ജയിച്ചാല്‍ ഒരു മെഴുകുതിരി, ഫസ്റ്റ് ക്ലാസ്സിന് രണ്ടു മെഴുകുതിരി, ഡിസ്റ്റിങ്ഷന്‍ കിട്ടിയാല്‍ ഒരു കൂട് മെഴുകുതിരി......റാങ്കുകിട്ടിയാല്‍ എന്തു കൊടുക്കുമെന്ന് മാത്രം എഴുതീയിട്ടില്ല. എന്തോ ദൈവം സഹായിച്ചാല്‍ പോലും എനിക്കു റാങ്കുകിട്ടില്ലന്നു തോന്നിയതുകൊണ്ടാവാം ആ നേര്‍ച്ച വേണ്ടന്നു വെച്ചത്. പണ്ട് പത്താം ക്ലാസ്സ് പരീക്ഷ ഒരുക്കത്തിന്റെ മുന്നോടിയായി അറിയാവുന്ന പരിശുദ്ധമ്മാര്‍ക്ക് നേര്‍ന്ന നേര്‍ച്ചകള്‍ മറന്നു പോകാതിരിക്കാന്‍ സ്വന്തം ഡയറിയില്‍ എഴുതിവെച്ചത്, കഴിഞ്ഞ ദിവസം അലമാര വൃത്തിയാകികൊണ്ടിരുന്ന ഭാര്യക്കാണ് കിട്ടിയതു. ആദ്യം പറഞ്ഞ വരികള്‍ ഒരു കള്ളചിരിയോടെ എന്റെ മുന്നില്‍ വന്നു വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഒരുതരം കളത്തരം പിടിക്കപ്പെട്ട ഒരു കുട്ടിയുടെ മരവിപ്പാണ് തോന്നിയത്. അതുവരെ കളിയാക്കലുകളില്‍ മുന്നിട്ടു നിന്ന എന്നെ ആറ്റംബോംബിട്ട് തകര്‍ത്ത ഒരു സന്തോഷമാണ് ഞാന്‍ അവളുടെ മുഖത്ത് കണ്ടെതെങ്കിലും അടുത്ത നിമിഷം അത് സ്നേഹത്തില്‍ കലര്‍ന്ന കരുണയിലേക്കൊ, സഹതാപത്തിലേക്കൊ മാറി. ഒരു പ്രസ്ഥാനമായി സ്വാലങ്കൃതനായ എന്റെ യഥാര്‍ത്ഥ രൂപം അവള്‍ക്കു പിടികിട്ടിതുടങ്ങിയതിന്റെ പൂര്‍ണ്ണതയായിരുന്നു ഈ സംഭവം.
Monday, October 31, 2011
Tuesday, October 25, 2011
വിവാഹമംഗളാശംസകള്‍...
Subscribe to:
Posts (Atom)