പ്രാദേശിക വാദത്തിന്റെ മറ്റൊരു ദുരന്തമാണ് 2G അഴിമതിക്ക് നേരെ നടപടിയെടുക്കാന്‍ വൈകുന്നത്. പ്രാദേശിക വാദത്തില്‍ ആധിഷ്ഠിതമായ പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ അധികാരത്തില്‍ വരുന്ന എല്ലാ കേന്ദ്ര സര്‍ക്കാരുകള്‍ക്കും ഇതുപോലെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഒരു പക്ഷേ കേന്ദ്ര മന്ത്രി രാജ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ നിയമ നടപടികള്‍ തുടങ്ങിയെനെ. ആദര്‍ശ് ഫ്ലാറ്റ് വിവാദത്തിലും, കോമന് വെല്‍ത്ത് ഗെയിംസ് അഴിമതിയിലും അത് നമ്മള് കണ്ടതാണ്. ആരോപണം ഉണ്ടായപ്പോള്‍ തന്നെ നടപടികള്‍ എടുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു. എന്നാല്‍ 2G അഴിമതിക്ക് നേരെ നടപടിയെടുക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നത് ഡിഎംകെ എന്ന പ്രാദേശിക പാര്‍ട്ടിയുടെ
Sunday, November 21, 2010
Thursday, October 21, 2010
3G-യും - ഗുണങ്ങളും, ആശങ്കകളും
3G - വിവര സാങ്കേതികവിദ്യയുടെ പുതിയ വിപ്ലവ നാമം. ഞാനടക്കം ഇന്നതെ തലമുറ ഈ രണ്ടു അക്ഷങ്ങളില്‍ ഭ്രമിച്ചു രണ്ടു കയ്യും നീട്ടി അത് സ്വീകരിക്കുവാന്‍ ഒരുങ്ങിനില്ക്കുന്നു. നമ്മുടെ ചിന്തകളില്‍ 3G എന്ന വാക്ക് വരാന്‍ തുടങ്ങിയത് 3G സ്പ്ക്ട്രമ് ലേലത്തിനെ കുറിച്ച് കേട്ടപ്പോള്‍ മാത്രമാണ്. ഒരു പക്ഷേ മാധ്യമങ്ങളാണ് 3G-ക് ഇത്രയും പ്രചാരവും, താര പരിവേഷവും ചാര്‍ത്തികൊടുത്തത്. കുറച്ചു കാലം മുന്‍പ് വരെ GPRS-യെന്നും, EDGE-യെന്നും മാത്രം കേട്ടിരുന്ന നാം 3G എന്നു കേട്ടപ്പോള്‍ മാത്രമാണ് നമ്മള് 2G എന്താണെന്ന് ചിന്തിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ വയസായവര്‍ വരെ ഇപ്പോള്‍ 3Gയേകുറിച്ചും, അതിന്റെ സൌകര്യങ്ങളെ കുറിച്ചുമാണ് ചര്‍ച്ചകള്‍. എന്തായാലും ഈ പുതിയ വിവരസാങ്കേതിക വിപ്ലവത്തിന് ചൂടുപകരാന്‍ നമ്മുടെ ഇഷ്ടിക ഫോണുകള്‍ വലിച്ചെറിഞ്ഞു, പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുവാന്‍ നമ്മള് തയാറായി നില്ക്കുന്നു. നമ്മള് ഒരു മാറ്റത്തിന് ഒരുങ്ങികഴിഞ്ഞു... വിവരസാങ്കേതികവിദ്യ വിപ്ലവം ജയിക്കട്ടെ.
Saturday, October 9, 2010
ഐലണ്ട് എക്സ്പ്രെസ്
നാട്ടിലോട്ടുള്ള എന്റെ യാത്രകള്‍ എല്ലാം തന്നെ ട്രെയിനിന്റെ ലോക്കല്‍ കാംപാര്ടുമെന്റില് ആയിരുന്നു. സാമ്പത്തീക മാന്ദ്യം തന്നെയായിരുന്നു പ്രധാന പ്രശ്നം. അല്ലേലും മലയാളികളുടെ കമ്പനിയില്‍ ജോലിചെയ്താല്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. പണിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്ന വഗ്ഗീസ് മുതലാളി എന്തോ ശമ്പളത്തിന്റെ കാര്യത്തില്‍ പുറകോട്ടാണ്.
ജോലി സ്ഥലത്തിന്റെ അടുത്തു തന്നെയാണ് റെയില്‍വേ സ്റ്റേഷന് എന്നതിനാല്‍ ട്രെയിന്‍ വരുന്നതുന് കുറച്ചു മുന്‍പെ മാത്രമേ ഓഫീസില്‍ നിന്നും പോകാന്‍ ആ വയറന്‍ വര്‍ഗ്ഗീസ് അനുവദിച്ചുള്ളൂ. എന്നെ മനപ്പൂര്‍വം താമസിപ്പിക്കാനാണെന്ന് തോന്നുന്നു ഒരു ആവശ്യവുമില്ലാത്ത ജോലിയും തന്നു ആ വൃത്തികെട്ടവന്. മുന്‍പും ഇതേ അനുഭവമുള്ളതിനാല്‍ രാവിലെ തന്നെ കൊണ്ടുപോകാനുള്ളതെല്ലാം പെട്ടിയിലാക്കി വെച്ചിരുന്നു .ഇനി റൂമില്‍ ചെന്നു കുളിച്ചു നേരെ സ്റ്റേഷനിലേക്ക് ഓടാനുള്ള സമയം മാത്രം മിച്ചം. തന്റെ രണ്ടു കിഡ്നിയും ഞാന്‍ ആവശ്യപ്പെട്ടതുപോലെയാണ് ശമ്പള കുടിശിക ചോദിച്ചപ്പോള്‍ വയറന്റെ മുഖമിരുന്നത്. എന്തായാലും കുറച്ചു പൈസ തിരുമിതിരുമി തന്നു. ഇനി ഞാനും കൂടി എണ്ണിയാല്‍ നോട്ടിലെ മഷി മാഞ്ഞങ്കിലോ എന്നുകരുതി എണ്ണാന്‍ നിന്നില്ല. റൂമിനെ ലക്ഷ്യമാക്കി ഓടി.
ട്രെയിന്‍ വരാന്‍ പത്ത് മിനിറ്റുള്ളപ്പോളാണ് ഞാന്‍ സ്റ്റേഷനില്‍ എത്തിയത്. ലോക്കല്‍ കംപാര്‍ട്ടുമെന്റിനു ഒരു ടികെറ്റ് എടുത്തിട്ട് നേരെ സ്റ്റേഷന് എതിരുള്ള കുടിനീര് കടയില്‍ പോയി ഒരു പഴയ സന്യാസിയെ മേടിച്ചു കോളയില്‍ കിടത്തി സേവിച്ചു കൂടെ രസത്തിന് ചെമ്മീന്‍ പൊടി വറത്തതും. ഒരു കുഞ്ഞിനെയും എളിയില്‍ ഇരുത്തി രാവിലെ ഓഫീസില്‍ ഭിക്ഷക്ക് വന്ന സ്ത്രീയും ആ ഷോപ്പില്‍ എന്നെ പോലെ എന്നാല്‍ കൂടിയ അളവില്‍ സേവിക്കുന്നത് കണ്ടപ്പോള്‍ എനിക്കു എന്നെകുറിച്ചു തന്നെ പുച്ഛം തോന്നി. പകലന്തിയോളം പാഴ്സല്‍ കമ്പനിയില്‍ പാഴ്സല്‍ വരുന്നതും, പോകുന്നതും നോക്കി ചിലപ്പോള്‍ ചുമടെടുത്ത് പണിതിട്ടും, ഒരു ഇടത്തരം സന്യാസിയെ പോലും മേടിക്കാന്‍ വകയില്ലതായല്ലോ എന്ന് വെറുതെ അങ്ങനെ കടുകെറി ചിന്തിച്ചിരുന്നു.
ചിന്തയില്‍ നിന്നും എന്നെ മോചിപ്പിച്ചു ട്രെയിന്റെ ചൂളംവിളി. മുപ്പതുരൂപ സപ്ലയര്പയ്യന് കൊടുത്ത് ബാഗും എടുത്തു സ്റ്റേഷനിലേക്ക് ഓടിയപ്പോഴും എനിക്കു ആ ഭിക്ഷക്കാരിയുടെ സേവയും, സേവ കഴിഞ്ഞുള്ള മുഖം തുടയ്ക്കലുമാണ് മനസില്‍ നിറഞ്ഞു നിന്നത്. പ്ലാറ്റ് ഫോമില്‍ വേണേ കേറഡാ എന്ന മട്ടില്‍ ട്രെയിന്‍ വന്നു നിന്നു. എഞ്ചിന് പുറകിലുള്ള ജനകീയ കംപാര്ടുമെന്റില് കയറി ഒഴിഞ്ഞ ഒരു ബഞ്ചില്‍ ഇരുന്നു. രാത്രിയായിട്ടും നല്ല ചൂട്. തലക്കുമുകളില്‍ തൂങ്ങികിടക്കുന്ന കറുത്ത പങ്കയുടെ ഇരപ്പും, അതിനു മുകളില്‍ വച്ചിരിക്കുന്ന ചെറുപ്പിന്റ്യും, ഷൂവിന്റെയും ദുര്‍ഗന്തവും അടങ്ങിയ കാറ്റും കൂടിയായപ്പോള്‍ കടം മേടിച്ചും വലിയ സന്യാസിയെ സേവിച്ചു കേറാമായിരുന്നു എന്നു തോന്നി. മുന്‍പിലുള്ള ബഞ്ചില്‍ വിഷാദമുഖവുമായി ഒരു മധ്യവസ്ക്കന് ഇരിക്കുന്നു. അയാളുടെ വലതു വശത്ത് ഒരു ചെറുപ്പക്കാരനും പിന്നെ എന്റെ ഇടത്തു ഭാഗത്ത് ആ ചെറുപ്പക്കാരന്റെ കൂട്ടുകാരനും ഇരിക്കുന്നു. ഈ രണ്ടു ചെറുപ്പക്കാരുടെയും സൌഹൃതം ട്രയിനില്‍ വെച്ചു തുടങ്ങിയതാണ് എന്നു അവരുടെ സംഭാഷണത്തില്‍നിന്നും മനസിലായി. അല്ലേലും മലയാളിയുടെ മാത്രം സ്വഭാവമാണെല്ലോ അടുത്തിരിക്കുന്നവനെ മൊത്തത്തില്‍ ഒന്നു സ്കാന്‍ ചെയ്തു ഡീറ്റൈല്‍സ് മനസിലാക്കുക എന്നത്.
സ്വതവേ ആരോടും അങ്ങോട്ട് കേറി മിണ്ടാത്ത ഞാന്‍ സ്വാമിയുടെ ഉള്‍പ്രേരണയാല്‍ അവരെ പരിജയപ്പെട്ടു. ഒരാള്‍ ജിഷ്ണു മറ്റേത് മാത്യു. ജിഷ്ണു നേര്സിങ്ങിനു പഠിക്കുന്നു, മാത്യു ഏതോ കമ്പനിയുടെ മെഡിക്കല്‍ റപ്പായി ജോലിചെയ്യുന്നു. രണ്ടുപേരും വര്‍ത്തമാനത്തില്‍ കട്ടക്കുകട്ടത്തന്നെയാണെന്ന് കുറച്ചു നേരത്തെ എന്റെ സ്കാനിങ്ങിലൂടെ മനസിലാക്കി. രണ്ടുപെര്ക്കും പറ്റിയപണി രാഷ്ട്രീയമാണ് എന്നു എനിക്കു തോന്നി. തങ്ങളുടെ ഉപ്പുപാന് ആനയുണ്ടായിരുണെന്ന മട്ടിലാണ് രണ്ടുപേരുടെയും സംസാരം. ഞാനും അവരുടെ കൂടെകൂടി. അങ്ങനെ ഞങ്ങള്‍ സാങ്കേതിക വിദ്യകളെകുറിച്ചും, രാഷ്ട്രീയത്തേകുറിച്ചും, പിന്നെ കേരളത്തെ കുറിച്ചും അവിടുത്തെ അഴിമതിയേകുറിച്ചും പറഞ്ഞും വാദിച്ചും കൊണ്ടേയിരുന്നു. എന്റെ ഉള്ളിലെ സ്വാമി എന്നെ സംസാരിപ്പിച്ചുകൊണ്ടേയിരുന്നു എന്നു വേണം പറയാന്‍. അവരുടെ അറിവിന്റെ മുന്പില് എന്റെ അറിവ് ഒന്നുമല്ല എന്ന സത്യം ഞാന്‍ മനസിലാക്കി. ഈ സത്യം ഞാന്‍ മനസിലാക്കുന്നതിന് മുന്‍പെ അവര്‍ മനസിലാക്കിയതുകൊണ്ടാവണം സംസാരം മൂത്തപ്പോള്‍ രണ്ടുപേരും അവരവരുടെ വാദഗതികളുമായി എനിക്കു നേരെ തിരിഞ്ഞത്. പിന്നെ അവര്‍ അവരുടെ അറിവുകളും വാര്‍ത്തകളും എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു ഞാന്‍ എല്ലാം ഒരു അന്യഗ്രഹ ജീവിയെപ്പോലെയിരുന്നു കേട്ടു. ഞങ്ങളുടെ സംസാരമെല്ലാം അപ്പുറത്തിരുന്ന മധ്യവയസ്ക്കന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞങ്ങളുടെ ചില തമാശ കേട്ടു ഒന്നുറിച്ചിരിക്കാറുമുണ്ട്. എങ്കിലും ഞങ്ങളുമായി സംസാരിക്കാനോ, പരിജയപ്പെടാണോ വന്നില്ല.
അങ്ങനെ ഓരോ സ്റ്റേഷനുകള്‍ ഞങ്ങളറിയാതെ കടന്നു പൊയ്കൊണ്ടെയിരുന്നു. ഞങ്ങളുടെ സംസാരവും അങ്ങനെ തന്നെ. അവസാനം വഴിതെറ്റി പോകുന്ന യുവതലമുറയെപ്പറ്റിയായി ചര്‍ച്ച. ഇടക്ക് എവിടെയോ വെച്ചു നേര്സിങ്ങിന് പഠിക്കുന്ന തന്റെ സഹപാടിനികള് രസത്തിനും, പണത്തിനും വേണ്ടിചെയ്യുന്ന തുണിയുരിയല്‍ മഹോത്സവത്തെകുറിച്ചായി ജിഷ്ണുവിന്റെ വെളിപ്പെടുത്തലുകള്‍ തന്നെയുമല്ല ഇനി അങ്ങനെ പോകാതെ പെങ്കുട്ടികളെ വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുന്ന കൂട്ടുകാരികള്‍ വരെയുണ്ട് കോളേജില്‍ ഉണ്ടെന്ന കാര്യം പറഞ്ഞപ്പോളാണ് ആ മധ്യവയസ്കന് ഞങ്ങളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതിനായി കൂടുതല്‍ അടുത്തു നീങ്ങിയിരിക്കുകയും ചെയ്തു. പിന്നെ പെണ്‍വാണിഭം എന്നു കേട്ടാല്‍ സിസി അടഞ്ഞ വല്ല്യപ്പമ്മാര് വരെ എഴുന്നേറ്റുവരുന്ന ഒരു കാലമാണെല്ലോ അതുകൊണ്ടു ഞങ്ങള്‍ ആരും അത് ശ്രദ്ധിക്കാന്‍ പോയില്ല. അടുത്ത വെടി പൊട്ടിച്ചത് മാത്യു ആണ്. പുള്ളിയുടെ അഭിപ്രായത്തില്‍ അവിടെ പഠിക്കുന്നതും, ജോലിചെയ്യുന്നതുമായ മിക്കവാറും പെങ്കുട്ടികള് തങ്ങളുടെ ചാരിത്രിയം കളയാറുണ്ട്.
"കൂടുതല്‍ പേരും തങ്ങളുടെ മാനം കൊടുക്കുന്നത് കാമുകന്മാര്ക്കാന്. പിന്നെ പശുവിന്റെ കടിയുമ്മാറും കാക്കയുടെ വിശപ്പും തീരും എന്നു പറഞ്ഞപോലെയല്ലേ അവിടുത്തെ കാര്യങ്ങള്‍"
"അത് ശരിയാ കഴിഞ്ഞ കൊല്ലം ഞങ്ങളുടെ കോളജില്‍ ചേര്‍ന്ന ഒരുത്തി. കണ്ടാല്‍ തറവാട്ടില്‍ പിറന്ന ഒരു സുന്ദരി. കൊണ്ടുവന്നു വിടാന്‍ അമ്മയും അച്ഛനും അനിയനും. എന്തോ കരച്ചിലയിരുന്നു അവര്‍ പോകാന്‍ നേരം. എന്നിട്ടു ഇപ്പോ അവളെ അ...."
മാത്യുവിനെയും എന്നെയും കുറച്ചുകൂടെ ചേര്ത്തിരുത്തീട്ട് ജിഷ്ണു പറഞ്ഞു
"അവളെ അനുഭവിക്കാത്തവര്‍ കോളജ്ജില് ഇല്ല. ഞാനും...... "
പിന്നെ ചെറിയ കള്ളചിരിയോടെയുള്ള തലയാട്ടികൊണ്ട് ഒന്നു ഇരുത്തി മൂളി.
മാത്യു ജിഷ്ണുവിന് ഒരു കൈകൊടുതോണ്ട് ചോദിച്ചു
"എങ്ങനെയുണ്ടായിരുന്നു"
അതിനും മൂന്പത്തേക്കാള് കൂടുതല്‍ തലയാട്ടലും മൂളലും മാത്രം.
"പ്രേമത്തിലാണ് എല്ലാം തുടക്കം പിന്നെ അവന് കാര്യം സാധിക്കും പിന്നെ അവന്റെ കൂട്ടുകാര്‍ പിന്നെ നാട്ടുകാര്‍. ഇതില്‍ നിന്നും രക്ഷപ്പെടുന്നവര്‍ വിരളം. കാരണം ഈ പരിപാടികള്‍ എല്ലാം ആരെങ്കിലും മൊബൈലില്‍ എടുത്തിടുണ്ടാവും അതുവെച്ചാണ് പിന്നെ വിലപേശല്‍ സമ്മതിക്കാത്തവരുടെ ലീലാവിലാസങ്ങളാണ് ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നത്. പിന്നെ രക്ഷപ്പെടണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല."
ജിഷ്ണു പറഞ്ഞുകൊണ്ടേയിരുന്നു.
അതിനിടയില്‍ മാത്യു കേറിപ്പറഞ്ഞു .
"പെട്ടുപോകുന്നവരുടെ കാര്യം കഷ്ട്ടമാണ്. പക്ഷേ പണത്തിനുവേണ്ടി ഇറങ്ങുന്ന പെങ്കുട്ടികള് ഉണ്ട്. കൂടുതലും നമ്മുടെ മലയാളികള്‍ തന്നെ. നല്ല ഡിമാന്റും അവര്‍ക്കുതന്നെ അതിനാല്‍ വട്ടചിലവിന് വീട്ടുകാരുടെ നക്കാപ്പിച്ചക്ക് വേണ്ടി കാത്തിരികേണ്ടല്ലോ. ദിവസം ഇരുപത്തയ്യായിരം രൂപവരെ സമ്പാദിക്കുന്നവരൂണ്ടെന്നാ കേള്‍ക്കുന്നത്. സമ്പാദിക്കാതിരിക്കാന്‍ പറ്റില്ല കാരണം പുതിയ ഉടുപ്പിനും, മേക്കപ്പ് സാധനത്തിനും, ഏറ്റവും പുതിയ മൊബൈലുകള്‍ വാങ്ങാനും, പിന്നെ വെള്ളമടിക്കാനും പണം വേണ്ടേ? അതിനിതുതന്നെ വഴി എന്നാല്‍ അവിടെ ഇതൊക്കെയാന്നെങ്കിലും കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ പിന്നെ നല്ല കുട്ടിയായി പിറ്റേ ദിവസം അമ്പലത്തില്‍ പോകുകയും, പൂവലമ്മാര് ചിരിച്ചാല്‍ കരഞ്ഞോണ്ട് വീട്ടില്‍ വരും. ഇവളുമ്മര് കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ പഴയ പരിപാടി വീണ്ടും തുടങ്ങും . പാവം അച്ഛനും അമ്മയും എന്തറിയുന്നു"
ന്യൂസ് ചാനലില്‍ കാണിക്കുന്ന ബ്രേക്കിങ് ന്യൂസ് പോലെ വരുന്ന വാക്കുകള്‍ എന്റെ മനസില്‍ ആശങ്കകള്‍ ഉണര്‍ത്തി. തന്റെ ബന്ധുക്കളുടെ കുട്ടികളും നേര്സിങ്ങിന് പുറത്തു പഠിക്കുന്നുണ്ട് ഇനി അവരും? ഇല്ല ഉണ്ടാകാന്‍ വഴിയില്ല ദൈവം കാക്കും. മനസിലെ വിചാരങ്ങളില്‍ നിന്നുണര്‍ത്തികൊണ്ട് പുറത്തുനിന്നും തണുത്ത കാറ്റ് അകത്തേക്ക് വീശി. അതേ തന്റെ നാട് എത്തിയിരിക്കുന്നു. ഇതിനെയാണ് ഗൃഹാതുരത്വം എന്നു പറയുന്നതു. കുറച്ചു നേരം വാതുക്കല് പോയി നിന്നു. നേരം പുലരുന്നതേയുള്ളൂ. ഏതോ വലിയ വയലിന്റെ നടുവിലൂടെയാണ് വണ്ടി പോകുന്നത്. പകലയിരുന്നേല് എല്ലാമോന്ന് കണ്ടു രസിക്കമായിരുന്നു. പഴയ ഇരിപ്പിടത്തിന്റെ ഇങ്ങേ ഭാഗത്തുള്ള ഒറ്റ സീറ്റില്‍ വന്നിരുന്നു. മിക്കവരും ഉറക്കമാണ്. തിരക്കും നന്നേ കുറവ്. ആ രണ്ടു ചെറുപ്പക്കാരും എന്തെക്കെയോ പറഞ്ഞു ചിരിക്കുകയും തലയാട്ടുകയും ചെയ്യുന്നു. പെണ്‍വിഷയം തന്നെയായിരിക്കും അല്ലാതെ ഇത്രക്ക് പറഞ്ഞു രസിക്കാന്‍ പറ്റിയത് എന്താ ഈ ലോകത്തുള്ളത്. ഞാന്‍ പഴയ മധ്യവയസ്ക്കനെ ഒന്നു നോക്കി. തന്റെ തല പുറകിലേക്ക് ചാരിവെച്ചു മുകളിലേക്കു മുഖം തിരിച്ചു കണ്ണടച്ചിരിക്കുന്നു. കണ്ണിന്റെ കോണുകളില്‍ ചെറിയ നനവുണ്ടോ എന്ന സംശയത്തില്‍ ഞാന്‍ കൂടുതല്‍ അയാളെ ശ്രദ്ധിച്ചു. അതേ അയാള്‍ കരയുകയാണ് തന്നെയുമല്ല നന്നായി വിയര്‍ത്തിട്ടുമുണ്ട്. ചൂടുകൊണ്ടാവും ഞാന്‍ പതുക്കെ അടഞ്ഞുകിടന്ന ജനല്‍ പാളി ഉയര്‍ത്തിവെച്ചു. തന്റെ മുഖത്തേക്ക് ഒരു കുളിര്‍തെന്നല്‍ അടിച്ചപ്പോള്‍ അയാള്‍ കണ്ണുതുറന്നു എന്നെ നോക്കി. ആ നോട്ടത്തില്‍ എന്തെക്കെയോ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അത്രക്കും തീക്ഷണമായിരുന്നു ആ നോട്ടം എങ്കിലും അയാള്‍ മുന്‍പെ കണ്ടതിനെക്കാള്‍ ക്ഷീണിതനാണു എന്നു തോന്നി. ഞാന്‍ എന്റെ കണ്ണുകളെ പുറത്തേക്ക് ഓടിച്ചു. ഏതോ സ്റ്റേഷനിലേക്ക് വണ്ടി കയറുകയാണ്. വേഗം കുറഞ്ഞു കുറഞ്ഞു വരുന്നു. കുറേപ്പേര് എഴുന്നേറ്റ് വാതില്‍ ലക്ഷ്യമാക്കി നടന്നു.
"തൃശ്ശൂരായി..." ആരോ പറയുന്നതുകേട്ട് അയാള്‍ എഴുന്നേല്ക്കാന് ശ്രമിച്ചു. എന്നാല്‍ ഒരു ക്ഷീണിതന്നെപ്പോലെ വീണ്ടും തളര്‍ന്നിരുന്നു. ഒന്നു സഹായിക്കുമോ എന്ന് എന്നോടു ചോദിക്കുന്നതുപോലെയുള്ള നോട്ടത്തില്‍ ഞാന്‍ എഴുന്നേറ്റ് അയാളുടെ കൈപിടിച്ചു എഴുന്നെപ്പിച്ചു.

"എന്തു പറ്റി, എന്താ വിയര്‍ക്കുന്നെ എന്തെകിലും പ്രശ്നമുണ്ടോ "? ഞാന്‍ ചോദിച്ചു
"ഇല്ല" അയാള്‍ വളരെ വിഷമത്തോടെയും, ക്ഷീണത്തോടെയും പറഞ്ഞു
ട്രെയിന്‍ പല പല ശബ്ദങ്ങള്‍ ഉണ്ടാക്കി പ്ലാറ്റ്ഫോമില്‍ നിന്നു. നിന്നതും അയാള്‍ എന്നിലേക്ക് ഒന്നു ആഞ്ഞു. അയാളെ ഞാന്‍ താങ്ങിപ്പിടിച്ചു ഞാന്‍ പറഞ്ഞു
"പേടികെണ്ട ട്രെയിന്‍ ബ്രേക്ക് ഇട്ടതാ"
എന്നെയൊന്ന് പാളിനോക്കി മുന്നോട്ട് നടന്നു. ഞാനും അയാളുടെ കൈത്തണ്ടയില്‍ പിടിച്ച് നടന്നു. ചവിട്ട്പടി ഇറങ്ങാന്‍ അയാള്‍ വളരെ പ്രയാസപ്പെട്ടു. എന്തോ ചുമടു തലയില്‍ എടുത്തുകൊണ്ടു ഇറങ്ങുന്നവനെ പോലെ അയാള്‍ പ്ലാറ്റ്ഫോമിലെക്കിറങ്ങി. അയാളുടെ ബാഗ് എടുത്തുവെക്കുണ്തിനിടയില് നിറകണ്ണുകളോടെ അയാള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു എന്നോടു പറഞ്ഞു
"എനിക്കു ഒരു മകളാണ്. അവളെ ഞാന്‍ നേര്സിങ്ങിന് പഠിക്കാന്‍ കൊണ്ടുവിട്ടിട് വരുന്ന വഴിയാ...............നിങ്ങള്‍ പറഞ്ഞപോലെ............. എന്റെ മകളും ............."
അത് മുഴിമിപ്പിക്കാന്‍ അയാള്‍ക്കായില്ല. അതിനുമുന്പെ അയാള്‍ പൊട്ടികരഞ്ഞുപോയി. എന്റെ തോളില്‍ കൂടി ഒഴുകിയിറങ്ങുന്ന കണ്ണുനീരിന്റെ ചൂട് ഞാന്‍ അറിഞ്ഞു. ഞാന്‍ ആ രണ്ടു ചെറുപ്പക്കാര്‍ ഇരിക്കുന്നിടത്തേക്ക് നോക്കി അവര്‍ അപ്പോഴും ചിരിക്കുകയും, തലയാട്ടുകയും പിന്നെ മൂളുകയും ചെയ്തുകൊണ്ടേയിരുന്നു.
..........
Thursday, September 23, 2010
അറിവിന്റെ അക്ഷയ ഖനി

Monday, September 6, 2010
കോമണ്‍ വെല്‍ത്ത് ഗെയിംസും ചില കല്യാണ മുടക്കികളും
കല്യാണ തലേന്ന് വീട്ടില്‍ കള്ളന് കേറി അല്ലെങ്കില്‍ പാചകക്കാര്‍ വന്നില്ല, അല്ലെങ്കില്‍ എന്തെങ്കിലും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായി നമ്മള് എന്തു ചെയ്യും? നമ്മള് തന്നെ ആ പ്രശ്നങ്ങള്‍ ഒതിക്കി തീര്‍ക്കും കാരണം നാളെ നടക്കാന്‍ പോകുന്നത് ഭംഗിയായി നടന്നില്ലേല്‍ നാണക്കേട് നമുക്ക് മാത്രമാണ്, തന്നെയുമല്ല അത് ജീവിതകാലം മുഴുവന്‍ മാറുകയുമില്ല. അല്ലാതെ കല്യാണ സമയത്തുണ്ടായ എല്ലാ പ്രശ്നങ്ങളെ കുറിച്ച് സഹോന്മാരും, ബന്ധുക്കളും, നാട്ടുകാരും നോട്ടിസടിച്ചു ലോകം മുഴുവന്‍ അറിയിക്കുകയില്ല. അങ്ങനെ അറിയിക്കുന്നവരോട് കാര്ന്നോന്മാര് പറയാറുണ്ട് "സ്വന്തം പല്ലിട കുത്തി മണപ്പിക്കല്ലേ ഡാ" എന്ന്.
Monday, August 9, 2010
അറവുമാടുകളെ തേടിയുള്ള യാത്ര...
ഞങ്ങള്‍ നേരെ ചെന്നത് മൈസൂര്‍ പട്ടണത്തില്‍ നിന്നും കുറച്ചു അകന്നു നില്ക്കുന്ന ഒരു ലോഡ്ജിലെക്കാണ്. ചെമ്മണ് പാതയുടെ ഒരത്ത് ഒരു പഴയ രണ്ട് നില കെട്ടിടം. മുന്പിലെ വരാന്തയില്‍ പഴയ ചായപീടികയില്‍ കാണറുള്ള മേശക്കുപിന്നില്‍, ഒരു കസാരയില്‍ ഞെളിഞ്ഞിരിക്കുന്ന ഒരു മുപ്പത് മുപ്പത്തഞ്ച് വയസുള്ള ചെറുപ്പക്കാരനോടു ഒരു ദിവസത്തേക്ക് മുറികിട്ടുമോ എന്ന് ചോദിച്ചു, പിന്നെ തെല്ലു മടിച്ചു ഞങ്ങളുടെ യഥാര്‍ത്ഥ ആവശ്യം അറിയിച്ചു. മഴയായതിനാല്‍ ഒന്ന് ചൂടാക്കാന്‍ മലയാളി പെണ്ണിനെ കിട്ടുമോ എന്ന്. മുറി ചോദിച്ചപ്പോഴുള്ള ചിരിയെക്കാള്‍ നല്ല ചിരിയായിരുന്നു പിന്നെ. ആ ചിരിയില്‍ ഒരു കശാപ്പുകാരന്റെ പ്രവണ്യം നിഴലിച്ചിരുന്നു. മേശവലിപ്പില്‍ നിന്നും ഒരു കൂട്ടം താക്കോല്‍ എടുക്കുന്നതിനിടയില്‍ ഞങ്ങള്‍ ചോദിച്ചു
Monday, July 5, 2010
കാട്ടിലെ തടി തേവരുടെ ആന

കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി അത്രതന്നെ.....
Thursday, July 1, 2010
വേദനാജനകം ഈ ചുംബനം...
എല്ലാവരും ഉണ്ടായിരുന്നിട്ടും ഞാന്‍ ഒറ്റക്കായിരുന്നു. രാത്രികാലങ്ങളില്‍ ഈ ചിന്തകള്‍ വല്ലാതെ ഒരു നീറ്റലായിരുന്നു. ചുറ്റിനും ആളുകള്‍ ഉണ്ടെങ്കിലും മനസുതുറക്കാന്‍ പറ്റിയ ഒരാള്‍ ഇല്ല എന്നത് ഏതൊരാള്‍ക്കും ഒരു വല്ലയ്മ്മ ഉണ്ടാക്കും. ഇനി എനിക്കുമാത്രമേ ഈ ചിന്താഗതിയുള്ളോ? ഈ നീറ്റലില്‍ നിന്നും എന്നെ ഒരു പരിധി വരെ രക്ഷിച്ചത് അവളായിരുന്നു.
പാട്ട് കെട്ടുറങ്ങുക എന്ന എന്റെ ആഗ്രഹം എന്റെ മനസല്ലാതെ മറ്റൊരാളും അറിഞ്ഞിരുന്നില്ല എങ്കിലും അവള് എങ്ങനെ അറിഞ്ഞു എന്നുള്ള എന്റെ ചോദ്യഭാവത്തിന് മറുപടിതരാതെ അവള് പാടികൊണ്ടേയിരുന്നു. എപ്പോഴും അവള് എനിക്ക് വേദനകള്‍ മാത്രമാണ് തന്നിട്ടുള്ളതെങ്കിലും, എന്റെ ഏകാന്തതക്കു ഒരു വിരാമം അവള് തന്നെയായിരുന്നു. രാത്രിയുടെ എല്ലാ യാമത്തിലും ഞാന്‍ അവളുടെ വരവിനെ പ്രതീക്ഷിക്കാറുണ്ട്. പ്രതീക്ഷയാണല്ലോ എല്ലാം. മനുഷ്യജ്ന്മ്മം തന്നെ പ്രതീക്ഷയില്‍ അതിഷ്ഠിതമാണല്ലോ.
എനിക്ക് അവളുടെ പാട്ടുകള്‍ ഇഷ്ട്ടമാണ്, അവളുടെ വരവ് ഇഷ്ട്ടമാണ് പക്ഷെ അവളുടെ ചുംബനങ്ങള്‍ മാത്രം എനിക്ക് ഇഷ്ട്ടമല്ല. വര്‍ഷങ്ങളായി അവളുടെ കുടുംബത്തോട് ഞങ്ങള്‍ കാട്ടിയ കൊടും ക്രുരതക്കുള്ള പകരം വീട്ടലാണ് ഈ ചുംബനങ്ങള്‍ എന്ന് എനിക്കറിയാം, എന്നോടുള്ള സ്നേഹത്തെയോര്‍ത്തു ഞാന്‍ സഹിക്കാന്‍ തയാറാണ്. പക്ഷെ എനിക്കും ജീവിക്കണം, പുതിയൊരു ജീവിതം, തുടങ്ങണം, സമാധാനത്തോടെ ഒന്ന് ഉറങ്ങണം അതിനു എനിക്കിപ്പോള്‍ അവള് ഒരു തടസ്സമാണ് എത്ര ദിവസങ്ങളായി ഞാന്‍ ഇത് അവളോട് പറയുന്നു. അവളുടെ മൂകത എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു.
"ഇനിയും എനിക്ക് വയ്യ പ്രിയേ നിന്റെ കുടുംബത്തോട് ഞാനും ആ ക്രുരത ചെയ്യാന്‍ പോകുന്നു. ക്ഷമിക്കുക"
എന്ന് പറഞ്ഞ് കൊതുകുതിരി കത്തിച്ചുവെച്ചു അന്നാദ്യമായി അയാള്‍ അവളുടെ പാട്ടുകെള്ക്കാതെ ഉറങ്ങി.

Friday, June 25, 2010
പറയാതെ വയ്യ!!!!
ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായിരുന്നു വിദ്യുത്ഛക്തി. അതിനുശേഷം വിദ്യുത്കാന്തിക പ്രഭാവങ്ങളെ കുറിച്ച് നടന്ന കൂടുതല്‍ പരീക്ഷണങ്ങളില്‍ നിന്നുമാണ് ഒരു കമ്പിയുടെ സഹായമില്ലാതെ വൈദ്യുത തരംഗങ്ങളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാം എന്നു കണ്ടുപിടിച്ചത്. ഒരു പക്ഷെ ഇതോടുകൂടി ടെലിഫോണും, പിന്നെ ടെലിവിഷനും വരെ കണ്ടുപിടിച്ചു. അങ്ങനെ പുതിയ ടിവി നിലയങ്ങളും, പുതിയ പരിപാടികളും ഉണ്ടായി.
നമ്മുടെ രാജ്യത്തു ടിവി നിലയങ്ങള്‍ മുന്‍പ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്നു. അല്ലെങ്കില്‍ പിറ്റേ ദിവസത്തെ പത്രം വരണം. എത്ര വലിയ കോലാഹലങ്ങള്‍ രാജ്യത്തുണ്ടായാലും അത് മറ്റുള്ളവര്‍ അറിയണമെങ്കില്‍ സര്‍ക്കാര്‍ വിചാരിക്കണം. കാരണം ടിവിയില്‍ ഏത് വാര്‍ത്ത കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നൊക്കെ സര്‍ക്കരോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച ഡയറക്ടര്‍ ആണ് തീരുമാനിക്കുന്നത്. പിന്നെ കുറേകാലം കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനികളുടെ ചാനലുകള്‍ വന്നപ്പോളും വിനോദപരിപാടികള്ക്കല്ലാതെ; വാര്‍ത്തകള്‍ കൊടുക്കാന്‍ അനുവാദം ഇല്ലായിരുന്നു.
സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയില്‍ ചാനലുകള്‍ തുടങ്ങാം എന്ന സ്ഥിതി വന്നപ്പോള്‍ ഓരോ ദിവസവും പുതിയ പുതിയ ചാനലുകള്‍ വന്നു. പല ഭാഷയില്‍, പല കോലത്തില്‍. എന്തിനെറെ പറയുന്നു വിരലിനെണ്ണാന്‍ മാത്രം അണികളുള്ള രാഷ്ട്രീയ പാര്‍ട്ടികളും, ജാതി-മതങ്ങള്‍ വരെ അവരവരുടെ ചാനലുകള്‍ തുടങ്ങി സംപ്രേഷണം ചെയ്തു. ഏറ്റവും കൂടുതല്‍ മത്സരം ഉണ്ടായത് വാര്ത്താചാനലുകള്ക്കാണ്. ഏതു വാര്‍ത്തയും മറ്റുള്ള ചാനലുകാര് കൊടുക്കുന്നതിനെക്കള് മുന്നില്‍ തങ്ങള്‍ക്ക് കൊടുക്കണം എന്ന് ഒരു മത്സരബുദ്ധി തന്നെ അതിനു കാരണം (ഈ മത്സരത്തിന്റെ ഫലമായിട്ടാണ് നമ്മുടെ പ്രിയ സിനിമ നടന് ഹനിഫിക്ക മരിക്കുന്നതിന് മുന്‍പേ മരിച്ചന്നു വാര്‍ത്തവന്നത്).പിന്നെ അതില്‍ കുറച്ചു കച്ചവടവും ഉണ്ട്. ഏറ്റവും പുതിയ വാര്‍ത്തയ്ക്ക് ഒരു പ്രിത്യേക ചാനല്‍ കാണണം എന്ന് പ്രേഷകര്‍ക്ക് തോന്നിയാല്‍ പിന്നെ നമ്മള് ആ ചാനല്‍ കണ്ടുകൊണ്ടേയിരിക്കുന്നു. അങ്ങനെ കാഴ്ചകരുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ പരസ്യം കിട്ടുകയും അങ്ങനെ ലാഭത്തില്‍ നിന്നും ലാഭം ചാനല്‍ കൊയ്യുകയും ചെയ്യുന്നു. അതിനായി തത്സമയ സംപ്രേക്ഷണവും, ചര്‍ച്ചകളും നടത്തുന്നു. മന്ത്രിയുടെ കിടപ്പറയിലേക്ക് ഒരു തടസ്സവും കൂടാതെ കേറിചെല്ലാന്‍ അനുവാദം ഉണ്ടായിരുന്നേല്‍ അതും ലൈവ് ടെലിക്കാസ്റ്റ് നടത്തിയേനെ ഇവര്‍ .(പല കിടപ്പറ രഹസ്യങ്ങളും പുറത്തു കൊണ്ടുവന്നതും ഇതേ ചാനലുകാര് തന്നെയാണ്.)
പിന്നെ ചര്‍ച്ചകള്‍ . പലപ്പോഴും നല്ല തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ട് സാധിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചാനലിലെ ചര്‍ച്ചകള്‍ കൊണ്ട് എന്താണ് പ്രയോജനം. പ്രശ്നം പലപ്പോഴും ഗൌരവമേറിയ വിഷയങ്ങള്‍ അല്ല ചര്‍ച്ചയ് വരുന്നത് എന്നതാ. വളരെ നിസാരമായ വിഷയങ്ങളില്‍ അതിഭയങ്കരമായി ചര്‍ച്ച നടത്തുന്നു. അത് നടത്തുന്ന അവതാര(ക)നും, പങ്കെടുക്കുന്നവര്‍ക്കും അറിയാം എങ്കിലും വെറുതെ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒരു മണിക്കുര്‍ നീക്കണം അത്രയുമേ അവര്‍ക്ക് വേണ്ടു അല്ലാതെ ഇതൊക്കെ കണ്ടു ഞരമ്പ് വലിഞ്ഞു അതിനുമുന്പില് കുത്തിരിക്കുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടണം എന്ന് ആര്‍ക്കും ഒരു താത്പര്യവും ഇല്ല.
