പണിസ്ഥലത്തുനിന്നും നിന്നും റൂമിലോട്ടു പോകുമ്പോഴും അയാളുടെ മനസില്‍
സമാധാനത്തെകുറിച്ചായിരുന്നു ചിന്തകള്‍ മുഴുവന്‍.എന്താ ഇപ്പൊ ഇങ്ങനെ
ചിന്തിക്കാന്‍ എന്ന് പ്രത്യേകിച്ച് ഒരു കാരണവും അയാള്‍ കണ്ടില്ല. എന്നാലും അയാളുടെ
മനസ്സില്‍ ആ ചിന്തകള്‍, ഇരുട്ടിന്റെ മറവില്‍ രക്തം കുടിക്കാന്‍ വരുന്ന
കൊതുകിനെയും, മൂട്ടയും പോലെ വെട്ടയാടികൊണ്ടിരുന്നു. ലോകത്തു പണമുള്ളവനും, ഇല്ലാത്തവനും ഈ
കാലഘട്ടത്തില്‍ സമാധാനം ഉണ്ടാവില്ല എന്ന സത്യം അയാള്‍ക്ക് അറിയാമായിരുന്നു.
എന്തിനാണ് ഏറെ പറയുന്നത് കോടികള്‍ സമ്പാദിക്കുന്ന തന്റെ മുതലാളിപോലും ഒരു
രാത്രിയോ പകലോ സമാധാനമായി ഒന്നുറങ്ങാന്‍ കഴിയുന്നുണ്ടോ എന്ന് സംശയമാണ്.
അങ്ങനെയാണെങ്കില്‍ മറ്റു കോടീശ്വരന്മാരുടെ അവസ്ഥയും മറിച്ചാകാന്‍ വഴിയില്ല.
പാവപ്പെട്ടവന്റെ അവസ്ഥയും ഇതുതന്നെ ലക്ഷങ്ങള്‍ കൊടുത്ത് ഈ മരുഭൂമിയില്‍
വന്നു ജീവിതകാലം മുഴുവന്‍ ചോര നീരാക്കിയാലും വിസയ്ക്ക് കൊടുക്കാന്‍ കടം
വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ പറ്റില്ല.പാവപെട്ടവന് എന്നുപറയുമ്പോള്‍ താനും ആ ഗണത്തില്‍ പെടുമെല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ മുഖത്ത് ഒരു ചിരിവിടര്‍ന്നു അതിനു എന്തൊക്കെയോ അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ വീട്ടിലെ പ്രശ്നങ്ങള്‍ ഓര്‍ക്കുമ്പോള്‍ വീട്ടിലോട്ട് പോകാന്‍തന്നെ പേടിയാണ്. ഇവിടെ വണ്ടിയിടിച്ച മത്തി (വിളമ്പുമ്പോള്‍ മുള്ളും അല്‍പ്പം ദശയും കാണും) വെച്ചുണ്ടാക്കിയ മുളകുചാറു കഴിക്കുമ്പോള്‍ നാട്ടില്‍ വറ്റയും, ആവോലിയും ആയിരുന്നു അവര്‍ കഴിച്ചിരുന്നത്. പണത്തിനു വേണ്ടി മാത്രം വരുന്ന കത്തുകള്‍. വിവാഹത്തിന് മുന്‍പ് അമ്മയുടെ പേരില്‍ അയച്ചുകൊണ്ടിരുന്ന പണം, വിവാഹത്തിന് ശേഷം ഭാര്യയുടെ പേരില്‍ അയക്കാന്‍
തുടങ്ങിയപ്പോള്‍ അവിടെ ഒരു യുദ്ധം തുടങ്ങാന്‍ പോവ്വാന്നെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ അത് അമ്മായിയമ്മ പോരെന്നും,
മരുമകള്‍ പോരെന്നുള്ള രണ്ടുപേരുടെയും വാദഗതികളുടെ ഇടയില്‍ എന്തുചെയ്യണം
എന്ന് പകച്ചിരിക്കുന്നതിന്റെ കൂടെ ഇവിടുത്തെ ജോലി പ്രശ്ന്നങ്ങളും.
ഇങ്ങനെ പ്രശ്നങ്ങള്‍ ഓരോന്ന് കൂടി തന്റെ ഉള്ള സമാധാനം കൂടി പോകും എന്നുള്ള സത്യം മനസിലാക്കി കട്ടിലിനു താഴെ ആരുംകാണാതെ വെച്ചിരുന്ന "റോയല്‍ " എന്നാ ദുബായ് വിസ്കി എടുത്തു ചൂടുവെള്ളം ഒഴിച്ച് മോന്തി സമാധാനത്തോടെ കിടന്നുറങ്ങി.
ഇങ്ങനെ പ്രശ്നങ്ങള്‍ ഓരോന്ന് കൂടി തന്റെ ഉള്ള സമാധാനം കൂടി പോകും എന്നുള്ള സത്യം മനസിലാക്കി കട്ടിലിനു താഴെ ആരുംകാണാതെ വെച്ചിരുന്ന "റോയല്‍ " എന്നാ ദുബായ് വിസ്കി എടുത്തു ചൂടുവെള്ളം ഒഴിച്ച് മോന്തി സമാധാനത്തോടെ കിടന്നുറങ്ങി.
സമാധാനം പോയാല്‍ രണ്ടെണ്ണം വീശുന്നതു നമ്മുടെ നാട്ടുകാരുടെ ഒരു സ്ഥിരം ശൈലിയാ.
ReplyDeleteഅങ്ങനെ സമാധാനം കിട്ടുകയുള്ളുവെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും അല്ലെ.
സമാധാനദൂതന്‍...
ReplyDelete:-))
..
ReplyDeleteകുര്യച്ചാ, പൊത്തകവായന കൊറവാ അല്ലെ പഹയാ?
വേണ്ടുന്നിടത്ത് വരികള്‍ മുറിച്ച് ഖണ്ഡികയാക്കി എഴുതിയാല്‍, (ഒരു വരി പോലും വേര്‍തിരിച്ച് എഴുതാമെന്നിരിക്കെ, എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല?) വായനാസുഖവും എഴുത്ത് ഒന്നുകൂടെ മനോഹരവും ആയേനെ,
ഇനി ശ്രദ്ധിക്കുമല്ലൊ?
കൊള്ളാം കേട്ടൊ ചിന്തകള്‍,
ആശംസകളോടെ..
..