Thursday, March 3, 2011

ഭൂമിക്കൊരു പുതിയ ഗീതം

2011 മാര്‍ച്ച് 26 രാത്രി 8.30നു നിങ്ങള്‍ നിങ്ങളുടെ വീട്ടിലെയോ,  ഓഫീസിലെയോ, വൈദ്യുത വിളക്കുകളും, ഉപകരണങ്ങളും ഒരു മണിക്കൂര്‍ നേരം നിര്‍ത്തിവെച്ചു "എര്‍ത്ത് അവര്‍" എന്ന  WWF  (World Wildlife Fund) എന്ന ലോക സംഘടനയുടെ മഹത്തായ ആഹ്വാനം പ്രാവര്‍ത്തികമാക്കുക. ഇതിലൂടെ 128 ലോകരാജ്യങ്ങളിലെ കോടിക്കണക്കിനു ജനങ്ങളില്‍ ഒരാളാകുക.  പണലാഭം  ഉണ്ടായില്ലെങ്കില്‍ക്കൂടി വരും തലമുറക്ക് വേണ്ടി നമ്മുടെ സുന്ദര ഭൂമിയെ പരിരക്ഷിച്ചു നിര്‍ത്തുവാന്‍ വേണ്ടി ചെറിയ നഷ്ട്ടങ്ങള്‍ നമുക്ക് സഹിക്കാം.


 ആഗോള താപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചു ലോകത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തിലാണ് 2007 സിഡ്നിയില്‍ ഈ പരിപാടി തുടങ്ങിയത്. അന്ന് ഇരുപതു ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്തു. ഓരോ വര്‍ഷം കഴിയുമ്പോളും ഇതില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും, ജനങ്ങളുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ലോകത്തുള്ള  ഒട്ടുമിക്ക പ്രസിദ്ധ നിര്‍മ്മിധികളുടെയെല്ലാം വിളക്കുകള്‍ അണയ്ക്കാറുണ്ട് ഈ ദിവസം. 

ഒരു ബള്‍ബ് അല്ലെങ്കില്‍ ഒരു ടി‌വി നിര്‍ത്തിയതുകൊണ്ടു ഈ ലോകം രക്ഷപ്പെടുമോ എന്നു ചോദിക്കുന്നവരുണ്ടാകാം എനിക്കു അവരോടു പറയുവാനുള്ളത് പല തുള്ളികള്‍ ചേര്‍ന്നാലെ പെരുവെള്ളം ഉണ്ടാകൂ എന്നാണ്. പത്തു വിളക്കുകള്‍ കത്തിക്കുന്നിടത്ത് ഒന്‍പത് വിളക്കുകള്‍ നിര്‍ത്തിയെങ്കിലും ഈ സംരംഭത്തില്‍ പങ്കാളികളാകുക. ഒരുമണിക്കൂര്‍ നേരം വൈദ്യുത ഉപകരങ്ങള്‍ നിര്‍ത്തിവെച്ചാല്‍ ഭൂമിക്ക് അത്രയും ചൂട് കുറയും എന്നതാണു ഇതിന്റെ ഏറ്റവും വലിയ ലാഭം.

ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് ഈ പരിപാടിക്ക് നല്ല പ്രചാരണം കൊടുക്കുക എന്നതാണ്. നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക് , ട്വിറ്റെര്‍, ഓര്‍കൂട് തുടങ്ങിയ എല്ലാ മാര്‍ഗ്ഗത്തിലൂടെയും, പിന്നെ ഫോണ്‍, ഇമെയില്‍ തുടങ്ങിയ മാര്‍ഗത്തിലൂടെയും ഇതിന് പ്രചാരണം നടത്തുക. അതിനുള്ള ചിത്രങ്ങളും, കോഡുകളും ഈ ലിങ്കില്‍ നിന്നും ലഭിക്കും.

ഓര്‍ക്കുക നമ്മള്‍ ചെയ്ത വനനശീകരനത്തിന്റെയും, മലിനീകരണത്തിന്റെയും തിക്ത ഫലമാണ് ഇന്ന് നാം കാണുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍. തന്‍മ്മൂലം കൃഷികള്‍ നശിക്കുകയും,   ഭക്ഷ്യസാധനങ്ങള്‍ക്ക് വിലക്കേറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിന് സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നമ്മള്‍ നിറവേറ്റണം.  ഭൌമ സംരക്ഷണം എന്നത് ഒരു മണിക്കൂര്‍ വിളക്കണയ്ക്കുന്ന ഈ പരിപാടിയില്‍ കൂടി  നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണു  എനിക്കു നിങ്ങളോടെ അഭ്യര്‍ത്തിക്കാനുള്ളത്.

നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകും എന്നു മനസിലാക്കുക. അത് നമ്മയായാലും തിന്‍മ്മയായലും. എന്നാല്‍പിന്നെ മറ്റുള്ളവര്‍ക്കായി അല്പ്പം നമ്മചെയ്തുകൂടെ!!!.

No comments:

ഈ പോസ്റ്റിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്‌.

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി