വീണ്ടും ഒരു വിടവാങ്ങല്‍ സമാഗതമായി. അനിവാര്യമായ വിടവാങ്ങല്‍. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ ഞാന്‍ നില്കുകയാണ്. വിട ചൊല്ലാന്‍ നേരമായി. ഒരു പക്ഷേ തിരിച്ചുവരവില്ലാത്ത യാത്രയ്ക്ക് ഞാന്‍ മനസുകൊണ്ടും, ശരീരം കൊണ്ടും തയാറായിക്കഴിഞ്ഞു. പക്ഷേ മനസിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍. കഴിഞ്ഞ ആറ് കൊല്ലം ജോലിചെയ്ത സ്ഥാപനത്തോടും, എന്നെ സ്നേഹിച്ച, ഞാന്‍ സ്നേഹിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടും, ഈ ഒമാന്‍ രാജ്യത്തോടും വിട ചൊല്ലുക എന്നത് അത്യന്തം ദുഷ്ക്കരമാണ് എങ്കിലും ആകസ്മികത നിറഞ്ഞ ജീവിതത്തിലെ അനിവാര്യമായ ദിനത്തില്‍ നില്കുമ്പോള് ഞാന്‍ എന്താണ് എഴുതേണ്ടത്, പറയേണ്ടത്. ഇന്നലെ വരെ എഴുന്നേല്‍കുമ്പോള്‍ ഉള്ള ലക്ഷ്യ ബോധം ഇന്ന് അനിശ്ചിതത്വത്തിന് വഴിമാറിയിരിക്കുന്നു. ഇനി പുതിയ ലക്ഷ്യങ്ങള്‍, പുതിയ ജീവിതം, പുതിയ പ്രതീക്ഷകള്‍. പ്രതീക്ഷകളുടെ ചിറകിലേറി മറ്റൊരു ലക്ഷ്യത്തിലേക്ക് പറന്നുയരുവാന് എന്റെ മനസ് വെമ്പല്‍ കൊള്ളുന്നു. എന്റെ പ്രിയ രാജ്യമെ, ഇവിടുത്തെ സ്വദേശ,വിദേശ സുഹൃത്തുക്കളേ ഈ അവസരത്തില്‍ നിങ്ങള്‍ എനിക്കു നല്കിയ സ്നേഹത്തിനും, കരുതലിനും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും എന്നെയും, കുടുംബത്തെയും ഓര്‍ക്കണം എന്നു അപേക്ഷിച്ചുകൊണ്ടു താത്ക്കാലം നിര്‍ത്തട്ടെ.
സ്വന്തം
ഷോബിന്‍
ഭാവുകങ്ങള്‍....
ReplyDeleteവിഷ് യു ബെസ്റ്റ് ഓഫ് ലക്
ബ്ലോഗില്‍ വീണ്ടും കാണുമല്ലോ അല്ലേ?
നന്ദി അജിത്ത് ഭായി..... ഇപ്പോഴാണ് നെറ്റ് ഒക്കെ ശരിയായത് .... ബ്ലോഗ് വിട്ടു നമുക്ക് വേറെ ജീവിതമുണ്ടോ ഭായി...
Deleteപുതിയ ജീവിതം സന്തോഷകരമാവട്ടെ!
ReplyDeleteനന്ദി എഴുത്തുകാരി .... ഇതിലെ വന്നതിലും ആശംസ അറിയിച്ചതിലും നന്ദി...
Deleteഏറ്റവും നല്ല ജീവിതം നേരുന്നു.. നഷ്ട്ടപെട്ടതിനേക്കാള് ആയിരമിരട്ടി നല്ലത് നേടട്ടെ
ReplyDeleteനന്ദി അബൂതി ഭായി.... വീണ്ടും വരുമല്ലോ ....
Deleteഎല്ലാം പെട്ടെന്ന് ശരിയാകും.
ReplyDeleteപ്രതീക്ഷയാണല്ലോ എല്ലാം .... നന്ദി റാംജി....
Deleteഭാവുകങ്ങള്‍
ReplyDeleteനന്ദി ഷാഹിദ് ....
Deleteഒരു പന്ത്രണ്ട് വര്‍ഷം മുന്നെ എന്റെ മനസില്‍ തോന്നിയ അതേ വിചാരങ്ങള്‍. ഞാനും ഒമാന്‍ വിട്ടിട്ട് ഈ കഴിഞ്ഞ ജൂണ്‍ 28നു 12 വര്‍ഷം കഴിഞ്ഞു.
ReplyDeleteതീര്‍ച്ചയായും സുനില്‍ ഭായി ഭയങ്കര ബുദ്ധിമുട്ടാണ് ...ഇപ്പോ കുവൈറ്റുമായി പൊരുത്തപ്പെട്ടു വരുന്നു.... ഇതുവഴി വന്നതില്‍ സന്തോഷം ...നന്ദി...
Deleteസുനില്‍, ബഹ്രൈന്‍.
ReplyDelete