Thursday, May 24, 2012

ഇങ്ങനെയും ചില പൊടികൈകള്‍


ഇട്ടിച്ചായന്റെ ചാരു കസരയില്‍ കിടന്നു തനിക്ക് വേണ്ട ഒരു പൊടികൈ തിരയുകയായിരുന്നു സറാമ ചേടത്തി.
  • തൈരില്‍ മുക്കിയ തുണികൊണ്ട് തുടച്ചാല്‍ ചെമ്പുപാത്രം വേഗം വൃത്തിയാകും. ".....അയ്യടി മനമേ ഒരു ലിറ്റര് പാലിന് 23 രൂപായ അപ്പോഴാ ആര്‍ക്കും വേണ്ടതാ ചെമ്പ് പാത്രം ഞാന്‍ തൈരിട്ടു കഴുകാന്‍ പോകുന്നത്. മേരിക്കു പണിയൊന്നുമില്ല അവളോരച്ചോളും....."
  • ഗ്യാസ് സ്റ്റൗവിന്റെ ചൂട് പോകുന്നതിന് മുമ്പുതന്നെ തുടച്ചാല്‍ കറകള്‍ എളുപ്പം നീങ്ങിക്കിട്ടും. "അതിനു അത് ചൂടായിട്ടുവേണ്ടെ, അതെങ്ങനെയാ പുള്ളിക്കാരന്‍ സമ്മതികേണ്ട കത്തിക്കാന്‍" 
  • ഗ്ലാസ് ജനാലകളില്‍ വിനാഗിരി കൊണ്ട് തുടച്ച് സോപ്പിട്ട് കഴുകിയാല്‍ അവ നന്നായി തിളങ്ങും. "അതിന്റെ ആവശ്യമൊന്നുമില്ല മേരി തുടച്ചോളും"

Monday, May 14, 2012

സുഹൃത്ത് സംഗമം - ആലപ്പുഴ - 2012


ല്ല സൌഹൃതം എന്നത് സന്തോഷമാണ്. ഉത്തമ സുഹൃത്ത് എന്നത്  ഒരു സമാധാനവുമാണ്. ഈ സമാധാനത്തെ നേടുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവുമാണ്. ഇങ്ങനെയുള്ള സൌഹൃദങ്ങള്‍ക്ക് അതിരുകളോ, ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല പകരം ഒരു ചിന്ത, ഒരാശയം, ഒരേ ലക്ഷ്യം മാത്രമാണുള്ളത്. സുഹൃത്തിന്റെ പ്രശ്നങ്ങള്‍ തന്റെ പ്രശ്നങ്ങളായി കണ്ടു അതിനു പരിഹാരം കാണുകയും, അവന്റെയോ അവളുടെയോ സന്തോഷത്തില്‍ സന്തോഷിക്കുകയും, ദുഃഖത്തില്‍ കൈതാങ്ങായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഒരു ഉത്തമ സൌഹൃതം ജനിക്കുന്നത്. സൌഹൃദങ്ങള്‍ക്ക് അതിരുകള്‍ ഇല്ല എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഓണ്‍ലൈന്‍ സൌഹൃത കൂട്ടായ്മകള് .   ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവര്‍ ഒരുപക്ഷേ എന്നും കാണുന്നവരെക്കാള്‍ ഊഷ്മളതയോടെ സുഖാന്വേഷണങ്ങള്‍ നടത്തിയും, സമൂഹത്തിലെ നമ്മ-തിന്‍മ്മകളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയും, സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ച് കൊടുത്തും അവര്‍ തങ്ങളുടെ സമൂഹത്തോടുള്ള കടമ നിറവേറ്റുന്നു.

Friday, May 4, 2012

തമസല്ലോ സുഖപ്രദം

 യേശുയപ്പച്ചാ പിടിക്കപ്പെടല്ലേ..... അപ്പായിക്ക്  മനസിലാകല്ലേ, തല്ല്  കിട്ടല്ലേ,  അമ്മ വഴക്കുപറയല്ലേ......  എന്നെ ഇറക്കിവിടല്ലേ ......എന്റെ കര്‍ത്താവേ രക്ഷിക്കേണമേ ..... ഞാന്‍ പിടിക്കപ്പടെല്ലേ........ ഇന്ന് ഞാന്‍ വിചാരിച്ചപ്പോലെ എല്ലാം നടന്നാല്‍ ഞാന്‍ നാളെ കുരിശടിയില്‍ മൂന്നു  മെഴുകുതിരി കത്തിച്ചേക്കാമെ.... പരുമലയിലെ അപ്പച്ച** പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകരുതേ..... കാത്തുകൊള്ളണേ................

"നീ എന്തു ആലോചിച്ചോണ്ടിരിക്കുവാ അരുണ്‍ " തലയില്‍ ഞോണ്ടികൊണ്ടുള്ള അനുപമയുടെ ചോദ്യം കേട്ടാണ് അരുണ്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
"കണക്കിന്റെ ഹോം വര്‍ക്ക് ചെയ്തു കഴിഞ്ഞോ നീയ്"

അരുണിന്റെ അമ്മയാണ് അനുപമ, സര്ക്കാര്‍ പ്രസ്സിലെ ടെക്ക്‍നിക്കല്‍ എന്‍ജിനിയര്‍ ആണ്. അച്ഛന്‍ അലക്സ് സിവില്‍ എന്‍ജിനിയര്‍ ആണ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.  കണ്‍മുന്‍പില്‍ നിന്നും ഓടിപ്പോകുന്ന അധിക, ഗുണിത, സമ ചിഹ്നങ്ങളെ നോക്കി നിര്‍വികാരതയോടെ  അരുണ്‍ പറഞ്ഞു ....

"ഇല്ല....."

"വേണ്ട..... ചെയ്യേണ്ട ..... എല്ലാം വെച്ചോണ്ടിരുന്നു ഒന്നും പഠിക്കാതെ നീ പരീക്ഷയ്ക്ക് മൊട്ട മേടിക്ക് ....... എന്നിട്ട് അത് ഞാന്‍ നിനക്ക് പുഴുങ്ങിത്തരാം....കേട്ടോ...............  ദൈവമേ...!!! എങ്ങനെ ഞാന്‍ ഇവനെ പഠിപ്പിച്ചെടുക്കും ഇത് ....." അനുപമ നീടുവീര്‍പ്പിട്ടു.

Tuesday, May 1, 2012

ഫാമിലി സ്റ്റാറ്റസ്

എത്രയും ബഹുമാന്യനായ മാനേജര്‍ സാര്‍,
ഞാന്‍ ഈ കമ്പനിയില്‍ ജോലിയ്ക്ക് വന്നിട്ട് ഇന്നേക്കു അഞ്ചു കൊല്ലവും പതിനൊന്നു മാസവും ഇരുപത്തൊന്ന് ദിവസവുമായി എന്നു അറിയിക്കട്ടെ. ഇത് എന്റെ ജീവിതത്തിലെ വലിയ നേട്ടമായി ഞാന്‍ കരുതുന്നു. ഇവിടെ വന്നതിനു ശേഷമാണ് പല സൌഭാഗ്യങ്ങളും എനിക്കു  കിട്ടിയതു. ഒരു പണിയും ചെയ്യാതെ അപ്പനുണ്ടാക്കിയത് തിന്നു മുടിച്ചവന്‍ എന്ന പേരുദോഷം മാറ്റാന്‍ സാധിച്ചതും ഇവിടെ വന്നതിനു ശേഷമാണ്. അതിനെല്ലാം മനസില്‍ ബഹുമാനവും, ആത്മാര്‍ഥതയും ഞാന്‍ കമ്പനിയോട് കാണിച്ചിടുണ്ട്. താങ്കള്‍ക്കു തിരക്കുണ്ടെന്ന് എനിക്കറിയാം പക്ഷേ എനിക്കു പറയാനുള്ളത് മുഴുവന്‍ ഇതിലെഴുതിയിടുണ്ട് ആയതിനാല്‍ മുഴുവന്‍ വായിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ. എല്ലാ ജീവിതങ്ങളുടെയും ഏറ്റവും സുന്ദരമായ നിമിഷം എന്നത് അവനവന്റെ കല്ല്യാണ ദിവസമാണ്. ഇവിടെ ജോലിക്കു വന്നു ഒന്‍പത് മാസവും ഏഴ്  ദിവസവും കഴിഞ്ഞപ്പോഴാണ് ഇടവകപ്പള്ളിയിലെ കപ്പ്യാര് ഒരു കല്ല്യാണാലോചനയുമായി അമ്മച്ചിയെ കാണുന്നത്. അന്നേവരെ കപ്പ്യാരെ കാണുന്നത് തന്നെ അലര്‍ജ്ജിയായ അമ്മച്ചിക്ക് അന്ന് കപ്പ്യാരെ വീട്ടില്‍ കേറ്റി കാപ്പി കൊടുക്കണമെങ്കില്‍ എത്രത്തോളം അമ്മച്ചി എന്റെ കല്ല്യാണം ആഗ്രഹിച്ചിടുണ്ടാകും എന്നു സാറിന് ഊഹിക്കാമല്ലോ. മനുഷ്യ ജീവിതത്തിന്റെ ഒരു പ്രധാന കണ്ണിയാണ് വൈവാഹിക ജീവിതം അപ്പോ ആ കണ്ണി കൂട്ടിയോജിപ്പിക്കാനുള്ള അമ്മച്ചിയുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമാണോ അതോ ശവമടക്കും, കൊച്ചിനെമുക്കും (മാമോദീസ) തുടങ്ങിയവയില്‍ നിന്നുമുള്ള വരുമാനം കുറഞ്ഞതിനാലാണോ എന്തോ കപ്പ്യാര് എനിക്കു ഒരു ആലോചനയുമായിട്ടാണ് അന്ന് വീട്ടില്‍ കയറി വന്നത്. വന്നപാടെ ചെകുത്താന്‍ കുരിശ് കണ്ടതുപോലെ നില്‍ക്കുന്ന അമ്മച്ചിയോട് കാര്യങ്ങളൊക്കെ പറഞ്ഞു സംഭവം കേട്ടിട്ടു കൊള്ളാമെന്ന് തോന്നിയത് കൊണ്ടാകും അടുക്കളയില്‍ നിന്ന ഏലിയോട് കാപ്പിയിടാന്‍ വിളിച്ച് പറഞ്ഞിട്ടു ബാക്കി കേള്‍ക്കാന്‍ കപ്പ്യാരുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. അപ്പോള്‍ അമ്മച്ചിയുടെ മുഖം ചോക്കളേറ്റ് കിട്ടിയ കുഞ്ഞുങ്ങളുടേത് പോലെ നിഷ്കളങ്കമായിരുന്നു.
ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി