പ്രവാസലോകത്തിലെ കല്ലുരുകുന്ന ചൂടിലും, കുളിര്‍മ്മ പകരുന്ന തന്റെ ഭര്‍ത്താവിന്റെ പുതിയ കാറില്‍ ഒരു ബാണം കണക്കെ ചീറി പാഞ്ഞു പോകുന്ന നേരമായിരുന്നു, തന്റെ ഭര്‍ത്താവില്‍ നിന്നും ആ വാക്ക് കേട്ടതു "ടയര്‍ ബ്ലാസ്റ്റ് ", ആദ്യം ഒന്നും മനസിലായില്ലയെങ്കിലും എന്താണ് അത് എന്ന് ചോദിക്കാന്‍ ഒരു പേടിയോ, മടിയോ, എന്തോ ഒരു വാലായ്മ തോന്നി. എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ ശവപ്പെട്ടിക്കരുകില് ക്ലിയറന്സ്നായി ഇരുന്നപ്പോള്‍ അവള്‍ക്കു മനസിലായി ടയര്‍ ബ്ലാസ്റ്റ് എന്താണെന്നും അതിന്റെ വേദനെയെകുറിച്ചും.
അയ്യോ.....
ReplyDeleteമിന്മിനി കഥ. കൊള്ളാം ട്ടൊ...
ReplyDeleteചെറിയ വരികളില്‍ കാര്യം അവതരിപ്പിച്ചു, നന്നായി.
ReplyDelete