Monday, October 31, 2011

നേര്‍ച്ചകളിലെ പ്രത്യാശകള്‍

ജയിച്ചാല്‍ ഒരു മെഴുകുതിരി, ഫസ്റ്റ് ക്ലാസ്സിന് രണ്ടു മെഴുകുതിരി, ഡിസ്റ്റിങ്ഷന്‍ കിട്ടിയാല്‍ ഒരു കൂട് മെഴുകുതിരി......റാങ്കുകിട്ടിയാല്‍ എന്തു കൊടുക്കുമെന്ന് മാത്രം എഴുതീയിട്ടില്ല. എന്തോ ദൈവം സഹായിച്ചാല്‍ പോലും എനിക്കു റാങ്കുകിട്ടില്ലന്നു തോന്നിയതുകൊണ്ടാവാം ആ നേര്‍ച്ച വേണ്ടന്നു വെച്ചത്. പണ്ട് പത്താം ക്ലാസ്സ്  പരീക്ഷ ഒരുക്കത്തിന്റെ മുന്നോടിയായി അറിയാവുന്ന പരിശുദ്ധമ്മാര്‍ക്ക് നേര്‍ന്ന നേര്‍ച്ചകള്‍ മറന്നു പോകാതിരിക്കാന്‍ സ്വന്തം ഡയറിയില്‍ എഴുതിവെച്ചത്, കഴിഞ്ഞ ദിവസം അലമാര വൃത്തിയാകികൊണ്ടിരുന്ന ഭാര്യക്കാണ് കിട്ടിയതു. ആദ്യം പറഞ്ഞ വരികള്‍ ഒരു കള്ളചിരിയോടെ എന്റെ മുന്നില്‍ വന്നു വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഒരുതരം കളത്തരം പിടിക്കപ്പെട്ട ഒരു കുട്ടിയുടെ മരവിപ്പാണ് തോന്നിയത്. അതുവരെ കളിയാക്കലുകളില്‍ മുന്നിട്ടു നിന്ന എന്നെ ആറ്റംബോംബിട്ട് തകര്‍ത്ത ഒരു സന്തോഷമാണ് ഞാന്‍ അവളുടെ മുഖത്ത് കണ്ടെതെങ്കിലും അടുത്ത നിമിഷം അത് സ്നേഹത്തില്‍ കലര്‍ന്ന കരുണയിലേക്കൊ, സഹതാപത്തിലേക്കൊ മാറി. ഒരു പ്രസ്ഥാനമായി സ്വാലങ്കൃതനായ എന്റെ യഥാര്‍ത്ഥ രൂപം അവള്‍ക്കു പിടികിട്ടിതുടങ്ങിയതിന്റെ പൂര്‍ണ്ണതയായിരുന്നു ഈ സംഭവം.

Tuesday, October 25, 2011

വിവാഹമംഗളാശംസകള്‍...


പ്രിയപ്പെട്ട മീനുവിന്,

 കത്ത് വലിച്ചു കീറുന്നതിന് മുമ്പേ മീനുവിന് എന്റെ വിവാഹമംഗളാശംസകള്‍, പിന്നെ ഈ കത്ത് മുഴുവന്‍ വായിക്കണമെന്ന് ഒരു അപേക്ഷകൂടി വെച്ചോണ്ട് ഞാന്‍ എഴുതട്ടെ. നിന്നെ കൂടുതല്‍ വേദനിപ്പിക്കുന്നതിനോ, നിന്റെ തീരുമാനത്തില്‍നിന്നും പിന്തിരിപ്പിയ്ക്കുവാനോ അല്ല ഈ കത്ത്.  കുറ്റബോധത്തിന്റെ ഉമിതീയില്‍ നീറിനിന്ന എന്നെ നീ രക്ഷിച്ചുവല്ലോ, ഇതില്‍ കൂടുതല്‍ എന്തു ഉപകരമാണ് നിനക്കു എന്നോടു ചെയ്യാന്‍കഴിയുക. ഇതിനുള്ള നന്നി വാക്കുകളില്‍ വിവരിക്കുവാന്‍ കഴിയില്ല. അത്രയ്ക്കും ഞാന്‍ നിനക്കു കടപ്പെട്ടിരിക്കുന്നു. നന്നി മീനു, നന്നി. ജീവിതയാത്രയില്‍ നിന്നെ മനപ്പൂര്‍വം മാറ്റിനിര്‍ത്തേണ്ടിവന്നതില്‍ എന്നോടുക്ഷ്മിക്കു എന്നല്ലാതെ ഞാന്‍ എന്താണ് പറയുക. മാപ്പ് ചോദിക്കുവാന്‍ അര്‍ഹനല്ലെന്നറിയാം എങ്കിലും....

Wednesday, May 11, 2011

നേതാവേ !!! ഇതൊന്നു വായിക്കണേ.......

എത്രയും ബഹുമാനപ്പെട്ട നേതാവിന്,

നാടിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ഈ എളിയവന്റെ ഈ വാക്കുകള്‍ വായിക്കുവാന്‍ സമയമുണ്ടാകില്ല എന്നു എനിക്കു അറിയാമെങ്കിലും എഴുതാതിരിക്കുവാന്‍  നിവര്‍ത്തിയില്ലായ്മകൊണ്ടു എഴുതിപ്പോകുന്നതാണ്. താങ്കള്‍ സദയം ക്ഷമിയ്ക്കുക. 

Tuesday, March 29, 2011

ലുലുവിലെ മാമ്പഴക്കാലം

വിനോദ് നായരുടെ "പേനകത്തി"  എന്ന ബ്ലോഗ് എന്നെ ഒത്തിരി ആകര്‍ഷിച്ചിട്ടുള്ളതാണ്. ലളിതമായ അവതരണത്തിലൂടെ കാര്യങ്ങള്‍ വളരെ പോസിറ്റീവായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയാണ് എന്നെ ആ ബ്ലോഗിലേക്ക് ആകര്‍ഷിക്കുന്നത്. പലപ്പോഴും അങ്ങനെ എഴുതണം എന്നു ഞാന്‍ വിചാരിച്ചിട്ടുണ്ടെങ്കിലും ഒരിയ്ക്കലും അത് സാധിച്ചിട്ടില്ല. എഴുതിത്തെളിയും എന്ന പ്രതീക്ഷയോടെ വീണ്ടും ഞാന്‍ എഴുത്തുകയാണ്. പേനാകത്തിയുടെ കഴിഞ്ഞ ഒരു ലക്കത്തില്‍ മാമ്പഴമാണ് വിഷയം. അതും നാട്ടുമാവിലെ മാമ്പഴം. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാങ്ങാപഴം. മാമ്പഴം എന്ന വാക്കുകേള്‍ക്കുമ്പോള്‍ തന്നെ നാട്ടില്‍ എന്റെ വീടിന്റെ അയല്‍വക്കത്തുള്ള ആ വലിയ മാവിനെയാണ് ഓര്‍മ്മ വരുന്നത്. ഒരു ഇരുപതു-ഇരുപത്തഞ്ചടി പൊക്കംവരെ ശികരങ്ങളില്ലാതെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു നാട്ടുമാവ്. തട്ടുതട്ടായ ഭൂമിയില്‍ മൂന്നു തട്ടുകളിലായി പന്തലിച്ച് നിന്ന ആ നാട്ടുമാവ് ഇന്ന് ഒരു ഓര്‍മ്മായായി എന്നതാണു യദാര്‍ഥ്യമെങ്കിലും ആ മാവിനെ മറക്കുവാന്‍ എനിക്കു ഒരിയ്ക്കലും സാധിക്കില്ല. ബ്ലോഗുകള്‍ എഴുതാന്‍ മാത്രം  എന്റെ ബാല്യകാലത്ത് വലിയ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എങ്കിലും ഇന്നും നഷ്ട്ടബോധങ്ങളില്‍ ഈ മാവും, അതിലെ സുഗന്ധമുള്ള മമ്പഴവും നിറഞ്ഞു നില്ക്കുന്നു.

Thursday, March 3, 2011

ഭൂമിക്കൊരു പുതിയ ഗീതം

2011 മാര്‍ച്ച് 26 രാത്രി 8.30നു നിങ്ങള്‍ നിങ്ങളുടെ വീട്ടിലെയോ,  ഓഫീസിലെയോ, വൈദ്യുത വിളക്കുകളും, ഉപകരണങ്ങളും ഒരു മണിക്കൂര്‍ നേരം നിര്‍ത്തിവെച്ചു "എര്‍ത്ത് അവര്‍" എന്ന  WWF  (World Wildlife Fund) എന്ന ലോക സംഘടനയുടെ മഹത്തായ ആഹ്വാനം പ്രാവര്‍ത്തികമാക്കുക. ഇതിലൂടെ 128 ലോകരാജ്യങ്ങളിലെ കോടിക്കണക്കിനു ജനങ്ങളില്‍ ഒരാളാകുക.  പണലാഭം  ഉണ്ടായില്ലെങ്കില്‍ക്കൂടി വരും തലമുറക്ക് വേണ്ടി നമ്മുടെ സുന്ദര ഭൂമിയെ പരിരക്ഷിച്ചു നിര്‍ത്തുവാന്‍ വേണ്ടി ചെറിയ നഷ്ട്ടങ്ങള്‍ നമുക്ക് സഹിക്കാം.

Monday, February 21, 2011

വേണം ഞങ്ങള്‍ക്കുമൊരു "ബട്ടണ്‍"

അങ്ങനെ വീണ്ടും നമ്മളാകുന്ന പൊതുജനം എന്ന കഴുതകള്‍ക്ക് വിലയുണ്ടാകാന്‍ പോകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആ തിയതി ഒന്നു പ്രക്യാപിക്കുകയെ വേണ്ടൂ. പിന്നെ നമ്മള്‍ എല്ലാം മറന്ന് കൂടുതല്‍ ചിരിക്കുന്ന മുഖത്തിന് നേരെ വിരലമര്‍ത്തുന്നു അങ്ങനെ അവര്‍  നമ്മുടെ  മുത്തുകത്ത് ഒരു അഞ്ചുകൊല്ലം മേയുന്നു.

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി