാട്ടുമാവ് ഇന്ന് ഒരു ഓര്‍മ്മായായി എന്നതാണു യദാര്ഥ്യമെങ്കിലും ആ മാവിനെ മറക്കുവാന്‍ എനിക്കു ഒരിയ്ക്കലും സാധിക്കില്ല. ബ്ലോഗുകള്‍ എഴുതാന്‍ മാത്രം എന്റെ ബാല്യകാലത്ത് വലിയ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എങ്കിലും ഇന്നും നഷ്ട്ടബോധങ്ങളില്‍ ഈ മാവും, അതിലെ സുഗന്ധമുള്ള മമ്പഴവും നിറഞ്ഞു നില്ക്കുന്നു.
Thursday, March 3, 2011
ഭൂമിക്കൊരു പുതിയ ഗീതം
2011 മാര്‍ച്ച് 26 രാത്രി 8.30നു നിങ്ങള്‍ നിങ്ങളുടെ വീട്ടിലെയോ, ഓഫീസിലെയോ, വൈദ്യുത വിളക്കുകളും, ഉപകരണങ്ങളും ഒരു മണിക്കൂര്‍ നേരം നിര്‍ത്തിവെച്ചു "എര്‍ത്ത് അവര്‍" എന്ന WWF (World Wildlife Fund) എന്ന ലോക സംഘടനയുടെ മഹത്തായ ആഹ്വാനം പ്രാവര്‍ത്തികമാക്കുക. ഇതിലൂടെ 128 ലോകരാജ്യങ്ങളിലെ കോടിക്കണക്കിനു ജനങ്ങളില്‍ ഒരാളാകുക. പണലാഭം ഉണ്ടായില്ലെങ്കില്‍ക്കൂടി വരും തലമുറക്ക് വേണ്ടി നമ്മുടെ സുന്ദര ഭൂമിയെ പരിരക്ഷിച്ചു നിര്‍ത്തുവാന്‍ വേണ്ടി ചെറിയ നഷ്ട്ടങ്ങള്‍ നമുക്ക് സഹിക്കാം.
Monday, February 21, 2011
Subscribe to:
Posts (Atom)