Monday, September 24, 2012

ചാക്കോമാഷിന് ആദരാഞ്ചലികള്‍
വ്യക്തി ജീവിതം എന്തുമാകട്ടെ  ഇതുപോലെ അഭിനയിക്കാന്‍ ഇനി ആരുണ്ട് നമുക്ക് ......

(മഹാ നടനെ തെറിവിളിച്ച എല്ലാ "മഹാന്‍""'മ്മാര്‍ക്കും ഇനി ധൈര്യമായി മുതലകണ്ണീര്‍ പൊഴിക്കാം) ....

Tuesday, September 11, 2012

ഒരു പുണ്യ പ്രവര്‍ത്തി

ഈ മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ദാനവും, പുണ്യപ്രവര്‍ത്തിയുമാണ് ജീവിച്ചിരിക്കുമ്പോഴോ മരണം ശേഷമോ തന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം കൊടുക്കുക എന്നത്. ശാസ്ത്രം പുരോഗമിച്ചു നില്‍കുന്ന ഈ കാലഘട്ടത്തില്‍ പോലും അവയവ ദാനം ഒരു കൊടും പാപമായി നമ്മളില്‍ പലരും കാണുന്നു. അതിനു സന്നദ്ധമായവരെ പോലും പിന്തിരിപ്പിക്കാറാണ് നമ്മള്‍ ചെയ്യാറുള്ളത്. ജീവനോടിരിക്കുമ്പോള്‍ അവയവങ്ങള്‍ ദാനം ചെയ്താല്‍ മുന്‍പോട്ടുള്ള ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന മിഥ്യധാരണയെ തിരുത്തി കുറിച്ച സംഭവങ്ങള്‍ ആണ് കൊചൌസേഫ് ചിറ്റിലപ്പിള്ളി എന്ന വ്യവസായ പ്രമുഖന്‍ തന്റെ വൃക്ക ദാനം ചെയ്തു നമുക്ക് കാണിച്ചു തന്നത്. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം മൂലം ധാരാളം ജനങ്ങള്‍ തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചു തുടങ്ങി എന്നത് നമുക്ക് ആശ്വസിക്കാവുന്ന ഒരു കാര്യമാണ്. 

ചൂഷകരില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍  ഉണ്ടാക്കിയ നിയമങ്ങള്‍ പലപ്പോഴും വിലങ്ങുതടിയാകുന്നു എന്ന ആക്ഷേപം ഉണ്ട്. തന്മൂലം ഈ സത്പ്രവര്‍ത്തിക്ക് തുനിയുന്നവര്‍ പോലും മനസുമടുത്തു പോകുന്നു എന്നത് ദു:ഖകരമാണ്.  

ഇതിലും വലിയ പ്രശ്നം എന്നത് മരണ ശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യണം എന്ന ആഗ്രഹം ബന്ധുജനങ്ങളുടെ അജ്ഞതകൊണ്ടോ, താത്പര്യമില്ലായ്മ്മ കൊണ്ടോ നടക്കാതെ പോകുന്നു എന്നതാണു. 

ഇതിനൊരു അപവാദമാണ് ഇവിടെ മുകളില്‍ കൊടുത്ത വര്‍ത്ത. ത്രേസ്യാമ അമ്മയുടെ ആഗ്രഹം ബന്ധുമിത്രാതികള്‍ തക്കസമയത്ത് നിവര്‍ത്തിച്ചു കൊടുത്തത്തിലൂടെ ഒരു വലിയ പുണ്യപ്രവര്‍ത്തികാണ് അവര്‍ സാക്ഷികളായതു. ഇതിലൂടെ അഞ്ചു രോഗികള്‍ക്ക് ഒരു പുതു ജീവന്‍ നല്‍കുവാനും, മറ്റുള്ളവര്‍ക്ക് മാതൃകയാകുവാനും സാധിച്ചു എന്നത് അനുഗ്രഹപ്രദമാണ്. 

അമ്മച്ചിയുടെ ആത്മാവിന്നു നിത്യ ശാന്തിയും, ഈ സത്പ്രവര്‍ത്തിക്ക് ചുക്കാന്‍ പിടിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു 

അതോടൊപ്പം ഇതുപോലത്തെ മാതൃകാപരമായ പുണ്യപ്രവര്‍ത്തികള്‍ക്ക് ജനങ്ങള്‍ മുന്‍പോട്ടു വരട്ടെ എന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നു. 


Monday, September 10, 2012

ഉത്രാട പാച്ചില്‍

ഓഫീസിലെ സഹപ്രവര്‍ത്തകര്‍ എല്ലാം ഉച്ചയൂണിന്റെ അധ്വാനഭാരത്താല്‍ കണ്ണടച്ച് ശ്രുതി നീട്ടിയും കുറുക്കിയും ധ്യാനിക്കുന്നു. അങ്ങേ മൂലയില്‍ സഹദേവനും, ലീലാമണിയും കടമിഴികള്‍ കൊണ്ട് എന്തൊക്കയോ വ്യായാമം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ തന്റെ പ്രതിസന്ധി തരണം ചെയ്യാന്‍ താത്ക്കാലം സഹദേവനെ കഴിയൂ. കാരണം പിറ്റെന്നാള്‍ തിരുവോണമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരയും, തലയില്‍ കുത്തുന്ന മുടി കമ്പി മുതല്‍ കാല്‍വിരലില്‍ ഇടുന്ന മിഞ്ചി വരെയുള്ള ആവശ്യവസ്തുക്കളുടെ ആളാം പ്രതിയുള്ളവരുടെ ഒരു കെട്ട് കുറുപ്പടികള്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടക്കുന്നുണ്ടു. അത് കണ്ടു തെറ്റിദ്ധരിച്ചാവണം അറ്റെണ്ടര്‍ ശിവന്‍കുട്ടി അഞ്ഞൂറു രൂപ കടം ചോദിച്ചതു. കൊടുക്കാത്തതിനെക്കാള്‍ കൂടുതല്‍ എന്റെ നോട്ടം കണ്ടിട്ടാവനം എന്തെക്കെയോ പിറുപിരുത് കൊണ്ട് അയാള്‍ നടന്നു പോയത്. എന്തായാലും ഇന്നത്തെ എന്റെ പ്രശ്നം പണം തന്നെയാണ്. ഓണം വരുമ്പോഴാണല്ലോ പുതു വസ്ത്രങ്ങള്‍ , പച്ചക്കറികള്‍ എന്നിവ പുതിയതോ, കൂടുതലോ മേടിക്കേണ്ടിവരുന്നത്.

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി