ഞങ്ങള്‍ നേരെ ചെന്നത് മൈസൂര്‍ പട്ടണത്തില്‍ നിന്നും കുറച്ചു അകന്നു നില്ക്കുന്ന ഒരു ലോഡ്ജിലെക്കാണ്. ചെമ്മണ് പാതയുടെ ഒരത്ത് ഒരു പഴയ രണ്ട് നില കെട്ടിടം. മുന്പിലെ വരാന്തയില്‍ പഴയ ചായപീടികയില്‍ കാണറുള്ള മേശക്കുപിന്നില്‍, ഒരു കസാരയില്‍ ഞെളിഞ്ഞിരിക്കുന്ന ഒരു മുപ്പത് മുപ്പത്തഞ്ച് വയസുള്ള ചെറുപ്പക്കാരനോടു ഒരു ദിവസത്തേക്ക് മുറികിട്ടുമോ എന്ന് ചോദിച്ചു, പിന്നെ തെല്ലു മടിച്ചു ഞങ്ങളുടെ യഥാര്‍ത്ഥ ആവശ്യം അറിയിച്ചു. മഴയായതിനാല്‍ ഒന്ന് ചൂടാക്കാന്‍ മലയാളി പെണ്ണിനെ കിട്ടുമോ എന്ന്. മുറി ചോദിച്ചപ്പോഴുള്ള ചിരിയെക്കാള്‍ നല്ല ചിരിയായിരുന്നു പിന്നെ. ആ ചിരിയില്‍ ഒരു കശാപ്പുകാരന്റെ പ്രവണ്യം നിഴലിച്ചിരുന്നു. മേശവലിപ്പില്‍ നിന്നും ഒരു കൂട്ടം താക്കോല്‍ എടുക്കുന്നതിനിടയില്‍ ഞങ്ങള്‍ ചോദിച്ചു
"റെയ്ഡിന് പോലീസ് വെല്ലോമ് വരുമോ?"
"എയ് ഒരിക്കലുമില്ല എസ്പിക്കു 15000 പിന്നെ മറ്റുള്ളവര്‍ക്ക് 5000 മാസം കൊടുക്കുന്നതുകൊണ്ട് ഒന്നും പേടികേണ്ട" അവന് പറഞ്ഞു.
മേശവലിപ്പില്‍ നിന്നും താക്കോല്‍ കൂട്ടമെടുത്തുകൊണ്ട് അകത്തേക്ക് പോകുന്നിടയില്‍, ഞങ്ങളോട് കൂടെ വരാന്‍ പറഞ്ഞു. ഇരുണ്ട മുറികടന്നു മുന്‍പ്പൊട്ട് പോയി. ആ ലോഡ്ജില്‍ വേറെ ആരും താമസമില്ല എന്ന് മനസിലായി. ചുറ്റും നല്ല നിശബ്ദത. അവസാനം ഒരു മുറിയുടെ പുട്ട് തുറക്കാന്‍ തുടങ്ങി. ഇത്രക്കും വലിയ പൂട്ട് ഞാന്‍ സ്വര്‍ണ്ണ കടയുടെ വാതിലേല് മാത്രമേ കണ്ടിട്ടുള്ളൂ. എന്തിനാ ഈ വാതിലിന് ഇത്രവലിയ പൂട്ട് എന്ന് ഞങ്ങള്‍ ഒന്ന് ശങ്കിച്ചുയെങ്കിലും ചോദിച്ചില്ല. വാതില്‍ തുറന്നു അകത്തോട്ടു അയാള്‍ കേറി. മനം മറിക്കുന്ന മണം. ജനലുകള്‍ ആ മുറിക്ക് ഇല്ലായന്നു തോന്നി. അരണ്ട വെളിച്ചത്തിലേക്ക് ആയാള്‍ വിരല്‍ ചൂണ്ടി ചോദിച്ചു
"നോഡി, ചന്നാഗിതാ?" കൊള്ളാമോയെന്ന് നോക്കൂ. പത്തുരൂപയുടെ സാധനം വില്‍ക്കുന്ന ലാഘവത്തോടെ കന്നഡയില്‍ അയാള്‍ ചോദിച്ചു.
മൂലയില്‍ ഒരു കട്ടിലിന്റെ ഓരത്ത് കെണിയില്‍ അകപ്പെട്ട ഒരു എലിയെ പോലെ, ഒരു പെണ്‍കുട്ടി തലകുനിച്ചു നില്ക്കുന്നു. ഏകദേശം പതിനെട്ടു, ഇരുപത് വയസ് കാണും. വെള്ള ചുരിദാര്‍ ആണ് വേഷം പക്ഷേ മുഷിഞ്ഞു അതിന്റെ നിറം കെട്ടുപോയിരിക്കുന്നു. ജീവിതത്തിന്റെ ഗതി തന്റെ ശ്രദ്ധക്കുറവിലോ, അഹങ്കാരത്തിലോ മാറിപ്പോയ ആ നിമിഷത്തേ പഴിച്ചുകൊണ്ടാണ് നില്‍ക്കുന്നത് എന്ന് വ്യക്തം കാരണം ബസ്സ്റ്റാണ്ഡിലും, റെയില്‍വേ സ്റ്റേഷ്യനിലും കണ്ടിട്ടുള്ള വരെ പോലെയല്ല അവള് നില്‍ക്കുന്നത്. ഒരു നിര്‍വികാരത. ഹൃദയ ഭേതകമായ കാഴ്ച. ദൈവമേ എന്തിന് മനുഷന് കാമത്തെ കൊടുത്തു എന്ന് മാനസാക്ഷിയുള്ളവര് ചോദിച്ചു പോകും.
മനസില്‍ ഇങ്ങനെ പല ചോദ്യങ്ങള്‍ കൂടികൂടി വരുന്നു. എന്റെ ചിന്തകളെ തടസ്സപ്പെടുത്തികൊണ്ട് മുറിക്ക് വെളിയിലിറങ്ങാന്‍ ആയാള്‍ ആവശ്യപ്പെട്ടു. ആ വലിയ പൂട്ടിട്ട് അയാള്‍ വീണ്ടും വാതില്‍ പൂട്ടി. അയാളുടെ പുറകെ ചെന്ന് വീണ്ടും വരാന്തയില്‍ എത്തി. വിരലില്‍ ആ വലിയ താഴിന്റെ താക്കോല്‍ ഇട്ട് കറക്കി ഞെളിഞ്ഞിരുന്നുകൊണ്ട് വില ഉറപ്പിക്കാം എന്ന ഭാവത്തില്‍ ഞങ്ങളെ നോക്കി. ഇനി വില നിശ്ചയിച്ചു കഴിഞ്ഞാല്‍ ആ ഇറച്ചി തുണ്ടത്തെ അനുഭവിക്കാം. വയ്യ!!! ആ വിരലില്‍ കിടന്നു കറങ്ങുന്നത് ഒരു തക്കോലല്ലാ, മറിച്ച് ഒരു പെണ്‍കുട്ടിയുടെ ജീവിതവും, മാനവും, പ്രതീക്ഷ്കളും ആണ്.
"ഞങ്ങള്‍ പിന്നെ വരാം" എന്ന് പറഞ്ഞു അവിടുന്നിറങ്ങി.
വീണ്ടും ഞങ്ങള്‍ നഗരത്തിലേക്ക് വന്നു. അവിടുള്ള ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചു. അയാള്‍ പറഞ്ഞതനുസരിച്ച് മെയിന്‍ റോഡിലുള്ള ഒരു ദാബയിലേക്ക് ചെന്നു. കുറച്ചു ചെറുപ്പക്കാര്‍ പുറത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ട്. അകത്ത് ആരുമില്ല ഭക്ഷണം കഴിക്കാന്‍. അകത്ത് ചെന്ന് അവിടിരുന്ന ആളോട് ഭക്ഷണം ആവശ്യപ്പെട്ടു. ഇവിടെ കഴിക്കാന്‍ ഒന്നുമില്ല എന്ന മറുപടി. ഞങ്ങള്‍ തിരിച്ചിറങ്ങി പോകുന്നതായി ഭാവിച്ചപ്പോള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഒരാള്‍ വന്നു എന്താ വേണ്ടത് എന്ന് ചോദിച്ചു. ഞങ്ങള്‍ പരസ്പരം നോക്കി മടിച്ചോണ്ട്പറഞ്ഞു.
