നാട്ടിലോട്ടുള്ള എന്റെ യാത്രകള്‍ എല്ലാം തന്നെ ട്രെയിനിന്റെ ലോക്കല്‍ കാംപാര്ടുമെന്റില് ആയിരുന്നു. സാമ്പത്തീക മാന്ദ്യം തന്നെയായിരുന്നു പ്രധാന പ്രശ്നം. അല്ലേലും മലയാളികളുടെ കമ്പനിയില്‍ ജോലിചെയ്താല്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. പണിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്ന വഗ്ഗീസ് മുതലാളി എന്തോ ശമ്പളത്തിന്റെ കാര്യത്തില്‍ പുറകോട്ടാണ്.
ജോലി സ്ഥലത്തിന്റെ അടുത്തു തന്നെയാണ് റെയില്‍വേ സ്റ്റേഷന് എന്നതിനാല്‍ ട്രെയിന്‍ വരുന്നതുന് കുറച്ചു മുന്‍പെ മാത്രമേ ഓഫീസില്‍ നിന്നും പോകാന്‍ ആ വയറന്‍ വര്‍ഗ്ഗീസ് അനുവദിച്ചുള്ളൂ. എന്നെ മനപ്പൂര്‍വം താമസിപ്പിക്കാനാണെന്ന് തോന്നുന്നു ഒരു ആവശ്യവുമില്ലാത്ത ജോലിയും തന്നു ആ വൃത്തികെട്ടവന്. മുന്‍പും ഇതേ അനുഭവമുള്ളതിനാല്‍ രാവിലെ തന്നെ കൊണ്ടുപോകാനുള്ളതെല്ലാം പെട്ടിയിലാക്കി വെച്ചിരുന്നു .ഇനി റൂമില്‍ ചെന്നു കുളിച്ചു നേരെ സ്റ്റേഷനിലേക്ക് ഓടാനുള്ള സമയം മാത്രം മിച്ചം. തന്റെ രണ്ടു കിഡ്നിയും ഞാന്‍ ആവശ്യപ്പെട്ടതുപോലെയാണ് ശമ്പള കുടിശിക ചോദിച്ചപ്പോള്‍ വയറന്റെ മുഖമിരുന്നത്. എന്തായാലും കുറച്ചു പൈസ തിരുമിതിരുമി തന്നു. ഇനി ഞാനും കൂടി എണ്ണിയാല്‍ നോട്ടിലെ മഷി മാഞ്ഞങ്കിലോ എന്നുകരുതി എണ്ണാന്‍ നിന്നില്ല. റൂമിനെ ലക്ഷ്യമാക്കി ഓടി.
ട്രെയിന്‍ വരാന്‍ പത്ത് മിനിറ്റുള്ളപ്പോളാണ് ഞാന്‍ സ്റ്റേഷനില്‍ എത്തിയത്. ലോക്കല്‍ കംപാര്‍ട്ടുമെന്റിനു ഒരു ടികെറ്റ് എടുത്തിട്ട് നേരെ സ്റ്റേഷന് എതിരുള്ള കുടിനീര് കടയില്‍ പോയി ഒരു പഴയ സന്യാസിയെ മേടിച്ചു കോളയില്‍ കിടത്തി സേവിച്ചു കൂടെ രസത്തിന് ചെമ്മീന്‍ പൊടി വറത്തതും. ഒരു കുഞ്ഞിനെയും എളിയില്‍ ഇരുത്തി രാവിലെ ഓഫീസില്‍ ഭിക്ഷക്ക് വന്ന സ്ത്രീയും ആ ഷോപ്പില്‍ എന്നെ പോലെ എന്നാല്‍ കൂടിയ അളവില്‍ സേവിക്കുന്നത് കണ്ടപ്പോള്‍ എനിക്കു എന്നെകുറിച്ചു തന്നെ പുച്ഛം തോന്നി. പകലന്തിയോളം പാഴ്സല്‍ കമ്പനിയില്‍ പാഴ്സല്‍ വരുന്നതും, പോകുന്നതും നോക്കി ചിലപ്പോള്‍ ചുമടെടുത്ത് പണിതിട്ടും, ഒരു ഇടത്തരം സന്യാസിയെ പോലും മേടിക്കാന്‍ വകയില്ലതായല്ലോ എന്ന് വെറുതെ അങ്ങനെ കടുകെറി ചിന്തിച്ചിരുന്നു.
ചിന്തയില്‍ നിന്നും എന്നെ മോചിപ്പിച്ചു ട്രെയിന്റെ ചൂളംവിളി. മുപ്പതുരൂപ സപ്ലയര്പയ്യന് കൊടുത്ത് ബാഗും എടുത്തു സ്റ്റേഷനിലേക്ക് ഓടിയപ്പോഴും എനിക്കു ആ ഭിക്ഷക്കാരിയുടെ സേവയും, സേവ കഴിഞ്ഞുള്ള മുഖം തുടയ്ക്കലുമാണ് മനസില്‍ നിറഞ്ഞു നിന്നത്. പ്ലാറ്റ് ഫോമില്‍ വേണേ കേറഡാ എന്ന മട്ടില്‍ ട്രെയിന്‍ വന്നു നിന്നു. എഞ്ചിന് പുറകിലുള്ള ജനകീയ കംപാര്ടുമെന്റില് കയറി ഒഴിഞ്ഞ ഒരു ബഞ്ചില്‍ ഇരുന്നു. രാത്രിയായിട്ടും നല്ല ചൂട്. തലക്കുമുകളില്‍ തൂങ്ങികിടക്കുന്ന കറുത്ത പങ്കയുടെ ഇരപ്പും, അതിനു മുകളില്‍ വച്ചിരിക്കുന്ന ചെറുപ്പിന്റ്യും, ഷൂവിന്റെയും ദുര്‍ഗന്തവും അടങ്ങിയ കാറ്റും കൂടിയായപ്പോള്‍ കടം മേടിച്ചും വലിയ സന്യാസിയെ സേവിച്ചു കേറാമായിരുന്നു എന്നു തോന്നി. മുന്‍പിലുള്ള ബഞ്ചില്‍ വിഷാദമുഖവുമായി ഒരു മധ്യവസ്ക്കന് ഇരിക്കുന്നു. അയാളുടെ വലതു വശത്ത് ഒരു ചെറുപ്പക്കാരനും പിന്നെ എന്റെ ഇടത്തു ഭാഗത്ത് ആ ചെറുപ്പക്കാരന്റെ കൂട്ടുകാരനും ഇരിക്കുന്നു. ഈ രണ്ടു ചെറുപ്പക്കാരുടെയും സൌഹൃതം ട്രയിനില്‍ വെച്ചു തുടങ്ങിയതാണ് എന്നു അവരുടെ സംഭാഷണത്തില്‍നിന്നും മനസിലായി. അല്ലേലും മലയാളിയുടെ മാത്രം സ്വഭാവമാണെല്ലോ അടുത്തിരിക്കുന്നവനെ മൊത്തത്തില്‍ ഒന്നു സ്കാന്‍ ചെയ്തു ഡീറ്റൈല്‍സ് മനസിലാക്കുക എന്നത്.
സ്വതവേ ആരോടും അങ്ങോട്ട് കേറി മിണ്ടാത്ത ഞാന്‍ സ്വാമിയുടെ ഉള്‍പ്രേരണയാല്‍ അവരെ പരിജയപ്പെട്ടു. ഒരാള്‍ ജിഷ്ണു മറ്റേത് മാത്യു. ജിഷ്ണു നേര്സിങ്ങിനു പഠിക്കുന്നു, മാത്യു ഏതോ കമ്പനിയുടെ മെഡിക്കല്‍ റപ്പായി ജോലിചെയ്യുന്നു. രണ്ടുപേരും വര്‍ത്തമാനത്തില്‍ കട്ടക്കുകട്ടത്തന്നെയാണെന്ന് കുറച്ചു നേരത്തെ എന്റെ സ്കാനിങ്ങിലൂടെ മനസിലാക്കി. രണ്ടുപെര്ക്കും പറ്റിയപണി രാഷ്ട്രീയമാണ് എന്നു എനിക്കു തോന്നി. തങ്ങളുടെ ഉപ്പുപാന് ആനയുണ്ടായിരുണെന്ന മട്ടിലാണ് രണ്ടുപേരുടെയും സംസാരം. ഞാനും അവരുടെ കൂടെകൂടി. അങ്ങനെ ഞങ്ങള്‍ സാങ്കേതിക വിദ്യകളെകുറിച്ചും, രാഷ്ട്രീയത്തേകുറിച്ചും, പിന്നെ കേരളത്തെ കുറിച്ചും അവിടുത്തെ അഴിമതിയേകുറിച്ചും പറഞ്ഞും വാദിച്ചും കൊണ്ടേയിരുന്നു. എന്റെ ഉള്ളിലെ സ്വാമി എന്നെ സംസാരിപ്പിച്ചുകൊണ്ടേയിരുന്നു എന്നു വേണം പറയാന്‍. അവരുടെ അറിവിന്റെ മുന്പില് എന്റെ അറിവ് ഒന്നുമല്ല എന്ന സത്യം ഞാന്‍ മനസിലാക്കി. ഈ സത്യം ഞാന്‍ മനസിലാക്കുന്നതിന് മുന്‍പെ അവര്‍ മനസിലാക്കിയതുകൊണ്ടാവണം സംസാരം മൂത്തപ്പോള്‍ രണ്ടുപേരും അവരവരുടെ വാദഗതികളുമായി എനിക്കു നേരെ തിരിഞ്ഞത്. പിന്നെ അവര്‍ അവരുടെ അറിവുകളും വാര്‍ത്തകളും എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു ഞാന്‍ എല്ലാം ഒരു അന്യഗ്രഹ ജീവിയെപ്പോലെയിരുന്നു കേട്ടു. ഞങ്ങളുടെ സംസാരമെല്ലാം അപ്പുറത്തിരുന്ന മധ്യവയസ്ക്കന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞങ്ങളുടെ ചില തമാശ കേട്ടു ഒന്നുറിച്ചിരിക്കാറുമുണ്ട്. എങ്കിലും ഞങ്ങളുമായി സംസാരിക്കാനോ, പരിജയപ്പെടാണോ വന്നില്ല.
അങ്ങനെ ഓരോ സ്റ്റേഷനുകള്‍ ഞങ്ങളറിയാതെ കടന്നു പൊയ്കൊണ്ടെയിരുന്നു. ഞങ്ങളുടെ സംസാരവും അങ്ങനെ തന്നെ. അവസാനം വഴിതെറ്റി പോകുന്ന യുവതലമുറയെപ്പറ്റിയായി ചര്‍ച്ച. ഇടക്ക് എവിടെയോ വെച്ചു നേര്സിങ്ങിന് പഠിക്കുന്ന തന്റെ സഹപാടിനികള് രസത്തിനും, പണത്തിനും വേണ്ടിചെയ്യുന്ന തുണിയുരിയല്‍ മഹോത്സവത്തെകുറിച്ചായി ജിഷ്ണുവിന്റെ വെളിപ്പെടുത്തലുകള്‍ തന്നെയുമല്ല ഇനി അങ്ങനെ പോകാതെ പെങ്കുട്ടികളെ വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുന്ന കൂട്ടുകാരികള്‍ വരെയുണ്ട് കോളേജില്‍ ഉണ്ടെന്ന കാര്യം പറഞ്ഞപ്പോളാണ് ആ മധ്യവയസ്കന് ഞങ്ങളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതിനായി കൂടുതല്‍ അടുത്തു നീങ്ങിയിരിക്കുകയും ചെയ്തു. പിന്നെ പെണ്‍വാണിഭം എന്നു കേട്ടാല്‍ സിസി അടഞ്ഞ വല്ല്യപ്പമ്മാര് വരെ എഴുന്നേറ്റുവരുന്ന ഒരു കാലമാണെല്ലോ അതുകൊണ്ടു ഞങ്ങള്‍ ആരും അത് ശ്രദ്ധിക്കാന്‍ പോയില്ല. അടുത്ത വെടി പൊട്ടിച്ചത് മാത്യു ആണ്. പുള്ളിയുടെ അഭിപ്രായത്തില്‍ അവിടെ പഠിക്കുന്നതും, ജോലിചെയ്യുന്നതുമായ മിക്കവാറും പെങ്കുട്ടികള് തങ്ങളുടെ ചാരിത്രിയം കളയാറുണ്ട്.
"കൂടുതല്‍ പേരും തങ്ങളുടെ മാനം കൊടുക്കുന്നത് കാമുകന്മാര്ക്കാന്. പിന്നെ പശുവിന്റെ കടിയുമ്മാറും കാക്കയുടെ വിശപ്പും തീരും എന്നു പറഞ്ഞപോലെയല്ലേ അവിടുത്തെ കാര്യങ്ങള്‍"
"അത് ശരിയാ കഴിഞ്ഞ കൊല്ലം ഞങ്ങളുടെ കോളജില്‍ ചേര്‍ന്ന ഒരുത്തി. കണ്ടാല്‍ തറവാട്ടില്‍ പിറന്ന ഒരു സുന്ദരി. കൊണ്ടുവന്നു വിടാന്‍ അമ്മയും അച്ഛനും അനിയനും. എന്തോ കരച്ചിലയിരുന്നു അവര്‍ പോകാന്‍ നേരം. എന്നിട്ടു ഇപ്പോ അവളെ അ...."
മാത്യുവിനെയും എന്നെയും കുറച്ചുകൂടെ ചേര്ത്തിരുത്തീട്ട് ജിഷ്ണു പറഞ്ഞു
"അവളെ അനുഭവിക്കാത്തവര്‍ കോളജ്ജില് ഇല്ല. ഞാനും...... "
പിന്നെ ചെറിയ കള്ളചിരിയോടെയുള്ള തലയാട്ടികൊണ്ട് ഒന്നു ഇരുത്തി മൂളി.
മാത്യു ജിഷ്ണുവിന് ഒരു കൈകൊടുതോണ്ട് ചോദിച്ചു
"എങ്ങനെയുണ്ടായിരുന്നു"
അതിനും മൂന്പത്തേക്കാള് കൂടുതല്‍ തലയാട്ടലും മൂളലും മാത്രം.
"പ്രേമത്തിലാണ് എല്ലാം തുടക്കം പിന്നെ അവന് കാര്യം സാധിക്കും പിന്നെ അവന്റെ കൂട്ടുകാര്‍ പിന്നെ നാട്ടുകാര്‍. ഇതില്‍ നിന്നും രക്ഷപ്പെടുന്നവര്‍ വിരളം. കാരണം ഈ പരിപാടികള്‍ എല്ലാം ആരെങ്കിലും മൊബൈലില്‍ എടുത്തിടുണ്ടാവും അതുവെച്ചാണ് പിന്നെ വിലപേശല്‍ സമ്മതിക്കാത്തവരുടെ ലീലാവിലാസങ്ങളാണ് ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നത്. പിന്നെ രക്ഷപ്പെടണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല."
ജിഷ്ണു പറഞ്ഞുകൊണ്ടേയിരുന്നു.
അതിനിടയില്‍ മാത്യു കേറിപ്പറഞ്ഞു .
"പെട്ടുപോകുന്നവരുടെ കാര്യം കഷ്ട്ടമാണ്. പക്ഷേ പണത്തിനുവേണ്ടി ഇറങ്ങുന്ന പെങ്കുട്ടികള് ഉണ്ട്. കൂടുതലും നമ്മുടെ മലയാളികള്‍ തന്നെ. നല്ല ഡിമാന്റും അവര്‍ക്കുതന്നെ അതിനാല്‍ വട്ടചിലവിന് വീട്ടുകാരുടെ നക്കാപ്പിച്ചക്ക് വേണ്ടി കാത്തിരികേണ്ടല്ലോ. ദിവസം ഇരുപത്തയ്യായിരം രൂപവരെ സമ്പാദിക്കുന്നവരൂണ്ടെന്നാ കേള്‍ക്കുന്നത്. സമ്പാദിക്കാതിരിക്കാന്‍ പറ്റില്ല കാരണം പുതിയ ഉടുപ്പിനും, മേക്കപ്പ് സാധനത്തിനും, ഏറ്റവും പുതിയ മൊബൈലുകള്‍ വാങ്ങാനും, പിന്നെ വെള്ളമടിക്കാനും പണം വേണ്ടേ? അതിനിതുതന്നെ വഴി എന്നാല്‍ അവിടെ ഇതൊക്കെയാന്നെങ്കിലും കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ പിന്നെ നല്ല കുട്ടിയായി പിറ്റേ ദിവസം അമ്പലത്തില്‍ പോകുകയും, പൂവലമ്മാര് ചിരിച്ചാല്‍ കരഞ്ഞോണ്ട് വീട്ടില്‍ വരും. ഇവളുമ്മര് കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ പഴയ പരിപാടി വീണ്ടും തുടങ്ങും . പാവം അച്ഛനും അമ്മയും എന്തറിയുന്നു"
ന്യൂസ് ചാനലില്‍ കാണിക്കുന്ന ബ്രേക്കിങ് ന്യൂസ് പോലെ വരുന്ന വാക്കുകള്‍ എന്റെ മനസില്‍ ആശങ്കകള്‍ ഉണര്‍ത്തി. തന്റെ ബന്ധുക്കളുടെ കുട്ടികളും നേര്സിങ്ങിന് പുറത്തു പഠിക്കുന്നുണ്ട് ഇനി അവരും? ഇല്ല ഉണ്ടാകാന്‍ വഴിയില്ല ദൈവം കാക്കും. മനസിലെ വിചാരങ്ങളില്‍ നിന്നുണര്‍ത്തികൊണ്ട് പുറത്തുനിന്നും തണുത്ത കാറ്റ് അകത്തേക്ക് വീശി. അതേ തന്റെ നാട് എത്തിയിരിക്കുന്നു. ഇതിനെയാണ് ഗൃഹാതുരത്വം എന്നു പറയുന്നതു. കുറച്ചു നേരം വാതുക്കല് പോയി നിന്നു. നേരം പുലരുന്നതേയുള്ളൂ. ഏതോ വലിയ വയലിന്റെ നടുവിലൂടെയാണ് വണ്ടി പോകുന്നത്. പകലയിരുന്നേല് എല്ലാമോന്ന് കണ്ടു രസിക്കമായിരുന്നു. പഴയ ഇരിപ്പിടത്തിന്റെ ഇങ്ങേ ഭാഗത്തുള്ള ഒറ്റ സീറ്റില്‍ വന്നിരുന്നു. മിക്കവരും ഉറക്കമാണ്. തിരക്കും നന്നേ കുറവ്. ആ രണ്ടു ചെറുപ്പക്കാരും എന്തെക്കെയോ പറഞ്ഞു ചിരിക്കുകയും തലയാട്ടുകയും ചെയ്യുന്നു. പെണ്‍വിഷയം തന്നെയായിരിക്കും അല്ലാതെ ഇത്രക്ക് പറഞ്ഞു രസിക്കാന്‍ പറ്റിയത് എന്താ ഈ ലോകത്തുള്ളത്. ഞാന്‍ പഴയ മധ്യവയസ്ക്കനെ ഒന്നു നോക്കി. തന്റെ തല പുറകിലേക്ക് ചാരിവെച്ചു മുകളിലേക്കു മുഖം തിരിച്ചു കണ്ണടച്ചിരിക്കുന്നു. കണ്ണിന്റെ കോണുകളില്‍ ചെറിയ നനവുണ്ടോ എന്ന സംശയത്തില്‍ ഞാന്‍ കൂടുതല്‍ അയാളെ ശ്രദ്ധിച്ചു. അതേ അയാള്‍ കരയുകയാണ് തന്നെയുമല്ല നന്നായി വിയര്‍ത്തിട്ടുമുണ്ട്. ചൂടുകൊണ്ടാവും ഞാന്‍ പതുക്കെ അടഞ്ഞുകിടന്ന ജനല്‍ പാളി ഉയര്‍ത്തിവെച്ചു. തന്റെ മുഖത്തേക്ക് ഒരു കുളിര്‍തെന്നല്‍ അടിച്ചപ്പോള്‍ അയാള്‍ കണ്ണുതുറന്നു എന്നെ നോക്കി. ആ നോട്ടത്തില്‍ എന്തെക്കെയോ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അത്രക്കും തീക്ഷണമായിരുന്നു ആ നോട്ടം എങ്കിലും അയാള്‍ മുന്‍പെ കണ്ടതിനെക്കാള്‍ ക്ഷീണിതനാണു എന്നു തോന്നി. ഞാന്‍ എന്റെ കണ്ണുകളെ പുറത്തേക്ക് ഓടിച്ചു. ഏതോ സ്റ്റേഷനിലേക്ക് വണ്ടി കയറുകയാണ്. വേഗം കുറഞ്ഞു കുറഞ്ഞു വരുന്നു. കുറേപ്പേര് എഴുന്നേറ്റ് വാതില്‍ ലക്ഷ്യമാക്കി നടന്നു.
"തൃശ്ശൂരായി..." ആരോ പറയുന്നതുകേട്ട് അയാള്‍ എഴുന്നേല്ക്കാന് ശ്രമിച്ചു. എന്നാല്‍ ഒരു ക്ഷീണിതന്നെപ്പോലെ വീണ്ടും തളര്‍ന്നിരുന്നു. ഒന്നു സഹായിക്കുമോ എന്ന് എന്നോടു ചോദിക്കുന്നതുപോലെയുള്ള നോട്ടത്തില്‍ ഞാന്‍ എഴുന്നേറ്റ് അയാളുടെ കൈപിടിച്ചു എഴുന്നെപ്പിച്ചു.

"എന്തു പറ്റി, എന്താ വിയര്‍ക്കുന്നെ എന്തെകിലും പ്രശ്നമുണ്ടോ "? ഞാന്‍ ചോദിച്ചു
"ഇല്ല" അയാള്‍ വളരെ വിഷമത്തോടെയും, ക്ഷീണത്തോടെയും പറഞ്ഞു
ട്രെയിന്‍ പല പല ശബ്ദങ്ങള്‍ ഉണ്ടാക്കി പ്ലാറ്റ്ഫോമില്‍ നിന്നു. നിന്നതും അയാള്‍ എന്നിലേക്ക് ഒന്നു ആഞ്ഞു. അയാളെ ഞാന്‍ താങ്ങിപ്പിടിച്ചു ഞാന്‍ പറഞ്ഞു
"പേടികെണ്ട ട്രെയിന്‍ ബ്രേക്ക് ഇട്ടതാ"
എന്നെയൊന്ന് പാളിനോക്കി മുന്നോട്ട് നടന്നു. ഞാനും അയാളുടെ കൈത്തണ്ടയില്‍ പിടിച്ച് നടന്നു. ചവിട്ട്പടി ഇറങ്ങാന്‍ അയാള്‍ വളരെ പ്രയാസപ്പെട്ടു. എന്തോ ചുമടു തലയില്‍ എടുത്തുകൊണ്ടു ഇറങ്ങുന്നവനെ പോലെ അയാള്‍ പ്ലാറ്റ്ഫോമിലെക്കിറങ്ങി. അയാളുടെ ബാഗ് എടുത്തുവെക്കുണ്തിനിടയില് നിറകണ്ണുകളോടെ അയാള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു എന്നോടു പറഞ്ഞു
"എനിക്കു ഒരു മകളാണ്. അവളെ ഞാന്‍ നേര്സിങ്ങിന് പഠിക്കാന്‍ കൊണ്ടുവിട്ടിട് വരുന്ന വഴിയാ...............നിങ്ങള്‍ പറഞ്ഞപോലെ............. എന്റെ മകളും ............."
അത് മുഴിമിപ്പിക്കാന്‍ അയാള്‍ക്കായില്ല. അതിനുമുന്പെ അയാള്‍ പൊട്ടികരഞ്ഞുപോയി. എന്റെ തോളില്‍ കൂടി ഒഴുകിയിറങ്ങുന്ന കണ്ണുനീരിന്റെ ചൂട് ഞാന്‍ അറിഞ്ഞു. ഞാന്‍ ആ രണ്ടു ചെറുപ്പക്കാര്‍ ഇരിക്കുന്നിടത്തേക്ക് നോക്കി അവര്‍ അപ്പോഴും ചിരിക്കുകയും, തലയാട്ടുകയും പിന്നെ മൂളുകയും ചെയ്തുകൊണ്ടേയിരുന്നു.
..........
No comments:
ഈ പോസ്റ്റിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്.