ഈ വരുന്ന തിങ്കളാഴ്ച്ച കുന്നുമ്മേൽ പള്ളിയിൽ വെച്ചു ഇളയമകളുടെ കല്ല്യാണമാണു താങ്കളും കുടുംബവും നേരത്തേ തന്നെ എത്തണം എന്നു സ്വന്തം മിസ്റ്റർ & മിസ്സിസ് കറിയാപ്പി. സ്വന്തം അമ്മാച്ചനാണ് ആധുനികതയുടെ പുതിയ സാധ്യതകൾ പയറ്റുന്നതു. അപ്പോൾ തന്നെ അങ്ങൊട്ടു വിളിച്ച്, എന്നെ മര്യാദയ്ക്കു വീട്ടില്‍ വന്നു കല്ല്യാണം വിളിക്കണമെന്ന് പറയാന്‍ തോന്നിയെങ്കിലും വെറുതെ എന്തിനു കുടുംബ കലഹം ഉണ്ടാക്കുന്നു വിചാരിച്ചു നിരാശയിൽ കുതിർന്ന ദു:ഖത്തൊടെ ചിന്തയിലേയ്ക്കു അറിയാതെ കമന്നു വീണു. അല്ലേലും സ്വന്തം മനസോ, ശരീരമോ വേദനിക്കുമ്പോള്‍ മാത്രമാണല്ലൊ നമ്മള് താത്വികന്മ്മാരാകുന്നത്. എന്നിലെ താത്വികന്‍ ഉണര്‍ന്നു കഴിഞ്ഞു. ഇന്ന് ലോകം സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ചെറുതാകുകയാണ് ഒരു പക്ഷേ ലോകത്തെ ചെറുതാക്കണം എന്നു വിചാരിച്ചവര്‍ പോലും ചിന്തിക്കാത്തതരത്തില് വളരെ വേഗം ലോകം ചെറുതായികൊണ്ടിരിക്കുന്നു. അതുപോലെ തന്നെ മനുഷ്യന്റെ മനസും. ഇവിടെയാണ് നമ്മുടെ ചിന്ത തുടങ്ങേണ്ടത്.
ചൈനയിലെ സ്കൂളുകളില്‍ പുസ്തകങ്ങള്‍ക്ക് പകരം ഐപാഡ് നല്കുന്നു എന്നു വാര്‍ത്ത കേട്ടു. നമ്മുടെ സ്കൂളുകളിലും ഇതേ മാതൃക അനുകരിക്കുവാന്‍ പോകുകയാണെന്നും കേള്‍ക്കുന്നു. തന്മൂലം ഭാരിച്ച പുസ്തക സഞ്ചിയുമായി ഇനി സ്കൂളില്‍ പോകേണ്ട ഗതികേട് മാറ്റിയെടുക്കാം. പണ്ട് സ്കൂളില്‍ കൊണ്ടു പോകുന്ന സ്ലേറ്റും, കല്ലുകോലും പോലെ ഇനിയത്തെ കുട്ടികള്‍ ടാബ്ലെറ്റും പിടിച്ചോണ്ടാവും പോകുന്നത്. ഒരുപക്ഷേ സ്കൂളില്‍ പോകേണ്ടാത്ത സ്ഥിതിവരെ ഉണ്ടാകാം. എല്ലാം ആഗോള വലയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താല്‍ മതിയെന്നുവരുകില് സ്വാശ്രയ സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് അതൊരു വന്‍തിരിച്ചടിയാകും, സര്‍ക്കാരിന് ലാഭവും. ഇന്നതെ സിനിമ കൊട്ടകകള്‍ ഷോപ്പിങ് കോംപ്ലെക്സ് ആകുന്നത് പോലെ സ്കൂളുകളും ഒരുകാലത്ത് ഫ്ലാറ്റുകളോ മറ്റോ ആയിത്തീരാവുന്നതേയുള്ളൂ.
ലോകത്തിലെ ഒരു രാജ്യം എന്ന കീര്‍ത്തി കേട്ട ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് ഇല്ലാത്ത വ്യക്തി എന്നാല്‍ ഇക്കാലത്ത് ആള്‍കൂട്ടത്തില്‍ തുണിയില്ലാത്തവനെ പോലെയാണ്. രണ്ടും നാണകേടാണ്. ഒരു അഞ്ചു കൊല്ലം മുന്‍പുവരെ വാളില്‍ പോസ്റ്റി എന്നാല്‍ പോസ്റ്റില്‍ പിടിച്ച് വാളുവെച്ചു എന്നായിരുന്നു എങ്കില്‍ ഇന്ന് അതിന്റെ അര്‍ത്ഥം ചോദിക്കുന്നവനെ പോസ്റ്റാക്കുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. പന്ത്രണ്ടു കൊല്ലം മുന്‍പ് ഒരു ബിയറും, മൂന്നു പേരും, അച്ചാറും, മുപ്പത്തിയാറു കാവല്കണ്ണുമായി കൊക്കോ മരത്തിന്റെ മുകളിരുന്നു കള്ളുകുടിയുടെ ആദ്യ പാഠങ്ങള്‍ പഠിച്ച വിദ്വാന്, കഴിഞ്ഞ ദിവസം സ്വന്തം വാളില്‍ വാളുവെച്ചിരിക്കുന്ന ചിത്രം ഇട്ടതിനെ ചോദ്യം ചെയ്ത എനിക്കു കിട്ടിയ മറുപടി ടേക് ഇറ്റ് ഈസീ മാന്‍ എന്നതായിരുന്നു. അവന്റെ സുഹൃത്തുകളില്‍ അച്ഛനും, അമ്മയും, അമ്മായിമാരും അങ്ങനെ അവനെ കണ്ടവരും, കാണാത്തവരും എല്ലാമുള്ള അവിടെ അങ്ങനെയൊരു പോസ്റ്റിന്റെ ഔചിത്യം എനിക്കു മനസിലായില്ല. ആധുനികതയുടെ തള്ളികേയറ്റത്തില് ഇന്ന് നമ്മളെല്ലാം എല്ലാത്തിനെയും സാമാന്യവത്കരിച്ചു കൊണ്ടിരിക്കുകയാണ്. പണ്ട് അച്ഛനോടും, അമ്മയോടും പറയാന്‍ മടിച്ചിരുന്ന, പേടിച്ചിരുന്ന, ഒളിച്ചിരുന്ന എല്ലാം ഇന്ന് അച്ഛനെയും, അമ്മയെയും കൊണ്ട് ചെയ്യിപ്പിക്കുന്ന നിലവരെയെത്തി കാര്യങ്ങള്‍. വില്‍സ് ഉണ്ടോ അച്ഛാ ഒരു തീപ്പെട്ടിയെടുക്കാന്‍ എന്ന മട്ടിലുള്ള നമ്മുടെ പോക്ക് എങ്ങോട്ടാണെന്ന് നമ്മള് ചിന്തിക്കണം. കാണം വിറ്റു ഓണം ഉണ്ണണം എന്നു പഴമൊഴി ഇന്ന് അമ്മയുടെ മാനം വിറ്റു സ്മോളടിക്കണം എന്ന സ്ഥിതിയായി. അതിന്റെ ഉത്ഘാടന ചിത്രങ്ങളാണ് ഇപ്പോ ഇന്റെര്‍നെറ്റില്‍ ഓടികളിക്കുന്നത്. അവിടെ അമ്മയെന്നോ, മകളെന്നോ, ഭാര്യയെന്നോ, പെങ്ങളെന്നോ വ്യത്യാസമില്ല ഡൌണ്ലോഡിനനുസരിച്ച് തന്റെ അക്കൌണ്ടിലേക്ക് പണം എത്തുക എന്നു മാത്രം. മറ്റുള്ളവരുടെ സുഖവും സന്തോഷവും എന്നതിനുപരി തനിക്ക് എന്തു ലാഭം കിട്ടും എന്നാണ് നമ്മളുടെ ആധുനീക ചിന്ത.
മനുഷ്യന് ഒരു സാമൂഹിക ജീവിയാണ്. അവന് സമൂഹവുമായി ബന്ധപ്പെടാതെ ജീവിക്കുവാന്‍ സാധ്യമല്ല. അതിനാണ് ഉത്സവങ്ങളും, പെരുന്നാളുകളും, കല്ല്യാണങ്ങളും, പ്രാര്‍ഥന യോഗങ്ങളും , വായനശാലകളും മറ്റ് കൂട്ടായ്മകളും നമ്മുടെ പൂര്വികന്മ്മാര് ഉണ്ടാക്കിവെച്ചിരിക്കുന്നത്. ഒരു ഉത്സവം, പെരുന്നാള്‍, കല്ല്യാണം തുടങ്ങിയവയില്‍ എല്ലാവരും ഒന്നിച്ചു പങ്കെടുത്താല്‍ കിട്ടുന്ന സന്തോഷവും, ഉന്മേഷവും ഒരു വര്‍ഷം മുഴുവന്‍ ചാറ്റ് ചെയ്താല്‍ കിട്ടുമോ എന്നു എനിക്കു സംശയമാണ്. ഒരു വായനശാലയില്‍ പോയി ഇരുന്നാല്‍ പുസ്ത്കം വായന മാത്രമല്ല നടക്കുന്നതു നമ്മുടെ ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധം കൂടിയാണ്. ഈ ധാരണകള്‍ മാറ്റിമറിയ്ക്കുന്നതാണ് പുതിയ ചില കണ്ടുപിടുത്തങ്ങള്‍. ഫേസ്ബുക്കില്‍ ലോകത്തിന്റെ വിവിധ കോണിലുള്ള നാട്ടുകാരെയും, കൂട്ടുകാരെയും പരിജയമുണ്ടെങ്കിലും സ്വന്തം അയല്വക്കത്തുകാരനെ അറിയാത്ത എത്രയോ കുട്ടികള്‍ നമ്മുടെ ഇടയിലുണ്ട്.
ആധുനികവത്ക്കണം ലോകത്തെ ചെറുതാക്കുന്നു എന്നതിനേക്കാള്‍ അത് നമ്മെ തന്നെ ചെറുതാക്കുകയാണെന്ന സത്യം നമ്മള് ചിന്തിച്ചിടുണ്ടോ. ആധുനികവത്ക്കണം ആവശ്യമാണ് എങ്കിലും അതിന്റെ വിവേക പൂര്‍ണമായ ഉപയോഗത്തിലാണ് കാര്യം. വിവാഹ ക്ഷണം നേരിട്ടു വന്നു വിളിച്ചിരുന്നുവെങ്കില്‍ കിട്ടുന്ന സന്തോഷം ഒരു എസ്എംഎസില്‍ നിന്നും കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല. കറിയാപ്പിച്ചായാന്റെ ഭാഗത്തുനിന്നും നോക്കിയാല്‍ ഇവിടെ സന്തോഷമല്ല കാര്യം നടത്തുക എന്നതാന്നെങ്കിലും ആധുനികതയുടെ ഈ തള്ളികേറ്റം എന്നെ വല്ലാതെ ദുഖിപ്പിക്കുന്നു. ഇനി പള്ളിയിലിടാനുള്ള നേര്‍ച്ചകളും മറ്റും ഇനി ബാങ്ക് ട്രാന്‍ഫര്‍ വഴിയോ, ശബരിമലയില്‍ അടിയ്കേണ്ട നേയ്തേങ്ങ ടാബ്ലറ്റിന് മുന്നില്‍ അടിച്ചാല്‍ മതിയെന്നോ വന്നാല്‍ ദൈവവും ഹൈടെക് ആയി എന്നു പറയാം. അതിനുള്ള അറിയറ ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് അറിവ്. ഇനി ജീവിതം ഒരു കരയ്ക്കെത്തിക്കണേ എന്നുള്ള എന്റെ പ്രാര്‍ഥന എന്നാണാവോ ദൈവത്തിന്നു എസ്എംഎസ് അയക്കാന്‍ എന്നതാണ് എന്റെ കാത്തിരിപ്പ്.

ഇപ്പോള്‍ തെന്നെ ഗുരുവായൂര്‍ അമ്പലത്തിലേക്കുള്ള കാണിക്ക സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറില്‍ ഇടാനുള്ള സൗകര്യം ഉണ്ട്.
ReplyDeletehttps://www.sbtonline.in
മുകളില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നോക്കുക
ഹഹഹഹ.......അനില്‍ഫില്‍ അഭിപ്രായമറിയിച്ചതിന് നന്ദി.......
Deleteശബരിമലയില്‍ ദര്‍ശനത്തിനു ക്യൂ നില്‍ക്കുന്നത് എളുപ്പമാക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രെഷന് ഏര്‍പ്പെടുത്തി എന്നും മണ്ഡലകാലത്ത് കേട്ടിരുന്നു.
Deleteഇപ്പോള്‍ ആരെങ്കിലും നേരിട്ട് കല്യാണമോ മാറ്റോ ക്ഷണിക്കാന്‍ ചെന്നാല്‍ എന്തിനാ വെറുതെ ബുദ്ധിമുട്ടി വന്നത്, ഒന്ന് ഫോണ്‍ ചെയ്താല്‍ പോരെ എന്നാണു ചോദിക്കുക. ഒന്നും പറഞ്ഞിട്ടിട്ടു കാര്യമില്ല. പിടിച്ചാല്‍ കയ്യിലൊതുങ്ങാത്ത വിധം കാലം പായുകയാണ്.
ReplyDeleteകാര്യം ശരിയാണ് റാംജി എങ്കിലും നേരിട്ടു കാണുന്നതിന്റെയും, ഒത്തുചേരലിന്റെയും സുഖം ഈ ആധുനിക വത്കരണം നശിപ്പികുന്നില്ലേ എന്നു ഞാന്‍ സംശയിക്കുന്നു...... അഭിപ്രായമറിയിച്ചതിന് നന്ദി.....
Deleteനാടോടുമ്പോള്‍ നടുവേ ഓടണമേന്നണല്ലോ ,,മാറുന്ന ലോകത്തില്‍ നമ്മളും മാറുക ...വ്യത്യസ്തമായ രചന ആശംസകള്‍
ReplyDeleteനന്ദി ഫൈസല്‍ ഭായി......
DeleteNice work.
ReplyDeletewelcome to my blog
blosomdreams.blogspot.com
comment,follow and support me
ഹൈ ടെക് ദൈവങ്ങള്‍..ആഹാ
ReplyDeleteഅതേ ഹൈ ടെക് ദൈവങ്ങള്‍ ആണ് ഇപ്പോള്‍ എല്ലാടത്തും.......
Deleteഫേസ്ബുക്കില്‍ അക്കൗണ്ട് ഇല്ലാത്ത ഒരു പാവത്തിന്റെ ആശംസകള്‍ കൂടി...
ReplyDeleteനാണകേടായല്ലോ!!!!!.....ഹഹഹഹ ..... ഇതുവഴി വന്നതിനും അഭിപ്രായത്തിനും നന്ദി....
Delete