വീണ്ടും ഒരു ക്രിസ്തുമസ് ദിനം കൂടി. മാനവലോക പാപം പോക്കാന്‍ ദൈവപുത്രന് ഭൂജാതനായ ദിവസം. പുതിയ സുവിശേഷത്തിന്റെ, നവീകരണത്തിന്റെ, ആത്മസമര്‍പ്പണത്തിന്റെ, ത്യാഗത്തിന്റെ ദിനം. ഡിസംബര്‍ മാസം ആരംഭിക്കുമ്പോള്‍ തന്നെ ക്രിസ്തുമസിന്റെ ഓര്‍മ്മകള്‍ മനസിലേക്ക് ഒഴികി എത്തുന്നു. അതില്‍ പ്രധാനം ക്രിസ്തുമസ് കരോളിനെ കുറിച്ചാണ്. യേശുവിന്റെ ജനനം തണുത്ത രാത്രി മുഴുവന്‍ വീടുതോറും കയറിയിറങ്ങി അറിയിച്ചു, ഭവനങ്ങളില്‍ നിന്നും കിട്ടുന്ന കട്ടന്‍ കാപ്പിയും, കപ്പയും, കേക്കും കഴിച്ചു കൊച്ചു വെളുപ്പാന്‍ കാലത്ത് വീട്ടില്‍ തിരിച്ചു കേറുന്ന ദിവസങ്ങള്‍ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്ക്കുന്നു. സൌഹൃദങ്ങളെ ഇത്തിരി കൂടി ഊട്ടിയുറപ്പിക്കുന്ന ഒരു കലഘട്ടങ്ങള് കൂടിയാണ് വീടുതോറും കയറിയിറങ്ങുന്ന കരോള്‍ പരിപാടി. പെട്രോമാക്സ് വെട്ടത്തില്‍ ഡ്രമ്മിന്റെയും, സൈഡ്-ഡ്രമ്മിന്റെയും താളത്തില്‍ എല്ലാവരും ഒരിമിച്ചു പാട്ടുപാടിയും, സാന്താക്ലോസിന്റെ ഒപ്പം ഡാന്‍സുകളിച്ചും ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്കു ആകെയുള്ള പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ തപ്പി തടഞ്ഞു കൈത്തോടുകള്‍ നീന്തിയും, കയ്യാലകള്‍ ചാടികടന്നും, നടന്നും അല്‍പ്പം ഇരുന്നുമുള്ള യാത്രയില്‍ ഉടനീളം ഉണ്ടാകുന്ന താമശകളും, ചെറിയ ചെറിയ പിണക്കങ്ങളും ആസ്വദിച്ച്, അവസാനം എല്ലാം കഴിഞ്ഞു ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ കിട്ടുന്ന ശകാരങ്ങളും എല്ലാം ഇപ്പോഴും ഒരു കുളിരുള്ള ഓര്‍മ്മകള്‍ ആണ്.
Tuesday, December 25, 2012
Monday, November 12, 2012
സുഗന്ധമുള്ള പ്രതികാരം
ആദ്യരാത്രിയിലെ പോലെ മുല്ലപ്പൂ സുഗന്ധമുള്ള ഒരു രാത്രിയിലാണ് റോഷ് തനിക്കുവന്ന ആദ്യ കല്ല്യാണാലോചനയേകുറിച്ചു റീനയോട് അറിയാതെ വീണ്ടും പറഞ്ഞത്. അപ്പോള്‍ റീന റോഷിന്റെ ഹൃദയതാളത്തോട് ചെവിചേര്‍ത്തു, വിരിഞ്ഞ നെഞ്ചിലെ രോമങ്ങളെ തഴുകുകയായിരുന്നു.
"നല്ല പെണ്‍കുട്ടിയായിരുന്നു, അവളുടെ പ്രായം ഒന്നു മാത്രമാണു ആ കല്ല്യാണം മുടങ്ങിയത്"
ഓര്‍ക്കാപ്പുറത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുന്നതു പോലെ യാതൊരു മുന്നറിയിപ്പുമില്ലാതെ റീനയുടെ കൈവിരലുകള്‍ നിന്നു. അത് നിന്നതും ബസിന്റെ തൊട്ട് പുറകില്‍ വന്ന ബൈകുകാരനെ പോലെ റോഷ് ഒന്നു പതറി. അപ്പോഴേക്കും റീന ഒരു ആവി എന്ജിന് പോലെ മൂകില് നിന്നും ചീറ്റലുകളും, കണ്ണില്‍ നിന്നും വെള്ളവും വന്നു തുടങ്ങിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണോ?. കഴിഞ്ഞ ദിവസം മദ്യപിച്ചു വന്നതിന്റെ പിണക്കം മാറി ഒന്നു നെഞ്ചിലേക്കു കിടന്നതേയുള്ളൂ അപ്പോഴേക്കും അടുത്ത പണികിട്ടി. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക് നിസാര കാര്യം മതി പിണങ്ങാന്‍. പ്രിത്യേകിച്ചും ഏതെങ്കിലും പെണ്ണിന്റെ കാര്യത്തിലാണെങ്കില്‍ നിമിഷം പോലും വേണ്ട അതിനു. മറിഞ്ഞ് കിടന്നു കണ്ണുനീര് ഒഴുക്കുന്ന റീനയുടെ അരികിലേക്ക് റോഷ് ചേര്‍ന്ന് കിടന്നു ചെവിയില്‍ പതുക്കെ മന്ത്രിച്ചു:
Monday, September 24, 2012
Monday, September 10, 2012
ഉത്രാട പാച്ചില്‍
ഓഫീസിലെ സഹപ്രവര്‍ത്തകര്‍ എല്ലാം ഉച്ചയൂണിന്റെ അധ്വാനഭാരത്താല്‍ കണ്ണടച്ച് ശ്രുതി നീട്ടിയും കുറുക്കിയും ധ്യാനിക്കുന്നു. അങ്ങേ മൂലയില്‍ സഹദേവനും, ലീലാമണിയും കടമിഴികള് കൊണ്ട് എന്തൊക്കയോ വ്യായാമം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ തന്റെ പ്രതിസന്ധി തരണം ചെയ്യാന്‍ താത്ക്കാലം സഹദേവനെ കഴിയൂ. കാരണം പിറ്റെന്നാള്‍ തിരുവോണമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരയും, തലയില്‍ കുത്തുന്ന മുടി കമ്പി മുതല്‍ കാല്‍വിരലില്‍ ഇടുന്ന മിഞ്ചി വരെയുള്ള ആവശ്യവസ്തുക്കളുടെ ആളാം പ്രതിയുള്ളവരുടെ ഒരു കെട്ട് കുറുപ്പടികള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടക്കുന്നുണ്ടു. അത് കണ്ടു തെറ്റിദ്ധരിച്ചാവണം അറ്റെണ്ടര്‍ ശിവന്‍കുട്ടി അഞ്ഞൂറു രൂപ കടം ചോദിച്ചതു. കൊടുക്കാത്തതിനെക്കാള് കൂടുതല്‍ എന്റെ നോട്ടം കണ്ടിട്ടാവനം എന്തെക്കെയോ പിറുപിരുത് കൊണ്ട് അയാള്‍ നടന്നു പോയത്. എന്തായാലും ഇന്നത്തെ എന്റെ പ്രശ്നം പണം തന്നെയാണ്. ഓണം വരുമ്പോഴാണല്ലോ പുതു വസ്ത്രങ്ങള്‍ , പച്ചക്കറികള്‍ എന്നിവ പുതിയതോ, കൂടുതലോ മേടിക്കേണ്ടിവരുന്നത്.
Sunday, July 8, 2012
പോറ്റമ്മെ...വിട....
വീണ്ടും ഒരു വിടവാങ്ങല്‍ സമാഗതമായി. അനിവാര്യമായ വിടവാങ്ങല്‍. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ ഞാന്‍ നില്കുകയാണ്. വിട ചൊല്ലാന്‍ നേരമായി. ഒരു പക്ഷേ തിരിച്ചുവരവില്ലാത്ത യാത്രയ്ക്ക് ഞാന്‍ മനസുകൊണ്ടും, ശരീരം കൊണ്ടും തയാറായിക്കഴിഞ്ഞു. പക്ഷേ മനസിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍. കഴിഞ്ഞ ആറ് കൊല്ലം ജോലിചെയ്ത സ്ഥാപനത്തോടും, എന്നെ സ്നേഹിച്ച, ഞാന്‍ സ്നേഹിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടും, ഈ ഒമാന്‍ രാജ്യത്തോടും വിട ചൊല്ലുക എന്നത് അത്യന്തം ദുഷ്ക്കരമാണ് എങ്കിലും ആകസ്മികത നിറഞ്ഞ ജീവിതത്തിലെ അനിവാര്യമായ ദിനത്തില്‍ നില്കുമ്പോള് ഞാന്‍ എന്താണ് എഴുതേണ്ടത്, പറയേണ്ടത്. ഇന്നലെ വരെ എഴുന്നേല്‍കുമ്പോള്‍ ഉള്ള ലക്ഷ്യ ബോധം ഇന്ന് അനിശ്ചിതത്വത്തിന് വഴിമാറിയിരിക്കുന്നു. ഇനി പുതിയ ലക്ഷ്യങ്ങള്‍, പുതിയ ജീവിതം, പുതിയ പ്രതീക്ഷകള്‍. പ്രതീക്ഷകളുടെ ചിറകിലേറി മറ്റൊരു ലക്ഷ്യത്തിലേക്ക് പറന്നുയരുവാന് എന്റെ മനസ് വെമ്പല്‍ കൊള്ളുന്നു. എന്റെ പ്രിയ രാജ്യമെ, ഇവിടുത്തെ സ്വദേശ,വിദേശ സുഹൃത്തുക്കളേ ഈ അവസരത്തില്‍ നിങ്ങള്‍ എനിക്കു നല്കിയ സ്നേഹത്തിനും, കരുതലിനും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും എന്നെയും, കുടുംബത്തെയും ഓര്‍ക്കണം എന്നു അപേക്ഷിച്ചുകൊണ്ടു താത്ക്കാലം നിര്‍ത്തട്ടെ.
സ്വന്തം
ഷോബിന്‍
Sunday, June 24, 2012
കോമഡി എന്നാല്‍ അടിയാണോ? ചിരിയാണോ?
വിരസമായ പ്രവാസ ജീവിതത്തില്‍ അല്‍പ്പം വിരസത മാറ്റുവാനുള്ള ഒരു ഉപാധിയാണ് ടി.വി ചാനലുകള്‍. എല്ലാ ഫ്ലാറ്റിന്റെയും, ക്യാമ്പിന്റെയും മുകളിലും, പുറകിലും ആകാശത്തേക്ക് വായും തുറന്നിരിക്കുന്ന കുറെ കുടകള്‍ നിരത്തി വെച്ചാണ് പാവം പ്രവാസികള്‍ ഈ മലയാളം ചാനലുകള്‍ കണ്ടു രസിച്ചോണ്ടിരുന്നത്. ഇതല്ലാം സ്വന്തമായി വാങ്ങി ഉപയോഗിക്കണമെന്നതിനാല്‍ പ്രവാസികള്‍ മിക്കവരും ഒരു കേബിള്‍ ടിവി ഒപെറേറ്റര്മാരാണ്. പ്രിത്യേകിച്ചും യുവജനവിഭാഗം. അതുകൊണ്ടാണ് നാട്ടിലെ കേബിള്‍ ടിവിക്കാരോടു അവര്‍ സ്പ്ലിറ്ററിന്റെയും, LNB, റിസീവറിന്റെയും കാര്യങ്ങള്‍ പറയുന്നതും,തര്‍ക്കിക്കുന്നതും.ആയതിനാല്‍ നാട്ടിലെ കേബിള്‍ ഒപെറേറ്റര്മാരെ ഞങ്ങളോടു ക്ഷമിയ്ക്കുക. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി ചില ചാനലുകാര് പ്രവാസികള്‍ ഞങ്ങളുടെ സ്വന്തം എന്നു പ്രഖ്യാപിച്ചു കൊണ്ട് പ്രവാസികളുടെ തന്നെ വയറ്റത്തടിച്ചു പേചാനലുകള്‍ ആയി മാറി. അതോടെ ആ ചാനലുകള്‍ കിട്ടതായി. ഉള്ളത് വെച്ചു ഓണം ഉണ്ണാമെന്ന് വിചാരിക്കുംബോളാണ് ആകാശത്തു തൂക്കിയിട്ട സംഭവത്തിന്റെ (സാറ്റലൈറ്റ്) ജീവന് പോയന്നും ഞങ്ങള്‍ എല്ലാവരും പുതിയ വീട്ടിലേക്ക് താമസം മാറാന്‍ പോകുന്നു എന്നും പറഞ്ഞു ബാക്കിയുള്ളവര്‍ പുതിയ സംഭവത്തിലൂടെ പരിപാടി തുടങ്ങിയത്. അതോടെ പരിപാടികള്‍ കാണണമെങ്കില്‍ കൈയ്യിലുള്ള കിടിതാപ്പുകള് ഒന്നും പോരാതെ പുതിയ HD റിസിവറും, കോളാമ്പിയും, കോടച്ചക്ക്രവും വാങ്ങി കയ്യിലെ പകുതി മാസത്തെ കാശ് ആ വഴിക്കു പോയികിട്ടി. ഇത്തിരി കാശുള്ളവര്‍ മറ്റ് സംഗതികള്‍ (DTH റിസീവര്‍) വാങ്ങി ലോക്കല്‍ പ്രവാസികള്‍ക്ക് കിട്ടാത്ത പരിപാടികള്‍ ഇത്തിരി അഹങ്കാരത്തോടെ കണ്ടു രസിക്കുന്നു. ഇത്രയും പറഞ്ഞത് ഒരു സാധാരണ ലോക്കല്‍ പ്രവാസികള്‍ എങ്ങനെയാണ് ടിവി കാണുന്നത് എന്നു നാട്ടിലെ മല്ലുസിനെ അറിയിക്കാന്‍ വേണ്ടിയാണ്. ഇനി കാര്യത്തിലേക്ക് വരാം.
കഴിഞ്ഞ ദിവസം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസികള്‍ക്ക് അന്യമായ ഒരു മലയാളം ചാനലിലെ ഒരു കോമഡി പ്രോഗ്രാം കാണുവാന്‍ ഇടയായി. ആ പ്രോഗ്രാമിലെ ഒരു ഭാഗം ഇവിടെ കൊടുത്തിരിക്കുന്നു. ഒന്നു കാണുക......
കഴിഞ്ഞ ദിവസം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസികള്‍ക്ക് അന്യമായ ഒരു മലയാളം ചാനലിലെ ഒരു കോമഡി പ്രോഗ്രാം കാണുവാന്‍ ഇടയായി. ആ പ്രോഗ്രാമിലെ ഒരു ഭാഗം ഇവിടെ കൊടുത്തിരിക്കുന്നു. ഒന്നു കാണുക......
ഇനി മറ്റൊരു വിദേശ ചാനലിലെ കോമഡി (രണ്ടും ആളെ പറ്റിക്കല്‍) പ്രോഗ്രാം കാണുക....
ഈ രണ്ടു പരിപാടികളില്‍ കോമടിയാണ് (ആളെ പറ്റിച്ചു പ്രേക്ഷകരെ ചിരിപ്പിക്കുക) ഉദ്ദേശിക്കുന്നതു. എന്നാല്‍ രണ്ടിലും വ്യത്യസ്തമായ രീതിയില്‍ ആണ് എന്നു മാത്രം. ആദ്യത്തേതില്‍ ഏതാണ്ട് എട്ട് മിനിട്ടോളം ഒരാളെ വട്ട് കളിപ്പിച്ചു, വഴക്കു കൂടിയും, അടിയും, പിടിയും നടത്തി അവസാനം അയാളുടെ വായില്‍ നിന്നും പരിപാടി നടത്തുന്നവരുടെ വീട്ടിലിക്കുന്നവരെ ഉള്‍പ്പെടുത്തി പൂരപ്പാട്ടുകള്‍ കേട്ടും ഒരു സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു പ്രേക്ഷകരെയും, സോപ്പ്, ചീപ്പ്, അരിയും കൊടുത്ത് പറ്റിപ്പിന് ഇരയായവനെയും ചിരിപ്പിക്കുന്നു. രണ്ടാമത്തേതില്‍ വെറും രണ്ടു മിനിറ്റ് കൊണ്ട് നിങ്ങളെ ചിരിപ്പിക്കുന്നു (ഇനി നിങ്ങള്‍ ചിരിച്ചില്ലങ്കില്‍ പിന്നെ .... എനിക്കൊന്നും പറയാനില്ല ആദ്യ പ്രോഗ്രാം തന്നെ തുടന്ന് കാണുക)
ഇത് ഒരു ചാനലിലെ മാത്രം കാര്യമല്ല പല ചാനലുകളിലും ഇതൊക്കെയാണ് സ്ഥിതി. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നാണ് ഇവരുടെ ലക്ഷ്യം എങ്കില്‍ ഇത്തിരി കൂടി മാന്യമായി, രണ്ടാത്തെ പ്രോഗ്രാം പോലെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നടത്തി കൂടെ. എന്റെ മനസില്‍ തോന്നിയ ചില ചോദ്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്. അന്യന്റെ വേദനയിലോ, ബുദ്ധിമുട്ടിലോ ചിരിക്കുന്ന സാഡിസ്റ്റുകള്‍ ആണോ നമ്മള്? അങ്ങനെയാണോ ഈ കോമഡിക്കാര് നമ്മളെ കുറിച്ചു കരുതി വെച്ചിരിക്കുന്നത്? വെരളി പിടിച്ചവന് മറ്റുള്ളവന്റെ അച്ഛനെയും, അമ്മയെയും വീട്ടുകാരെയും പള്ളൂ പറയുന്നത് കേള്‍ക്കുന്നത് നമ്മള് മലയാളികള്‍ക്ക് എന്തെങ്കിലും ആത്മ നിര്‍വൃതി കിട്ടുന്നത് കൊണ്ടാകുമോ ഈ പരിപാടികള്‍ ഇപ്പൊഴും നിലനില്‍ക്കുന്നത്? ചിന്തിക്കുക.... സാധികുമെങ്കില്‍ ഉത്തരം പറയുക.....
കടപ്പാട്: യൂട്യൂബ്, പിന്നെ വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്കും.
Thursday, June 21, 2012
അവസ്ഥാന്തരങ്ങൾ
മനസിന്റെ ഉള്ളില്‍ എന്തെക്കെയോ എഴുതാന്‍ വെമ്പുന്നുണ്ടെങ്കില്‍ പോലും എന്തെഴുതണം എങ്ങനെയെഴുതണം എന്ന ശങ്കയാല്‍ എത്രയോ പ്രാവശ്യം ഞാന്‍ എഴുതിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു. ഭാഗ്യം, ഈ എഴുത്തുകള്‍ എല്ലാം തന്നെ ടെക്സ്റ്റ് എഡിറ്ററില്‍ ആയതിനാല്‍ അത്രയും പേപ്പറും, അതില്കൂടെ പ്രകൃതിയെയും സംരക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. ജാഡയെന്നോ, വരട്ടുതത്ത്വമാണെന്നോ തോന്നേണ്ട, ഇന്ന് ഈ ഭൂലോകത്തുള്ള എല്ലാ മലയാളം ബ്ലോഗര്മ്മരും കൂടി ഇതുപോലെ ഓരോ ഷീറ്റ് പേപ്പര്‍ വെറുതെ നശിപ്പിച്ചു കളഞ്ഞാല്‍ എത്ര മരങ്ങള്‍ നശിപ്പികപ്പെട്ടിടുണ്ടാകും എന്നാ ചിന്തയില്‍ നിന്നുമാണ് മുന്‍പെ പറഞ്ഞ പ്രകൃതി സംരക്ഷണം എന്ന തോന്നലുണ്ടായത്. അപ്പോ ഞാന്‍ പറഞ്ഞു വന്നത് എഴുതുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ്. എന്തിനെ എങ്ങനെ എന്നതാണ് പ്രശ്നം. ആശയ ദാരിദ്യമെന്നോ, ഭാവന ശൂന്യത എന്നൊക്കെ വിളിക്കാം. എങ്ങനെ വിളിച്ചാലും ഇതില്‍ നിന്നും ഒരു മോചനം ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പുതു കാല്‍വെയ്പ്പിനെ
കുറിച്ച് ഞാന്‍ നിങ്ങളോട് പങ്കുവെച്ചല്ലോ. അതിനു ശേഷം ഫേസ്ബുക്കില്‍ ഒരു പേജും, പിന്നെ ട്വിറ്ററില്‍ ഒരു പ്രൊഫൈലും അതിലേക്കൊക്കെ ലിങ്കുകളും ഉണ്ടാക്കി ദിവസങ്ങളായെങ്കിലും ഒരു പോസ്റ്റു പോലും എഴുതാന്‍ എനിക്കു സാധിക്കുന്നില്ല എന്നത് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നു. എന്തിനെയും, ഏതിനെയും കുറിച്ചു അറിവ് നല്കുന്ന ഗൂഗിളമ്മച്ചിയോട് ചോദിച്ചപ്പോള്‍ അമ്മച്ചി ഇങ്ങനെ പറഞ്ഞു....
Sunday, June 10, 2012
ഒരു പുതു കാല്‍വയ്പ്പ്
സുഹൃത്തുക്കളേ,
എന്റെ ജീവിതത്തിലെ ഒരു സന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. manovicharangal.blogspot.com എന്ന എന്റെ ബ്ലോഗ് http://www.manovicharangal.com/ എന്ന പേരില്‍ ഞാന്‍ സ്വന്തമാക്കി ഞാനും ഒരു കൊച്ചു മുതലാളിയായ സന്തോഷം നിങ്ങളുമായി പങ്കുവെക്കട്ടെ. ഒരു സ്കൂട്ടര്‍ വാങ്ങിയ വിവരം നാടു നീളെ മൈക്ക് കെട്ടി അനൌണ്‍സ്സ് ചെയ്യുന്നപോലെയുള്ള അല്‍പ്പത്തരമാണ് ഒരു ഡൊമൈന്‍ റജിസ്റ്റര്‍ ചെയ്ത വിവരം ഒരു പോസ്റ്റിലൂടെ അറിയിക്കുന്നത്. എങ്കിലും അടക്കാന്‍ പറ്റാത്ത ഈ സന്തോഷം എനിക്കു ഇന്നേവരെ പ്രോത്സാഹനം തന്ന നിങ്ങളോടൊത്ത് പങ്കുവെക്കുവാനാണ് ഈ പോസ്റ്റ്. ഒരു ഡൊമൈന്‍ റജിസ്റ്റര്‍ ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് ചായകടയില്‍ നിന്നും പിറ്റ്സ മേടിക്കുന്നതിന് തുല്ല്യമാണ്. ഒരു ബ്ലോഗും, അഞ്ഞൂറിന്റെ ഒരു ഗാന്ധിയുണ്ടെങ്കില്‍ ആര്‍ക്കും ഈ സന്തോഷം അനുഭവിക്കാം (ടച്ചിങ്സ്, ഗ്ലാസ്സ്, വെള്ളം എന്നിവ ഓര്‍ത്തവര്‍ ക്ഷമിയ്ക്കുക).
Monday, June 4, 2012
റോസാപൂക്കള്‍ വിരിയുമ്പോള്‍
പാല് പായസത്തില്‍ ഏലയ്ക്ക പോലെയാണ് പ്രണയത്തില്‍ റോസാപൂവ്. പ്രണയത്തിനു ഒരു പൂവിന്റെ പിന്തുണ ആവശ്യമില്ലങ്കിലും പ്രണയിനിക്ക് അത് കൊടുക്കുമ്പോഴും, കിട്ടുമ്പോഴുമുള്ള ആ സുഖം, അതാണ് റോസാപ്പൂവിനെ സര്വ്വലോകപ്രിയയാക്കുന്നത്. ഒരു റോസപൂവെങ്കിലും അന്യോന്യം കൈമാറാത്ത ഒരു കമിതാകളും ഈ ലോകത്തിലും, ഇ-ലോകത്തിലും കാണില്ലല്ലോ. തന്റെ പ്രണയിനിയോട് നേരിട്ടു തന്റെ ഇഷ്ടം പറയുവാന്‍ പോലും ആമ്പ്യര്‍ ഇല്ലാതെ കാമുകന്മ്മാര് പോലും ഈ റോസാപ്പൂവിനെ ആരാധനയോടെ നോക്കുകയും, ചിരിക്കുകയും, വാത്സല്യത്തോടെ തലോടി അതിന്റെ സുഗന്ധം നുകരുകയും ചെയ്യാറുണ്ടെല്ലോ.
വിദ്യാഭ്യാസകാലഘട്ടത്തിലെ പ്രീഡിഗ്രീ കാലം ഒരു വസന്ത കാലം തന്നെയായിരുന്നു. കൂട്ടില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ പക്ഷികള്‍ ചിറകടിച്ചുയരുന്ന, നിറമില്ലാത്ത ജീവിതത്തില്‍ നിറങ്ങള്‍ നിറയുന്ന, വര്‍ണ്ണശബളമായ, ശബ്ദകോലാഹലമായ കാലം. ഒരുപക്ഷേ ജീവിതത്തിലെ ഒട്ടുമിക്ക സംഭവങ്ങളുടെയും തുടക്കം ഈ കാലഘട്ടത്തില്‍ നിന്നുമായിരുന്നു. അതിലെ ഒരു പ്രധാന സംഭവം പ്രണയം തന്നെയാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. "സ്വാഗതം, സുസ്വാഗതം, നവാഗതര്‍ക്ക് സ്വാഗതം" എന്ന സ്വാഗത മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ മഞ്ഞ പട്ടുടുത്തതും, പച്ച പട്ടുടുത്തതും, മെലിഞ്ഞതും, വണ്ണമുള്ളതും, ഗോതമ്പിന്റെ നിറമുള്ളതും, മാന്തളിര് പോലെയുള്ളതും, മുല്ലപ്പൂച്ചൂടിയതും, നെറ്റിയില്‍ ചന്ദന കുറി തൊട്ടതും, കഴുത്തേല് കുരിശുള്ളതും, തട്ടമിട്ടതും, കൈയ്യില്‍ കുപ്പിവളയുള്ളതും, തോളില്‍ സഞ്ചിയും, മാറുമറച്ചു പിടിച്ച പുസ്തകവുമായി കടന്നു വരുന്ന മാടപ്പിറാവുകളെ നോക്കി നില്ക്കുന്നതിനിടയിലായിരിക്കും തന്റെ പ്രണയിനിയാകാന്‍ പോകുന്നവളോ, ആയവളോ മുന്‍പെ പറഞ്ഞ സംഭവങ്ങളില്‍ കയറി അല്‍പ്പം ഭയം കലര്‍ന്ന ആകാംഷയോടെ ഗയ്റ്റില്‍ കൂടി കടന്നു വരുന്നത്.
അങ്ങനെ പലനിറത്തിലും, രൂപത്തിലും, ഭാവത്തിലുമുള്ള പ്രാവുകള്‍ കുണുങ്ങി കുണുങ്ങി വരുന്നതും മുന്നിലൂടെ പോകുന്നതും, അതിനെല്ലാം മാര്‍ക്കും, കമെന്റുകളും ഇട്ടു നില്‍ക്കുമ്പോഴായിരുന്നു പ്രവീണിന്റെ കണ്ണു നല്ല വെളുത്തു മെലിഞ്ഞു ബിസ്ക്കറ്റ് നിറത്തിലുള്ള ചുരുദാറും, നെറ്റിയില്‍ ഒരു ചുവന്ന പൊട്ടും, കഴുത്തെലൊരു നൂല് വണ്ണത്തില്‍ സ്വര്‍ണമാലയും അതില്‍ ഒരു കുരിശും, തോളേല് ഒരു ബാഗുമായി വരുന്ന ഒരു പ്രാവില്‍ ഉടക്കിയത്. ആ അക്ഞ്ജാത സുന്തരി അങ്ങനെ സ്ലോമോഷനില്‍ പ്രവീണിന്റെ മുന്നിലൂടെ കടന്നുപോയി വളരെ നേരം കഴിഞ്ഞാണ് തന്റെ അടുത്ത സുഹൃത്തുക്കളോട് തനിക്ക് പ്രേമപനി ആരംഭിച്ച വിവരം അറിയിച്ചത്. എങ്കിലും കിട്ടിയ ചുരുങ്ങിയ സമയം കൊണ്ടു താന്‍ പ്രീഡിഗ്രീ പാസായതയും അപ്പോള്‍ തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലികിട്ടിയതായും, ആ സുന്തരിയെ നൂറാളുടെ മുന്നില്‍ വെച്ചു കല്യാണം കഴിച്ചു ബാംഗ്ലൂരില്‍ ഫ്ലാറ്റ് മേടിച്ചു ജീവിക്കുന്നതും, കുട്ടികളെ പേരുകേട്ട സ്കൂളിന്റെ ബസ്സില്‍ കയറ്റി വിട്ടു ഗെയ്റ്റിങ്കല്‍ നില്ക്കുന്ന ഭാര്യയാകുന്ന സുന്തരിക്ക് ഒരു ഉമ്മയും കൊടുത്തു സ്വന്തം ഫോര്‍ഡ് ഐക്കോണില്‍ ജോലി സ്ഥലത്തേക്ക് തിരിക്കുന്നിടത്ത് വെച്ചാണ്.....
അന്നേദിവസം ആണ്‍കുട്ടികള്‍ എല്ലാവരും മുണ്ടും (with belt) ഷര്‍ട്ടും ഇട്ടു മങ്കന്മ്മരാകുന്നു, പെണ്‍കുട്ടികള്‍ സ്വന്തമായിടുള്ളതോ ഇല്ലെങ്കില്‍ അമ്മയുടെയോ, ചേച്ചിമാരുടെയോ കടംമേടിച്ച സെറ്റ് സാരിയൊക്കെ ഉടുത്തു, തലയില്‍ മുല്ലപ്പൂവ് ചൂടി മങ്കികളാകുന്നു. അന്നത്തെ പ്രധാന മത്സരം എന്നത് അത്തപ്പൂക്കളം ഇടലായിരുന്നു. അതിന്റെ മറവില്‍ ആര്‍ക്കും ഏത് ക്ളാസ്സില്‍ കയറാനും അത്തപ്പൂകളം ആസ്വദിക്കുന്നതിനൊപ്പം, സുന്തരികളെയും സുന്തരമ്മാരേയും കാണുകയും, സംസാരിക്കുകയും ചെയ്യാമായിരുന്നു. അങ്ങനെ ആ ദിവസം വന്നത്തി. മടികുത്തഴിയാതെ സൂക്ഷിച്ചു മങ്കമ്മാരും, ആദ്യമായി സാരിയുടുത്തത്തിന്റെ ജ്യാളിതയില് മങ്കികളും വരവ് തുടങ്ങി. അവരുടെ കൂട്ടത്തില്‍ പ്രവീണും കൂട്ടുകാരും ആ സുന്തരിയും അവരിലൊരാളായി വന്ന് ക്ലാസ്സിലെ പൂവിടീല്‍ പരിപാടിയില്‍ തലകാണിച്ചു മാറി നിന്നു. പ്രവീണിന്റെ മനസില്‍ വെടികെട്ടും, താള മേളങ്ങളും ആയിരുന്നെങ്കിലും കൂട്ടുകാര്‍ കിട്ടിയ അവസരങ്ങള്‍ വേണ്ടവിധം ഉപയോഗിച്ച് രസിച്ചിരുന്നു. അവളുടെ ക്ലാസ്സില്‍ ചെന്നങ്കിലും ചേട്ടന് എന്ന മാര്‍ഗ്ഗ തടസം കാരണം പകല്‍ ഒന്നും തന്നെ ഒന്നും നടന്നില്ല. അവസാനം പരിപാടികള്‍ എല്ലാം കഴിഞ്ഞു പോകുന്ന വഴിയില്‍ വെച്ചു കാര്യം അവതരിപ്പിക്കാം എന്ന തീരുമാനത്തില്‍ വഴിയില്‍ കാത്തു നില്‍പ്പ് തുടങ്ങി. അവള് നടന്നു വരുന്നു. ഭാഗ്യമോ, നിര്‍ഭാഗ്യമോ അവളുടെ കൂട്ടത്തില്‍ അപ്പോള്‍ ചേട്ടനും, കൂടുകാരികളും ഇല്ല. കൂട്ടുകാരുടെ തിരികേറ്റലില് ധൈര്യം സംഭരിച്ചു പഠിപ്പിച്ച ഡയലോഗുകള്‍ ഒന്നുകൂടെ മനസില്‍ പറഞ്ഞു, പ്രവീണ്‍ അവര്‍ കൊടുത്ത ഒരു റോസാ പുഷ്പ്പവുമായി ഒരു വേട്ടക്കാരനെ പോലെ അവസരത്തിന് വേണ്ടി കാത്തു നിന്നു. അവള് മുന്നിലൂടെ കടന്ന് പോയതും കൂട്ടുകാരുടെ തള്ളലും ഒരുമിച്ചായിരുന്നു. ഹൃദയം ഇടിച്ചിടിച്ചു നില്കുന്നു, തൊണ്ട വരളുന്നോ? എങ്കിലും ധൈര്യം സംഭരിച്ചു അവളുടെ അടുത്തെത്തി പറഞ്ഞു.....
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മഴപെയ്യുന്ന രാത്രിയില്‍ പ്രവീണ്‍ തന്റെ ജീവിതസഖിയെ കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ വീട്ടുമുറ്റത്ത് നില്കുന്ന ആ റോസ ചെടിയില്‍ വീണ്ടും ഒരു പൂവ് കൂടി വിരിഞ്ഞു. അതിന്റെ നനുത്ത സുഗന്ധത്തില്‍ ആ പഴയ ചിന്തകളിലേക്ക് മനസോന്നു പാഞ്ഞെപ്പോള് അറിയാതെ പ്രവീണ്‍ മന്ത്രിച്ചു.....

"(a + b)2 പ്രവീണ്‍ സോള്‍വ് ചെയ്യൂ ...!!!"എന്ന ചോദ്യം കീരികാടന്‍ എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന മാത്യു സാറിന്റെ കൈയ്യില്‍ നിന്നും വന്നത്. സ്വപ്നങ്ങള്‍ എല്ലാം കറണ്ട് പോയ ടിവി പോലെയായി. റേഞ്ച് ഇല്ലാത്ത നോകിയ ഫോണ്‍ പോലെ എഴുന്നേറ്റ് നിന്നു അല്‍പ്പം റേഞ്ചിന് വേണ്ടി അപ്പുറത്തും ഇപ്പുറത്തുമുള്ള കൂട്ടുകാരെ നോക്കിയപ്പോഴേക്കും അവര്‍ റോമിംഗില്‍ ആയി കഴിഞ്ഞിരുന്നു. കൂടുതല്‍ റേഞ്ചിന് വേണ്ടി കാത്തു നില്കേണ്ടി വന്നില്ല നൂറു പ്രാവശ്യം ഇംപോസിഷനില്‍ ആ പ്രശ്നം അവിടെ അവസാനിച്ചു. എങ്കിലും പ്രേമം അപ്പോഴേക്കും കുട്ടികളുടെ കല്ല്യാണലോചന വരെ എത്തിയിരുന്നു. അടുത്ത ക്ലാസ്സില്‍ പഠിക്കുന്ന ആ സുന്തരിയുടെ പേര് എന്താണെന്നോ, എവിടെയാണ് വീടെന്നോ അറിയില്ലങ്കിലും അവള്‍ക്ക് അതെ കോളേജ്ജില്‍ ഡിഗ്രീക്കു പഠിക്കുന്ന ഒരു ചേട്ടന് ഉണ്ടെന്ന അറിവില്‍ എന്നും അവള് വന്നിറങ്ങുന്ന ബസ്റ്റോപ്പു മുതല്‍ വൈകുന്നേരം ബസ്റ്റോപ്പ് വരെ കൊണ്ടുവിട്ടതിനപ്പുറം മറ്റൊന്നും നടന്നില്ല. അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായും, മാസങ്ങളായും കടന്നുപോയി. താന്‍ സ്നേഹിക്കുന്ന പെണ്ണിനോട് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന മൂന്നു വാക്കുകള്‍ പറയാന്‍ പേടിയാണെങ്കിലും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും ഉപദേശിക്കാനുമുള്ള കഴിവില്‍ പ്രവീണും കൂട്ടുകാരും ഡോക്ട്രേറ്റ് എടുത്തവരായിരുന്നു. അവസാനം സ്വന്തം കാര്യം വന്നപ്പോള്‍ കൂട്ടുകാര്‍ സ്ഥിരമായ ഉപദേശവും അവസാനം തീരുമാനവും എടുത്തു. നേരിട്ടു പോയി അങ്ങോട്ട് പറയുക. അതിനു അവര്‍ ഒരു ദിവസവും കണ്ടുപിടിച്ചു.....നവംബര്‍ ഒന്നു. കേരള പിറവി ദിനം.
അന്നേദിവസം ആണ്‍കുട്ടികള്‍ എല്ലാവരും മുണ്ടും (with belt) ഷര്‍ട്ടും ഇട്ടു മങ്കന്മ്മരാകുന്നു, പെണ്‍കുട്ടികള്‍ സ്വന്തമായിടുള്ളതോ ഇല്ലെങ്കില്‍ അമ്മയുടെയോ, ചേച്ചിമാരുടെയോ കടംമേടിച്ച സെറ്റ് സാരിയൊക്കെ ഉടുത്തു, തലയില്‍ മുല്ലപ്പൂവ് ചൂടി മങ്കികളാകുന്നു. അന്നത്തെ പ്രധാന മത്സരം എന്നത് അത്തപ്പൂക്കളം ഇടലായിരുന്നു. അതിന്റെ മറവില്‍ ആര്‍ക്കും ഏത് ക്ളാസ്സില്‍ കയറാനും അത്തപ്പൂകളം ആസ്വദിക്കുന്നതിനൊപ്പം, സുന്തരികളെയും സുന്തരമ്മാരേയും കാണുകയും, സംസാരിക്കുകയും ചെയ്യാമായിരുന്നു. അങ്ങനെ ആ ദിവസം വന്നത്തി. മടികുത്തഴിയാതെ സൂക്ഷിച്ചു മങ്കമ്മാരും, ആദ്യമായി സാരിയുടുത്തത്തിന്റെ ജ്യാളിതയില് മങ്കികളും വരവ് തുടങ്ങി. അവരുടെ കൂട്ടത്തില്‍ പ്രവീണും കൂട്ടുകാരും ആ സുന്തരിയും അവരിലൊരാളായി വന്ന് ക്ലാസ്സിലെ പൂവിടീല്‍ പരിപാടിയില്‍ തലകാണിച്ചു മാറി നിന്നു. പ്രവീണിന്റെ മനസില്‍ വെടികെട്ടും, താള മേളങ്ങളും ആയിരുന്നെങ്കിലും കൂട്ടുകാര്‍ കിട്ടിയ അവസരങ്ങള്‍ വേണ്ടവിധം ഉപയോഗിച്ച് രസിച്ചിരുന്നു. അവളുടെ ക്ലാസ്സില്‍ ചെന്നങ്കിലും ചേട്ടന് എന്ന മാര്‍ഗ്ഗ തടസം കാരണം പകല്‍ ഒന്നും തന്നെ ഒന്നും നടന്നില്ല. അവസാനം പരിപാടികള്‍ എല്ലാം കഴിഞ്ഞു പോകുന്ന വഴിയില്‍ വെച്ചു കാര്യം അവതരിപ്പിക്കാം എന്ന തീരുമാനത്തില്‍ വഴിയില്‍ കാത്തു നില്‍പ്പ് തുടങ്ങി. അവള് നടന്നു വരുന്നു. ഭാഗ്യമോ, നിര്‍ഭാഗ്യമോ അവളുടെ കൂട്ടത്തില്‍ അപ്പോള്‍ ചേട്ടനും, കൂടുകാരികളും ഇല്ല. കൂട്ടുകാരുടെ തിരികേറ്റലില് ധൈര്യം സംഭരിച്ചു പഠിപ്പിച്ച ഡയലോഗുകള്‍ ഒന്നുകൂടെ മനസില്‍ പറഞ്ഞു, പ്രവീണ്‍ അവര്‍ കൊടുത്ത ഒരു റോസാ പുഷ്പ്പവുമായി ഒരു വേട്ടക്കാരനെ പോലെ അവസരത്തിന് വേണ്ടി കാത്തു നിന്നു. അവള് മുന്നിലൂടെ കടന്ന് പോയതും കൂട്ടുകാരുടെ തള്ളലും ഒരുമിച്ചായിരുന്നു. ഹൃദയം ഇടിച്ചിടിച്ചു നില്കുന്നു, തൊണ്ട വരളുന്നോ? എങ്കിലും ധൈര്യം സംഭരിച്ചു അവളുടെ അടുത്തെത്തി പറഞ്ഞു.....
"ഹലോ ഒരു നിമിഷം"എന്താ എന്ന ചോദ്യാഭാവത്തോടെ അവള് തിരിഞ്ഞു നോക്കി നടത്തം തുടര്‍ന്നു.... ഹൃദയം പൊട്ടിപ്പോകുമോ എന്ന ചിന്തയില്‍ പ്രവീണ്‍ ഒന്നു അറച്ച് കൂട്ട്കാരെ തിരിഞ്ഞു നോക്കി. പൊയ്ക്കൊ...... പൊയ്ക്കൊ...... എന്നു ആംഗ്യം കാണിച്ചു അവര്‍ ഇത്തിരി പുറകെ തന്നെയുണ്ട്. വീണ്ടും ധൈര്യം സംഭരിച്ചു ഓടി അവളുടെ അടുത്തു വന്ന് അടുത്ത ഡയലോഗ് പറഞ്ഞു
"അതേ എന്താ പേര്......!"
"എന്തിനാ അറിയുന്നെ....!"
"വെറുതെ ഒന്നു അറിഞ്ഞിരിക്കാനാ, പിന്നെ ഈ പൂവ് തനിക്ക് വേണ്ടി കൊണ്ടുവന്നതാ......!"നീട്ടിയ പൂവ് വാങ്ങികൊണ്ട് അവള് പറഞ്ഞു .........
"എന്റെ പേര് അങ്ങനെ വെറുതെ അറിയേണ്ട കാര്യമില്ല. പിന്നെ റൊമാന്‍സ് വെല്ലോമാണ് ഉദേശമെങ്കില്‍ എനിക്കു ചെട്ടനോട് പറയേണ്ടിവരും.....!"അവളുടെ ആ ഒറ്റ മറുപടിയില്‍ പഠിച്ചു വെച്ച ഡയലോഗുകള്‍ എല്ലാം ബ്ലാങ്കായി മനസ് കാറ്റു പോയ ബലൂണ്‍ പോലെ ശൂന്യമായി.... ഹൃദയം നൂറുമയില് വേഗത്തില്‍ ഇടി കഴിഞ്ഞു മടുത്ത് ഒരു വല്ലാത്ത താളത്തിലായി. കാലുകള്‍ തളരുന്നോ? ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍ .....!!!!! എക്സ്പ്ലോറര്‍ ക്രാഷ് ആയ ഒരു വിന്‍ഡോസ് സിസ്റ്റം പോലെ നില്ക്കുന്ന പ്രവീണിന്റെ മുഖത്തേക്ക് ആ പനിനീര് പുഷ്പ്പം എറിഞ്ഞിട്ടു അവള് നടന്നു പോയി.
"വായി നോക്കി നില്‍ക്കാതെ വീട്ടില്‍ പോടാ @#@@* ...."എന്ന ട്രാഫിക് പോലീസ് മാമന്റെ വാക്കുകള്‍ പ്രവീണിനെ സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ സഹായിച്ചു. ആപ്പോഴേക്കും കൂടുകാരും എത്തി. സ്വന്തം കാര്യത്തിന്നൊഴികെ മറ്റുള്ളവരെ ഉപദേശിക്കാനുള്ള മലയാളികളുടെ തനതായ കഴിവ് അവര്‍ വീണ്ടും പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. തറയില്‍ കിടന്ന ആ റോസാപ്പൂവിനെ എടുത്തപ്പോള്‍ അതിലെ ഇതളുകള്‍ ഇളകിവീണത് ഒരു ചില്ലുകൊട്ടാരം പോലെയായിരുന്നു. ഒരു ടൈറ്റാനിക് പോലെ തകര്‍ന്നുവീണ തന്റെ പ്രേമത്തിന്റെ ഓര്‍മ്മയ്കായി ആ റോസാ പൂവിന്റെ തണ്ട് തന്റെ ഞെഞ്ചോട് ചേര്‍ത്ത് സൂക്ഷിച്ചു വെച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മഴപെയ്യുന്ന രാത്രിയില്‍ പ്രവീണ്‍ തന്റെ ജീവിതസഖിയെ കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ വീട്ടുമുറ്റത്ത് നില്കുന്ന ആ റോസ ചെടിയില്‍ വീണ്ടും ഒരു പൂവ് കൂടി വിരിഞ്ഞു. അതിന്റെ നനുത്ത സുഗന്ധത്തില്‍ ആ പഴയ ചിന്തകളിലേക്ക് മനസോന്നു പാഞ്ഞെപ്പോള് അറിയാതെ പ്രവീണ്‍ മന്ത്രിച്ചു.....
"എത്ര രസകരമായിരുന്നു ആ കോളേജ് ജീവിതം"
Thursday, May 24, 2012
ഇങ്ങനെയും ചില പൊടികൈകള്‍
- തൈരില്‍ മുക്കിയ തുണികൊണ്ട് തുടച്ചാല്‍ ചെമ്പുപാത്രം വേഗം വൃത്തിയാകും. ".....അയ്യടി മനമേ ഒരു ലിറ്റര്‍ പാലിന് 23 രൂപായ അപ്പോഴാ ആര്‍ക്കും വേണ്ടതാ ചെമ്പ് പാത്രം ഞാന്‍ തൈരിട്ടു കഴുകാന്‍ പോകുന്നത്. മേരിക്കു പണിയൊന്നുമില്ല അവളോരച്ചോളും....."
- ഗ്യാസ് സ്റ്റൗവിന്റെ ചൂട് പോകുന്നതിന് മുമ്പുതന്നെ തുടച്ചാല്‍ കറകള്‍ എളുപ്പം നീങ്ങിക്കിട്ടും. "അതിനു അത് ചൂടായിട്ടുവേണ്ടെ, അതെങ്ങനെയാ പുള്ളിക്കാരന് സമ്മതികേണ്ട കത്തിക്കാന്‍"
- ഗ്ലാസ് ജനാലകളില്‍ വിനാഗിരി കൊണ്ട് തുടച്ച് സോപ്പിട്ട് കഴുകിയാല്‍ അവ നന്നായി തിളങ്ങും. "അതിന്റെ ആവശ്യമൊന്നുമില്ല മേരി തുടച്ചോളും"
Monday, May 14, 2012
സുഹൃത്ത് സംഗമം - ആലപ്പുഴ - 2012
നല്ല സൌഹൃതം എന്നത് സന്തോഷമാണ്. ഉത്തമ സുഹൃത്ത് എന്നത് ഒരു സമാധാനവുമാണ്. ഈ സമാധാനത്തെ നേടുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവുമാണ്. ഇങ്ങനെയുള്ള സൌഹൃദങ്ങള്‍ക്ക് അതിരുകളോ, ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല പകരം ഒരു ചിന്ത, ഒരാശയം, ഒരേ ലക്ഷ്യം മാത്രമാണുള്ളത്. സുഹൃത്തിന്റെ പ്രശ്നങ്ങള്‍ തന്റെ പ്രശ്നങ്ങളായി കണ്ടു അതിനു പരിഹാരം കാണുകയും, അവന്റെയോ അവളുടെയോ സന്തോഷത്തില്‍ സന്തോഷിക്കുകയും, ദുഃഖത്തില്‍ കൈതാങ്ങായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഒരു ഉത്തമ സൌഹൃതം ജനിക്കുന്നത്. സൌഹൃദങ്ങള്‍ക്ക് അതിരുകള്‍ ഇല്ല എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഓണ്‍ലൈന്‍ സൌഹൃത കൂട്ടായ്മകള്‍ . ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവര്‍ ഒരുപക്ഷേ എന്നും കാണുന്നവരെക്കാള്‍ ഊഷ്മളതയോടെ സുഖാന്വേഷണങ്ങള്‍ നടത്തിയും, സമൂഹത്തിലെ നമ്മ-തിന്മ്മകളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയും, സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ച് കൊടുത്തും അവര്‍ തങ്ങളുടെ സമൂഹത്തോടുള്ള കടമ നിറവേറ്റുന്നു.
Friday, May 4, 2012
തമസല്ലോ സുഖപ്രദം
യേശുയപ്പച്ചാ പിടിക്കപ്പെടല്ലേ..... അപ്പായിക്ക് മനസിലാകല്ലേ, തല്ല് കിട്ടല്ലേ, അമ്മ വഴക്കുപറയല്ലേ...... എന്നെ ഇറക്കിവിടല്ലേ ......എന്റെ കര്‍ത്താവേ രക്ഷിക്കേണമേ ..... ഞാന്‍ പിടിക്കപ്പടെല്ലേ........ ഇന്ന് ഞാന്‍ വിചാരിച്ചപ്പോലെ എല്ലാം നടന്നാല്‍ ഞാന്‍ നാളെ കുരിശടിയില്‍ മൂന്നു മെഴുകുതിരി കത്തിച്ചേക്കാമെ.... പരുമലയിലെ അപ്പച്ച** പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകരുതേ..... കാത്തുകൊള്ളണേ................
"നീ എന്തു ആലോചിച്ചോണ്ടിരിക്കുവാ അരുണ്‍ " തലയില്‍ ഞോണ്ടികൊണ്ടുള്ള അനുപമയുടെ ചോദ്യം കേട്ടാണ് അരുണ്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
"കണക്കിന്റെ ഹോം വര്‍ക്ക് ചെയ്തു കഴിഞ്ഞോ നീയ്"
"കണക്കിന്റെ ഹോം വര്‍ക്ക് ചെയ്തു കഴിഞ്ഞോ നീയ്"
അരുണിന്റെ അമ്മയാണ് അനുപമ, സര്‍ക്കാര്‍ പ്രസ്സിലെ ടെക്ക്നിക്കല്‍ എന്‍ജിനിയര്‍ ആണ്. അച്ഛന് അലക്സ് സിവില്‍ എന്‍ജിനിയര്‍ ആണ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. കണ്മുന്പില് നിന്നും ഓടിപ്പോകുന്ന അധിക, ഗുണിത, സമ ചിഹ്നങ്ങളെ നോക്കി നിര്‍വികാരതയോടെ അരുണ്‍ പറഞ്ഞു ....
"ഇല്ല....."
"വേണ്ട..... ചെയ്യേണ്ട ..... എല്ലാം വെച്ചോണ്ടിരുന്നു ഒന്നും പഠിക്കാതെ നീ പരീക്ഷയ്ക്ക് മൊട്ട മേടിക്ക് ....... എന്നിട്ട് അത് ഞാന്‍ നിനക്ക് പുഴുങ്ങിത്തരാം....കേട്ടോ............... ദൈവമേ...!!! എങ്ങനെ ഞാന്‍ ഇവനെ പഠിപ്പിച്ചെടുക്കും ഇത് ....." അനുപമ നീടുവീര്പ്പിട്ടു.
Tuesday, May 1, 2012
ഫാമിലി സ്റ്റാറ്റസ്
ഞാന്‍ ഈ കമ്പനിയില്‍ ജോലിയ്ക്ക് വന്നിട്ട് ഇന്നേക്കു അഞ്ചു കൊല്ലവും പതിനൊന്നു മാസവും ഇരുപത്തൊന്ന് ദിവസവുമായി എന്നു അറിയിക്കട്ടെ. ഇത് എന്റെ ജീവിതത്തിലെ വലിയ നേട്ടമായി ഞാന്‍ കരുതുന്നു. ഇവിടെ വന്നതിനു ശേഷമാണ് പല സൌഭാഗ്യങ്ങളും എനിക്കു കിട്ടിയതു. ഒരു പണിയും ചെയ്യാതെ അപ്പനുണ്ടാക്കിയത് തിന്നു മുടിച്ചവന്‍ എന്ന പേരുദോഷം മാറ്റാന്‍ സാധിച്ചതും ഇവിടെ വന്നതിനു ശേഷമാണ്. അതിനെല്ലാം മനസില്‍ ബഹുമാനവും, ആത്മാര്‍ഥതയും ഞാന്‍ കമ്പനിയോട് കാണിച്ചിടുണ്ട്. താങ്കള്‍ക്കു തിരക്കുണ്ടെന്ന് എനിക്കറിയാം പക്ഷേ എനിക്കു പറയാനുള്ളത് മുഴുവന്‍ ഇതിലെഴുതിയിടുണ്ട് ആയതിനാല്‍ മുഴുവന്‍ വായിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ. എല്ലാ ജീവിതങ്ങളുടെയും ഏറ്റവും സുന്ദരമായ നിമിഷം എന്നത് അവനവന്റെ കല്ല്യാണ ദിവസമാണ്. ഇവിടെ ജോലിക്കു വന്നു ഒന്‍പത് മാസവും ഏഴ് ദിവസവും കഴിഞ്ഞപ്പോഴാണ് ഇടവകപ്പള്ളിയിലെ കപ്പ്യാര് ഒരു കല്ല്യാണാലോചനയുമായി അമ്മച്ചിയെ കാണുന്നത്. അന്നേവരെ കപ്പ്യാരെ കാണുന്നത് തന്നെ അലര്‍ജ്ജിയായ അമ്മച്ചിക്ക് അന്ന് കപ്പ്യാരെ വീട്ടില്‍ കേറ്റി കാപ്പി കൊടുക്കണമെങ്കില്‍ എത്രത്തോളം അമ്മച്ചി എന്റെ കല്ല്യാണം ആഗ്രഹിച്ചിടുണ്ടാകും എന്നു സാറിന് ഊഹിക്കാമല്ലോ. മനുഷ്യ ജീവിതത്തിന്റെ ഒരു പ്രധാന കണ്ണിയാണ് വൈവാഹിക ജീവിതം അപ്പോ ആ കണ്ണി കൂട്ടിയോജിപ്പിക്കാനുള്ള അമ്മച്ചിയുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമാണോ അതോ ശവമടക്കും, കൊച്ചിനെമുക്കും (മാമോദീസ) തുടങ്ങിയവയില്‍ നിന്നുമുള്ള വരുമാനം കുറഞ്ഞതിനാലാണോ എന്തോ കപ്പ്യാര് എനിക്കു ഒരു ആലോചനയുമായിട്ടാണ് അന്ന് വീട്ടില്‍ കയറി വന്നത്. വന്നപാടെ ചെകുത്താന് കുരിശ് കണ്ടതുപോലെ നില്ക്കുന്ന അമ്മച്ചിയോട് കാര്യങ്ങളൊക്കെ പറഞ്ഞു സംഭവം കേട്ടിട്ടു കൊള്ളാമെന്ന് തോന്നിയത് കൊണ്ടാകും അടുക്കളയില്‍ നിന്ന ഏലിയോട് കാപ്പിയിടാന് വിളിച്ച് പറഞ്ഞിട്ടു ബാക്കി കേള്‍ക്കാന്‍ കപ്പ്യാരുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. അപ്പോള്‍ അമ്മച്ചിയുടെ മുഖം ചോക്കളേറ്റ് കിട്ടിയ കുഞ്ഞുങ്ങളുടേത് പോലെ നിഷ്കളങ്കമായിരുന്നു.
Thursday, April 26, 2012
ജീവിതത്തിലെ സന്തോഷങ്ങള്‍
"അച്ഛാ!!!........ അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്താ? "
"അച്ഛാ!!!!!!!"
"അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്താണെന്ന്? "
അമ്മുവിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യവും, കയ്യേപിടിച്ചുള്ള കുലുക്കലും സഹിക്കാതെ വന്നപ്പോളാണ് ഉണ്ണി അവളെ ശ്രദ്ധിച്ചത്.
"എന്താ മോളെ ഇത്...... അച്ഛന് ടി വി കാണുന്നത് കണ്ടില്ലേ, എന്താണെന്ന് വെച്ച നീ അമ്മയോട് ചോദിയ്ക്ക് "
ഉണ്ണി അമ്മുവിനെ അവളുടെ അമ്മയുടെ അടുത്തേക്ക് പറഞ്ഞുവിടാന്‍ ഒരു വിഫല ശ്രമം നടത്തി.
"അമ്മയാ അച്ഛനോട് ചോദിയ്ക്കാന്‍ പറഞ്ഞത് ........ പറയച്ഛാ........പറ....."
അമ്മു ചിണുങ്ങാന്‍ തുടങ്ങി. ഇനി കാര്യങ്ങള്‍ പന്തിയല്ല എന്ന തിരിച്ചറിവില്‍ ഉണ്ണി അമ്മുനോട് ചോദിച്ചു.
"ങ്ഗാ......എന്താ നീ ചോദിച്ചത്!!!?"
"അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്തോന്നാ" അവള് പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു.

Wednesday, April 25, 2012
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം യഹോവ സഹായിച്ചു
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍
മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്
സ്വന്ത നാട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ച
നാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു
Wednesday, April 4, 2012
ആധുനികതയുടെ ചില താത്വിക കുറിപ്പുകൾ
ഈ വരുന്ന തിങ്കളാഴ്ച്ച കുന്നുമ്മേൽ പള്ളിയിൽ വെച്ചു ഇളയമകളുടെ കല്ല്യാണമാണു താങ്കളും കുടുംബവും നേരത്തേ തന്നെ എത്തണം എന്നു സ്വന്തം മിസ്റ്റർ & മിസ്സിസ് കറിയാപ്പി. സ്വന്തം അമ്മാച്ചനാണ് ആധുനികതയുടെ പുതിയ സാധ്യതകൾ പയറ്റുന്നതു. അപ്പോൾ തന്നെ അങ്ങൊട്ടു വിളിച്ച്, എന്നെ മര്യാദയ്ക്കു വീട്ടില്‍ വന്നു കല്ല്യാണം വിളിക്കണമെന്ന് പറയാന്‍ തോന്നിയെങ്കിലും വെറുതെ എന്തിനു കുടുംബ കലഹം ഉണ്ടാക്കുന്നു വിചാരിച്ചു നിരാശയിൽ കുതിർന്ന ദു:ഖത്തൊടെ ചിന്തയിലേയ്ക്കു അറിയാതെ കമന്നു വീണു. അല്ലേലും സ്വന്തം മനസോ, ശരീരമോ വേദനിക്കുമ്പോള്‍ മാത്രമാണല്ലൊ നമ്മള് താത്വികന്മ്മാരാകുന്നത്. എന്നിലെ താത്വികന്‍ ഉണര്‍ന്നു കഴിഞ്ഞു. ഇന്ന് ലോകം സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ചെറുതാകുകയാണ് ഒരു പക്ഷേ ലോകത്തെ ചെറുതാക്കണം എന്നു വിചാരിച്ചവര്‍ പോലും ചിന്തിക്കാത്തതരത്തില് വളരെ വേഗം ലോകം ചെറുതായികൊണ്ടിരിക്കുന്നു. അതുപോലെ തന്നെ മനുഷ്യന്റെ മനസും. ഇവിടെയാണ് നമ്മുടെ ചിന്ത തുടങ്ങേണ്ടത്.
Friday, March 30, 2012
ചില കറിവേപ്പില ചിന്തകള്‍
കറിവേപ്പിലകൾ പലവിധമുണ്ടെന്നും, നമ്മുടെ ജീവിതം കറിവേപ്പിലയ്ക്ക് സമമാണെന്നും പറഞ്ഞത് മധുചേട്ടനാണ്. കടയിൽ നിന്നും വാങ്ങിയ വ്യാജ കറിവേപ്പിലകൾ മീൻ കറിയിലേക്ക് ഇടുമ്പോഴായിരുന്നു അതുപറഞ്ഞത്. അന്നേ വരെ പറമ്പിൽ നില്ക്കുന്ന കറിവേപ്പു മരത്തിന്റെ ചില്ല ഒടിച്ചു അമ്മയുടെ കയ്യിൽ കൊടുക്കുന്നതൊഴിച്ചാൽ അടുത്ത പണി എന്നത് കറിയിൽ നിന്നും അതു മുഴുവനും പെറുക്കി കളയുക എന്നതായിരുന്നു. കറിക്കു മുകളിൽ കറിവേപ്പില കിടക്കുന്നതു കാണുമ്പോൾ ഇടംതിരിഞ്ഞു നില്ക്കുന്ന കുട്ടികളെയാണ് ഓർമ്മവരുന്നത്. ഒന്നിനൊടും ഒരു ബന്ധവുമില്ല എന്നമട്ടിൽ കിടക്കുമെങ്കിലും അതില്ലാത്ത ഒരു കറിയുമില്ല. എന്തിനാണ് അമ്മേ ഇതിനെ ഇങ്ങനെ ഇടുന്നത് എന്ന ചോദ്യത്തിന് ഇടതെ പിന്നെ എന്ന രണ്ടു വാക്കിൽ ഉത്തരം മാത്രമേ കിട്ടു. കറിവെപ്പില കറിയ്ക്ക് ഒരു പ്രിത്യേക രുചിയും, മണവും നല്‍കുമെന്നും, പിന്നെ ആരോഗ്യപ്രദമാണെന്നുമുള്ള മലയാളത്തിലെ പത്ത്-പന്ത്രണ്ട് ചാനലുകളിലെ അറിവുകളും പിന്നെ ഡസൻ കണക്കിലുള്ള വനിതാ പ്രസിദ്ധികരണത്തിലെ അറിവുകളും എന്തിനു വെറുതെ കേൾക്കണം എന്നു വിചാരിച്ചു കൂടുതൽ വിശദീകരണം ഞാൻ ചോദിക്കാറില്ലായിരുന്നു. അന്ന് മുമ്പിൽ വച്ചിരുന്ന കറികൾകൊക്കെ ഇന്ന് വർഷങ്ങൾക്കിപ്പുറം നല്ല സ്വാദ് തോന്നുന്നു.
Subscribe to:
Posts (Atom)