Friday, March 30, 2012

ചില കറിവേപ്പില ചിന്തകള്‍


കറിവേപ്പിലകൾ പലവിധമുണ്ടെന്നും, നമ്മുടെ ജീവിതം കറിവേപ്പിലയ്ക്ക് സമമാണെന്നും പറഞ്ഞത് മധുചേട്ടനാണ്‌. കടയിൽ നിന്നും വാങ്ങിയ വ്യാജ കറിവേപ്പിലകൾ മീൻ കറിയിലേക്ക് ഇടുമ്പോഴായിരുന്നു അതുപറഞ്ഞത്.  അന്നേ വരെ പറമ്പിൽ നില്ക്കുന്ന കറിവേപ്പു മരത്തിന്റെ ചില്ല ഒടിച്ചു അമ്മയുടെ കയ്യിൽ കൊടുക്കുന്നതൊഴിച്ചാൽ അടുത്ത പണി എന്നത് കറിയിൽ നിന്നും അതു മുഴുവനും പെറുക്കി കളയുക എന്നതായിരുന്നു. കറിക്കു മുകളിൽ കറിവേപ്പില കിടക്കുന്നതു കാണുമ്പോൾ ഇടംതിരിഞ്ഞു നില്ക്കുന്ന കുട്ടികളെയാണ്‌ ഓർമ്മവരുന്നത്. ഒന്നിനൊടും ഒരു ബന്ധവുമില്ല എന്നമട്ടിൽ കിടക്കുമെങ്കിലും അതില്ലാത്ത ഒരു കറിയുമില്ല. എന്തിനാണ്‌ അമ്മേ ഇതിനെ ഇങ്ങനെ ഇടുന്നത് എന്ന ചോദ്യത്തിന്‌ ഇടതെ പിന്നെ എന്ന രണ്ടു വാക്കിൽ ഉത്തരം മാത്രമേ കിട്ടു. കറിവെപ്പില കറിയ്ക്ക് ഒരു പ്രിത്യേക രുചിയും, മണവും നല്കുമെന്നും, പിന്നെ ആരോഗ്യപ്രദമാണെന്നുമുള്ള മലയാളത്തിലെ പത്ത്-പന്ത്രണ്ട് ചാനലുകളിലെ അറിവുകളും പിന്നെ ഡസൻ കണക്കിലുള്ള വനിതാ പ്രസിദ്ധികരണത്തിലെ അറിവുകളും എന്തിനു വെറുതെ കേൾക്കണം എന്നു വിചാരിച്ചു കൂടുതൽ വിശദീകരണം ഞാൻ ചോദിക്കാറില്ലായിരുന്നു. അന്ന്‌ മുമ്പിൽ വച്ചിരുന്ന കറികൾകൊക്കെ ഇന്ന്‌ വർഷങ്ങൾക്കിപ്പുറം നല്ല സ്വാദ് തോന്നുന്നു.

പ്രവാസ ജീവിതം ഒരു മരീചികയാണ്‌. ഇക്കരെ നിന്നും നോക്കുമ്പൊൾ അക്കെരെ തഴച്ചു വളരുന്ന സമ്പത്തിന്റെ മരീചിക. അവസാനം ഒരു പ്രവാസിയായി കഴിയുമ്പോൾ അക്കരെയുള്ള കൂട്ടിന്റെ, സ്നേഹത്തിന്റെ, രുചിയുടെ മൂല്യത്തെയോർത്ത് ദു:ഖിക്കുന്നു. എന്നോ കൈവിട്ട ആ യദാർത്യങ്ങളെ ഒർമകളിൽ താലോലിയ്ക്കുക എന്നതാണു ഒരു ശരാശരി പ്രവാസികളുടെ നേരമ്പൊക്കുകൾ. പ്രിത്യേകിച്ചും വെള്ളിയാഴ്ച്ചകളിൽ. അങ്ങനെയുള്ള ഒരു വെള്ളിയാഴ്ച്ചയാണ്‌ മധുചേട്ടൻ കറിവേപ്പിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്തത്.  ആ ചോദ്യമാണ്‌ എന്നെ മുൻപ് പറഞ്ഞ ചിന്തകളിലേക്ക് കൂട്ടികൊണ്ടു പോയതു. ജീവിതത്തിൽ എന്തെങ്കിലും നഷ്ട്ടപ്പെടുമ്പോൾ മാത്രമാണ്‌ നമ്മൾ അതിന്റെ മൂല്യം അല്ലെങ്കിൽ അത് എത്രത്തോളം നമുക്ക് വേണ്ടപെട്ടതാണ്‌ എന്നു നമുക്ക് മനസിലാകുന്നത്.

ഒരു പക്ഷെ കറിവേപ്പിന്റെ ജീവിതം വളരെ വിചിത്രമാണ്‌. പറമ്പിന്റെ ഏതെങ്കിലും ഒരു മൂലയിൽ വളർന്നുവരുന്ന വേപ്പിനെ നിർധാക്ഷ്ണ്യം ഉപയോഗിയ്ക്കുക എന്നല്ലാതെ അതിന്‌ മറ്റ് കൃഷികൾക്ക് കൊടുക്കുന്ന പ്രധാന്യം കൊടുക്കുന്നുണ്ടൊ എന്ന് എനിക്കറിയില്ല. പക്ഷെ ഇന്നത്തെ ആധുനിക യുഗത്തിൽ കറിവേപ്പ് ഒരു കൃഷിയായി നടത്തുന്നത് നമ്മുടെ ആധുനികതയോടുള്ള നമ്മുടെ ഭ്രമത്തിന്റെ പരണിതഫലം കൊണ്ടുമാത്രമാണ്‌. എന്നാൽ അവഗണനകൾ മാത്രം ഏറ്റുവാങ്ങി ജീവിക്കുന്ന വേപ്പിന്റെ ഇലയിടാത്ത ഒരു നാടൻ കറിയുണ്ടൊ എന്നറിയില്ല. ഇട്ടയിലകളെ എടുത്തുകളഞ്ഞ് വീണ്ടും നമ്മൾ അതിനെ മനപ്പൂർവ്വം അവഗണിയ്ക്കുന്നു.

നമ്മുടെ ജീവിതത്തിലും ഇതു പോലുള്ള കറിവേപ്പുകളെ കണാൻ സാധിയ്ക്കും. സ്വന്തം ജീവിതം, സുഖങ്ങൾ, സമ്പത്തു, ആരോഗ്യം തങ്ങളുടെ പ്രിയപെട്ടവർക്ക് കൊടുത്തു തന്മ്മൂലമുണ്ടാകുന്ന കഷ്ട്ടപാടിനെ സ്വന്തം സുഖമായി കരുതുന്ന കുറെ കറിവേപ്പിലകൾ. അത് നമുക്ക് മനസിലാകണമെങ്കിൽ നമ്മുടെ ഉൾകണ്ണിനെ തുറന്ന് നോക്കണം. അതു ഒരുപക്ഷെ ഭാര്യയാകാം, കുട്ടികളാകാം, അച്ഛനാകാം, അമ്മയാകാം, കൂട്ടുകാരാകാം, കൂട്ടുകാരിയാകാം, കമുകിയാകാം, കാമുകനാകാം അങ്ങനെ നമ്മളുമായി ബന്ധപെട്ടിരിയ്ക്കുന്ന ആരുമാകാം അത് മനസിലാക്കുംബോളാണ്‌ നമ്മൾ യദാർത്ത മനുഷ്യ സ്നേഹിയാകുന്നത്.

നമ്മളിൽ എത്രപേർക്ക് സാധികുന്നു മറ്റുള്ളവർക്കായി ഒരു കറിവേപ്പിലയാകുവാൻ അല്ലെങ്കിൽ കുറഞ്ഞ പക്ഷം സ്വന്തം ജീവിതപാത്രത്തിൽ നിന്നും കറിവേപ്പിലകളെ എടുത്തുകളയാതിരിക്കുവാൻ.


4 comments:

 1. സ്വയം ഒരു കറിവേപ്പിലയാകുന്നു..എന്ന തിരിച്ചറിവല്ലേ ഏറെ വേദനാജനകം..?മിക്കവാറും ഒരു പ്രവാസിയുടെ അവസ്ഥ..!
  ആരും വളമിടാതെ നനക്കാതെ വളർന്നു പടർന്ന്,മറ്റുള്ളവർക്കു മണവും രുചിയും നൽകുന്ന ഒന്നാന്തരം കറിവേപ്പില..!
  നല്ല മനോവിചാരങ്ങൾ..!
  അക്ഷരത്തെറ്റുണ്ട് തിരുത്തുക.
  ആശംസകളോടേ..പുലരി

  ReplyDelete
 2. രുചിയും രസവും നല്‍കി,എടുത്തു കളയുമ്പോള്‍ യാതൊരു മനോവിഷമവും കാണിക്കാത്ത കറിവേപ്പില.
  ചിന്തിപ്പിക്കുന്ന രചന.നന്നായി എഴുതി.

  ReplyDelete
 3. നന്നായി......ആശംസകള്‍

  ReplyDelete

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി