എന്നോടുള്ള പ്രേമപരവേശത്താല്‍ (അതോ പ്രതികാരമോ) നിനക്കു വരുന്ന ഓരോ കല്ല്യാണാലോചനകള്‍ നീ മുടക്കുമ്പോള്‍ തോല്‍ക്കുന്നത് ഞാനായിരുന്നു. എന്നും ഞാന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു നിന്റെ കല്ല്യാണം എത്രയും വേഗം എന്നെക്കാള്നല്ലോരാളുമായി നടക്കണമേ എന്ന്. എന്തായാലും നീ നിന്റെ വാശി ഉപേക്ഷിച്ചു ഒരു കല്ല്യാണത്തിന് സമ്മതിച്ചു എന്ന് അറിയുന്നതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു.നിനക്കു എന്നും നമ്മമാത്രമേ ഉണ്ടാക്കുകയുള്ളൂ. നിന്നെ പോലയുള്ള നല്ല പെണ്‍കുട്ടിയെ ഭാഗ്യമുള്ളവര്‍ക്കെ കിട്ടു. അതേ ഞാന്‍ ഒരു നിര്‍ഭാഗ്യവാനാണ്.
ജീവിതത്തില്‍ പഠിത്തവും, ദൈവീക വിചാരവും, കുടുംബവും മാത്രമുള്ള നിന്റെ മനസിലേക്ക് ഞാന്‍എന്തിനാണ് പ്രേമത്തിന്റെ ദുഃഖ വിത്തുകള്‍ വിതറിയത് എന്നു എനിക്കറിയില്ല പക്ഷേ അന്ന് അത് എനിക്ക് ശരിയായിരുന്നു പിന്നീട് ആ ശരിയെ എനിക്ക് തള്ളിപ്പറയേണ്ടിവന്നു. മീനൂട്ടി എന്നോടു ക്ഷമിയ്ക്കുക.
നിന്നെ കാണുന്നതിന് വേണ്ടി മാത്രം ഞാന്‍ വളരെ ദൂരയുള്ള നിന്റെ ബസ് സ്റ്റോപ്പില്‍ വന്നു ബസില്‍ കേറുകയും ഇറങ്ങുകയും ചെയ്തത് നീ ശ്രദ്ധിച്ചിരുന്നുവല്ലോ. നിന്റെ നോട്ടം, ശ്രദ്ധ അതൊക്കെ എനിക്കു കൂടുതല്‍ കരുത്ത്തന്നുകൊണ്ടേയിരുന്നു. കൂട്ടുകാരുടെ പ്രചോദനവും, പിന്നീട് കളിയാക്കലുകളും കൂടി കൂടി വന്നപ്പോള്‍ പിന്നെ എങ്ങനെയെങ്കിലും നിന്നെ എന്റെ വഴിക്കു കൊണ്ടുവരുക എന്നതായി എന്റെ ചിന്ത. അത് ഒരുതരം വാശിയായി. അതുകൊണ്ടാണ് അന്ന് മഴയുള്ള ഒരു വൈകുന്നേരം ജങ്ക്ഷണില്‍ വെച്ച് എന്റെ പ്രണയത്തെ ഞാന്‍ നിന്നെ അറിയിച്ചത്. പക്ഷേ എന്റെപ്രതീക്ഷയ്ക്ക് വിപരീതമായി നിന്റെ കരഞ്ഞുകൊണ്ടുള്ള പ്രതികരണം ഇന്നും എന്റെമനസില്‍ പച്ചപിടിച്ചു കിടക്കുന്നു. മീനൂട്ടി, അതൊന്നും ഇപ്പോള്‍ ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ലായിരിക്കും അല്ലേ!!!?. അന്ന് ആളുകള്‍ ഒരു ആഭാസനെ പോലെ എന്നെ നോക്കിയതും എനിക്കു മറക്കാന്‍ സാധിക്കില്ല.
എല്ലാം എന്റെ തെറ്റാണ് ഞാന്‍ മാത്രമാണ് ഈ ദുഖത്തിന് കാരണക്കാരന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം നിനക്കു എന്നെ ഇഷ്ട്ടമാണെന്ന് അറിഞ്ഞ നിമിഷം ഒരു ലോക ജേതാവിന്റെ സന്തോഷമായിരുന്നു എനിക്ക്. ഒരു വല്ലാത്ത സന്തോഷം. ഓടാനൊ, തുള്ളിച്ചടാനോ എന്തെക്കെയോ തോന്നി.ഇരുന്നാല്‍ ഇരുപ്പുറക്കിലാ, നടക്കുമ്പോള്‍ ഇരിക്കാന്‍ തോന്നും, ഓടാന്‍ തോന്നും അങ്ങനെ എനിക്ക് വട്ടയോ എന്നുവരെ എന്റെ സുഹൃത്തുക്കള്‍ ചോദിക്കുന്നിടം വരെ എത്തി കാര്യങ്ങള്‍. മനസുകൊണ്ടു നമ്മള് അടുത്തുവെങ്കിലും നമുക്കിടയില്‍ ഒരു വലിയ ദൂരമുണ്ടായിരുന്നു. കണ്ടുമുട്ടലുകള്‍ കുറവായിരുന്നെങ്കിലും ഓരോ കണ്ടുമുട്ടലും ഒരായിരം കണ്ടുമുട്ടലുകള്‍ക്ക് സമമായിരുന്നു. ഒരു മതിലിന്റെ ഇരുപുറവും നിന്നു നമ്മള് മനസും, സ്വപനങ്ങളും കൈമാറി. നിന്നെ കാണാന്‍ മാത്രം നിന്റെ പള്ളിയില്‍ വന്നതൊക്കെ നിനക്കു അറിയാമെല്ലോ. പിന്നീട് ദൂരെയുള്ള നിന്റെ കോളേജ്ജിലേക്ക് എന്നേകാണാതെ പോവില്ല എന്നു വാശിപിടിച്ചപ്പോള്‍ നിനക്കു എന്നോടുള്ള സ്നേഹത്തിന്റെ ആഴം ഞാന്‍ മനസിലാക്കി. പിന്നെ നീ ഇട്ടു തന്ന കാപ്പിയില്‍ കൂടി നിന്റെ കൈപ്പുണ്യവും, സ്നേഹത്തിന്റെ മാധുര്യവും എനിക്ക് മനസിലാക്കാന്‍ സാധിച്ചു. ഇതെല്ലാം എന്റെ ഉള്ളില്‍ ഒരായിരം പ്രണയ പുഷ്പ്പങ്ങളുടെ കുളിര് കോരിയിട്ടു.
ഒന്നാക്കണമേ എന്ന പ്രാത്ഥനയോടെ നിര്‍ത്തുന്നു.
മീനുട്ടിക്ക് എല്ലാവിധ ആശീര്‍വാദങ്ങളും, അനുഗ്രഹങ്ങളും നേരുന്നു.
മീനൂട്ടിക്ക് എന്റെയും ആശംസകള്‍
ReplyDeleteകിടക്കട്ടെ എന്റെയും ഒരു ആശംസ ........നന്നായിട്ടുണ്ട്
ReplyDeleteഞാനായിട്ട് തന്നില്ലാന്ന് പറയല്ല്..
ReplyDeleteകിടക്കട്ട് എന്റെം വക.. :-/