പ്രവാസലോകത്തിലെ കല്ലുരുകുന്ന ചൂടിലും, കുളിര്‍മ്മ പകരുന്ന തന്റെ ഭര്‍ത്താവിന്റെ പുതിയ കാറില്‍ ഒരു ബാണം കണക്കെ ചീറി പാഞ്ഞു പോകുന്ന നേരമായിരുന്നു, തന്റെ ഭര്‍ത്താവില്‍ നിന്നും ആ വാക്ക് കേട്ടതു "ടയര്‍ ബ്ലാസ്റ്റ് ", ആദ്യം ഒന്നും മനസിലായില്ലയെങ്കിലും എന്താണ് അത് എന്ന് ചോദിക്കാന്‍ ഒരു പേടിയോ, മടിയോ, എന്തോ ഒരു വാലായ്മ തോന്നി. എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ ശവപ്പെട്ടിക്കരുകില് ക്ലിയറന്സ്നായി ഇരുന്നപ്പോള്‍ അവള്‍ക്കു മനസിലായി ടയര്‍ ബ്ലാസ്റ്റ് എന്താണെന്നും അതിന്റെ വേദനെയെകുറിച്ചും.
Saturday, May 29, 2010
Thursday, May 27, 2010
ഫ്രെണ്ട്സ്
അവരുടെ കണ്ണുകള്‍ കടുക് വറക്കുന്നത് കണ്ടു കൂട്ടുകാര്‍ പറഞ്ഞു അവര്‍ ഫ്രെണ്ട്സനെന്ന് ഉദ്യാനത്തിലെ ആളൊഴിഞ്ഞ മരച്ചോട്ടില്‍ ഇരുന്ന് കയ്യേല് തോട്ടപ്പോഴും,ഉമ്മവേച്ചപോഴും,നാട്ടുകാര്‍ പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന് . വെറുതെ സംസാരിക്കാന്‍ ഒരു ഹോട്ടല്‍ മുറിയില്‍ ഇരുന്നപോഴും വീട്ടുകാര്‍ പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന് . പിറ്റേദിവസം അവന്റെ കൂടെ മറ്റൊരുവളും, അവളുടെ കൂടെ മറ്റൊരുവനെയും കണ്ടപോളും കൂട്ടുകാരും,നാട്ടുകാരും അവസാനം വീട്ടുകാരും പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന്.
Tuesday, May 18, 2010
ചില ബോണ്ട സ്മരണകള്‍....
"ബോണ്ട ", നല്ല ഉരിണ്ട് , മൊരിഞ്ഞു, ചെറിയ മുഴകളുമായി,നല്ല കാപ്പിപൊടി നിറത്തില്‍ ....ഹ ചിന്തികുമ്പോഴേ വായില്‍ വെള്ളം വരുന്നു. ചിലര്‍ക്ക് കേള്‍ക്കുമ്പോള്‍ ചിരിവരും,ചിലപ്പോള്‍ ചിലര്‍ അവരുടെ ബാല്യകാല സ്മരണകളിലേക്ക് പോകും,ചിലപ്പോള്‍ അയ്യേ സില്ലി ആന്കല്ച്ചേര്ഡ് ഫുഡ് എന്ന് പറയും. പക്ഷേ എനിക്ക് എന്നും ബോണ്ട എന്റെ പ്രിയപ്പെട്ടത് തന്നെയാണ് . നല്ല ബോണ്ട കഴിക്കാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ കിലോമീറ്റര്‍ അകലയുള്ള പട്ടണത്തിലേക്ക് പോകാറുണ്ട് എന്ന് പറയുമ്പോള്‍ തന്നെ അറിയാമെല്ലോ എനിക്ക് എത്ര ഇഷ്ടമാണ് ഈ ബോണ്ടയെ . പട്ടണത്തില്‍ പോയി ബോണ്ട കഴിക്കുക എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ മനസില്‍ വിചാരിച്ചുകനും എന്താ നിങ്ങളുടെ നാട്ടിന്‍പുറത്ത് ഇതൊന്നും കിട്ടില്ലെ എന്ന്. അപ്പോ എനിക്ക് ചോദികനുള്ളത് എല്ലാ ചായ കടയിലും ചായ കിട്ടും എന്നാലും ചില ചായകടയിലെ ചായക്ക് ഒരു പ്രേത്യേക സ്വാദാണ് അത് കുടിക്കാന്‍ അവിടെത്തന്നെ പോകണം. അത്രയുമെ ഞാനും ഉദ്ദേശിച്ചുള്ളൂ.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് ബ്രാന്‍ഡ് നയിം ഉണ്ട് . നമ്മുടെ ബോണ്ടായിക്കും ഉണ്ട് ബ്രാന്‍ഡ് നയിം. ബാബു ചേട്ടന്റെ, അല്ലെങ്കില്‍ സാബു ചേട്ടന്റെ ബോണ്ട എന്നൊക്കെ ഞങ്ങള്‍ ബോണ്ടക്ക് ബ്രാന്‍ഡ് നയിം കൊടുത്തിരുന്നു.ഈ ചായകടകളില്‍ ഇരുന്നുകൊണ്ടാണ് പഠിക്കുന്ന കാലത്ത് കോളേജില്‍ കേറണമോ സിനിമയ്ക്ക് പോകനോ എന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നതും, മറ്റു അന്താരാഷ്ട്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതും.(കോളജിലെ സുന്ദരികളെ കുറിച്ച്) ഹംസമായി ജോലിചെയ്തിരുന്ന സമയത്ത് ഞങ്ങളുടെ പ്രക്യാപിത പ്രതിഭലം ആയിരുന്നു ഒരുപക്ഷേ നിങ്ങള്‍ ചിരിച്ചു തള്ളിയ ഈ ബോണ്ട.
സാബു ചേട്ടന്റെ കടയിലെ ബോണ്ടക്കായിരുന്നു കൂടുതല്‍ സ്വാദ് , പ്രിത്യേകിച്ചും പുള്ളിക്കാരന്റെ ഭാര്യ ഉണ്ടാക്കുമ്പോള്‍ (ഞരമ്പു രോഗികളുടെ ശ്രദ്ധക്ക് അമ്മയുടെ പ്രായം ഉണ്ട്). ഇന്നും ആ സ്വാത് എന്റെ നാവിന്റുപത് ഇരിക്കുന്നു. കഴിഞ്ഞ കൊല്ലം ഞാനും എന്റെ സുഹൃത്തും കൂടി, ഒരിക്കല്‍ കൂടി ആ സ്വാതും തേടി ആ കടയില്‍ ചെന്നു. സാബുചേട്ടന്റെ പ്രസരിപ്പ് എല്ലാം പോയിരിക്കുന്നു. വളരെ ക്ഷീണിച്ചിരിക്കുന്നു ഞാന്‍ ബോണ്ട പറഞ്ഞതിന് ശേഷം കസാരയില്‍ ഇരുന്നുകൊണ്ട് അടുക്കളയിലേക്ക് നോക്കി ചേച്ചി ഉണ്ടോ എന്ന് .ഇല്ല പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു കാഴ്ച്ച കണ്ടു. ഞങ്ങള്‍ക്ക് എന്നും പലഹാരങ്ങള്‍ ഉണ്ടാക്കി തന്ന ചേച്ചിയുടെ ചിത്രം കടയുടെ ഒരു ഭിത്തിയില്‍ മാലയിട്ടു വെച്ചിരിക്കുന്നു.
ഇല്ല ഇനി ഞങ്ങള്‍ക്ക് ആ സ്വാദ് ലേഭിക്കുകയില്ല എന്ന യദാര്ത്യബോധത്തോടെ ബോണ്ട പോലെ ഇരിക്കുന്ന ഒരു സാധാനം കഴിച്ചുകൊണ്ട് ഞങ്ങള്‍ ഇറങ്ങി

ഹരിശ്രീ
ബ്ലോഗിങ്ങില്‍ ഞാന്‍ ഒരു പിഞ്ചുകുഞ്ഞാണ്. കുറെ മലയാളം ബ്ലോഗ്കള് കണ്ടപ്പോള്‍ പ്രത്യേകിച്ചും ശ്രി ബെര്‍ളി തോമസിന്റെ "ബെര്ളിത്തരങ്ങള്" എന്ന ബ്ലോഗ് വായിച്ചപ്പോള്‍ എനിക്കും ഒരു ബ്ലോഗ് തുടങ്ങണം എന്ന് ഒരു ആഗ്രഹം (അഹങ്കാരം ആണോ?) തോന്നി അങ്ങനെയാണ് ഈ ബ്ലോഗ് തുടങ്ങിയത്. എന്തെഴുതണം എന്ന് ഇതുവരെ ഞാന്‍ തീരുമാനിച്ചില്ല.എങ്കിലും ഞാന്‍ എഴുതും അതെന്റെ ഒരു വലിയ ആഗ്രഹമാണ് (അഹങ്കരമാണോ??). ഈ ബ്ലോഗ് തുടങ്ങിട്ട് കുറേകാലമായി ഒന്നും പോസ്റ്റ് ചെയ്യാത് ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി കിടക്കുന്നു. എന്നാ ഇനി ഇതില്‍ കൃഷി തുടങ്ങാം എന്ന് വിചാരിച്ചു. തരിശിട്ടാല്‍ ആരെലും കയ്യേറിയാല്‍ പിന്നെ അത് പണിയല്ലേ.
Subscribe to:
Posts (Atom)