
അടുത്ത തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കുന്നു. എല്ലാ പാര്‍ട്ടികളും മത്സരത്തില്‍ ജയിക്കാന്‍ അടവ് തന്ത്രങ്ങള്‍ അണിയറയില്‍ ഒരുക്കുന്നു. ഭരണക്ഷിക്കാര് ഓടിനടന്നു ഉത്ഘാടനം നടത്തുന്നു. പണിതീരാത്ത കെട്ടിടത്തിന്റെ വരെ അവര്‍ ഉത്ഘാടനം നടത്തി. എന്നാല്‍ ഇപ്പൊഴും പൊതുജല ടാപ്പില്കൂടി ചത്ത എലിയും, മീനും വരുന്നു,. ഇതിന് കരണക്കാരായ ഉദ്യോഗസ്ഥന്മാര്ക്കെതിരെ എന്തു നടപടിയെടുത്തു?. റോഡുകള്‍ പൊളിഞ്ഞു തന്നെ കിടക്കുന്നു, അഴിമതികള്‍ പലതരത്തില്‍, പല രൂപത്തിലാണ്. അങ്ങനെ ജന ജീവിതം ദുഃസഹമായി പഴയപടി നില്ക്കുന്നു. പ്രതിപക്ഷം ഭരണത്തില്‍ വന്നാലും ഇതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്നു എനിക്കു വിശ്വാസമില്ല. കാരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അടിസ്ഥാന സ്വഭാവം ഒന്നുതന്നെയാണ്.
ജനാതിപത്യം എന്നത് രാജ്യം ഭരികേണ്ടവരെ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുക എന്നതാണെല്ലോ. എന്നാല്‍ ഇന്ന് പാര്‍ട്ടികള്‍ നിശ്ചയിക്കുന്നവര്‍ക്ക് നമ്മള് വോട്ട് ചെയ്യേണ്ട സ്ഥിതിയാണ്. അവര്‍ നിശ്ചയിക്കുന്ന ഏത് അഴിമതിക്കാരനെയും വെറുതെ ജയിപ്പിക്കുക അതുമാത്രമാണ് നമ്മുടെ ജോലി. അല്ലെങ്കില്‍ അങ്ങനെ മാറ്റിയെടുത്തു തിരഞ്ഞെടുപ്പിനെ ഈ രാഷ്ട്രീയക്കാര്‍.
എനിക്കു തിരഞ്ഞെടുപ്പ് കമ്മീഷനോടു അഭ്യര്‍ത്തിക്കാനുള്ളത് എലെട്രോണിക് വോട്ടിങ് യന്ത്രത്തില്‍ "ഇവരെയാരെയും വേണ്ട" എന്ന ഒരു ബട്ടനും കൂടി ഉള്‍പ്പെടുത്തുക. അപ്പോള്‍ എനിക്കു ഈ പാര്‍ട്ടികള്‍ നടത്തിയ സ്ഥാനര്‍ത്തി നിര്‍ണയത്തിലുള്ള പ്രതിഷേധം അറിയിക്കുവാന്‍ സാധിയ്ക്കും. അങ്ങനെ അടുത്ത തിരഞ്ഞെടുപ്പിനെങ്കിലും ക്രിയാത്മകതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്തിയെ അവര്‍ നിര്‍ത്തൂം.
(ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ)
No comments:
ഈ പോസ്റ്റിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്.