യേശുയപ്പച്ചാ പിടിക്കപ്പെടല്ലേ..... അപ്പായിക്ക് മനസിലാകല്ലേ, തല്ല് കിട്ടല്ലേ, അമ്മ വഴക്കുപറയല്ലേ...... എന്നെ ഇറക്കിവിടല്ലേ ......എന്റെ കര്‍ത്താവേ രക്ഷിക്കേണമേ ..... ഞാന്‍ പിടിക്കപ്പടെല്ലേ........ ഇന്ന് ഞാന്‍ വിചാരിച്ചപ്പോലെ എല്ലാം നടന്നാല്‍ ഞാന്‍ നാളെ കുരിശടിയില്‍ മൂന്നു മെഴുകുതിരി കത്തിച്ചേക്കാമെ.... പരുമലയിലെ അപ്പച്ച** പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകരുതേ..... കാത്തുകൊള്ളണേ................
"നീ എന്തു ആലോചിച്ചോണ്ടിരിക്കുവാ അരുണ്‍ " തലയില്‍ ഞോണ്ടികൊണ്ടുള്ള അനുപമയുടെ ചോദ്യം കേട്ടാണ് അരുണ്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
"കണക്കിന്റെ ഹോം വര്‍ക്ക് ചെയ്തു കഴിഞ്ഞോ നീയ്"
"കണക്കിന്റെ ഹോം വര്‍ക്ക് ചെയ്തു കഴിഞ്ഞോ നീയ്"
അരുണിന്റെ അമ്മയാണ് അനുപമ, സര്‍ക്കാര്‍ പ്രസ്സിലെ ടെക്ക്നിക്കല്‍ എന്‍ജിനിയര്‍ ആണ്. അച്ഛന് അലക്സ് സിവില്‍ എന്‍ജിനിയര്‍ ആണ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. കണ്മുന്പില് നിന്നും ഓടിപ്പോകുന്ന അധിക, ഗുണിത, സമ ചിഹ്നങ്ങളെ നോക്കി നിര്‍വികാരതയോടെ അരുണ്‍ പറഞ്ഞു ....
"ഇല്ല....."
"വേണ്ട..... ചെയ്യേണ്ട ..... എല്ലാം വെച്ചോണ്ടിരുന്നു ഒന്നും പഠിക്കാതെ നീ പരീക്ഷയ്ക്ക് മൊട്ട മേടിക്ക് ....... എന്നിട്ട് അത് ഞാന്‍ നിനക്ക് പുഴുങ്ങിത്തരാം....കേട്ടോ............... ദൈവമേ...!!! എങ്ങനെ ഞാന്‍ ഇവനെ പഠിപ്പിച്ചെടുക്കും ഇത് ....." അനുപമ നീടുവീര്പ്പിട്ടു.
"അതേ......... ഈ ആറാംക്ലാസില്‍ നിന്നും ജയിച്ചു ഏഴില്‍ കയറണമെന്ന് നിനക്കു ഒട്ടു താത്പര്യമില്ലെ കുഞ്ഞേ.......ഞാന്‍ പറയുന്നതു നീ വെല്ലോം കേള്‍ക്കുന്നുണ്ടോ.... ശ്ശൊ!!..." അനുപമയുടെ നെടുവീര്പ്പുകലൂടെ എണ്ണം കൂടി എന്നല്ലാതെ നിര്‍വികാരതയോടെ അരുണ്‍ ഇരിക്കുകയായിരുന്നു. ഒറ്റപ്പെടലിന്റെ ജീര്‍ണ്ണത അവനെ നല്ലതായി ബാധിച്ചിരുന്നു.
"അതേ......... ഈ ആറാംക്ലാസില്‍ നിന്നും ജയിച്ചു ഏഴില്‍ കയറണമെന്ന് നിനക്കു ഒട്ടു താത്പര്യമില്ലെ കുഞ്ഞേ.......ഞാന്‍ പറയുന്നതു നീ വെല്ലോം കേള്‍ക്കുന്നുണ്ടോ.... ശ്ശൊ!!..." അനുപമയുടെ നെടുവീര്പ്പുകലൂടെ എണ്ണം കൂടി എന്നല്ലാതെ നിര്‍വികാരതയോടെ അരുണ്‍ ഇരിക്കുകയായിരുന്നു. ഒറ്റപ്പെടലിന്റെ ജീര്‍ണ്ണത അവനെ നല്ലതായി ബാധിച്ചിരുന്നു.
പുറത്തു കാര്‍ വന്നു നില്ക്കുന്ന ഒച്ചകേട്ടാണ് അനുപമ അരുണിനോടുള്ള വഴക്കു നിര്‍ത്തിയത്.......
"ദോണ്ട് അപ്പ വന്നിടുണ്ട്..... നിനക്കുള്ളതു ഇപ്പോ ഞാന്‍ വാങ്ങിതരേണ്ടങ്കില് ഞാന്‍ ഇട്ടു തന്ന മുഴുവന്‍ പ്രൊബ്ലെംസുകളും ഇപ്പോ തന്നെ തീര്ത്തോളനം..... " എന്നു പറഞ്ഞു അനുപമ വാതില്‍ തുറക്കാന്‍ പോയി.
അരുണിന് എത്ര ശ്രമിച്ചിട്ടും പുസ്തകത്തിലെ ചിഹ്നങ്ങള്‍ യദാസ്ഥാനത്ത് നിര്‍ത്താന്‍ സാധിച്ചതെയില്ല. അവ പറന്നു നടക്കുകയാണ്...... ഈശോയേ!!!.... പണ്ട് താന്‍ പഠിച്ച ഗുണന പട്ടികയും ഞാന്‍ മറന്നോ. അഞ്ചേ ഗുണം അഞ്ചു എത്രയാ...... അങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ അരുന്റെ മനസിലൂടെ ഒരു ട്രെയിന്‍ കണക്കെ പോകുകയാണ് അതിനു താളമിട്ടുകൊണ്ട് ഹൃദയവും.
തന്റെ പദ്ധതികള്‍ പ്രാവര്‍ത്തീകമാക്കുവാനുള്ള സമയം അടുത്തുകൊണ്ടിരിക്കുവാണ്. വെറും നാല്പ്പത്തഞ്ചു മിനിറ്റുകള്‍ കഴിയുമ്പോള്‍ തന്റെ പദ്ധതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പക്ഷേ ചുമരിലെ ക്ലോക്കിന്റെ മിനിറ്റ് സൂചികള്‍ക്ക് എന്തേ ഇത്ര കറങ്ങുവാന്‍ താമസം ..... എത്ര നേരമായി താന്‍ കാത്തിരിക്കുകയാണ് ....... പെട്ടന്നു ക്ലോക്കിന്റെ രൂപം അപ്പയുടെ മുഖമായി മാറുന്നത് അരുണ്‍ ഒരു ഞെട്ടലോടെ കണ്ടു..... അതിന്റെ മിനിറ്റ് സൂചികള്‍ എവിടെ പോയി മറഞ്ഞു ...... അതിലെ അക്കങ്ങള്‍ അതാ അപ്പയുടെ കണ്ണും, മൂക്കും, വായും, മീശയുമായി രൂപാന്തരം പ്രാപിക്കുന്നു....
"ഡാ !!!!..നീ എന്തുചെയ്യുവാ.....നാളെ പരീക്ഷയല്ലേ......ഇങ്ങനെയിരുന്നാല് എങ്ങനാ....." അപ്പയുടെ വിളിയുടെ ശക്തിയില്‍ നിന്നും മനസിലായി തനിക്കും ക്ലോക്കിനുമിടയില് ശരിയ്ക്കുമുള്ള അപ്പയാണ് നില്‍ക്കുന്നത് എന്നു.
