Monday, May 14, 2012

സുഹൃത്ത് സംഗമം - ആലപ്പുഴ - 2012


ല്ല സൌഹൃതം എന്നത് സന്തോഷമാണ്. ഉത്തമ സുഹൃത്ത് എന്നത്  ഒരു സമാധാനവുമാണ്. ഈ സമാധാനത്തെ നേടുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവുമാണ്. ഇങ്ങനെയുള്ള സൌഹൃദങ്ങള്‍ക്ക് അതിരുകളോ, ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല പകരം ഒരു ചിന്ത, ഒരാശയം, ഒരേ ലക്ഷ്യം മാത്രമാണുള്ളത്. സുഹൃത്തിന്റെ പ്രശ്നങ്ങള്‍ തന്റെ പ്രശ്നങ്ങളായി കണ്ടു അതിനു പരിഹാരം കാണുകയും, അവന്റെയോ അവളുടെയോ സന്തോഷത്തില്‍ സന്തോഷിക്കുകയും, ദുഃഖത്തില്‍ കൈതാങ്ങായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഒരു ഉത്തമ സൌഹൃതം ജനിക്കുന്നത്. സൌഹൃദങ്ങള്‍ക്ക് അതിരുകള്‍ ഇല്ല എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഓണ്‍ലൈന്‍ സൌഹൃത കൂട്ടായ്മകള് .   ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവര്‍ ഒരുപക്ഷേ എന്നും കാണുന്നവരെക്കാള്‍ ഊഷ്മളതയോടെ സുഖാന്വേഷണങ്ങള്‍ നടത്തിയും, സമൂഹത്തിലെ നമ്മ-തിന്‍മ്മകളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയും, സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ച് കൊടുത്തും അവര്‍ തങ്ങളുടെ സമൂഹത്തോടുള്ള കടമ നിറവേറ്റുന്നു.


അങ്ങനെയുള്ള ഒരു കൂട്ടായ്മയാണ് സുഹൃത്ത്.കോം. ഇവിടെ ഉള്ളവര്‍ക്കിടയില്‍ അതിരുകളോ, വേലികെട്ടുകളോ ഇല്ല പകരം കറ തീര്‍ന്ന സൌഹൃദത്തിലൂടെ സമൂഹ നന്‍മ്മ എന്ന ലക്ഷ്യം മാത്രം.സുഹൃത്ത്.കോംമിന്റെ പ്രഥമ തത്വം തന്നെ അംഗങ്ങളുടെ എണ്ണമല്ല തമ്മിലുള്ള ബന്ധമാണ് വലുത് എന്നതാണ്. അനേകായിരം മൈലുകള്‍ക്കപ്പുറമിപ്പുറമിരുന്ന് അടുത്തുള്ള  ഒരു ആല്‍ത്തറയില്‍ എന്നപോലെ കളിയും ചിരിയും ഇത്തിരി സൌന്തര്യ പിണക്കങ്ങളും കൂട്ടത്തില്‍ കാലിക പ്രസക്തിയുള്ള  ചര്‍ച്ചകളും,രചനകളും വായിക്കുക എന്നത് ഏതൊരാള്‍ക്കും നവോന്മേഷം നല്‍കുന്നതാണ്.സുഹൃത്തിലെ ഒരു സുഹൃത്തിന്റെ ദേഹവിയോഗത്താല്‍ ദുഃഖിതരായ കുടുംബത്തിന് വേണ്ട ആശ്വാസം നല്‍കിയതിലൂടെ കണാമറയത്തുള്ള സൌഹൃദത്തിന്റെ ശക്തി ഒരിക്കല്‍ കൂടി വെളിവാക്കി.

സുഹൃത്ത്.കോം അതിന്റെ മൂന്നാം വാര്‍ഷികം ഈ മാസം 26-നു ആലപ്പുഴയില്‍ വെച്ചു  പ്രൌഡ ഗംഭീരമായി  ആഘോഷിക്കുവാന്‍ പോകുകയാണ്.ആ സുദിനത്തില് വെച്ചു,  ജീവിതത്തില്‍ ഒറ്റപ്പെട്ടു നിരാശ്രയരായ വൃദ്ധ മാതാപിതാക്കമ്മാരുടെ സാനിധ്യത്തില്‍ അന്നദാനം നടത്തി അവരുടെ അനുഗ്രഹത്താല്‍ ഈ വര്‍ഷത്തെ സാമൂഹിക ഉന്നമനത്തിനായി മൂന്നു പദ്ധതികള്‍ക്ക് തുടക്കം കുറിയ്കുകയാണ്.


ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ണ്ണ വിജയമാകട്ടെ എന്നു ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു.... ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വെറും നേരമ്പോക്കായി കാണുന്നവര്‍ക്കുള്ള വ്യക്തമായ ഒരു മറുപടിയാണ് ഈ സൌഹൃത കൂട്ടം.

സൌഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ കാരണം പരിശുദ്ധമായ സൌഹൃദങ്ങള്‍ എപ്പോഴും ഒരു ഭാഗ്യമാണ്.

( താഴെയുള്ള ഷെയറിങ് ബട്ടന്‍വഴി താങ്കള്‍ ഇത് ഷെയര്‍ ചെയ്യുമല്ലോ)

6 comments:

 1. നടക്കട്ടെ നടക്കട്ടെ...ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി..... സുഹൃത്തിലേക്ക് സ്വാഗതം അജിത്ത് ഭായി......

   Delete
 2. Replies
  1. നന്ദി......പിന്നെ സുഹൃത്തിലേക്ക് സ്വാഗതം......

   Delete
 3. All The Best WIshes...!
  ''A Friend In Need Is A Friend Indeed !
  Sasneham,
  Anu

  ReplyDelete
  Replies
  1. നന്ദി അനു...... സുഹൃത്തിലേക്ക് സ്വാഗതം.....

   Delete

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി