
കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി അത്രതന്നെ.....
ഇന്നത്തെ ഹര്‍ത്താല്‍ കൊണ്ട് ബിവറേജ്കൊപ്രേഷന് മാത്രമാണ് ലാഭം. അല്ലാതെ ഇവിടുത്തെ പട്ടിണി പാവങ്ങള്‍ക്ക് ഒരു ഗുണവുമില്ല എന്നത് മാത്രമല്ല അവര്‍ക്ക് ഒരു പട്ടിണി ദിവസം നല്കി എന്നത് മാത്രമാണ് ഇന്നത്തെ നേട്ടം. രണ്ടു വര്‍ഷത്തോളം ഞാന്‍ ബങ്ങലൂര് പണി ചെയ്തിരുന്നു. ആര് എന്ത് ഹര്‍ത്താല്‍ വെച്ചാലും അവിടെ ജോലിക്ക് പോവനുള്ളവന് പോയിരിക്കും.
ഹര്‍ത്താല്‍ കഴിയുമ്പോള്‍ നേതാക്കന്മ്മാര് പറയും ഹര്‍ത്താല്‍ വന്‍ വിജയമായിരുന്നു എന്ന്. ശരിക്കും അങ്ങനെയാണോ?. നമ്മുടെ മടി കാരണം നമ്മള് ഓരോ ഹര്‍ത്താലും ആഘോഷിക്കുകയാണ്. അതുകൊണ്ടാണ് കേരളത്തിലെ ഹര്‍ത്താലുകള്‍ വന്‍ വിജയമാകുന്നത്. ഇനി അതല്ല പേടികൊണ്ടാണ് ആരും പുറത്തിറങ്ങാത്തത് എന്ന് പറയുന്നവര്‍ ഇതൊന്നു കാണുകയും വായിക്കുകയും ചെയ്യുക. എന്നിട്ട് പറ എങ്ങനെ ഈ ഹര്‍ത്താലുകള്‍ വിജയിക്കുന്നു എന്ന്.
മുന്‍പേ ഞാന്‍ ബങ്ങലൂരുവിനെ കുറിച്ച് പറഞ്ഞല്ലോ അതുപോലെയാണ് മറ്റു നഗരങ്ങളുടെയും സ്ഥിതി (കേരളം ഒഴികെ). അവിടെ എല്ലാവര്ക്കും, എന്നുവെച്ചാല്‍ പത്തക്ക ശമ്പളം മേടിക്കുന്നവര്‍ മുതല്‍ പത്തുരുപായിക്ക് തെണ്ടുന്നവര്‍ക്ക് വരെ ഒരു ദിവസം നഷ്ട്ടപെടുക എന്നുപറഞ്ഞാല്‍ ജീവിതം പോകുന്നതുപോലെയാണ്. അതില്‍ ജാതിയില്ല, മതമില്ല, വര്‍ണ്ണമില്ല, എന്തിനേറെ ഭാഷയുമില്ല. ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ ഹര്‍ത്താല്‍ ദിവസം ഫുള്ളടിച്ചു കറങ്ങിനടക്കുന്ന നമ്മുടെ മല്ലുസ് പോലും സ്റ്റേറ്റ് വിട്ടാല്‍ പണിയെടുക്കും, ഇല്ലേല് പണികിട്ടും. അദന്നെ.
എനിക്കീ ഹര്‍ത്താല്‍ നടത്തിപ്പുകരോട് ഒന്നേ ചോദിക്കാനുള്ളൂ. ഈ ഹര്‍ത്താലുകൊണ്ട് ഞങ്ങള്‍ക്ക് എന്ത് കിട്ടി. ഈ ചോദ്യം നിങ്ങള്‍ കേട്ട് പഴകിയതാനെലും ഇതൊക്കെ കാണുബോള്‍ അറിയാതെ ചോദിച്ചുപോകുന്നതാ. ക്ഷമിക്കുക. ഇനി ഇതിന്റെ പേരില്‍ ഒരു ഹര്‍ത്താലോ മറ്റോ നടത്തരുത്.
അവസാനമായി ഒരേഒരു അപേക്ഷ "അടുത്ത ഹര്‍ത്താലും ഇതു പോലെ വെള്ളിയാഴ്ചയും, തിങ്കളാഴ്ചയും മാത്രം നടത്താവു കാരണം ഇപ്പൊ കിട്ടുന്ന സല്സനും മറ്റും അടിച്ചാല്‍ മുന്നാം പോക്കമേ എണ്ണിക്കതത്തുള്ളു,....... പണിക്ക് പോവെണ്ടേ....... അതുകൊണ്ടാ"
ഹോ..പുല്ലുവഴിയെ കുറിച്ച് അറിഞ്ഞപ്പോള്‍ കൊതിവരുന്നു..ഒപ്പം സന്തോഷവും. എല്ലാവരും ഇത് കണ്ടു പഠിച്ചിരുന്നെങ്കില്‍......സസ്നേഹം
ReplyDeleteഇനിയിപ്പോള്‍ ഹര്‍ത്താലിനെതിരെ ഒരു ഹര്‍ത്താല്‍ നടത്തിയാലോ?!.
ReplyDeleteനന്നായി എഴുതി,ആശംസകള്‍.
യാത്രികനും, തെചിക്കോടനും നന്ദി....
ReplyDeleteഞങ്ങള്‍ ചോദിക്കാതെ തന്നെ രാഷ്ട്രിയ പാര്‍ട്ടികള്‍ തരുന്ന ഒരേഒരു കാര്യം ഈ ഹര്‍ത്താലുകള്‍ ആണ്.
ReplyDeleteഞാന്‍ കോട്ടയ്ത്തുനിന്ന.കുറച്ചു റബ്ബര്‍ എന്റെ പിതാവിന്നുണ്ട്.എനിക്ക് ഞാന്‍ എന്ന ഭാവം ഉണ്ട്. എന്റെ കൂട്ടുകാര്‍ പറയുന്നത് എന്നെ ആദ്യം കണ്ടപ്പോള്‍ ഇത്തിരി ജാഡ ഉള്ളവനാണെന്ന് തോന്നി എന്നാ.അപരിജിതരുമായി പെട്ടന്നു അടുക്കാത്തതുകൊണ്ടാവും അവര്‍ ഇങ്ങനെ പറയുന്നത്. ഡിഗ്രീ വരെ പഠിച്ചപ്പോള്‍ എല്ലാം തികഞ്ഞു എന്ന് തോന്നി.നിര്‍ത്തി. കോട്ടയത്തും, ബങ്ങലൂറിലും, തിരിപ്പൂരിലും എന്റെ പ്രകടനങ്ങള്‍ക്ക് ശേഷം ഇപ്പൊ മസ്കറ്റില്‍ ജോലിചെയ്യുന്നു. വേണമെന്ന് വെച്ചിട്ടല്ലാ, പിന്നെ ഞാനും ഭാര്യയും പട്ടിണി കിടകേണ്ടല്ലോ എന്ന് വിചാരിച്ചു. വളരെ ''ഞഞായി''
ReplyDeleteതാങ്ങള് അല്ല്.. താങ്കള്‍...ങ്ക.. ങ്ക
ReplyDeleteതെറ്റ് തിരുത്തി. ഷെര്ലോകിനും, നമ്മാണ്ടനും നന്നി
ReplyDeleteനന്നായി വളരെ നന്നായി എഴുതി....
ReplyDelete