"അച്ഛാ!!!........ അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്താ? "
"അച്ഛാ!!!!!!!"
"അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്താണെന്ന്? "
അമ്മുവിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യവും, കയ്യേപിടിച്ചുള്ള കുലുക്കലും സഹിക്കാതെ വന്നപ്പോളാണ് ഉണ്ണി അവളെ ശ്രദ്ധിച്ചത്.
"എന്താ മോളെ ഇത്...... അച്ഛന് ടി വി കാണുന്നത് കണ്ടില്ലേ, എന്താണെന്ന് വെച്ച നീ അമ്മയോട് ചോദിയ്ക്ക് "
ഉണ്ണി അമ്മുവിനെ അവളുടെ അമ്മയുടെ അടുത്തേക്ക് പറഞ്ഞുവിടാന്‍ ഒരു വിഫല ശ്രമം നടത്തി.
"അമ്മയാ അച്ഛനോട് ചോദിയ്ക്കാന്‍ പറഞ്ഞത് ........ പറയച്ഛാ........പറ....."
അമ്മു ചിണുങ്ങാന്‍ തുടങ്ങി. ഇനി കാര്യങ്ങള്‍ പന്തിയല്ല എന്ന തിരിച്ചറിവില്‍ ഉണ്ണി അമ്മുനോട് ചോദിച്ചു.
"ങ്ഗാ......എന്താ നീ ചോദിച്ചത്!!!?"
"അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്തോന്നാ" അവള് പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു.
"അച്ഛാ!!!!!!!"
"അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്താണെന്ന്? "
അമ്മുവിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യവും, കയ്യേപിടിച്ചുള്ള കുലുക്കലും സഹിക്കാതെ വന്നപ്പോളാണ് ഉണ്ണി അവളെ ശ്രദ്ധിച്ചത്.
"എന്താ മോളെ ഇത്...... അച്ഛന് ടി വി കാണുന്നത് കണ്ടില്ലേ, എന്താണെന്ന് വെച്ച നീ അമ്മയോട് ചോദിയ്ക്ക് "
ഉണ്ണി അമ്മുവിനെ അവളുടെ അമ്മയുടെ അടുത്തേക്ക് പറഞ്ഞുവിടാന്‍ ഒരു വിഫല ശ്രമം നടത്തി.
"അമ്മയാ അച്ഛനോട് ചോദിയ്ക്കാന്‍ പറഞ്ഞത് ........ പറയച്ഛാ........പറ....."
അമ്മു ചിണുങ്ങാന്‍ തുടങ്ങി. ഇനി കാര്യങ്ങള്‍ പന്തിയല്ല എന്ന തിരിച്ചറിവില്‍ ഉണ്ണി അമ്മുനോട് ചോദിച്ചു.
"ങ്ഗാ......എന്താ നീ ചോദിച്ചത്!!!?"
"അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്തോന്നാ" അവള് പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു.
കുഴങ്ങിയല്ലോ ഈശ്വര......ഈ ചോദ്യവുമായി അമ്മുവിനെ ഇങ്ങോട്ട് വിട്ടത് ശ്രീമതിയാണ് ബുദ്ധിപരമായ ഈ ചോദ്യത്തെ ഇടപ്പെട്ടില്ലങ്കില് കാര്യം ഗുരുതരമാകും. അടുക്കള ഭാഗത്തേക്ക് നോക്കിയപ്പോള്‍ ശ്രീമതി ചപ്പാത്തിയ്ക്കു കുഴയ്ക്കുകയാണ് എങ്കിലും ആ നില്‍പ്പും ഭാവവും കണ്ടാലറിയാം ചെവിയും മനസും ഇവിടെയാണെന്ന് ......
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അമ്മുവിനോടു ഉണ്ണി പറഞ്ഞു
"എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉണ്ടായത്....... നീ വാവയായി വന്ന ദിവസമാ"
"സത്യം...." അമ്മുകുട്ടി സന്തോഷത്തോടെ തുള്ളിച്ചാടികൊണ്ടു ചോദിച്ചു
"സത്യം........ "
ഇത്രയും പറഞ്ഞു അടുകളയിലേക്ക് നോക്കിയപ്പോള്‍ പ്രിയതമയുടെ മുഖകത്ത് മുന്‍പ് കാണാത്തൊരു തിളക്കം. അത്താഴം കഴിക്കാനിരുന്നപ്പോള്‍ അന്നേവരെ ആരോഗ്യ പരിപാലനത്തിന്റെ പേരില്‍ തന്നിരുന്ന പുഴുങ്ങിയ പച്ചകറികള്‍ക്ക് പകരം നല്ല വറത്തരച്ചു വെച്ച ചിക്കന്‍ കറി തന്റെ പ്ലേറ്റിലെക് വെച്ചപ്പോള്‍ ശരിക്കും ഉണ്ണി ഞെട്ടി. ഈശ്വര ഇത്രയും നാള് ഞാന്‍ പ്രകടിപ്പിച്ച സ്നേഹത്തെക്കാള്‍ ശക്തിയുണ്ടായിരുന്നോ ആ വാക്കുകള്‍ക്ക് !!!.
രണ്ടു ദിവസം ഫേസ്ബുക്കില്‍ കണ്ടില്ലേല്‍ എന്താ ഒഫ്ഫീസില് പോയില്ലേ എന്നു ചോദിക്കുന്ന ആധുനികതയിലാണെല്ലോ നമ്മള് ജീവിക്കുന്നത്. അതിനാല്‍ രാവിലെ ചെന്നു ഫേസ്ബുക്കില്‍ അറ്റെന്‍ഡെന്‍സ് വെച്ചതിന് ശേഷമാണ് അന്നത്തെ കലാപരിപാടികള്‍ക്ക് ഉണ്ണി തുടക്കം കുറിച്ചത്. ആദ്യം എന്തെങ്കിലും പോസ്റ്റണം വിത്തിടീല്‍ മുതല്‍ മരണം വരെയുള്ള എന്തും പോസ്റ്റാക്കുന്ന ഫേസ്ബുക്കില്‍ വ്യത്യസ്തഥയ്ക്കാണു പ്രധാന്യം. ബ്ലോഗ്ഗില്‍ എത്ര കമെന്റുകള്‍ കിട്ടി എന്നതുപോലെയാണത്രേ ഫേസ്ബുക്കില്‍ എത്ര ലൈക്കുകള്‍ കിട്ടി എന്നത്. അച്ഛന് മരിച്ചു എന്ന സുഹൃത്തിന്റെ പോസ്റ്റിന് ലൈക് ചെയ്യണോ വേണ്ടയോ എന്നു പലവട്ടം ഉണ്ണി ആലോചിച്ചിടുണ്ട്. കാരണം തലേ ദിവസം അവന് ഇട്ട പോസ്റ്റിന് ലൈക്ക് ചെയ്യാത്തത്തിന് ഒരു വഴക്കു കഴിഞ്ഞതേയുള്ളൂ. ഇന്നത്തെ ആദ്യ പണിയായ പോസ്റ്റിങ് എന്താകണം എന്ന ആലോചനയില്‍ നിന്നുമാണ് ഇന്നലത്തെ അമ്മുന്റെ ചോദ്യം പൊങ്ങിവന്നത്. അത് അങ്ങോട്ട് പോസ്റ്റുക തന്നെ .
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്താണ്........ ?
പോസ്റ്റ് ഇട്ടതിനു ശേഷം അടുത്ത മെസ്സെജുകളിലേക്കും, മറ്റുള്ളവരുടെ പോസ്റ്റിലേക്കും പറന്നു നടന്നു ലൈക്കടിച്ചു. ആരെയും നമ്മള് പിണക്കാന്‍ പാടില്ല.
മുകളില്‍ ഇടതുവശത്തു ഒന്നേ എന്ന ചുവന്ന അക്കം തെളിഞ്ഞു...
ആദ്യത്തെ മറുപടി പോത്തന്റെയാണ് "....എന്താടാ നിന്റെ ജീവിതത്തിലെ സന്തോഷം പോയത് കൊണ്ടാണോ മറ്റുള്ളവരുടെ സന്തോഷം അന്വേഷിക്കുന്നത്......ഹഹഹഹഹ"
ഇതിന് അപ്പോള്‍ തന്നെ അരുണും ലൈക്കടിച്ചിരിക്കുന്നു.
ഉണ്ണിയുടെ മറുപടി "ഡ പോത്തന് കോപ്പേ ഞാന്‍ വല്ലോം പറഞ്ഞാല്‍ കൂടിപ്പോകും. നിനക്കറിയാലോ ഞാന്‍ പോസ്റ്റുന്നത് വളരെ സീരിയസ് ആയിട്ടുള്ള വിഷയങ്ങളാ അതിനാല്‍ ഗൌരകരമായ മറുപടി എഴുതൂ"
പോത്തന്റെ മറുപടി "എനിക്കു ഏറ്റവും സന്തോഷം തോന്നിയത് കുട്ടിയുണ്ടായപ്പോഴാണ്"
അരുണിന്റെ മറുപടി "എനിക്കു ഏറ്റവും സന്തോഷം തോന്നിയത് പത്താം ക്ലാസ്സ് ജയിച്ചപ്പോഴാ"
ഇതിനുള്ള മറുപടിയും, ലൈക്കും കൊടുത്തത് ജോസ് ആയിരുന്നു "അതേ അരുണിന്റെ വീട്ടുകാര്‍ക്കും "
പിന്നെയുള്ള മറുപടികള്‍ ഇങ്ങനെ : -
പ്രേമിച്ച പെണ്ണിന്റെ കയ്യില്‍ നിന്നും ആദ്യ ഉമ്മ ലഭിച്ചപ്പോള്‍ (രണ്ടു ലൈക്കുകള്‍ ആദ്യം വന്നെങ്കിലും പിന്നെ അത് അവര്‍ പിന്‍വലിച്ചു കാരണം നിസാരം അവരും മലയാളികള്‍ അല്ലേ !!!)
ആദ്യമായി ലവ് ലെറ്റര്‍ കിട്ടിയപ്പോള്‍
ആദ്യകഥ അച്ചടിച്ചു വന്നപ്പോള്‍
ജയിക്കില്ല എന്ന് വിചാരിച്ച പരീക്ഷ ജയിച്ചപ്പോള്‍
ഇതിന് മറുപടിയായി മറ്റൊരുവന് "എത്ര കാശ് പൊട്ടിച്ചുമൊനെ" എന്നു ചോദിച്ചതിന്നു ഇരുപത്തിയേഴ് ലൈക്കുകള്‍ ആണ് ഒന്നിന് പുറകെ വന്നത്...... അതോടെ അവന് ഫേസ്ബുക്ക് ക്ലോസ് ചെയ്തു എന്നത് മറ്റൊരു സത്യം.
വിവാഹം ദിനം.
ജയയുടെ മറുപടി വെറും ചിരിയായിരുന്നു " :) " (അടുത്തകാലത്ത് അവള് വിവാഹിതയായി എന്നു കേട്ടിരുന്നു)
പ്രീഡിഗ്രീയ്ക്കു പഠിച്ച സമയം.
ഡിഗ്രീയ്ക്ക് പഠിച്ച സമയം.
ഓണത്തിന് ഷാപ്പില് പോയി കള്ളുകുടിച്ചു അര്‍മ്മാദിച്ചത്.
ആദ്യമായി അച്ഛന് സ്നേഹത്തോടെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചത്.
പരീക്ഷാവിജയത്തിനു സമ്മാനം കിട്ടിയപ്പോള്‍.
കൂട്ടുകാരോടോത്ത് വിനോദയാത്രയ്ക്ക് പോയപ്പോള്‍
അങ്ങനെ നീണ്ടു പോകുകയാണ് മറുപടികളും, മറുമൊഴികളും ലൈക്കുകളും. മുകളില്‍ ഇടത്തെ അറ്റത്ത് ചുവന്ന അക്കങ്ങള്‍ വന്നും പോയിമിരുന്നു. അപ്പോഴേക്കും ഉണ്ണിയുടെ മനസിന്റെ വാളിലും ആ ചോദ്യം പോസ്റ്റിയിരുന്നു "എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമെന്തായിരുന്നു"
ആലോചിയ്ക്കും തോറും മാറി മാറി വരുന്നൂ ഉത്തരം...
ReplyDeleteശരിയാണ് ശ്രീ......... ഞാന്‍ ആദ്യ ബ്ലോഗ് ഇട്ടപ്പോള്‍ തേങ്ങയടിച്ചിട്ട് പോയ ആളാണ് ശ്രീ ..... ഇപ്പോഴെങ്കിലും ഇതുവഴി വന്നല്ലോ സന്തോഷം..... നന്ദി.....
Deleteഅതിനിയും ഉണ്ടായിട്ട് വേണം പറയാന്‍.
ReplyDeleteഇതിലെ വരുകയും, എന്റെ വിചാരങ്ങള്‍ വായിച്ചു അഭിപ്രായമറിയിച്ചതില്‍ സന്തോഷം...നന്ദി..
Deletenannayitundu achaayaa
ReplyDeleteഇതിലെ വരുകയും, എന്റെ വിചാരങ്ങള്‍ വായിച്ചു അഭിപ്രായമറിയിച്ചതില്‍ സന്തോഷം...നന്ദി..
Deleteജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്താ എന്ന് ആര്‍ക്കും പറയാനാവില്ല ,അത് ചിലപ്പോ വരാനിരിക്കുന്നെ ഉണ്ടാകൂ ,ഇതുവരെയുള്ള ജീവ്തത്തിലെ സന്തോഷം ? അങ്ങിനെയൊന്നില്ല .....
ReplyDeleteഇതിലെ വരുകയും, എന്റെ വിചാരങ്ങള്‍ വായിച്ചു അഭിപ്രായമറിയിച്ചതില്‍ സന്തോഷം...നന്ദി..
Delete