3G - വിവര സാങ്കേതികവിദ്യയുടെ പുതിയ വിപ്ലവ നാമം. ഞാനടക്കം ഇന്നതെ തലമുറ ഈ രണ്ടു അക്ഷങ്ങളില്‍ ഭ്രമിച്ചു രണ്ടു കയ്യും നീട്ടി അത് സ്വീകരിക്കുവാന്‍ ഒരുങ്ങിനില്ക്കുന്നു. നമ്മുടെ ചിന്തകളില്‍ 3G എന്ന വാക്ക് വരാന്‍ തുടങ്ങിയത് 3G സ്പ്ക്ട്രമ് ലേലത്തിനെ കുറിച്ച് കേട്ടപ്പോള്‍ മാത്രമാണ്. ഒരു പക്ഷേ മാധ്യമങ്ങളാണ് 3G-ക് ഇത്രയും പ്രചാരവും, താര പരിവേഷവും ചാര്‍ത്തികൊടുത്തത്. കുറച്ചു കാലം മുന്‍പ് വരെ GPRS-യെന്നും, EDGE-യെന്നും മാത്രം കേട്ടിരുന്ന നാം 3G എന്നു കേട്ടപ്പോള്‍ മാത്രമാണ് നമ്മള് 2G എന്താണെന്ന് ചിന്തിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ വയസായവര്‍ വരെ ഇപ്പോള്‍ 3Gയേകുറിച്ചും, അതിന്റെ സൌകര്യങ്ങളെ കുറിച്ചുമാണ് ചര്‍ച്ചകള്‍. എന്തായാലും ഈ പുതിയ വിവരസാങ്കേതിക വിപ്ലവത്തിന് ചൂടുപകരാന്‍ നമ്മുടെ ഇഷ്ടിക ഫോണുകള്‍ വലിച്ചെറിഞ്ഞു, പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുവാന്‍ നമ്മള് തയാറായി നില്ക്കുന്നു. നമ്മള് ഒരു മാറ്റത്തിന് ഒരുങ്ങികഴിഞ്ഞു... വിവരസാങ്കേതികവിദ്യ വിപ്ലവം ജയിക്കട്ടെ.
3G - അല്‍പ്പം ചരിത്രം
3G എന്നുപറഞ്ഞാല്‍ മൂന്നാം തലമുറ (3rd Generation) എന്ന ഇംഗ്ലിഷ് വാക്കിന്റെ ചുരുക്കെഴുത്താണ്. പേര് സൂചിപ്പിക്കും പോലെ ഇതിന് രണ്ടു മുന്‍ തലമുറക്കാര്‍ ഉണ്ട്. എണ്‍പതുകളില്‍ ഒന്നാം തലമുറയും, പിന്നെ തൊണ്ണൂറുകളില്‍ രണ്ടാം തലമുറ ശൃംഗലകളും നിലവില്‍വന്നു. ഈ രണ്ടാം തലമുറ 2G ശൃംഗലയാണ് ലോകമെമ്പാടും, പ്രത്യേകിച്ചും ഇന്‍ഡ്യയിലും ഇപ്പോള്‍ നിലവിലുള്ളത്. സാധാരണയായി നമ്മള് ഉപയോഗിച്ച ഫോണുകള്‍ രണ്ടാം തലമുറയിലെ GSM (Global System for Mobile Communications) എന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. അതില്‍ ശബ്ദങ്ങള്‍ മാത്രമേ കൈമാറ്റം ചെയ്യുവാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ അല്‍പ്പകാലത്തിനുശേഷം ഇതില്‍ ചില പരിഷ്കാരങ്ങള്‍ വന്നു അപ്പോഴാണ് റിലയന്‍സ് CDMA (Code division multiple access) ഫോണുകള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നത് (501 രൂപയുടെ ഫോണ്‍ ഓര്‍ക്കുന്നുണ്ടോ) റിലയന്‍സ് മൊബൈലില്‍ R-World-ല്‍ പോയി ജ്യോതിഷം നോക്കിയതും, പിന്നെ റിങ്ടോനുകളും, വാള്പേപ്പറുമ് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിച്ചതും ഈ പരിഷ്കാരങ്ങളുടെ ഫലമായാണ്. ഈ പരിഷ്കാരത്തിന്റെ പേരാണ് 2.5G (GPRS, CDMA). ഈ സാങ്കേതിക വിദ്യയില്‍ പഴയ കേബിള്‍ (Dial-Up) ഇന്റെര്‍നെറ്റിന് പകരം നമ്മള്‍ക്ക് മൊബൈലില്‍ കൂടി ഇന്റര്‍നെറ്റ് എടുക്കാം എന്ന് വന്നു. എന്നാല്‍ ഈ സങ്കേതം നമ്മള് ഉപയോഗിച്ച് തുടങ്ങിയ സമയത്താണ് അടുത്തത് വരുന്നത് 2.75 EDGE എന്ന സങ്കേതം. അപ്പോള്‍ മുന്പെത്തേക്കാള് വേഗം കൂടിയ ഇന്റര്‍നെറ്റ് നമ്മുടെ കൈകളിലെ കുഞ്ഞന്മ്മാര്ക്ക് ലഭിച്ചു. ഇന്റെര്‍നെറ്റിന്റെ കൂടുതലായുള്ള ഉപയോഗം, പുതിയ ആവശ്യങ്ങല്‍ക്കു വഴി വെച്ചു. അപ്പോള്‍ നിലവിലുള്ള EDGE ശൃംഗല ഈ ആവശ്യങ്ങള്‍ക്ക് വേണ്ടി പരിഷ്കരികേണ്ടിവന്നു അങ്ങനെ പുതിയ വിപ്ലവത്തിന്റെ പാത തുറന്നു അതാണ് ഇപ്പോള്‍ നമ്മള് കേള്‍ക്കുന്ന 3G.
വര്‍ത്തമാന കാലം
നമ്മുടെ നാട്ടില്‍ മൊബൈലുകള്‍ വിപ്ലവം സൃഷ്ടിച്ചു തുടങ്ങുന്ന സമയമായ 2001ല്‍ ജപ്പാനിലെ NTT DoCoMo എന്ന മൊബൈയില്‍ കമ്പനിയാണ് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ 3G ശൃംഗല ആരംഭിച്ചത്. ഈ മൂന്നാം തലമുറ സാങ്കേതികവിദ്യ ചില്ലറ മാറ്റങ്ങളൊന്നുമല്ല ലോകത്തിന് സമ്മാനിച്ചത്. സംസാരിക്കുന്നതിനൊപ്പം അതിവേഗ (broadband internet) ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 200 kbit/s എന്നവേഗതയില് ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നത് പുതിയ മൊബൈല്‍ ഫോണുകളും, അനുബന്ധ ഉപകരങ്ങളും ഉണ്ടാകുവാന്‍ കാരണമായി. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ എന്നു പറയുന്നതിന് പകരം സ്മാര്‍ട്ട് ഫോണ്‍ എന്നായി. കാരണം ഒരു ചെറു കമ്പ്യൂട്ടര്ത്തന്നെയാണ് ഇന്നതെ സ്മാര്‍ട്ട് ഫോണുകള്‍. ഈ വിപ്ലവം ഒന്നാംകിട രാജ്യങ്ങളില്‍ നിലവില്‍ വന്നുകഴിഞ്ഞു എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത് ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. പക്ഷേ ശാസ്ത്രം അനുനിമിഷം പുരോഗമിക്കുകയാണ് ഇപ്പോള്‍ 3G രണ്ടു പടിയും കൂടെ കടന്നു 3.5G യും, പിന്നെ 3.75G യും ആണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. 3.75G യില്‍ ഇന്റെര്‍നെറ്റിന്റെ വേഗം കിലോ ബിറ്റുകളില്‍ നിന്നും മെഗാ ബിറ്റുകളിലേക്ക് കുതിച്ചു.
പ്രത്യേകതകള്‍
ഭാവി
3G എന്ന വിപ്ലവം നമ്മള് കേട്ടു തുടങ്ങിയിട്ടേയുള്ളൂ അതാ ലോകത്തിന്റെ മറ്റൊരു കോണില്‍ പുതിയ വിപ്ലവം തുടങ്ങിരിക്കുന്നു. സംശയികേണ്ട 4G തന്നെ!!!!! ഇന്ത്യന്‍ റെയില്‍വേ 3G യാണെങ്കില്‍, ജപ്പാന്റെ അതിവേഗ ബുള്ളറ്റ് ട്രെയിനായ ഷിങ്കാസന് ആണ് 4G. അത്രക്കുമുണ്ട് വേഗതയുടെ കാര്യത്തില്‍ 3ജിയും, 4Gയും തമ്മില്‍ അന്തരം. 2009-ല്‍ 4G വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങിയത് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലും, പിന്നെ നോര്‍വയുടെ തലസ്ഥാനമായ ആസ്ലോവിലുമാണ്.
പ്രത്യേകതകള്‍
ആശങ്കകള്‍
പുത്തന്‍ സൌകര്യങ്ങള്‍ക്ക് മാത്രമാണു നമ്മള് ശ്രദ്ധിക്കുന്നത് എന്നാല്‍ ഈ സൌകര്യങ്ങളുടെ ദൂഷ്യവശങ്ങള്‍ എന്തൊക്കെയാണ് എന്ന് ആരും ചിന്തിക്കുന്നതുപോലുമില്ല. ചിന്തിച്ചാല്‍ തന്നെ അതില്‍ മറ്റുള്ളവര്‍ക്ക് അവബോധം ഉണ്ടാക്കുവാന്‍ നാം ശ്രമിക്കാറില്ല. പുതിയ സങ്കേതങ്ങളുടെ ഉപയോഗം സാമൂഹിക തിന്മയ്ക്കാന് ഇപ്പോള്‍ കൂടുതലയി ഉപയോഗിക്കുന്നത്. പണത്തിനായി ആരുടേയും സ്വകാര്യത വില്ക്കാന് ആര്‍ക്കും മടിയില്ല. പണത്തിന് വേണ്ടി സ്വന്തം കിടപ്പ് മുറിയിലെ കാര്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ വീരന്മ്മരുടെ നാടാണ് നമ്മുടേത്. ഇനി 3G വരുന്നതോടുകൂടി എല്ലാം തത്സമയ സംപ്രേക്ഷണമാകും. ഇതിനെയൊന്നും തടയാനോ, പിടിക്കാനോ നമ്മുടെ നിയമപാലകരുടെ ആധുനികവത്കരണം വളരെ വേഗത്തിലാക്കണം, തന്നെയുമല്ല ഓരോ പൌരനും ഇതിന്റെ ദൂഷ്യവശങ്ങളെകുറിച്ച് അറിയുകയും, അതിനെതിരെ പ്രവര്‍ത്തിക്കുവാനുള്ള ആര്‍ജവം കാണിക്കുകയും വേണം.
ഏതൊരു കയറ്റത്തിനും ഒരു ഇറക്കമുണ്ടാകും എന്നത് പ്രപഞ്ച സത്യമാണ്. ഒരു പരിധിയില്‍ കൂടുതലുള്ള ഏതൊരു ഗുണത്തിനും അതിന്റെതായ ദോഷവും ഉണ്ട്, എന്നതുപോലെത്തന്നെയാണ് ഈ വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ കാര്യത്തിലും. ഇന്ന് ലോകത്ത് നടക്കുന്ന ഏത് കാര്യവും ഏതാനും നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ മറ്റൊരു കോണില്‍, അനേകായിരം കിലോമീറ്ററുകള്‍ അകലെ ഇരിക്കുന്ന ഒരു ടിവിയിലോ അല്ലെങ്കില്‍ ഒരു കംപ്യുട്ടര്‍ സ്ക്രീനിലോ എത്തുന്നു. ഫേസ്ബുക്കിന്റെയും, ഓര്‍കൂട്ടിന്റെയും പിന്നെ മറ്റ് ഇന്റര്‍നെറ്റ് കൂട്ടായ്മകളുടെയും പരിണിത ഫലമായി സ്വന്തം അയല്പക്കത്ത് ആരാണ് താമസിക്കുന്നത് എന്നുപോലുമറിയാത്ത ഒരു തലമുറ നമ്മുടെ ഇടയില്‍ വളര്‍ന്ന് വരുന്ന സ്ഥിതിയാണുള്ളത്.
ജീവിത സൌകര്യങ്ങള്‍ കൂടുതത്തിനനുസരിച്ച് സമൂഹത്തില്‍ നിന്നും കൂടുതല്‍ നമ്മള് ഉള്വലിഞ്ഞുവോ എന്നു ചിന്തികേണ്ടിരിക്കുന്നു. മാനുഷിക മൂല്യങ്ങളില്‍ നിന്നും നമ്മളും നമ്മുടെ പുത്തന്‍ തലമുറയും അകന്നു പോകുന്നു. പണ്ട് വിദേശങ്ങളില്‍ നടന്നിരുന്ന ഡേറ്റിങ് എന്ന പരിപാടി ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലെ മുക്കിലും മൂലയിലും വരെ നടക്കുന്നു. ചില സര്‍വെ ഫലങ്ങള്‍ ഇത്തരം അപകടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. അടുത്തിടെ വായിച്ച ഒരു സര്‍വേ റിപോര്‍ട്ടില്‍ പറയുന്നതു ഓണ്‍ലൈന്‍ ഡേറ്റിങ് ആണ് ഇപ്പോഴത്തെ യുവജനത്തിന്റെ ഇഷ്ട്ടപ്പെട്ട വിനോദം. യുവജന സംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ കുട്ടികള്‍ക്കും, യുവജനത്തിനും പ്രായമായവര്‍ക്കുവരെ സാധിച്ചിരുന്നു. അതില്കൂടി സമൂഹത്തിലെ ഒരു കണിയായി ജീവിക്കുവാനും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാനും സാധിച്ചിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമാകുകയും പുത്തന്‍ പഠനരീതികള്‍ ആവിഷ്ക്കരിക്കപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ വെറും ഉപരിപ്ലവമായി. പല സാമൂഹിക സംഘടനകളും മത-രാഷ്ട്രീയ മേലാളന്മ്മാര്കു അടിമപ്പെട്ടു അവയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉന്നമനത്തിന് പകരം ചില പ്രത്യക വിഭാഗത്തിന് മാത്രമായി ചുരുങ്ങി. അതിനാല്‍ സമൂഹത്തില്‍ ഉണ്ടാകുന്ന ദുഷ് പ്രവണതകള്‍ക്ക് അറിഞ്ഞോ അറിയാത്തയോ ഈ സാങ്കേതിക വളര്‍ച്ച ഒരു വളമായി മാറി.
വല്‍കഷ്ണം: പണ്ട് പെങ്കുട്ടികള് പ്രായമാകുമ്പോള്‍ അച്ഛനും, അമ്മയ്ക്കും ഒരു നെഞ്ചിടിപ്പാണു എന്നാല്‍ ഇന്ന് പെങ്കുട്ടികള് ഉണ്ടാകുമ്പോള്‍ തന്നെ നെഞ്ചിടിപ്പ് കൂടുന്നു കാരണം കുഞ്ഞിന്റെ നഗ്ന്നതയ്ക്ക് ഇന്ന് നല്ല വിലയാണ് .
(അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.)

- അതിവേഗ ഇന്റര്‍നെറ്റ് ബന്ധം. (ഡൌണ്ലോഡ്കള്, ഈ-മെയിലുകള്‍ തുടങ്ങിയവ വേഗത്തില്‍ ചെയ്യാം)
- വിളിക്കുന്ന ആളിനെ കണ്ടുകൊണ്ട് സംസാരിക്കാം. (പുതിയ സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് മാത്രം.)
- തത്സമയ ടിവി കാണാം.
- വീഡിയോ മെസ്സഗിങ് (മള്‍ട്ടി മീഡിയ മെസ്സജുകള്)
- ഇന്റര്‍നെറ്റ് ഗെയിമുകള്‍ കളിക്കാം.
- കൂടുതല്‍ സുരക്ഷാ.
ഭാവി
3G എന്ന വിപ്ലവം നമ്മള് കേട്ടു തുടങ്ങിയിട്ടേയുള്ളൂ അതാ ലോകത്തിന്റെ മറ്റൊരു കോണില്‍ പുതിയ വിപ്ലവം തുടങ്ങിരിക്കുന്നു. സംശയികേണ്ട 4G തന്നെ!!!!! ഇന്ത്യന്‍ റെയില്‍വേ 3G യാണെങ്കില്‍, ജപ്പാന്റെ അതിവേഗ ബുള്ളറ്റ് ട്രെയിനായ ഷിങ്കാസന് ആണ് 4G. അത്രക്കുമുണ്ട് വേഗതയുടെ കാര്യത്തില്‍ 3ജിയും, 4Gയും തമ്മില്‍ അന്തരം. 2009-ല്‍ 4G വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങിയത് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലും, പിന്നെ നോര്‍വയുടെ തലസ്ഥാനമായ ആസ്ലോവിലുമാണ്.
പ്രത്യേകതകള്‍
- ലോകത്തിന്റെ ഏത് കോണിലെക്കും ഏറ്റവും കുറഞ്ഞ വേഗം 100 Mbit/s കൂടിയത് 1GB/s (അപ്പോ ഊഹിക്കാമെല്ലോ ഏതൊക്കെ നടക്കുമെന്ന്)
- അതിര്‍വരമ്പുകള്‍ ഇല്ലാത്ത ശൃംഗല. (റോമിങ് എന്നത് ഇല്ലാതാകും)
- HD TV നിങ്ങളുടെ മൊബൈലില്‍ കാണാം.
- പിന്നെ 3Gയില്‍ കിട്ടുന്ന സൌകര്യങ്ങള്‍ക്ക് നൂറെരട്ടി വേഗതയും, സുരക്ഷിത്വവും!!!!!!!!!!!!!!!!!!!!!!!!.
ആശങ്കകള്‍
പുത്തന്‍ സൌകര്യങ്ങള്‍ക്ക് മാത്രമാണു നമ്മള് ശ്രദ്ധിക്കുന്നത് എന്നാല്‍ ഈ സൌകര്യങ്ങളുടെ ദൂഷ്യവശങ്ങള്‍ എന്തൊക്കെയാണ് എന്ന് ആരും ചിന്തിക്കുന്നതുപോലുമില്ല. ചിന്തിച്ചാല്‍ തന്നെ അതില്‍ മറ്റുള്ളവര്‍ക്ക് അവബോധം ഉണ്ടാക്കുവാന്‍ നാം ശ്രമിക്കാറില്ല. പുതിയ സങ്കേതങ്ങളുടെ ഉപയോഗം സാമൂഹിക തിന്മയ്ക്കാന് ഇപ്പോള്‍ കൂടുതലയി ഉപയോഗിക്കുന്നത്. പണത്തിനായി ആരുടേയും സ്വകാര്യത വില്ക്കാന് ആര്‍ക്കും മടിയില്ല. പണത്തിന് വേണ്ടി സ്വന്തം കിടപ്പ് മുറിയിലെ കാര്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ വീരന്മ്മരുടെ നാടാണ് നമ്മുടേത്. ഇനി 3G വരുന്നതോടുകൂടി എല്ലാം തത്സമയ സംപ്രേക്ഷണമാകും. ഇതിനെയൊന്നും തടയാനോ, പിടിക്കാനോ നമ്മുടെ നിയമപാലകരുടെ ആധുനികവത്കരണം വളരെ വേഗത്തിലാക്കണം, തന്നെയുമല്ല ഓരോ പൌരനും ഇതിന്റെ ദൂഷ്യവശങ്ങളെകുറിച്ച് അറിയുകയും, അതിനെതിരെ പ്രവര്‍ത്തിക്കുവാനുള്ള ആര്‍ജവം കാണിക്കുകയും വേണം.
ഏതൊരു കയറ്റത്തിനും ഒരു ഇറക്കമുണ്ടാകും എന്നത് പ്രപഞ്ച സത്യമാണ്. ഒരു പരിധിയില്‍ കൂടുതലുള്ള ഏതൊരു ഗുണത്തിനും അതിന്റെതായ ദോഷവും ഉണ്ട്, എന്നതുപോലെത്തന്നെയാണ് ഈ വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ കാര്യത്തിലും. ഇന്ന് ലോകത്ത് നടക്കുന്ന ഏത് കാര്യവും ഏതാനും നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ മറ്റൊരു കോണില്‍, അനേകായിരം കിലോമീറ്ററുകള്‍ അകലെ ഇരിക്കുന്ന ഒരു ടിവിയിലോ അല്ലെങ്കില്‍ ഒരു കംപ്യുട്ടര്‍ സ്ക്രീനിലോ എത്തുന്നു. ഫേസ്ബുക്കിന്റെയും, ഓര്‍കൂട്ടിന്റെയും പിന്നെ മറ്റ് ഇന്റര്‍നെറ്റ് കൂട്ടായ്മകളുടെയും പരിണിത ഫലമായി സ്വന്തം അയല്പക്കത്ത് ആരാണ് താമസിക്കുന്നത് എന്നുപോലുമറിയാത്ത ഒരു തലമുറ നമ്മുടെ ഇടയില്‍ വളര്‍ന്ന് വരുന്ന സ്ഥിതിയാണുള്ളത്.
ജീവിത സൌകര്യങ്ങള്‍ കൂടുതത്തിനനുസരിച്ച് സമൂഹത്തില്‍ നിന്നും കൂടുതല്‍ നമ്മള് ഉള്വലിഞ്ഞുവോ എന്നു ചിന്തികേണ്ടിരിക്കുന്നു. മാനുഷിക മൂല്യങ്ങളില്‍ നിന്നും നമ്മളും നമ്മുടെ പുത്തന്‍ തലമുറയും അകന്നു പോകുന്നു. പണ്ട് വിദേശങ്ങളില്‍ നടന്നിരുന്ന ഡേറ്റിങ് എന്ന പരിപാടി ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലെ മുക്കിലും മൂലയിലും വരെ നടക്കുന്നു. ചില സര്‍വെ ഫലങ്ങള്‍ ഇത്തരം അപകടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. അടുത്തിടെ വായിച്ച ഒരു സര്‍വേ റിപോര്‍ട്ടില്‍ പറയുന്നതു ഓണ്‍ലൈന്‍ ഡേറ്റിങ് ആണ് ഇപ്പോഴത്തെ യുവജനത്തിന്റെ ഇഷ്ട്ടപ്പെട്ട വിനോദം. യുവജന സംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ കുട്ടികള്‍ക്കും, യുവജനത്തിനും പ്രായമായവര്‍ക്കുവരെ സാധിച്ചിരുന്നു. അതില്കൂടി സമൂഹത്തിലെ ഒരു കണിയായി ജീവിക്കുവാനും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാനും സാധിച്ചിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമാകുകയും പുത്തന്‍ പഠനരീതികള്‍ ആവിഷ്ക്കരിക്കപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ വെറും ഉപരിപ്ലവമായി. പല സാമൂഹിക സംഘടനകളും മത-രാഷ്ട്രീയ മേലാളന്മ്മാര്കു അടിമപ്പെട്ടു അവയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉന്നമനത്തിന് പകരം ചില പ്രത്യക വിഭാഗത്തിന് മാത്രമായി ചുരുങ്ങി. അതിനാല്‍ സമൂഹത്തില്‍ ഉണ്ടാകുന്ന ദുഷ് പ്രവണതകള്‍ക്ക് അറിഞ്ഞോ അറിയാത്തയോ ഈ സാങ്കേതിക വളര്‍ച്ച ഒരു വളമായി മാറി.
വല്‍കഷ്ണം: പണ്ട് പെങ്കുട്ടികള് പ്രായമാകുമ്പോള്‍ അച്ഛനും, അമ്മയ്ക്കും ഒരു നെഞ്ചിടിപ്പാണു എന്നാല്‍ ഇന്ന് പെങ്കുട്ടികള് ഉണ്ടാകുമ്പോള്‍ തന്നെ നെഞ്ചിടിപ്പ് കൂടുന്നു കാരണം കുഞ്ഞിന്റെ നഗ്ന്നതയ്ക്ക് ഇന്ന് നല്ല വിലയാണ് .
(അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.)
No comments:
ഈ പോസ്റ്റിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്.