ഇത്രത്തോളം യഹോവ സഹായിച്ചു
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍
മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്
സ്വന്ത നാട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ച
നാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു
എനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു ക്രിസ്തീയ ഗാനമാണ് ഇത്. വളരെ പോസിറ്റീവായി കിട്ടിയ കൃപകളില്‍ സന്തോഷത്തോടെ കര്ത്താവിന് സ്തുതി പാടുന്ന കവിയെ എത്ര അനുമോതിച്ചാലും മതിവരില്ല. ജീവിതത്തില്‍ നമ്മള് മറന്നു പോകുന്ന ഒരു വലിയ സത്യം ഈ ചെറിയ കവിതയിലൂടെ കവി ഓര്‍മിപ്പിക്കുകയാണ്. താന്‍ പ്രാര്‍ത്ഥിച്ച ഉയരങ്ങളില്‍ എന്നെ എത്തിച്ചില്ലലോ പിതാവേ എന്നു വിലപിക്കുന്ന സമൂഹത്തോട് കവി പറയുന്നത്, നമ്മള് കിട്ടാത്ത കൃപയെ കുറിച്ചല്ല, കിട്ടിയ കൃപകളെ കുറിച്ച് സന്തോഷിക്കുവിന്‍ എന്നാണ്. എത്ര മനോഹരമായ ചിന്തയാണ് കവി ഈ കവിതയില്‍ കൂടി അവതരിപ്പിക്കുന്നത്.
ഒന്നുമില്ലായ്മ്മയില്‍ നിന്നും ഒത്തിരി തന്നല്ല എന്നെ നടത്തിയത് പക്ഷേ ഇല്ലായ്മയില്‍ വീണുപോകാതെ അവന് എന്നെ നടത്തി. ഞാന്‍ കരഞ്ഞപ്പോള്‍ എനിക്കു ആശ്വാസമായും, ഞാന്‍ അലഞ്ഞപ്പോള്‍ ഒരു ലക്ഷ്യമായും, മരൂഭൂമിയില്‍ ഒറ്റപ്പെടുന്നവന് ജീവജലം കണക്കെ, ഏകനായിരുന്നപ്പോളും, നിന്ദ്യനായപ്പോളും കൂട്ടാളിയായും എന്നെ നടത്തി. ഈ വരികളില്‍ വ്യക്തമായി നമുക്ക് മനസിലാക്കാം കഷ്ട്ടപാടുകള്‍ വന്നപ്പോള്‍ എല്ലാം ദൈവം താങ്ങി തന്റെ ജീവന് നിലനിര്‍ത്താന്‍ എന്താണോ വേണ്ടത് അത് അവന് നല്കി സഹായിച്ചു. പലപ്പോഴും ദൈവ സഹായങ്ങള്‍ അങ്ങനെയാണ്. ലഭിച്ച കൃപകള്‍ അതിന്റെ അളവ് കുറവായിരിക്കുമെങ്കിലും ഉള്ള കൃപയാല്‍ നമ്മുടെ പ്രശ്നങ്ങളെ നേരിടുവാന്‍ നമുക്ക് സാധിയ്ക്കും. അതിനു നന്ദി പറയുവാനാണ് കവി നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അതിനാല്‍ പ്രാര്‍ത്ഥിച്ചത് മുഴുവന്‍ കിട്ടാത്തതിനെയല്ല കിട്ടിയ കൃപയെ ഓര്‍ത്ത് നമുക്ക് അവനെ മഹത്വപ്പെടുത്താം.
പാട്ട് കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്കുക....

കിട്ടിയാല്‍ പിന്നെ കൂടുതല്‍ കിട്ടുക എന്നായി മനുഷ്യന്...
ReplyDeleteഅവര്‍ക്കിടയില്‍ ഈ ഗാനം സത്യമായി നിലനില്ക്കും.
ശരിയാണ് റാംജി ഭായി..... കിട്ടിയതുകൊണ്ടു തൃപ്തിപ്പെടുകയല്ല കിട്ടാത്തതിനെ കുറീച് പരാതിപ്പെടുകയാണ് ഇന്നതെ സമൂഹം.... വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി......
Deleteപത്തുലഭിച്ചാല് നൂറിനു മോഹം, നൂറിനെ ആയിരമാക്കാന്‍ മോഹം...(ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും)
ReplyDeleteguddddddddd
ReplyDelete