ഞാനും ഭാര്യയും കുവൈത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍
ഒമാന്‍ എന്ന പോറ്റമ്മയുടെ മടിത്തട്ടില്‍ നിന്നും കുവൈത്ത് എന്ന പോറ്റമ്മയുടെ മടിത്തട്ടിലേക്ക് ഞാന്‍ പറിച്ചു നടപ്പെട്ടു കഴിഞ്ഞു ഈ മാസം 10നു ആയിരുന്നു ആ പറിച്ചു നടീല്‍ നടന്നത്. ഒരു പറിച്ചു നടീല്‍ എപ്പോഴും ഒരു ചെടിയെ തളര്‍ത്തുന്നതു പോലെ എന്നെയും തളര്‍ത്തുന്നു. ആറ് വര്‍ഷം എന്റെ സന്തോഷങ്ങള്‍, ദുഖങ്ങള്‍ പങ്കുവെച്ച ഒമാന്‍ വിട്ടു ഞാന്‍ പുതിയ ദേശത്തു, പുതിയ ആളുകള്‍ പുതിയ ബന്ധങ്ങള്കിടയിലേക്ക് ഞാന്‍ മാറ്റപെട്ടു കഴിഞ്ഞു. ഇവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാനുള്ള ശ്രമമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച ഞാന്‍ നടത്തിയത്. ആദ്യം ഇവിടുള്ള ബന്ധുജനങ്ങളെ കണ്ടു പുതിയ ചിലരെ കണ്ടു പരിജയപ്പെട്ടു. പിന്നെ പഴയ സുഹൃത്തുക്കളേ കണ്ടു പിടിച്ച് സൌഹൃദം പുതുക്കി. അങ്ങനെ ഈ നാട്ടിലേക്കു വന്നപ്പോഴുള്ള അപരിജിതത്വം മാറിതുടങ്ങി. ഇവിടെ ഓമനേക്കാളും ചൂട് കൂടുതല്‍ ആണ്. പിന്നെയുള്ള പ്രിത്യേകത എന്നത് ഞാന്‍ താമസിക്കുന്ന അബ്ബാസിയ എന്ന സ്ഥലം മലയാളികളുടെ കോട്ടയാണ്. മലയാളം മാത്രം മതി ഇവിടെ സംസാരിക്കാന്‍.. മലയാളികള്‍ നടത്തുന്ന കടകളാണ് കൂടുതലും. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ നില്‍ക്കുന്നത് ഒരു മിനി കേരളമാണ് എന്നു പറയാം.
താത്ക്കാലം ഇവിടെ നിര്‍ത്തട്ടെ കൂടുതല്‍ വിശേഷങ്ങളുമായി വീണ്ടും വരാം.....
ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് കട തുടങ്ങി.കഥപ്പച്ച..( വലിയ കഥയൊന്നുമില്ല എങ്കിലും ...! ).. എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :)
facebook pajil ninnum ividethi, പുതിയ ഡൊമൈനും സ്വന്തം ഇനി ധൈര്യമായി pani ടി ഹുടങ്ങം കുവൈറ്റ് കേരളാ വിശേഷങ്ങള്‍ പിന്നൊരു കാര്യം ആ ചിത്രത്തിലെ എഴുത്ത് ഏതെങ്കിലും ഒരു കൊനിലോട്ടോ താഴേക്കോ മാറ്റുക അല്ലെങ്കില്‍ പദത്തിന്റെ ശോഭ പോകും എന്ന് പറയേണ്ടല്ലോ ഈ ചിത്രത്തില്‍ തന്നെ ശ്രീമതിയുടെ മുഖം ???? ആശംസകള്‍ വീണ്ടും കാണാം ഫിലിപ്പ് ഏരിയല്‍
പെട്ടെന്ന് പൊരുത്തപ്പെട്ടു.
ReplyDeleteപൊരുത്തപ്പെട്ടെ പാട്ട് റാംജി ....ഹഹഹഹ.... നന്ദി....
Deleteഅപ്പോ ഇനി കുവൈറ്റ് ആണ് തട്ടകം
ReplyDeleteആശംസകള്‍
അതേയതെ .... നന്ദി.... അജിത ഭായി...
Deleteമിനി കേരളത്തിലെ ജീവിതം ഹൃദ്യമായിത്തീരട്ടെ. ആശംസകൾ.
ReplyDeleteനന്ദി വിജയ്കുമാര്‍ ഭായി....
Deleteഓണാശംസകള്‍ ... !
ReplyDeleteഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് കട തുടങ്ങി.കഥപ്പച്ച..( വലിയ കഥയൊന്നുമില്ല എങ്കിലും ...! ).. എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :)
If not Oman, enjoy Kuwait. good luck
ReplyDeletefacebook pajil ninnum ividethi,
ReplyDeleteപുതിയ ഡൊമൈനും സ്വന്തം
ഇനി ധൈര്യമായി pani ടി ഹുടങ്ങം
കുവൈറ്റ് കേരളാ വിശേഷങ്ങള്‍
പിന്നൊരു കാര്യം ആ ചിത്രത്തിലെ
എഴുത്ത് ഏതെങ്കിലും ഒരു കൊനിലോട്ടോ
താഴേക്കോ മാറ്റുക അല്ലെങ്കില്‍ പദത്തിന്റെ
ശോഭ പോകും എന്ന് പറയേണ്ടല്ലോ
ഈ ചിത്രത്തില്‍ തന്നെ ശ്രീമതിയുടെ മുഖം ????
ആശംസകള്‍
വീണ്ടും കാണാം
ഫിലിപ്പ് ഏരിയല്‍