1450-ല്‍ അന്നത്തെ പോപ്പായിരുന്ന പോപ് നികോളാസ് അഞ്ചാമനാണ് ഈ ലൈബ്രറി സ്ഥാപിച്ചത്. തുടക്കത്തില്‍ ഏകദേശം 350 കൃതികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അമൂല്യമായ ചരിത്ര പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ ഈ ലൈബ്രറിയിലുണ്ട് എന്നതാണു ഈ ഗ്രന്ഥശാലയെ മറ്റുള്ളവയില്‍നിന്നും വേറിട്ട് നിര്‍ത്തുന്നത്. അതിനാല്‍ തന്നെ ഈ അമൂല്യ ശേഖരം കേടുപാടുകള്‍ കൂടാതെയും, മോഷണം പോകാതെയും സൂക്ഷിക്കാനായി, ലൈബ്രറിയിലേക്ക് അംഗങ്ങള്‍ക്കല്ലാതെ പൊതുജനത്തിന് പ്രവേശനം ഇല്ല.
വര്‍ഷത്തില്‍ ഏകദേശം നാലായിരം മുതല്‍ അയ്യായിരം ബിരുതാനന്തര ബിരുതത്തില് ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അംഗത്വം കൊടുക്കാറുള്ളൂ. അംഗങ്ങള്‍ക്ക് വളരെ കര്‍ശന നിയമങ്ങള്‍ പാലിച്ചാലെ അംഗത്വം നിലനില്ക്കുകയുള്ളൂ. പുസ്തകങ്ങള്‍ ലൈബ്രറിക്ക് വെളിയില്‍ കൊണ്ടുപോകുവാനോ, പേന, ഭക്ഷണ-പാനീയങ്ങള്‍ എന്നിവ ഉള്ളില്‍ കൊണ്ടുപോകാനോ, ഉപയോഗിക്കുവാനോ അനുവാദമില്ല. അങ്ങനെ നീളുന്നു നിയമങ്ങള്‍. കമ്പ്യൂട്ടര്‍ നിയന്ത്രിത വാതിലില്‍ കൂടിയേ അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ശാലയിലെ അമൂല്യമായ ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളുടെ മോഷണം തടയാന്‍ ലൈബ്രറിയിലെ എഴുപത്തിനായിരത്തോളം പുസ്തകങ്ങളില്‍ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഘടിപ്പിച്ചിടുണ്ട്, പിന്നെ ക്യാമറ കണ്ണുകളും പുസ്തകങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. അതിപുരതന ഗ്രന്ഥങ്ങള്‍ ലൈബ്രറിക്കുള്ളിലെ പ്രിത്യേക അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ അറകള്‍ പൊടികള്‍ കടക്കാത്തതും, തീപിടുത്തത്തെയും, ബോംബിനെയും പ്രതിരോധിക്കുന്നതുമാണ്. ഇതിലേക്ക് കടക്കുന്നതിന് പ്രിത്യേക സംവിധാനങ്ങള്‍ ഒരിക്കിടുണ്ട്.
1455-ല്‍ 350 ലത്തീന്‍ പുസ്തകങ്ങളുമായി പോപ് നിക്കോളാസ് തുടങ്ങിയ ഈ ഗ്രന്ഥശാലയില്‍ ഇന്ന് അത് എഴുപത്തയ്യായിരം കൈയെഴുത്ത് പ്രതികളടക്കം പത്ത് ലക്ഷത്തോളം പുസ്തകങ്ങള്‍ ഉണ്ട്.
ഒരുപക്ഷേ അന്ന് അദ്ദേഹത്തിന് ഇങ്ങനെ ഒരു സംരംഭം തുടങ്ങിയില്ലായിരുന്നേല് നമുക്ക് ഇപ്പോള്‍ ഇങ്ങനെയൊരു ഗ്രന്ഥശാല ഉണ്ടാകുമായിരുന്നില്ല. ഇതുപോലെയാകണം നമ്മുടെയും പ്രവര്‍ത്തനങ്ങള്‍. ഒരുപക്ഷേ നമ്മള് ചെയ്യുന്ന നല്ല പ്രവര്‍ത്തികളുടെ ഫലം നമ്മുടെ കാലത്ത് നമുക്ക് ലഭിക്കുകയില്ലായിരിക്കാം പക്ഷേ വരുന്ന തലമുറയ്ക്ക് അത് വളരെ ഫലപ്പെടും എന്നത് സത്യമാണ്.
എന്തായാലും അറിവിന്റെ അക്ഷയപാത്രം ഇതാ വീണ്ടും അറിവിനായി ദാഹിക്കുന്നവര്‍ക്കായി തുറന്നിരിക്കുന്നു. അതിനു കാരണക്കാരനായ പോപ് നികോളാസിനെ അഞ്ചാമനെ നമുക്ക് ഈയവസരത്തില്‍ നന്നിയോടെ സ്മരിക്കാം.

ReplyDeleteഎന്തായാലും അറിവിന്റെ അക്ഷയപാത്രം ഇതാ വീണ്ടും അറിവിനായി ദാഹിക്കുന്നവര്‍ക്കായി തുറന്നിരിക്കുന്നു. അതിനു കാരണക്കാരനായ പോപ് നികോളാസിനെ അഞ്ചാമനെ നമുക്ക് ഈയവസരത്തില്‍ നന്നിയോടെ സ്മരിക്കാം.
ReplyDelete