Monday, September 6, 2010

കോമണ്‍ വെല്‍ത്ത് ഗെയിംസും ചില കല്യാണ മുടക്കികളും

ല്യാണ തലേന്ന് വീട്ടില്‍ കള്ളന്‍ കേറി അല്ലെങ്കില്‍  പാചകക്കാര്‍ വന്നില്ല, അല്ലെങ്കില്‍ എന്തെങ്കിലും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായി നമ്മള്‍ എന്തു ചെയ്യും?   നമ്മള്‍ തന്നെ ആ പ്രശ്നങ്ങള്‍ ഒതിക്കി തീര്‍ക്കും കാരണം നാളെ നടക്കാന്‍ പോകുന്നത് ഭംഗിയായി നടന്നില്ലേല്‍ നാണക്കേട്‌ നമുക്ക് മാത്രമാണ്, തന്നെയുമല്ല അത് ജീവിതകാലം മുഴുവന്‍ മാറുകയുമില്ല.  അല്ലാതെ കല്യാണ സമയത്തുണ്ടായ എല്ലാ പ്രശ്നങ്ങളെ കുറിച്ച് സഹോന്മാരും,  ബന്ധുക്കളും, നാട്ടുകാരും നോട്ടിസടിച്ചു ലോകം മുഴുവന്‍ അറിയിക്കുകയില്ല. അങ്ങനെ അറിയിക്കുന്നവരോട് കാര്‍ന്നോന്മാര്‍ പറയാറുണ്ട്  "സ്വന്തം പല്ലിട കുത്തി മണപ്പിക്കല്ലേ ഡാ"  എന്ന്.കോമണ്‍ വെല്‍ത്ത് ഗെയിംസ്ന്റെ കാര്യത്തിലും എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത്, ആ അഭിമാന മാമാങ്കം നടക്കാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ, കയ്യിട്ടു വാരാന്‍ കിട്ടിയ അവസരം ചില സാമൂഹ്യ ദ്രോഹികള്‍ ശരിക്കും ഉപയോഗിച്ചു എന്നത് ശരിയാണ്, എന്നുവെച്ചു അത് ഈ ലോകം മുഴുവന്‍ പറഞ്ഞു നടക്കണോ. ഇത് നമ്മുടെ രാജ്യത്തിന്‍റെ അഭിമാനത്തിന്റെ പ്രശ്നമാണ്, ഇപ്പോള്‍ ഇവിടെ രാഷ്ട്രിയം കളിക്കുന്നതും, ചെളിവാരി എറിയുന്നതും ഉചിതമല്ല അതിനു ഇനിയും സമയമുണ്ട് ഈ മാമാങ്കം ഒന്ന് കഴിയട്ടെ. ഒന്നോര്‍ക്കുക ഇത് നമ്മളാകുന്ന ഓരോ ഭാരതിയന്റ്യും അഭിമാനത്തിന്റെ പ്രശ്നമാണ്. ഒരുക്കങ്ങളുടെ കാര്യത്തില്‍ പല പ്രശ്നങ്ങളും ഉണ്ട്. നവീകരണ ജോലികള്‍ ഇനിയും തീരാന്‍ ബാക്കി കിടക്കുന്നു പോരാത്തതിനു കനത്ത മഴയും, ഡങ്കി പനിയും. ഇവിടിരുന്നുകൊണ്ട് ഇതൊക്കെ നമുക്ക് തീര്‍ക്കാന്‍ പറ്റുന്ന കാര്യമല്ലെങ്കിലും ഈ  കുറ്റം പറച്ചില്‍ ഒന്ന് നിര്‍ത്തിക്കൂടെ.

നമ്മുടെ ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ ഈ ഗെയിംസിന്റെ കുറ്റങ്ങളും കുറവുകളും പുറത്തുകൊണ്ടുവന്നത്, എന്നാല്‍ അത് കുപ്പിയില്‍ നിന്നും പുറത്തുവന്ന ഒരു ഭൂതം കണക്കെ നമ്മുടെ രാജ്യത്തിന് ഒരു നണക്കേട് മാത്രമാണു ഉണ്ടാക്കിയത്.  

പിന്നെയുള്ള പ്രധാന ആരോപണം  കോമണ്‍ വെല്‍ത്ത് ഗെയിംസ്ന്റെ പാട്ട് "വക്ക വക്ക"യുടെ അത്രയും പോര എന്ന്. എനിക്ക് അങ്ങനെ തോന്നുന്നില്ല കാരണം ഗാനം വക്ക വക്ക പോലെയിരുന്നാല്‍ പിന്നെ വക്ക വക്ക കേട്ടാല്‍ പോരെ എന്തിനാ ഇത്ര പണം മുടക്കിയത്. പിന്നെയുള്ള  ആരോപണം എ.ആര്‍ റഹ്മാന്‍ ഈ പാട്ട്  അടിച്ചു മാറ്റിയതാണ് എന്നു. അപ്പോള്‍ വക്ക വക്കയുടെ കാര്യമോ? വക്ക വക്ക പഴയൊരു ഒരു ആഫ്രിക്കന്‍ പാട്ടാണ് അത് ഷക്കീറ ഒന്ന് പൊടി  തട്ടി എടുത്തു പാടി എന്നേയുള്ളു. അത് ഏറ്റു  പാടാന്‍ നമ്മുടെ ചാനലുകാര്‍ മത്സരമായിരുന്നു എന്നാല്‍ എത്ര ചാനലുകാര്‍ "ഇന്ത്യ ബുലാലിയ" എന്നാ ഗാനം ടീവിയില്‍ കാണിച്ചു. എന്തിനേറെ പറയുന്നു നമ്മുടെ ദൂരദര്‍ശന്‍ പോലും ഈ പാട്ട് മര്യാദയ്ക്ക് സംപ്രേക്ഷണവും ചെയ്തില്ല. അങ്ങനെ ഈ പാട്ടിനു വേണ്ട പ്രസസ്തി നമ്മള്‍ തന്നെ കൊടുത്തില്ല എന്നുവേണം പറയാന്‍. പിന്നെ നമ്മുടെ ചില ബ്രാന്‍ഡ്‌ അംബസിഡര്‍മ്മാര്‍ സ്വന്തം വകുപ്പിനെ താന്നെ കുറ്റം പറയുന്നു.  നമ്മുടെ മുന്‍നിര ചാനലുകള്‍ തൊട്ട് ലോക്കല്‍ കേബിള്‍ക്കാര്‍ വരെ നമ്മുടെ ഒരുക്കങ്ങളുടെ  കുറ്റവും കുറവും ദിവസംപ്രതി കാണിച്ചുകൊണ്ടേരിക്കുന്നു. അതില്‍ നല്ല രാഷ്ട്രീയവും ചേര്‍ക്കുന്നു.  നമ്മുടെ രാജ്യത്ത് എന്തു സംബവിക്കുന്നു എന്നു നോക്കിയിരിക്കുന്ന രാജ്യങ്ങള്‍ക്ക് നമ്മളെ കളിയാക്കാന്‍ ഒരു അവസരം നമ്മള്‍ തന്നെ സൃഷ്ട്ടിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.   അങ്ങനെ സ്വന്തം വീടുകാര്‍ തന്നെ കല്യാണം മുടക്കികള്‍ ആകുന്ന കാഴ്ചയാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ്ന്റെ കാര്യത്തിലും കാണുന്നത്. ഇനിയെങ്കിലും നമുക്ക് കുറ്റംപറച്ചിലുകള്‍ നിര്‍ത്തി ഒരുമിച്ച് പാടാം.
ഓ യാരോ, യെ ഇന്‍ഡ്യ ബുലാലിയ......

വാല്‍കഷ്ണം : -  റഹ്മാന്റെ സംഗീതം കേള്‍ക്കുന്തോറും ഇഷ്ട്ടപ്പെടും എന്നതാ അനുഭവം .......


Oh yaaron, yeh India bulaa liya
Diwaano yeh India bulaa liya… bulaa liya
Yeh toh khel hai
Bada mail hai
Milaa diya… milaa diya
Yeh toh khel hai
Bada mail hai
Milaa diya
Oh rukna rukna rukna rukna rukna nahi
Haarna haarna haarna haarna haarna nahi
Junoon se kanoon se maidaan maar lo
Let’s go
Let’s go
Play o jiyo heyo let’s go
Play o jiyo heyo let’s go
Oh yaaron, yeh India bulaa liya
Diwaano yeh India bulaa liya… bulaa liya
Parvat sa ucha uthoon toh yeh
Duniya salami de
Sardil iraade na ho jayein kahin
Dil ko woh suraj de
Jiyo utho badho jeeto
Tera mera jahaan let’s go
Kaisi saji hai saji hai dekho maati apni
Bani rashke jahaan yaara ho
Kai rang hai boli hai kai desh hai magar
yahi jag hai samaaya saara ho
Laagi re ab laagi re lagan
Jaagi re mann jeet ki agan
Uthi re ab iraadon mein tapan
Chali re gori chali ban than

1 comment:

  1. അങ്ങനെ സ്വന്തം വീടുകാര്‍ തന്നെ കല്യാണം മുടക്കികള്‍ ആകുന്ന കാഴ്ചയാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ്ന്റെ കാര്യത്തിലും കാണുന്നത്.

    ReplyDelete

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി