ഓഹാരിവിലകള് താഴോട്ട് പോകുന്നത് കണ്ടപ്പോള്‍ വിജയന് ഒന്ന് പുഞ്ചിരിച്ചു, പുതിയവ മേടിക്കാന്‍ ഇതാണ് പറ്റിയ അവസരം. കഴിഞ്ഞാഴ്ച്ച താന്‍ വന്‍ ലാഭത്തില്‍ വിറ്റ ഓഹരിയുടെ വിലയാണ് രണ്ടുമൂന്നു ദിവസമായി താഴോട്ട് പോകുന്നത്. അന്ന് തന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞതാണ് "വിജയാ ആ ഓഹരികള്‍ വില്‍ക്കരുത് ഇനിയും വിലകൂടും എന്നൊക്കെ", ഇതൊക്കെ ടീവിയില്‍ ഇരിക്കുന്നവന്മാര് പറയുന്നത് കേട്ട് പറയുന്നതാണെന്ന് വിജയന് അറിയാമായിരുന്നു. പക്ഷെ ഇപ്പോള്‍ എന്ത് സംഭവിച്ചു. ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്ന അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഒരു വല്ലാത്ത നിര്‍വൃതി തോന്നി. തന്നെ കുറിച്ച് തനിക്ക് അഭിമാനിക്കാന്‍ വീണ്ടും ഒരു വക. ഓഹരി കച്ചവടത്തില്‍ കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും ഈ കച്ചവടത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു ഒരുപക്ഷെ അത് സത്യവുമായിരുന്നു അതിന്റെ തെളിവാണ് പുറത്തുകിടക്കുന്ന തന്റെ പുതിയ ഓഡി കാര്‍.
പുതിയ കച്ചവടത്തെ കുറിച്ച് ആലോചികുമ്പോളാണ് ഒരു കത്ത് കിട്ടിയത്. ഓഹരി കച്ചവടത്തില്‍ മുഴുകിരിക്കുമ്പോള് ആരും തന്നെ ശല്യപെടുത്തരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെങ്കിലും കത്തിലെ മേല്‍വിലാസത്തിന്റെ കൈപട കണ്ടപ്പോള്‍ അത് തന്റെ അച്ഛന്റെ കത്താണ് എന്ന് മനസിലായി. കഴിഞ്ഞാഴ്ച മുതല്‍ അച്ഛന് ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുകയാണ്.ഒരു തവണ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞെങ്കിലും പിന്നെ വന്ന വിളികള്‍ ഒന്നും തന്നെ തനിക്ക് ലാഭം തരുന്ന ഓഹരി കച്ചവട തിരക്കിനാല്‍ എടുത്തില്ല. അതിനലവും ഇപ്പൊ ഈ കത്ത്പരിപാടി. സമയം ഇല്ലെങ്കിലും അത് പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി.
"പ്രിയപ്പെട്ട മോന്, പലതവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നല്ല ജോലിതിരക്കവും എന്ന് വിചാരിക്കുന്നു. കഴിഞ്ഞതവണ അയച്ചുതന്ന പണംകൊണ്ട് വീട്ടുവാടകയും, പറ്റു കടയിലും കൊടുത്തപ്പോള്‍ എല്ലാം തീര്‍ന്നു. അമ്മക്ക് സുഖം തീരയില്ല. എന്റെ കാര്യവും അറിയാല്ലോ. കുറച്ചു പണം അയച്ചു തന്നിരുന്നേല്‍ ........." വായന തടസ്സപെടുത്തികൊണ്ട് തന്റെ മുന്നിലെ സ്ക്രീനില്‍ ഒരു മിന്നലാട്ടം കണ്ടു അതെ പുതിയതായി തുടങ്ങാന്‍ പോകുന്ന ഒരു ഓഹരിയുടെ വിവരങ്ങള്‍ ആണ്. ഇരയെ കണ്ട സിംഹത്തെ പോലെ അയാള്‍ ആ സ്ക്രീനിലേക്ക് നോക്കി. തന്റെ മുന്നിലിരിക്കുന്ന ലാഭത്തെ നോക്കണോ അതോ പ്രാരാബ്ദങ്ങള്‍ നിറഞ്ഞ ആ കത്തിനെ വായിക്കണോ എന്ന് ഒരുനിമിഷം ആലോചിച്ചതിനുശേഷം ആ കത്ത് നിര്‍ദാക്ഷിണ്യം ചുരുട്ടിക്കൂട്ടി അയാള്‍ തന്റെ മേശക്കടിയിലെ ചവിട്ടു കുട്ടയിലേക്ക് എറിഞ്ഞു...

മ്മ്....
ReplyDelete