അരുണിന്റെ ഉത്തരത്തിനോ, പ്രതികരണത്തിനോ കാത്തു നില്‍ക്കാതെ അലക്സ് കൊടുക്കുവാനുള്ളത് കൊടുത്തു. അവസാനമായി "ശരിക്കും പഠിച്ചോണം" എന്നൊരു താക്കിതും കൊടുത്തു ആലക്സ് കുളിമുറിയിലേക്കും, അനുപമ അടുക്കളയിലേക്കും, അരുണ്‍ കണക്ക് പുസ്തകത്തിലേക്കും, ക്ലോക്കിലെ സൂചികള്‍ ഒന്‍പത് മണിയിലേക്കും നടന്നു.
ഒരു പട്ടാള ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന സ്കൂളിലാണ് അരുണ്‍ പഠിക്കുന്നത്. അന്തര്‍ദേശീയ സ്കൂളില്‍ കൂട്ടുകൂടി, ചിരിച്ചു കളിച്ചു നടക്കാനൊന്നും പാടില്ല. രാവിലെ സ്കൂള്‍ ബസ്സില്‍ ചെന്നിറങ്ങിയാല്‍ നിയന്ത്രണങ്ങള്‍ തുടങ്ങുകയായി. അതിനു മുന്നോടിയായി ഒരു മണിയടിയുമുണ്ട്. ഓരോ മണിയ്ക്കും ഒരു അര്‍ത്ഥമുണ്ട്. ക്ളാസ്സില്‍ കേയറാന്‍ , ഇരിക്കാന്‍, നില്ക്കാന്, ഇറങ്ങാന്‍, സംസാരിക്കാന്‍, ടോയിലറ്റില്‍ പോകാന്‍, ഭക്ഷണം കഴിക്കാന്‍ അങ്ങനെ ഒരു യാന്ത്രികമായ ഒരു അന്തരീക്ഷം. എല്ലാം ആ മണിയേല്‍ ആശ്രയിച്ചാണ് നടക്കുന്നതു. ആ ചിട്ടകള്‍ അരുണിന്റെ ജീവിതത്തിലും ഒരു ശീലമായതുകൊണ്ടാണ് പണ്ട് പള്ളിയില്‍ കുര്‍ബ്ബാനക്കിടയിലെ മണിയടി കേട്ടപ്പോള്‍ അരുണ്‍ അറിയാതെ മൂത്രമൊഴിച്ചത്.
സാജു അരുണിന്റെ ബസ് കൂട്ടുകാരനാണ്. ബസ്സില്‍ വച്ചുള്ള കൂട്ട് മാത്രമേയുള്ളൂ അരുണിന് അവനോടു, കാരണം ബസ്സില്‍ നിന്നും ഇറങ്ങിയാല്‍ ഒന്നിങ്കില്‍ സ്കൂളിന്റെ നിയന്ത്രണങ്ങളിലേക്ക് അല്ലെങ്കില്‍ ഒറ്റപ്പെടലിന്റെ കോട്ടയായ വീട്ടിലേക്ക്. അല്ലാതെ ഒരുമിച്ച് കളിക്കുവാനോ, തമാശ പറയുവാനോ അവര്‍ക്ക് അവസരങ്ങള്‍ കിട്ടിയിരുന്നില്ല. ആ യാത്രകള്ക്കിടയിലുള്ള ചെറിയ സൌഹൃതം അരുണിന് വലിയ ആശ്വാസമായിരുന്നു. അങ്ങനെയാണ് അരുണിന്റെ പ്രശ്നങ്ങള്‍ സാജുവിനോടു അരുണ്‍ പറയുന്നതും, രണ്ടു ദിവസങ്ങളുടെ ചര്‍ച്ചകള്‍കോടുവില്‍ ഒരു ബുദ്ധി അവന് കണ്ടു പിടിച്ച് അരുണിന്റെ ചെവിയില്‍ പറഞ്ഞു കൊടുത്തതും. ആ ബുദ്ധിയാണ് ഇന്ന് അരുണ്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്.
"അരുണ്‍ വാ ഡിന്നര്‍ കഴിക്കാം" അനുപമയുടെ വിളികേട്ട് ചിന്തകളെ കണക്ക് പുസ്തകത്തില്‍ അടച്ചു, ഏഴഞ്ഞു നീങ്ങുന്ന സൂചികളെ ഒന്നുകൂടെ നോക്കി അരുണ്‍ ഊണ് മേശയിലേക്ക് നടന്നു. അവിടെ അപ്പോഴേക്കും അപ്പയും അമ്മയും ഇരിന്നിരുന്നു. രണ്ടു ചപ്പത്തിയും തന്റെ ഇഷ്ട്ടപ്പെട്ട കോഴിക്കറിയും കഴിച്ചു വീണ്ടും അരുണ്‍ പഠിക്കാനിരുന്നതും.... കറണ്ട് പോയതും ഒരുമിച്ചായിരുന്നു. അരുണിന്റെ നെഞ്ചില്‍ ഒരു മിന്നല്‍ പാഞ്ഞു.
"എന്റെ യേശുയപ്പച്ച !!!!....." അറിയാതെ അരുണ്‍ വിളിച്ച് പോയി......
"ഡാ....എന്താ....പേടിക്കേണ്ട...കറണ്ട് പോയതാ..... അപ്പ ഇപ്പോ വരാം...." അലക്സ് ഇരുട്ടത്തിരിക്കുന്ന അരുണിനെ സമാധാനിപ്പിച്ചു. എങ്കിലും അരുണിന്റെ മനസില്‍ ആശങ്കയുടെ പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു
"എന്താ അനു ഇന്‍വെര്‍ട്ടര്‍ വര്‍ക്ക് ചെയ്യാത്തെ.....ഇന്നലെവരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ...." അലക്സിന്റെ ചോദ്യം കേട്ടപ്പോള്‍ അരുണിന്റെ ഹൃദയം പെരുമ്പറയുടെ ഉച്ചസ്ഥായിലെത്തിയിരുന്നു.
"ഈ ഇരുട്ടത്തു ഇനി അതേ പണിയേണ്ട......അരമണിക്കൂറിന്റെ കാര്യമല്ലേ.......കറണ്ട് വന്നിട്ട് നോക്കാം......മുന്‍വശത്തെ ഡോര്‍ പൂട്ടിയെക്കു അലക്സ്......താത്ക്കാലം ഇവിടിരിക്ക്..... അരുണ്‍ എവിടാ .....ഡാ .......വാ .....ഇനി കറണ്ട് വന്നിട്ട് പഠിച്ചാല്‍ മതി...... "
ഇരുട്ടത്തു തപ്പിത്തടഞ്ഞു അരുണ്‍ അനുപമയും, ആലേക്സും ഇരിക്കുന്നിടത്ത് എത്തി. അനുപമ അവനെ എടുത്തു തല അനുപമയുടെയും, കാലുകള്‍ അലെക്സിന്റെയും മടിയില്‍ വരത്തക്കവിധം കിടത്തി.....അനുപമയുടെ കൈവിരലുകള്‍ അരുണിന്റെ ജീവിതത്തില്‍ ആദ്യമായി നെറുകയില്‍ ഒരു തലോടലായി മാറി..... അലക്സിന്റെ വിരലുകള്‍ അവന് ഒരു സുരക്ഷിത വലയം തീര്‍ത്തു.... അപ്പോള്‍ അവന്റെ മനസില്‍ അധിക, ഗുണിത, സമ ചിഹ്നങ്ങള്‍ പറക്കലുകള്‍ മതിയാക്കി യഥാസ്ഥാനത്ത് വന്നിരുന്നു ചിരിക്കുന്നു. അവയോടു കൂട്ടുകൂടാനാനോ അവ തന്നെ വിളിക്കുന്നത്...... അതേ.... ഇന്നുവരെ വായിച്ചതെല്ലാം ഇപ്പോള്‍ മനസില്‍ തെളിയുന്നു..... ഇലഞ്ഞിത്തറ മേളം കൊട്ടി തീരുന്നത് പോലെ മനസിലെയും, ഹൃദയത്തിലെയും താളങ്ങള്‍ അതാ ശാന്തമാകുന്നു.... കണ്ണുകള്‍ മെല്ലെ അടഞ്ഞു അരുണ്‍ പറക്കുകയാണ് കൂടെ കണക്കിലെ ചിഹ്നങ്ങളുമുണ്ട് ..... അതേ അരുണ്‍ അപ്പോള്‍ ജീവിതത്തിലെ വലിയ സന്തോഷം അനുഭവിക്കുകയായിരുന്നു.
**മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനാണ് പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി.
**മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനാണ് പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി.
അതെയതെ..ജീവിതത്തിലെ വലിയ സന്തോഷമെന്താന്ന് കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ചപ്പോഴെ തോന്നി ഓരോ സന്തോഷക്കഥകളുമായി ഇനി വരുമെന്ന്. ഇത് നന്നായിട്ടുണ്ട് കേട്ടോ
ReplyDeleteഹഹഹ നന്ദി അജിത്ത് ഭായി...... ഉറക്കമൊന്നുമില്ലെ.......
Deleteരാത്രി ഒരുമണിയ്ക്ക് ഒരു ഇന്ജക്ഷന് എടുക്കേണ്ടതുണ്ടായിരുന്നു. എനിക്കല്ല. വൈഫിന്. ഉറങ്ങാതിരിക്കാന്‍ ബ്ലോഗ് തുറന്നതാണ്. അപ്പോള്‍ ഡാഷ് ബോര്‍ഡില്‍ വന്ന് വീഴുന്നു ഒരു “മനോവിചാരം” അപ്പഴേ അറ്റാക്ക് ചെയ്തു. അതാണ് നടന്നത്.
Deleteഅതെ "കരണ്ടു" പോയി അന്ധകാരം വരുമ്പോഴാണ് വീണ്ടു വിചാരം ഉണ്ടാകുന്നത്, പകല്‍ വെളിച്ചത്തില്‍ എന്തെക്കയോ ആണെന്നുള്ള വികാരത്തിലാണ് നാം എപ്പോഴും.
ReplyDeleteനല്ല അവതരണം, ഭാവുകങ്ങള്‍.
അരമണിക്കൂര്‍ കരണ്ടു കട്ടനുവദിച്ച സര്‍കാരിന് സ്തുതി. നല്ല കഥ . ആശംസകള്‍
ReplyDeleteആളു യുഡിഫാണല്ലേ ?? ഹ ഹ... കഥ കൊള്ളാം
ReplyDeleteനമ്മുടെ nostalgia കളിലോന്നല്ലേ ഈ കറന്റ് കട്ടും.. നന്നായി എഴുതി..
ReplyDeleteപ്രിയ സുഹൃത്തേ,
ReplyDeleteഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.
ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.
വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര് നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്.
ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?
മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്.
ഇന്ന് മുതല്‍ ഞാന്‍ ഇതിന്റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.
എനിക്ക് എന്റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന്,
വിനീതന്
കെ. പി നജീമുദ്ദീന്
തീര്‍ച്ചയായിട്ടും നിങ്ങളുടെ അഭിപ്രായത്തോട് യോചിക്കുന്നു...... ഇവിടുത്തെ ചില ബ്ലോഗര്‍മ്മാര്‍ അവരുടെ ബ്ലോഗുകള്‍ പുസ്തകമാക്കിയിടുണ്ട്. അതൊന്നും വലിയ പബ്ലിഷിംഗ് കമ്പനികള്‍ അല്ല പ്രസിദ്ധീകരിച്ചിരിക്കുന്നത്.... അവരോടു ചോദിച്ചാല്‍ തങ്കള്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. എന്റെ എല്ലാവിധ ആശംസകളും നേരുന്നു...... അപ്പോള്‍ പോസ്റ്റി തുടങ്ങിക്കോള്.....
Deleterasakaramayittundu...... aashamsakal...... blogil puthiya post....... HERO- PRITHVIRAJINTE PUTHIYA MUKHAM......... vaayikkane.......
Deletethamass thanne sukhapradam! :)
ReplyDelete