നമ്മുടെ രാജ്യത്തു ടിവി നിലയങ്ങള്‍ മുന്‍പ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്നു. അല്ലെങ്കില്‍ പിറ്റേ ദിവസത്തെ പത്രം വരണം. എത്ര വലിയ കോലാഹലങ്ങള്‍ രാജ്യത്തുണ്ടായാലും അത് മറ്റുള്ളവര്‍ അറിയണമെങ്കില്‍ സര്‍ക്കാര്‍ വിചാരിക്കണം. കാരണം ടിവിയില്‍ ഏത് വാര്‍ത്ത കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നൊക്കെ സര്‍ക്കരോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച ഡയറക്ടര്‍ ആണ് തീരുമാനിക്കുന്നത്. പിന്നെ കുറേകാലം കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനികളുടെ ചാനലുകള്‍ വന്നപ്പോളും വിനോദപരിപാടികള്ക്കല്ലാതെ; വാര്‍ത്തകള്‍ കൊടുക്കാന്‍ അനുവാദം ഇല്ലായിരുന്നു.
പിന്നെ ചര്‍ച്ചകള്‍ . പലപ്പോഴും നല്ല തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ട് സാധിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചാനലിലെ ചര്‍ച്ചകള്‍ കൊണ്ട് എന്താണ് പ്രയോജനം. പ്രശ്നം പലപ്പോഴും ഗൌരവമേറിയ വിഷയങ്ങള്‍ അല്ല ചര്‍ച്ചയ് വരുന്നത് എന്നതാ. വളരെ നിസാരമായ വിഷയങ്ങളില്‍ അതിഭയങ്കരമായി ചര്‍ച്ച നടത്തുന്നു. അത് നടത്തുന്ന അവതാര(ക)നും, പങ്കെടുക്കുന്നവര്‍ക്കും അറിയാം എങ്കിലും വെറുതെ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒരു മണിക്കുര്‍ നീക്കണം അത്രയുമേ അവര്‍ക്ക് വേണ്ടു അല്ലാതെ ഇതൊക്കെ കണ്ടു ഞരമ്പ് വലിഞ്ഞു അതിനുമുന്പില് കുത്തിരിക്കുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടണം എന്ന് ആര്‍ക്കും ഒരു താത്പര്യവും ഇല്ല.
ലൈവ് ആയിട്ടുള്ള വാര്‍ത്തകളും, ചര്‍ച്ചകള്‍ക്കും ശേഷം വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ഉണ്ട്. ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന ഭീകര ദൃശ്യങ്ങളാണ് പല പരിപാടിയിലുടനീളം. ജീര്‍ണിച്ച ജഡത്തിന്റെയും, അപമൃത്യുവിന്റെയും മറ്റും ഭീകര ദൃശ്യങ്ങള്‍ ഒരു മറയും കൂടാതെ കാണിക്കുന്നു. കാണിച്ചോളൂ പക്ഷെ അതിനു ഒരു മറവു വേണ്ടേ. ഒരുപക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം ഈ പരിപാടികള്‍ എന്തിനാ കാണുന്നത് എന്ന്. അത് ശരിയ പക്ഷെ കണ്ടുക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കിടയിലോ അല്ലെങ്കില്‍ മറ്റു വിനോദ പരിപടിക്കിടയിലോ ഈ ഭീകര പരിപാടികളുടെ പരസ്യങ്ങള്‍ വന്നാല്‍ എന്ത് ചെയ്യും. വിധിയുടെ വിളയാട്ടത്തില്‍ ജീവന് നഷ്ട്ടപെട്ട ഒരു വ്യക്തിയോടും, അതു കണ്ടുകൊണ്ടിരിക്കുന്ന പാവം കാണികളോടും എന്തിനി ക്രുരത. ഇതൊക്കെ തയാറാക്കുന്ന റിപ്പോര്‍ട്ടര്‍ക്കും, നിര്‍മ്മാതാവിനും, എഡിറ്റര്‍ക്കും വീട്ടില്‍ ആരുമില്ലേ. ഒരു നിമിഷം അവര്‍ക്ക് ഒന്ന് ആലോചിച്ചാല്‍ മതി ഈ ഭീകര ദൃശ്യങ്ങള്‍ കാണുന്ന കുട്ടികളുടെ ഒരു അവസ്ഥ.
അടിസ്ഥാനപരമായി എല്ലാം ഒരു കച്ചവടം മാത്രമാണ് എങ്കിലും കുറച്ചു മര്യാദ പാലിക്കരുതോ?

Saturday, June 12, 2010
മിസ്ഡ്കോള്
തങ്ങളെ അംഗീകരിക്കാത്ത ഈ ലോകത്തുനിന്നും എങ്ങനെയും രക്ഷപെടണം
എന്നുമാത്രമായിരുന്നു അവരുടെ ചിന്ത. തങ്ങളുടെ പരിശുദ്ധ പ്രണയത്തെ ഈ ലോകം
എത്ര അവക്ഞ്ഞയോടെയാണ് നോക്കികണ്ടത്. ഒരുപക്ഷെ നിങ്ങള്‍ ഞങ്ങളുടെ പ്രേമത്തെ
ഒരു കൌമാരചാപല്യമായി കണ്ടേക്കാം എന്നാല്‍ ഞങ്ങളുടെ വികാരം അങ്ങനെയല്ല. ഇത്
നിങ്ങളോടുള്ള ഞങ്ങളുടെ പ്രതികാരമാണ് അത്രയുമെഴുതി അവന് ഒപ്പിട്ടു. അവളും
അതിനെ പിന്താങ്ങി. കരുതിയിരുന്ന സൈനൈട് അവള് പാലില്‍ ചേര്‍ക്കുമ്പോള്‍
അവളിലെ പ്രതികാര ദുര്‍ഗ ചിരിച്ചു.അന്ത്യ ചുംബനത്തിന് ശേഷം അവന് കുടിച്ച
പാല് അവള്‍ക്കു നേരെ നീട്ടിയതും അവളുടെ മൊബൈലില്‍ ഒരു മിസ്കാല് വന്നതും
ഒരുമിച്ചാണ്. നമ്പര്‍ നോക്കാന്‍ മൊബൈല്‍ എടുത്തു പുറത്തേക്കിറങ്ങി.
വഴിയരുകില്‍ പാര്‍ക്കുചെയ്തിരുന്ന ഒരു ഒമിനി വാനില്‍ കേറി. നഗരത്തിന്റെ
ഭ്രാന്തമായ തിരക്കിലേക്ക് വാന്‍ മറഞ്ഞപ്പോള്‍ അവസാനത്തെ നെഞ്ചിടിപ്പിനു
കാതോര്‍ത്തു അവന് കിടന്നു.
Tuesday, June 8, 2010
സമാധാനം
പണിസ്ഥലത്തുനിന്നും നിന്നും റൂമിലോട്ടു പോകുമ്പോഴും അയാളുടെ മനസില്‍
സമാധാനത്തെകുറിച്ചായിരുന്നു ചിന്തകള്‍ മുഴുവന്‍.എന്താ ഇപ്പൊ ഇങ്ങനെ
ചിന്തിക്കാന്‍ എന്ന് പ്രത്യേകിച്ച് ഒരു കാരണവും അയാള്‍ കണ്ടില്ല. എന്നാലും അയാളുടെ
മനസ്സില്‍ ആ ചിന്തകള്‍, ഇരുട്ടിന്റെ മറവില്‍ രക്തം കുടിക്കാന്‍ വരുന്ന
കൊതുകിനെയും, മൂട്ടയും പോലെ വെട്ടയാടികൊണ്ടിരുന്നു. ലോകത്തു പണമുള്ളവനും, ഇല്ലാത്തവനും ഈ
കാലഘട്ടത്തില്‍ സമാധാനം ഉണ്ടാവില്ല എന്ന സത്യം അയാള്‍ക്ക് അറിയാമായിരുന്നു.
എന്തിനാണ് ഏറെ പറയുന്നത് കോടികള്‍ സമ്പാദിക്കുന്ന തന്റെ മുതലാളിപോലും ഒരു
രാത്രിയോ പകലോ സമാധാനമായി ഒന്നുറങ്ങാന്‍ കഴിയുന്നുണ്ടോ എന്ന് സംശയമാണ്.
അങ്ങനെയാണെങ്കില്‍ മറ്റു കോടീശ്വരന്മാരുടെ അവസ്ഥയും മറിച്ചാകാന്‍ വഴിയില്ല.
പാവപ്പെട്ടവന്റെ അവസ്ഥയും ഇതുതന്നെ ലക്ഷങ്ങള്‍ കൊടുത്ത് ഈ മരുഭൂമിയില്‍
വന്നു ജീവിതകാലം മുഴുവന്‍ ചോര നീരാക്കിയാലും വിസയ്ക്ക് കൊടുക്കാന്‍ കടം
വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ പറ്റില്ല.പാവപെട്ടവന് എന്നുപറയുമ്പോള്‍ താനും ആ ഗണത്തില്‍ പെടുമെല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ മുഖത്ത് ഒരു ചിരിവിടര്‍ന്നു അതിനു എന്തൊക്കെയോ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ വീട്ടിലെ പ്രശ്നങ്ങള്‍ ഓര്‍ക്കുമ്പോള്‍ വീട്ടിലോട്ട് പോകാന്‍തന്നെ പേടിയാണ്. ഇവിടെ വണ്ടിയിടിച്ച മത്തി (വിളമ്പുമ്പോള്‍ മുള്ളും അല്‍പ്പം ദശയും കാണും) വെച്ചുണ്ടാക്കിയ മുളകുചാറു കഴിക്കുമ്പോള്‍ നാട്ടില്‍ വറ്റയും, ആവോലിയും ആയിരുന്നു അവര്‍ കഴിച്ചിരുന്നത്. പണത്തിനു വേണ്ടി മാത്രം വരുന്ന കത്തുകള്‍. വിവാഹത്തിന് മുന്‍പ് അമ്മയുടെ പേരില്‍ അയച്ചുകൊണ്ടിരുന്ന പണം, വിവാഹത്തിന് ശേഷം ഭാര്യയുടെ പേരില്‍ അയക്കാന്‍
തുടങ്ങിയപ്പോള്‍ അവിടെ ഒരു യുദ്ധം തുടങ്ങാന്‍ പോവ്വാന്നെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ അത് അമ്മായിയമ്മ പോരെന്നും,
മരുമകള്‍ പോരെന്നുള്ള രണ്ടുപേരുടെയും വാദഗതികളുടെ ഇടയില്‍ എന്തുചെയ്യണം
എന്ന് പകച്ചിരിക്കുന്നതിന്റെ കൂടെ ഇവിടുത്തെ ജോലി പ്രശ്ന്നങ്ങളും.
ഇങ്ങനെ പ്രശ്നങ്ങള്‍ ഓരോന്ന് കൂടി തന്റെ ഉള്ള സമാധാനം കൂടി പോകും എന്നുള്ള സത്യം മനസിലാക്കി കട്ടിലിനു താഴെ ആരുംകാണാതെ വെച്ചിരുന്ന "റോയല്‍ " എന്നാ ദുബായ് വിസ്കി എടുത്തു ചൂടുവെള്ളം ഒഴിച്ച് മോന്തി സമാധാനത്തോടെ കിടന്നുറങ്ങി.

Wednesday, June 2, 2010
ഓഹരി
ഓഹാരിവിലകള് താഴോട്ട് പോകുന്നത് കണ്ടപ്പോള്‍ വിജയന് ഒന്ന് പുഞ്ചിരിച്ചു, പുതിയവ മേടിക്കാന്‍ ഇതാണ് പറ്റിയ അവസരം. കഴിഞ്ഞാഴ്ച്ച താന്‍ വന്‍ ലാഭത്തില്‍ വിറ്റ ഓഹരിയുടെ വിലയാണ് രണ്ടുമൂന്നു ദിവസമായി താഴോട്ട് പോകുന്നത്. അന്ന് തന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞതാണ് "വിജയാ ആ ഓഹരികള്‍ വില്‍ക്കരുത് ഇനിയും വിലകൂടും എന്നൊക്കെ", ഇതൊക്കെ ടീവിയില്‍ ഇരിക്കുന്നവന്മാര് പറയുന്നത് കേട്ട് പറയുന്നതാണെന്ന് വിജയന് അറിയാമായിരുന്നു. പക്ഷെ ഇപ്പോള്‍ എന്ത് സംഭവിച്ചു. ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്ന അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഒരു വല്ലാത്ത നിര്‍വൃതി തോന്നി. തന്നെ കുറിച്ച് തനിക്ക് അഭിമാനിക്കാന്‍ വീണ്ടും ഒരു വക. ഓഹരി കച്ചവടത്തില്‍ കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും ഈ കച്ചവടത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു ഒരുപക്ഷെ അത് സത്യവുമായിരുന്നു അതിന്റെ തെളിവാണ് പുറത്തുകിടക്കുന്ന തന്റെ പുതിയ ഓഡി കാര്‍.
പുതിയ കച്ചവടത്തെ കുറിച്ച് ആലോചികുമ്പോളാണ് ഒരു കത്ത് കിട്ടിയത്. ഓഹരി കച്ചവടത്തില്‍ മുഴുകിരിക്കുമ്പോള് ആരും തന്നെ ശല്യപെടുത്തരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെങ്കിലും കത്തിലെ മേല്‍വിലാസത്തിന്റെ കൈപട കണ്ടപ്പോള്‍ അത് തന്റെ അച്ഛന്റെ കത്താണ് എന്ന് മനസിലായി. കഴിഞ്ഞാഴ്ച മുതല്‍ അച്ഛന് ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുകയാണ്.ഒരു തവണ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞെങ്കിലും പിന്നെ വന്ന വിളികള്‍ ഒന്നും തന്നെ തനിക്ക് ലാഭം തരുന്ന ഓഹരി കച്ചവട തിരക്കിനാല്‍ എടുത്തില്ല. അതിനലവും ഇപ്പൊ ഈ കത്ത്പരിപാടി. സമയം ഇല്ലെങ്കിലും അത് പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി.
"പ്രിയപ്പെട്ട മോന്, പലതവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നല്ല ജോലിതിരക്കവും എന്ന് വിചാരിക്കുന്നു. കഴിഞ്ഞതവണ അയച്ചുതന്ന പണംകൊണ്ട് വീട്ടുവാടകയും, പറ്റു കടയിലും കൊടുത്തപ്പോള്‍ എല്ലാം തീര്‍ന്നു. അമ്മക്ക് സുഖം തീരയില്ല. എന്റെ കാര്യവും അറിയാല്ലോ. കുറച്ചു പണം അയച്ചു തന്നിരുന്നേല്‍ ........." വായന തടസ്സപെടുത്തികൊണ്ട് തന്റെ മുന്നിലെ സ്ക്രീനില്‍ ഒരു മിന്നലാട്ടം കണ്ടു അതെ പുതിയതായി തുടങ്ങാന്‍ പോകുന്ന ഒരു ഓഹരിയുടെ വിവരങ്ങള്‍ ആണ്. ഇരയെ കണ്ട സിംഹത്തെ പോലെ അയാള്‍ ആ സ്ക്രീനിലേക്ക് നോക്കി. തന്റെ മുന്നിലിരിക്കുന്ന ലാഭത്തെ നോക്കണോ അതോ പ്രാരാബ്ദങ്ങള്‍ നിറഞ്ഞ ആ കത്തിനെ വായിക്കണോ എന്ന് ഒരുനിമിഷം ആലോചിച്ചതിനുശേഷം ആ കത്ത് നിര്‍ദാക്ഷിണ്യം ചുരുട്ടിക്കൂട്ടി അയാള്‍ തന്റെ മേശക്കടിയിലെ ചവിട്ടു കുട്ടയിലേക്ക് എറിഞ്ഞു...

Saturday, May 29, 2010
ടയര്‍ ബ്ലാസ്റ്റ്
പ്രവാസലോകത്തിലെ കല്ലുരുകുന്ന ചൂടിലും, കുളിര്‍മ്മ പകരുന്ന തന്റെ ഭര്‍ത്താവിന്റെ പുതിയ കാറില്‍ ഒരു ബാണം കണക്കെ ചീറി പാഞ്ഞു പോകുന്ന നേരമായിരുന്നു, തന്റെ ഭര്‍ത്താവില്‍ നിന്നും ആ വാക്ക് കേട്ടതു "ടയര്‍ ബ്ലാസ്റ്റ് ", ആദ്യം ഒന്നും മനസിലായില്ലയെങ്കിലും എന്താണ് അത് എന്ന് ചോദിക്കാന്‍ ഒരു പേടിയോ, മടിയോ, എന്തോ ഒരു വാലായ്മ തോന്നി. എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ ശവപ്പെട്ടിക്കരുകില് ക്ലിയറന്സ്നായി ഇരുന്നപ്പോള്‍ അവള്‍ക്കു മനസിലായി ടയര്‍ ബ്ലാസ്റ്റ് എന്താണെന്നും അതിന്റെ വേദനെയെകുറിച്ചും.
