ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായിരുന്നു വിദ്യുത്ഛക്തി. അതിനുശേഷം വിദ്യുത്കാന്തിക പ്രഭാവങ്ങളെ കുറിച്ച് നടന്ന കൂടുതല്‍ പരീക്ഷണങ്ങളില്‍ നിന്നുമാണ് ഒരു കമ്പിയുടെ സഹായമില്ലാതെ വൈദ്യുത തരംഗങ്ങളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാം എന്നു കണ്ടുപിടിച്ചത്. ഒരു പക്ഷെ ഇതോടുകൂടി ടെലിഫോണും, പിന്നെ ടെലിവിഷനും വരെ കണ്ടുപിടിച്ചു. അങ്ങനെ പുതിയ ടിവി നിലയങ്ങളും, പുതിയ പരിപാടികളും ഉണ്ടായി.
നമ്മുടെ രാജ്യത്തു ടിവി നിലയങ്ങള്‍ മുന്‍പ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്നു. അല്ലെങ്കില്‍ പിറ്റേ ദിവസത്തെ പത്രം വരണം. എത്ര വലിയ കോലാഹലങ്ങള്‍ രാജ്യത്തുണ്ടായാലും അത് മറ്റുള്ളവര്‍ അറിയണമെങ്കില്‍ സര്‍ക്കാര്‍ വിചാരിക്കണം. കാരണം ടിവിയില്‍ ഏത് വാര്‍ത്ത കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നൊക്കെ സര്‍ക്കരോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച ഡയറക്ടര്‍ ആണ് തീരുമാനിക്കുന്നത്. പിന്നെ കുറേകാലം കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനികളുടെ ചാനലുകള്‍ വന്നപ്പോളും വിനോദപരിപാടികള്ക്കല്ലാതെ; വാര്‍ത്തകള്‍ കൊടുക്കാന്‍ അനുവാദം ഇല്ലായിരുന്നു.
സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയില്‍ ചാനലുകള്‍ തുടങ്ങാം എന്ന സ്ഥിതി വന്നപ്പോള്‍ ഓരോ ദിവസവും പുതിയ പുതിയ ചാനലുകള്‍ വന്നു. പല ഭാഷയില്‍, പല കോലത്തില്‍. എന്തിനെറെ പറയുന്നു വിരലിനെണ്ണാന്‍ മാത്രം അണികളുള്ള രാഷ്ട്രീയ പാര്‍ട്ടികളും, ജാതി-മതങ്ങള്‍ വരെ അവരവരുടെ ചാനലുകള്‍ തുടങ്ങി സംപ്രേഷണം ചെയ്തു. ഏറ്റവും കൂടുതല്‍ മത്സരം ഉണ്ടായത് വാര്ത്താചാനലുകള്ക്കാണ്. ഏതു വാര്‍ത്തയും മറ്റുള്ള ചാനലുകാര് കൊടുക്കുന്നതിനെക്കള് മുന്നില്‍ തങ്ങള്‍ക്ക് കൊടുക്കണം എന്ന് ഒരു മത്സരബുദ്ധി തന്നെ അതിനു കാരണം (ഈ മത്സരത്തിന്റെ ഫലമായിട്ടാണ് നമ്മുടെ പ്രിയ സിനിമ നടന് ഹനിഫിക്ക മരിക്കുന്നതിന് മുന്‍പേ മരിച്ചന്നു വാര്‍ത്തവന്നത്).പിന്നെ അതില്‍ കുറച്ചു കച്ചവടവും ഉണ്ട്. ഏറ്റവും പുതിയ വാര്‍ത്തയ്ക്ക് ഒരു പ്രിത്യേക ചാനല്‍ കാണണം എന്ന് പ്രേഷകര്‍ക്ക് തോന്നിയാല്‍ പിന്നെ നമ്മള് ആ ചാനല്‍ കണ്ടുകൊണ്ടേയിരിക്കുന്നു. അങ്ങനെ കാഴ്ചകരുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ പരസ്യം കിട്ടുകയും അങ്ങനെ ലാഭത്തില്‍ നിന്നും ലാഭം ചാനല്‍ കൊയ്യുകയും ചെയ്യുന്നു. അതിനായി തത്സമയ സംപ്രേക്ഷണവും, ചര്‍ച്ചകളും നടത്തുന്നു. മന്ത്രിയുടെ കിടപ്പറയിലേക്ക് ഒരു തടസ്സവും കൂടാതെ കേറിചെല്ലാന്‍ അനുവാദം ഉണ്ടായിരുന്നേല്‍ അതും ലൈവ് ടെലിക്കാസ്റ്റ് നടത്തിയേനെ ഇവര്‍ .(പല കിടപ്പറ രഹസ്യങ്ങളും പുറത്തു കൊണ്ടുവന്നതും ഇതേ ചാനലുകാര് തന്നെയാണ്.)
പിന്നെ ചര്‍ച്ചകള്‍ . പലപ്പോഴും നല്ല തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ട് സാധിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചാനലിലെ ചര്‍ച്ചകള്‍ കൊണ്ട് എന്താണ് പ്രയോജനം. പ്രശ്നം പലപ്പോഴും ഗൌരവമേറിയ വിഷയങ്ങള്‍ അല്ല ചര്‍ച്ചയ് വരുന്നത് എന്നതാ. വളരെ നിസാരമായ വിഷയങ്ങളില്‍ അതിഭയങ്കരമായി ചര്‍ച്ച നടത്തുന്നു. അത് നടത്തുന്ന അവതാര(ക)നും, പങ്കെടുക്കുന്നവര്‍ക്കും അറിയാം എങ്കിലും വെറുതെ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒരു മണിക്കുര്‍ നീക്കണം അത്രയുമേ അവര്‍ക്ക് വേണ്ടു അല്ലാതെ ഇതൊക്കെ കണ്ടു ഞരമ്പ് വലിഞ്ഞു അതിനുമുന്പില് കുത്തിരിക്കുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടണം എന്ന് ആര്‍ക്കും ഒരു താത്പര്യവും ഇല്ല.
നമ്മുടെ രാജ്യത്തു ടിവി നിലയങ്ങള്‍ മുന്‍പ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്നു. അല്ലെങ്കില്‍ പിറ്റേ ദിവസത്തെ പത്രം വരണം. എത്ര വലിയ കോലാഹലങ്ങള്‍ രാജ്യത്തുണ്ടായാലും അത് മറ്റുള്ളവര്‍ അറിയണമെങ്കില്‍ സര്‍ക്കാര്‍ വിചാരിക്കണം. കാരണം ടിവിയില്‍ ഏത് വാര്‍ത്ത കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നൊക്കെ സര്‍ക്കരോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച ഡയറക്ടര്‍ ആണ് തീരുമാനിക്കുന്നത്. പിന്നെ കുറേകാലം കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനികളുടെ ചാനലുകള്‍ വന്നപ്പോളും വിനോദപരിപാടികള്ക്കല്ലാതെ; വാര്‍ത്തകള്‍ കൊടുക്കാന്‍ അനുവാദം ഇല്ലായിരുന്നു.
പിന്നെ ചര്‍ച്ചകള്‍ . പലപ്പോഴും നല്ല തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ട് സാധിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചാനലിലെ ചര്‍ച്ചകള്‍ കൊണ്ട് എന്താണ് പ്രയോജനം. പ്രശ്നം പലപ്പോഴും ഗൌരവമേറിയ വിഷയങ്ങള്‍ അല്ല ചര്‍ച്ചയ് വരുന്നത് എന്നതാ. വളരെ നിസാരമായ വിഷയങ്ങളില്‍ അതിഭയങ്കരമായി ചര്‍ച്ച നടത്തുന്നു. അത് നടത്തുന്ന അവതാര(ക)നും, പങ്കെടുക്കുന്നവര്‍ക്കും അറിയാം എങ്കിലും വെറുതെ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒരു മണിക്കുര്‍ നീക്കണം അത്രയുമേ അവര്‍ക്ക് വേണ്ടു അല്ലാതെ ഇതൊക്കെ കണ്ടു ഞരമ്പ് വലിഞ്ഞു അതിനുമുന്പില് കുത്തിരിക്കുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടണം എന്ന് ആര്‍ക്കും ഒരു താത്പര്യവും ഇല്ല.
ലൈവ് ആയിട്ടുള്ള വാര്‍ത്തകളും, ചര്‍ച്ചകള്‍ക്കും ശേഷം വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ഉണ്ട്. ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന ഭീകര ദൃശ്യങ്ങളാണ് പല പരിപാടിയിലുടനീളം. ജീര്‍ണിച്ച ജഡത്തിന്റെയും, അപമൃത്യുവിന്റെയും മറ്റും ഭീകര ദൃശ്യങ്ങള്‍ ഒരു മറയും കൂടാതെ കാണിക്കുന്നു. കാണിച്ചോളൂ പക്ഷെ അതിനു ഒരു മറവു വേണ്ടേ. ഒരുപക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം ഈ പരിപാടികള്‍ എന്തിനാ കാണുന്നത് എന്ന്. അത് ശരിയ പക്ഷെ കണ്ടുക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കിടയിലോ അല്ലെങ്കില്‍ മറ്റു വിനോദ പരിപടിക്കിടയിലോ ഈ ഭീകര പരിപാടികളുടെ പരസ്യങ്ങള്‍ വന്നാല്‍ എന്ത് ചെയ്യും. വിധിയുടെ വിളയാട്ടത്തില്‍ ജീവന് നഷ്ട്ടപെട്ട ഒരു വ്യക്തിയോടും, അതു കണ്ടുകൊണ്ടിരിക്കുന്ന പാവം കാണികളോടും എന്തിനി ക്രുരത. ഇതൊക്കെ തയാറാക്കുന്ന റിപ്പോര്‍ട്ടര്‍ക്കും, നിര്‍മ്മാതാവിനും, എഡിറ്റര്‍ക്കും വീട്ടില്‍ ആരുമില്ലേ. ഒരു നിമിഷം അവര്‍ക്ക് ഒന്ന് ആലോചിച്ചാല്‍ മതി ഈ ഭീകര ദൃശ്യങ്ങള്‍ കാണുന്ന കുട്ടികളുടെ ഒരു അവസ്ഥ.
അടിസ്ഥാനപരമായി എല്ലാം ഒരു കച്ചവടം മാത്രമാണ് എങ്കിലും കുറച്ചു മര്യാദ പാലിക്കരുതോ?
അടിസ്ഥാനപരമായി എല്ലാം ഒരു കച്ചവടം മാത്രമാണ് എങ്കിലും കുറച്ചു മര്യാദ പാലിക്കരുതോ?
ഭീഗരം!
ReplyDelete