"ഞങ്ങള്‍ മൂന്ന് പേരുണ്ട്, മൂന്ന് മലയാളി പെണ്‍കുട്ടികളെ വേണം." ഞങ്ങള്‍ പറഞ്ഞു.*
ഞങ്ങളെ ഒന്ന് നോക്കിയിട്ടു പറഞ്ഞു റെസ്ടോറെന്റിലേക്ക് ഇരിക്ക് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു അയാള്‍ ഫോണ്‍ എടുത്തു ആരായോ വിളിച്ചു. പിന്നെ ക്രിക്കറ്റ് കളിച്ചോണ്ടിരുന്നവരില് മൂന്ന് പേര് മൂന്ന് ബൈക്കേല് പുറത്തേക്ക് പോകുന്നത് കണ്ടു. 10 മിനിറ്റിനുള്ളില്‍ അതാ ചാറ്റല്‍ മഴ നനഞ്ഞു മൂന്ന് പെണ്‍കൊടികള്‍ വരുന്നു. അവിടുത്തെ ഒരു നേര്‍സിങ് കോളേജ്ജില്‍ പഠിക്കുന്ന പിള്ളേരാണ്. കൈയ്യില്‍ കോളേജ്ജ് ബാഗും ഉണ്ട്. അപ്പോള്‍ കോളേജ്ജില്‍ നിന്നും വരുന്നതാണ് എന്ന് ഉറപ്പ്. അവര്‍ അവിടെ ഒരു മരത്തിന്റെ ചുവട്ടില്‍ ഒരു ചായ കുടിക്കാന്‍ പോകുന്ന ലാഘവത്തോടെ ചിരിച്ചുല്ലസിച്ചു നില്ക്കുന്നു. വീട്ടിലെയോ, അയല്‍വക്കത്തെയോ കുഞ്ഞനുജത്തിമാരുടെ പ്രായം. വില ഉറപ്പിച്ചാല്‍ ഈ കുഞ്ഞ് മാംസങ്ങളെയും നമുക്ക് അനുഭവിക്കാം.
ഞങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോള്‍ വേറെവേണമെങ്കില് നോക്കാം എന്നവരുടെ മറുപടിയില്‍ ഞങ്ങള്‍ ഒന്ന് പകച്ചു. തുണികടയില്‍ സാരികളോ, മറ്റു തുണികളോ കാണിക്കുന്നത് പോലെയാണ് പട്ടാപ്പകലില്‍ പെണ്‍വാണിഭം ഒരു മറയുമില്ലാതെ. ഞങ്ങള്‍ കൂടുതല്‍ നേരം നില്‍ക്കാതെ അവിടുന്നു വലിഞ്ഞു. പുറത്ത് ക്രിക്കറ്റ് കളിക്കുന്നവര്‍ ഈ കാട്ടാളന്മാരുടെ പിണിയാളുകള്‍ ആണ്. അവരുടെ മുന്പില് കൂടുതല്‍ നേരം നില്ക്കാന് മനസനുവദിച്ചില്ല. ഇങ്ങനെ എത്രയോ മലയാളി പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ മറവില്‍ സ്വന്തം മാനം വില്ക്കുന്നുണ്ടാകും!!!!..മനസിനുള്ളില്‍ ഞെട്ടിക്കുന്ന യാഥാര്‍ത്യങ്ങളുമായി ഞങ്ങള്‍ തിരിച്ചു പോന്നു.
ഇത് ഇന്നലെ അമൃതാ ടിവിയില്‍ ഞാന്‍ കണ്ട "എന്റെ വാര്‍ത്ത" എന്ന പ്രോഗ്രാമിനെ അക്ഷരങ്ങളിലൂടെ വിവരിച്ചതാണ്. ഇതിന്റെ വീഡിയോ ലിങ്ക് കിട്ടാത്തതിനാല്‍ ഞാന്‍ എന്റെ ഭാഷയില്‍ വിവരിച്ചു എന്നുമാത്രം. ഈ വാര്‍ത്ത ജീവന് പണയം വെച്ച് ഒളിയ്ക്കാമറയുടെ സഹായത്തോടെ റിപോര്‍ട്ട് ചെയ്ത "സിറ്റിസണ്‍ ജൌര്ണലിസ്റ്റിന്" എന്റെ ആശംസകള്‍.
എന്റെ അഭിപ്രായത്തില്‍ ആദ്യം കണ്ട പെണ്‍കുട്ടി ഏതോ ചതിയില്‍ പെട്ട് പോയതാണ് അല്ലെങ്കില്‍ പിന്നെ അവളെ എന്തിന് പൂട്ടിയിടണം. മൊബൈലില്‍ എടുത്ത ചില ചിത്രങ്ങള്‍ കാട്ടി വ്യഭിചാരത്തിന് പ്രേരിപ്പിച്ചതാകാം, അല്ലെങ്കില്‍ കാമുകന് കാമുകിയെ വിറ്റതാകാം. പക്ഷേ രണ്ടാമത്തെ പെണ്കിടാങ്ങള് വളരെ പ്രസ്ന്നവതികളയാണ് കണ്ടത്. അതിനര്‍ത്ഥം സ്വയം വ്യഭിചാരത്തിന് ഇറങ്ങുന്നു എന്നാണ്. നാട്ടില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് വരുന്ന ഈ കുട്ടികള്‍ എന്തിന് വ്യഭിചാരത്തിന് ഇറങ്ങുന്നു. ഒരുപക്ഷേ ആഡംബര ജീവിതം നയിക്കാന്‍ പണം ഉണ്ടാക്കാന്‍ ഇവര്‍ സ്വന്തം മാനത്തെ വില്‍ക്കുന്നു എന്നോ അല്ലെങ്കില്‍ കുടുംബ ജീവിതം തകര്‍ത്ത മാതാപിതാക്കന്മാരോടുള്ള പക ഇങ്ങനെ തീര്‍ക്കുന്നു എന്നോ വേണം കരുതാന്‍.. വിശപ്പ് സഹിക്കാന്‍ പറ്റാതെ ഇതൊക്കെ ചെയ്തിരുന്നെകില്‍ അതിനൊരു ന്യായീകരണം ഉണ്ടായേനെ.
കുറച്ചു നാള് മുന്‍പ് നിങ്ങള്‍ വായിച്ചിടുണ്ടാകും പബില്‍ പോയ പെണ്‍കുട്ടികളെ ചില സംഘടനകള്‍ ആക്രമിച്ചതും, പിന്നെ വലന്റൈന്‍ ദിനവും, സൌഹൃദ ദിനവും ആഘോഷിച്ചവരെ കരിഓയില്‍ ഒഴിച്ചതും ഒക്കെ, ഈ പരാക്രമങ്ങള്‍ കാണിക്കുന്നവര്‍ ഇതൊന്നും കാണാതെ പോകുന്നതെന്താണ്?. ഈ രാജ്യത്ത് ആയിരകണക്കിന് മത-ഭാഷ സംഘടനകള്‍ ഉണ്ട് ഒരു സംഘടന പോലും ഇതിനെതിരെ ശബ്ദമുയര്‍ത്തി കണ്ടില്ല. പേടിയാണോ അതോ ഈ മാംസ കച്ചവടത്തിന്റെ പങ്കുപറ്റുന്നുണ്ടോ എന്നാണ് അപ്പുകുട്ടന്‍ ചോദിക്കാനുള്ളത്.
*ഇങ്ങനെ ചോദിക്കാന്‍ മനസ്സില്ലായിരുന്നെങ്കിലും ആവശ്യക്കാരാണ് എന്ന് അവര്‍ക്ക് തോന്നാന്‍ വേണ്ടി അങ്ങനെ ചോദികേണ്ടി വന്നു.

Update 02.09.10: ഈ ബ്ലോഗിന് ആധാരമാക്കിയ വീഡിയോ താഴെ കാണുക
ഞങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോള്‍ വേറെവേണമെങ്കില് നോക്കാം എന്നവരുടെ മറുപടിയില്‍ ഞങ്ങള്‍ ഒന്ന് പകച്ചു. തുണികടയില്‍ സാരികളോ, മറ്റു തുണികളോ കാണിക്കുന്നത് പോലെയാണ് പട്ടാപ്പകലില്‍ പെണ്‍വാണിഭം ഒരു മറയുമില്ലാതെ
ReplyDeleteഇതിനോട് എന്ത് പറയാനാ, എല്ലാവര്ക്കും അറിയാവുന്ന എന്നാല്‍ അറിയില്ല എന്ന് മറച്ചു പിടിക്കുന്ന ചില സത്യം
ReplyDeleteവളരെ പ്രസക്തമായ ഒരു വിഷയം. ഇതവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.
ReplyDeleteഈ വിഷയത്തില്‍ ഞാന്‍ ഒരു പോസ്റ്റ് കഴിഞ്ഞ ഏപ്രിലില്‍ ഇട്ടിരുന്നു.
നിങ്ങളുടെ മകളെ സൂക്ഷിച്ചുകൊള്ളു
ഒഴാക്കാനും, ബിജുകുമാര്‍ അലകൊടിനും നന്നി.
ReplyDeleteപറയാനുള്ളത് ഒഴാക്കാന് പറഞ്ഞു

ReplyDelete