മനസിന്റെ ഉള്ളില്‍ എന്തെക്കെയോ എഴുതാന്‍ വെമ്പുന്നുണ്ടെങ്കില്‍ പോലും എന്തെഴുതണം എങ്ങനെയെഴുതണം എന്ന ശങ്കയാല്‍ എത്രയോ പ്രാവശ്യം ഞാന്‍ എഴുതിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു. ഭാഗ്യം, ഈ എഴുത്തുകള്‍ എല്ലാം തന്നെ ടെക്സ്റ്റ് എഡിറ്ററില്‍ ആയതിനാല്‍ അത്രയും പേപ്പറും, അതില്കൂടെ പ്രകൃതിയെയും സംരക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. ജാഡയെന്നോ, വരട്ടുതത്ത്വമാണെന്നോ തോന്നേണ്ട, ഇന്ന് ഈ ഭൂലോകത്തുള്ള എല്ലാ മലയാളം ബ്ലോഗര്മ്മരും കൂടി ഇതുപോലെ ഓരോ ഷീറ്റ് പേപ്പര്‍ വെറുതെ നശിപ്പിച്ചു കളഞ്ഞാല്‍ എത്ര മരങ്ങള്‍ നശിപ്പികപ്പെട്ടിടുണ്ടാകും എന്നാ ചിന്തയില്‍ നിന്നുമാണ് മുന്‍പെ പറഞ്ഞ പ്രകൃതി സംരക്ഷണം എന്ന തോന്നലുണ്ടായത്. അപ്പോ ഞാന്‍ പറഞ്ഞു വന്നത് എഴുതുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ്. എന്തിനെ എങ്ങനെ എന്നതാണ് പ്രശ്നം. ആശയ ദാരിദ്യമെന്നോ, ഭാവന ശൂന്യത എന്നൊക്കെ വിളിക്കാം. എങ്ങനെ വിളിച്ചാലും ഇതില്‍ നിന്നും ഒരു മോചനം ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പുതു കാല്‍വെയ്പ്പിനെ
കുറിച്ച് ഞാന്‍ നിങ്ങളോട് പങ്കുവെച്ചല്ലോ. അതിനു ശേഷം ഫേസ്ബുക്കില്‍ ഒരു പേജും, പിന്നെ ട്വിറ്ററില്‍ ഒരു പ്രൊഫൈലും അതിലേക്കൊക്കെ ലിങ്കുകളും ഉണ്ടാക്കി ദിവസങ്ങളായെങ്കിലും ഒരു പോസ്റ്റു പോലും എഴുതാന്‍ എനിക്കു സാധിക്കുന്നില്ല എന്നത് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നു. എന്തിനെയും, ഏതിനെയും കുറിച്ചു അറിവ് നല്കുന്ന ഗൂഗിളമ്മച്ചിയോട് ചോദിച്ചപ്പോള്‍ അമ്മച്ചി ഇങ്ങനെ പറഞ്ഞു....
ഞാന്‍ ഇപ്പോള്‍ ആ അവസ്ഥയിലാണ്. സ്വന്തമായി ഒരു കഥയെ സൃഷ്ട്ടിക്കാന്‍ കഴിയാതെ മരവിച്ച അവസ്ഥ. പക്ഷേ ഇങ്ങനെ തുടരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ അവസ്ഥയെ ഞാന്‍ ഭയക്കുന്നു ഇതില്‍ നിന്നും കരകേറാന്‍ പുസ്തക ലോകത്തേക്ക് ഒരു യാത്ര നടത്തണം എന്നു ഞാന്‍ മനസിലാക്കുന്നു. ഇന്നേവരെ പുസ്തകലോകത്തേക്ക് ഞാന്‍ യാത്ര ചെയ്തിട്ടില്ല. ഒരു പുസ്തക വിരോധിയായതുകൊണ്ടല്ല അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്നതാണു കാരണം. കറിവേപ്പിലകള്‍ എന്നൊരു പുസ്തകം ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നു. പിന്നെ മറ്റൊരു നോവല്‍ വായിച്ചിരുന്നു അതിന്റെ പേര് ഓര്കുന്നില്ല പക്ഷേ നല്ല ഒരു നോവല്‍ ആയിരുന്നു അത് ഹൈറേഞ്ചില്‍ കുടിയേറി, റബര്‍ മരങ്ങള്‍ നടുന്ന കുറെ ആളുകളുടെ കഥയാണ് അതില്‍ പ്രതിപാധിക്കുന്നത്. അതിലൂടെ ഹൈറേഞ്ചിന്റെ ചരിത്രങ്ങളും, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതിന്റെ സൌന്തര്യങ്ങളും മനസിലാക്കുവാന്‍ സാധിച്ചു. ഓരോ നോവലുകളും, കഥകളും, വരുന്ന തലമുറയ്ക്ക് ആ കാലഘട്ടത്തേകുറിച്ചുള്ള ചരിത്ര പുസ്തകങ്ങള്‍ ആണ്. ഒരു നല്ല കഥാകൃത്താകുവാന് ആദ്യം മറ്റുള്ളവരുടെ കഥകള്‍ വായിച്ചു, ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനെ പോലെ, അവരുടെ ഭവനയിലൂടെ സഞ്ചരിക്കുക എന്നതാണു വേണ്ടത്. അങ്ങനെ മറ്റുള്ളവരുടെ ഭവനയിലും, ശൈലിയിലും കൂടി വളര്‍ന്ന് പതുക്കെ പതുക്കെ സ്വന്തം ശൈലിയിലേക്ക് മാറി ഒരു കഥാകാരനാകുക എന്നു എവിടെയോ വായിച്ചായി ഓര്‍ക്കുന്നു. അങ്ങനെ വളര്‍ന്ന് വന്നവരുടെ മാത്രം രചനകളാണ് ഇന്ന് ലോക പ്രസിദ്ധി നേടിയിട്ടുള്ളത്.
എന്തിനെയും ഓരോ ദിവസമായി ഓര്‍ക്കുന്ന നമ്മള് ഈ കഴിഞ്ഞ ജൂണ്‍ 19നു വായന ദിനമായിട്ടാണ് ആചരിച്ചത്. എന്നത്തേയും പോലെ ഒട്ടേറെ പോസ്റ്റുകളും, ചര്‍ച്ചകളും മറ്റും നടന്നു എങ്കിലും സൂര്യന് അസ്തമിക്കുമ്പോള്‍ അടുത്ത ദിവസത്തിന്റെ പ്രിത്യേകത അന്വേഷിച്ചു നമ്മള് പോകുന്നു. ഇനിയെങ്കിലും ഈ ഒരു രീതിക്ക് മാറ്റംവരണം. അതിനായി ഓരോരുത്തരും അതിലേക്കു മാറുവാന്‍ മനസുകൊണ്ട് തീരുമാനിക്കണം. അതില്‍ ഉറച്ചു നില്ക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണം. ഞാനും തീരുമാനിച്ചു പുസ്തകങ്ങളുടെ കൂട്ടുകാരനാകുവാന്‍.
ഒരു കാര്യം കൂടി പറയട്ടെ. ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ ആണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ചില സാഹചര്യങ്ങള്‍ നമ്മളെ മാറ്റങ്ങള്‍ക്ക് വിധേയമാക്കും. അങ്ങനെയൊരു മാറ്റത്തിനുള്ള ഒരുക്കങ്ങളാണ് ഞാന്‍ നടത്തുന്നത്. ഈ രാജ്യത്തില്‍ നിന്നും മറ്റൊരു രാജ്യത്തിലേക്ക്, മറ്റൊരു ജോലിയിലേക്ക് ഞാന്‍ സ്വയം പറിച്ചു നടാന്‍ പോകുകയാണ്. സുഹൃത്തുക്കളേ നിങ്ങളുടെയെല്ലാം പോസിറ്റീവായുള്ള പ്രാര്‍ഥനകള്‍ എനിക് ഉണ്ടാകും എന്നു വിശ്വസിക്കുന്നു.
വായിച്ചാലും വളരുംബ്ലോഗുകള് പോയിട്ടു കമ്പ്യൂട്ടര്‍ പോലുമില്ലാതിരുന്ന കാലത്ത് കുഞ്ഞുണ്ണി മാഷ് പറഞ്ഞ കാര്യം ഇപ്പൊഴും അര്‍ത്ഥവത്തായി നിലനില്ക്കുന്നു. ഈ സത്യത്തെ ഉള്‍കൊണ്ടു വായനാശീലത്തെ കുറിച്ച് വീണ്ടും ഞാന്‍ ചിന്തിച്ച് തുടങ്ങുന്നു. സ്വന്തം അനുഭവങ്ങളില്‍ നിന്നും കഥാതന്തു എടുത്തു പൊലിപ്പിച്ചു എഴുതി, എഴുതി അനുഭവങ്ങള്‍ തീരുമ്പോള്‍ സ്വന്തം കൂട്ടുകാരുടെ അനുഭവങ്ങളിലേക്ക് കടക്കുന്നത് അവസാനം അതും തീരുമ്പോഴായിരിക്കാം ഞാന്‍ മുകളില്‍ പറഞ്ഞ അവസ്ഥയിലേക്ക് എല്ലാ ബ്ലോഗര്മ്മരും എത്തിച്ചേരുന്നത്. അതുകൊണ്ടായിരിക്കാം ഭാര്‍ഗവീനിലയം പോലെ അനേകം ബ്ലോഗുകള്‍ ഇന്നും ഈ ബൂലോകത്ത് കിടക്കുന്നന്ത്. ഇതൊഴുവക്കാന് പിന്നെ കഥാ ലോകത്തുനിന്നും മാറി മറ്റ് വകുപ്പുകളെ കുറിച്ചു എഴുതമെങ്കിലും സ്വന്തം ഭാവനയില്‍ പിറന്നു വീഴുന്ന ഒരു കഥ നല്കുന്ന ആ സന്തോഷം, ആനന്തം എന്നത് നൊന്ത് പ്രസവിച്ച ഒരു സ്ത്രീയ്ക്കു മനസിലാകും. അതിനു സാധിക്കാത്ത ഒരാളുടെ വിഷമം, കുട്ടികള്‍ ഇല്ലാത്തവരോടു ചോദിച്ചാലും മതി.
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാന്‍ വളയും - കുഞ്ഞുണ്ണി മാഷ്
ഞാന്‍ ഇപ്പോള്‍ ആ അവസ്ഥയിലാണ്. സ്വന്തമായി ഒരു കഥയെ സൃഷ്ട്ടിക്കാന്‍ കഴിയാതെ മരവിച്ച അവസ്ഥ. പക്ഷേ ഇങ്ങനെ തുടരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ അവസ്ഥയെ ഞാന്‍ ഭയക്കുന്നു ഇതില്‍ നിന്നും കരകേറാന്‍ പുസ്തക ലോകത്തേക്ക് ഒരു യാത്ര നടത്തണം എന്നു ഞാന്‍ മനസിലാക്കുന്നു. ഇന്നേവരെ പുസ്തകലോകത്തേക്ക് ഞാന്‍ യാത്ര ചെയ്തിട്ടില്ല. ഒരു പുസ്തക വിരോധിയായതുകൊണ്ടല്ല അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്നതാണു കാരണം. കറിവേപ്പിലകള്‍ എന്നൊരു പുസ്തകം ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നു. പിന്നെ മറ്റൊരു നോവല്‍ വായിച്ചിരുന്നു അതിന്റെ പേര് ഓര്കുന്നില്ല പക്ഷേ നല്ല ഒരു നോവല്‍ ആയിരുന്നു അത് ഹൈറേഞ്ചില്‍ കുടിയേറി, റബര്‍ മരങ്ങള്‍ നടുന്ന കുറെ ആളുകളുടെ കഥയാണ് അതില്‍ പ്രതിപാധിക്കുന്നത്. അതിലൂടെ ഹൈറേഞ്ചിന്റെ ചരിത്രങ്ങളും, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതിന്റെ സൌന്തര്യങ്ങളും മനസിലാക്കുവാന്‍ സാധിച്ചു. ഓരോ നോവലുകളും, കഥകളും, വരുന്ന തലമുറയ്ക്ക് ആ കാലഘട്ടത്തേകുറിച്ചുള്ള ചരിത്ര പുസ്തകങ്ങള്‍ ആണ്. ഒരു നല്ല കഥാകൃത്താകുവാന് ആദ്യം മറ്റുള്ളവരുടെ കഥകള്‍ വായിച്ചു, ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനെ പോലെ, അവരുടെ ഭവനയിലൂടെ സഞ്ചരിക്കുക എന്നതാണു വേണ്ടത്. അങ്ങനെ മറ്റുള്ളവരുടെ ഭവനയിലും, ശൈലിയിലും കൂടി വളര്‍ന്ന് പതുക്കെ പതുക്കെ സ്വന്തം ശൈലിയിലേക്ക് മാറി ഒരു കഥാകാരനാകുക എന്നു എവിടെയോ വായിച്ചായി ഓര്‍ക്കുന്നു. അങ്ങനെ വളര്‍ന്ന് വന്നവരുടെ മാത്രം രചനകളാണ് ഇന്ന് ലോക പ്രസിദ്ധി നേടിയിട്ടുള്ളത്.
എന്തിനെയും ഓരോ ദിവസമായി ഓര്‍ക്കുന്ന നമ്മള് ഈ കഴിഞ്ഞ ജൂണ്‍ 19നു വായന ദിനമായിട്ടാണ് ആചരിച്ചത്. എന്നത്തേയും പോലെ ഒട്ടേറെ പോസ്റ്റുകളും, ചര്‍ച്ചകളും മറ്റും നടന്നു എങ്കിലും സൂര്യന് അസ്തമിക്കുമ്പോള്‍ അടുത്ത ദിവസത്തിന്റെ പ്രിത്യേകത അന്വേഷിച്ചു നമ്മള് പോകുന്നു. ഇനിയെങ്കിലും ഈ ഒരു രീതിക്ക് മാറ്റംവരണം. അതിനായി ഓരോരുത്തരും അതിലേക്കു മാറുവാന്‍ മനസുകൊണ്ട് തീരുമാനിക്കണം. അതില്‍ ഉറച്ചു നില്ക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണം. ഞാനും തീരുമാനിച്ചു പുസ്തകങ്ങളുടെ കൂട്ടുകാരനാകുവാന്‍.
ഒരു കാര്യം കൂടി പറയട്ടെ. ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ ആണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ചില സാഹചര്യങ്ങള്‍ നമ്മളെ മാറ്റങ്ങള്‍ക്ക് വിധേയമാക്കും. അങ്ങനെയൊരു മാറ്റത്തിനുള്ള ഒരുക്കങ്ങളാണ് ഞാന്‍ നടത്തുന്നത്. ഈ രാജ്യത്തില്‍ നിന്നും മറ്റൊരു രാജ്യത്തിലേക്ക്, മറ്റൊരു ജോലിയിലേക്ക് ഞാന്‍ സ്വയം പറിച്ചു നടാന്‍ പോകുകയാണ്. സുഹൃത്തുക്കളേ നിങ്ങളുടെയെല്ലാം പോസിറ്റീവായുള്ള പ്രാര്‍ഥനകള്‍ എനിക് ഉണ്ടാകും എന്നു വിശ്വസിക്കുന്നു.
ധൈര്യത്തോടെ മുന്നോട്ടു പോവുക ...എഴുതുക ..ആത്മ വിശ്വാസം കളയേണ്ട ..എല്ലാ ആശംസകളും പ്രാര്‍ത്ഥനയും ഉണ്ടാകും
ReplyDelete@റൈഹന..... ഇതിലെ വന്നു എന്റെ വിചാരങ്ങള്‍ വായിച്ചതിനും, അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി.....
Deleteനല്ല ചിന്തകള്‍. നല്ലത് സംഭവിക്കും.
ReplyDeleteപുതിയ സ്ഥലത്തെ സാഹചര്യങ്ങള്‍ നന്നായി ഭവിക്കട്ടെ.
ആശംസകള്‍.
നന്ദി റാംജി.....
Deleteഎല്ലാം ശരിയാക്കാമെന്നേ.....ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ
ReplyDeleteശരിയാകുമെന്ന പ്രതീക്ഷയല്ലേ ജീവിതം.....അതുകൊണ്ടു നല്ലത് പ്രതീക്ഷിക്കാം..... അല്ലേ അജിത്ത് ഭായി..... ആശംസകള്‍ക്ക് നന്ദി....
Deleteസംഭവിക്കുന്നതെല്ലാം നല്ലതിന്...
ReplyDeleteഒരിക്കല്‍ തിരികെ നോക്കുമ്പോള്‍...
അതുറപ്പാകും