Thursday, May 27, 2010
ഫ്രെണ്ട്സ്
അവരുടെ കണ്ണുകള്‍ കടുക് വറക്കുന്നത് കണ്ടു കൂട്ടുകാര്‍ പറഞ്ഞു അവര്‍ ഫ്രെണ്ട്സനെന്ന് ഉദ്യാനത്തിലെ ആളൊഴിഞ്ഞ മരച്ചോട്ടില്‍ ഇരുന്ന് കയ്യേല് തോട്ടപ്പോഴും,ഉമ്മവേച്ചപോഴും,നാട്ടുകാര്‍ പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന് . വെറുതെ സംസാരിക്കാന്‍ ഒരു ഹോട്ടല്‍ മുറിയില്‍ ഇരുന്നപോഴും വീട്ടുകാര്‍ പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന് . പിറ്റേദിവസം അവന്റെ കൂടെ മറ്റൊരുവളും, അവളുടെ കൂടെ മറ്റൊരുവനെയും കണ്ടപോളും കൂട്ടുകാരും,നാട്ടുകാരും അവസാനം വീട്ടുകാരും പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന്.
Tuesday, May 18, 2010
ചില ബോണ്ട സ്മരണകള്‍....
"ബോണ്ട ", നല്ല ഉരിണ്ട് , മൊരിഞ്ഞു, ചെറിയ മുഴകളുമായി,നല്ല കാപ്പിപൊടി നിറത്തില്‍ ....ഹ ചിന്തികുമ്പോഴേ വായില്‍ വെള്ളം വരുന്നു. ചിലര്‍ക്ക് കേള്‍ക്കുമ്പോള്‍ ചിരിവരും,ചിലപ്പോള്‍ ചിലര്‍ അവരുടെ ബാല്യകാല സ്മരണകളിലേക്ക് പോകും,ചിലപ്പോള്‍ അയ്യേ സില്ലി ആന്കല്ച്ചേര്ഡ് ഫുഡ് എന്ന് പറയും. പക്ഷേ എനിക്ക് എന്നും ബോണ്ട എന്റെ പ്രിയപ്പെട്ടത് തന്നെയാണ് . നല്ല ബോണ്ട കഴിക്കാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ കിലോമീറ്റര്‍ അകലയുള്ള പട്ടണത്തിലേക്ക് പോകാറുണ്ട് എന്ന് പറയുമ്പോള്‍ തന്നെ അറിയാമെല്ലോ എനിക്ക് എത്ര ഇഷ്ടമാണ് ഈ ബോണ്ടയെ . പട്ടണത്തില്‍ പോയി ബോണ്ട കഴിക്കുക എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ മനസില്‍ വിചാരിച്ചുകനും എന്താ നിങ്ങളുടെ നാട്ടിന്‍പുറത്ത് ഇതൊന്നും കിട്ടില്ലെ എന്ന്. അപ്പോ എനിക്ക് ചോദികനുള്ളത് എല്ലാ ചായ കടയിലും ചായ കിട്ടും എന്നാലും ചില ചായകടയിലെ ചായക്ക് ഒരു പ്രേത്യേക സ്വാദാണ് അത് കുടിക്കാന്‍ അവിടെത്തന്നെ പോകണം. അത്രയുമെ ഞാനും ഉദ്ദേശിച്ചുള്ളൂ.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് ബ്രാന്‍ഡ് നയിം ഉണ്ട് . നമ്മുടെ ബോണ്ടായിക്കും ഉണ്ട് ബ്രാന്‍ഡ് നയിം. ബാബു ചേട്ടന്റെ, അല്ലെങ്കില്‍ സാബു ചേട്ടന്റെ ബോണ്ട എന്നൊക്കെ ഞങ്ങള്‍ ബോണ്ടക്ക് ബ്രാന്‍ഡ് നയിം കൊടുത്തിരുന്നു.ഈ ചായകടകളില്‍ ഇരുന്നുകൊണ്ടാണ് പഠിക്കുന്ന കാലത്ത് കോളേജില്‍ കേറണമോ സിനിമയ്ക്ക് പോകനോ എന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നതും, മറ്റു അന്താരാഷ്ട്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതും.(കോളജിലെ സുന്ദരികളെ കുറിച്ച്) ഹംസമായി ജോലിചെയ്തിരുന്ന സമയത്ത് ഞങ്ങളുടെ പ്രക്യാപിത പ്രതിഭലം ആയിരുന്നു ഒരുപക്ഷേ നിങ്ങള്‍ ചിരിച്ചു തള്ളിയ ഈ ബോണ്ട.
സാബു ചേട്ടന്റെ കടയിലെ ബോണ്ടക്കായിരുന്നു കൂടുതല്‍ സ്വാദ് , പ്രിത്യേകിച്ചും പുള്ളിക്കാരന്റെ ഭാര്യ ഉണ്ടാക്കുമ്പോള്‍ (ഞരമ്പു രോഗികളുടെ ശ്രദ്ധക്ക് അമ്മയുടെ പ്രായം ഉണ്ട്). ഇന്നും ആ സ്വാത് എന്റെ നാവിന്റുപത് ഇരിക്കുന്നു. കഴിഞ്ഞ കൊല്ലം ഞാനും എന്റെ സുഹൃത്തും കൂടി, ഒരിക്കല്‍ കൂടി ആ സ്വാതും തേടി ആ കടയില്‍ ചെന്നു. സാബുചേട്ടന്റെ പ്രസരിപ്പ് എല്ലാം പോയിരിക്കുന്നു. വളരെ ക്ഷീണിച്ചിരിക്കുന്നു ഞാന്‍ ബോണ്ട പറഞ്ഞതിന് ശേഷം കസാരയില്‍ ഇരുന്നുകൊണ്ട് അടുക്കളയിലേക്ക് നോക്കി ചേച്ചി ഉണ്ടോ എന്ന് .ഇല്ല പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു കാഴ്ച്ച കണ്ടു. ഞങ്ങള്‍ക്ക് എന്നും പലഹാരങ്ങള്‍ ഉണ്ടാക്കി തന്ന ചേച്ചിയുടെ ചിത്രം കടയുടെ ഒരു ഭിത്തിയില്‍ മാലയിട്ടു വെച്ചിരിക്കുന്നു.
ഇല്ല ഇനി ഞങ്ങള്‍ക്ക് ആ സ്വാദ് ലേഭിക്കുകയില്ല എന്ന യദാര്ത്യബോധത്തോടെ ബോണ്ട പോലെ ഇരിക്കുന്ന ഒരു സാധാനം കഴിച്ചുകൊണ്ട് ഞങ്ങള്‍ ഇറങ്ങി

ഹരിശ്രീ
ബ്ലോഗിങ്ങില്‍ ഞാന്‍ ഒരു പിഞ്ചുകുഞ്ഞാണ്. കുറെ മലയാളം ബ്ലോഗ്കള് കണ്ടപ്പോള്‍ പ്രത്യേകിച്ചും ശ്രി ബെര്‍ളി തോമസിന്റെ "ബെര്ളിത്തരങ്ങള്" എന്ന ബ്ലോഗ് വായിച്ചപ്പോള്‍ എനിക്കും ഒരു ബ്ലോഗ് തുടങ്ങണം എന്ന് ഒരു ആഗ്രഹം (അഹങ്കാരം ആണോ?) തോന്നി അങ്ങനെയാണ് ഈ ബ്ലോഗ് തുടങ്ങിയത്. എന്തെഴുതണം എന്ന് ഇതുവരെ ഞാന്‍ തീരുമാനിച്ചില്ല.എങ്കിലും ഞാന്‍ എഴുതും അതെന്റെ ഒരു വലിയ ആഗ്രഹമാണ് (അഹങ്കരമാണോ??). ഈ ബ്ലോഗ് തുടങ്ങിട്ട് കുറേകാലമായി ഒന്നും പോസ്റ്റ് ചെയ്യാത് ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി കിടക്കുന്നു. എന്നാ ഇനി ഇതില്‍ കൃഷി തുടങ്ങാം എന്ന് വിചാരിച്ചു. തരിശിട്ടാല്‍ ആരെലും കയ്യേറിയാല്‍ പിന്നെ അത് പണിയല്ലേ.
Subscribe to:
Posts (Atom)
ഈ ബ്ലോഗിലേക്ക് വരുകയും എന്റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി