- തൈരില്‍ മുക്കിയ തുണികൊണ്ട് തുടച്ചാല്‍ ചെമ്പുപാത്രം വേഗം വൃത്തിയാകും. ".....അയ്യടി മനമേ ഒരു ലിറ്റര്‍ പാലിന് 23 രൂപായ അപ്പോഴാ ആര്‍ക്കും വേണ്ടതാ ചെമ്പ് പാത്രം ഞാന്‍ തൈരിട്ടു കഴുകാന്‍ പോകുന്നത്. മേരിക്കു പണിയൊന്നുമില്ല അവളോരച്ചോളും....."
- ഗ്യാസ് സ്റ്റൗവിന്റെ ചൂട് പോകുന്നതിന് മുമ്പുതന്നെ തുടച്ചാല്‍ കറകള്‍ എളുപ്പം നീങ്ങിക്കിട്ടും. "അതിനു അത് ചൂടായിട്ടുവേണ്ടെ, അതെങ്ങനെയാ പുള്ളിക്കാരന് സമ്മതികേണ്ട കത്തിക്കാന്‍"
- ഗ്ലാസ് ജനാലകളില്‍ വിനാഗിരി കൊണ്ട് തുടച്ച് സോപ്പിട്ട് കഴുകിയാല്‍ അവ നന്നായി തിളങ്ങും. "അതിന്റെ ആവശ്യമൊന്നുമില്ല മേരി തുടച്ചോളും"
- പ്രഷര്‍കുക്കറില്‍ തക്കാളി അരിഞ്ഞിട്ട് തിളപ്പിച്ചാല്‍ അതിലെ കറകള്‍ നീങ്ങും. "ഉവ്വേ താക്കളിക്ക് കിലോ 25ആണ് അപ്പോഴാ അതിട്ടു തിളപ്പിക്കാന്‍ പോകുന്നത് ആ സമയംകൊണ്ടു ഇത്തിരി ഇറച്ചിയും മസാലയും ചേര്‍ത്താല്‍ ഉച്ചക്കത്തെന് ഒരു കൂട്ടാന്‍ ആകും
- ഉപയോഗിക്കാത്ത കറിക്കത്തിയില്‍ വാസ്ലിനോ, ഗ്രീസോ പുരട്ടിവെച്ചാല്‍ അവ തുരുമ്പു പിടിക്കില്ല. ".....ഹഹഹഹ"
- പ്ലാസ്റ്റിക് ബക്കറ്റില്‍ അല്പം മണ്ണെണ്ണ പുരട്ടി വെയിലത്ത് വെച്ചതിനുശേഷം നല്ലപോലെ കഴുകിയെടുത്താല്‍ തിളക്കം കൂടും. "ഉവ്വേ !!!"
- തുണിയില്‍ വിതറിയ പൊടിയുപ്പില്‍ ചൂടോടെ തേച്ചാല്‍ ഇസ്തിരിപ്പെട്ടിയിലെ കറകള്‍ നീങ്ങിക്കിട്ടും. ".....കൊള്ളാം"
- വാഷ്ബേസിനിലെ ഇരുമ്പുകറ അകറ്റാന്‍ ഉപ്പും, ടര്പ്പന്ടൈനും ചേര്‍ത്ത് നന്നായി തിരുമ്മിക്കഴുകിയാല്‍ മതി. "......ഹുമ്"
- തിളച്ച വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് കഴുകിയാല്‍ സിങ്കിലെ ദുര്‍ഗന്ധം മാറും.
- കഞ്ഞിവെള്ളത്തില്‍ ഇടയ്ക്കിടെ കഴുകിയെടുത്താല്സ്ഫടികപ്പാത്രങ്ങള്ക്ക് തിളക്കമേറും. .....(ബാക്കി പേജ് 56ല്‍ )....
"..ഈ പത്രക്കാരന് ഇവിടെ അങ്ങ് മുഴുവന്‍ കൊടുക്കരുതോ. മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ടു ......ഈശോയേ ഈ പേജ് എവിടാ.........
സിക്സ്ത് ഫോം പാസായ അച്ചായന്റെ ചാരുകസാരയില്‍ കിടന്നു വെള്ളെഴുത്തിന്റെ കണ്ണാടി നേരെയാക്കി 56-)o പേജ് കണ്ടു പിടിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു സറാമചേടത്തി.
വനിതാ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണായുധവാക്ക്യങ്ങളായ "ലൈകംഗിയതയും പെണ്‍കുട്ടികളും, സ്ത്രീകളെ കുറിച്ച് 25 രഹസ്യങ്ങള്‍" എന്നിവയൊക്കെ കാണുമ്പോളുണ്ടാകുന്ന ഒരു തരം രസമാണ് സറാമച്ചേടത്തിക്ക് പൊടികൈകള്‍ എന്ന പംക്തി കാണുമ്പോള്‍. കാരണം അച്ചായന്റെ വൈകിട്ടത്തെ മിനുങ്ങല്‍ ഇയ്യടയായി ഇത്തിരി കൂടുതലായതിനാല്‍ അതിനൊരു പ്രതിവിധി പൊടികൈ രൂപത്തില്‍ കിട്ടുമോ എന്ന പരിശോധനയാണ് ഓരോ മാസികകളും അരിച്ച് പെറുക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം. കമ്പ്യൂട്ടര്‍ എന്നാല്‍ പടം കാണുന്ന പെട്ടി എന്നതിനപ്പുറം എന്താണെന്ന് കേട്ടിട്ടു പോലുമില്ലാത്ത ചേടത്തിക്ക് ആഴ്ചയിലും, മാസത്തിലും വരുന്ന ആഴ്ചപ്പതുപ്പുകളും, മാസികകളും തന്നെയാണ് ഇതിനൊക്കെ ശരണം. ഒരു പെണ്‍കുഞ്ഞ് ജനിച്ചു മരിക്കുന്നത് വരെയുള്ള എല്ലാ രഹസ്യങ്ങളും പരസ്യങ്ങളാക്കുന്ന മാസികകള്‍ എന്തേ പുരുഷന്റെ മദ്യപാനം നിര്‍ത്താനുള്ള പ്രതിവിധി ഒരു പൊടികൈരൂപത്തില് നല്‍കാത്തത് എന്ന ചോദ്യം പലപ്പോഴും ചേടത്തി സ്വയം ചോദിച്ചിടുണ്ടെങ്കിലും അത് കേള്‍ക്കാന്‍ ജിമ്മി പട്ടിയും, അയല്‍വക്കത്തെ കണ്ടംപൂച്ചയും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ ആരാദ്യം മീന്തല എടുക്കും എന്ന സന്തേഹത്തിലുമായിരുന്നു.
ഇട്ടിച്ചായന് ഏക്കറുകണക്കിന് റബ്ബര്‍ തോട്ടം ഉണ്ടായിരുന്ന ഒരു മലങ്കര നസ്രാണിയാണ്. 50 കൊല്ലം പഴക്കമുള്ള നാട്ടുമാവ് പോലെ ഒത്ത ശരീരവും, തൂക്കവുമുള്ള ഒരു തറവാടി എന്നൊക്കെ പറയണമെങ്കില്‍ ഇട്ടിച്ചായന്റെ കൂടെ സറാമ ചേടത്തിയെയും ഒരുമിച്ച് നിര്‍ത്തണം. 20 മൂട് കൊക്കോ, 150 മൂട് റബ്ബര്‍ മരം, 10 മൂട് തെങ്ങ്, 5 മൂട് വാഴ, കുലയ്ച്ച് നില്ക്കുന്ന രണ്ടു ആണ്മക്കള്, പൂക്കാറായ ഒരു മകള്‍ എന്നീ സ്മീകൃതമായ കൃഷികള്‍ കൊണ്ട് സന്തുഷ്ട്ട്മായ ഗൃഹസ്ഥന് എന്നതിനപ്പുറം ഇട്ടിച്ചനെ വിവരിക്കാന്‍ മറ്റൊന്നുമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ചേടത്തിയ്ക്ക് അച്ചായന്റെ മിനുങ്ങല്‍ ഇത്തിരി കൂടുതലല്ലേ മനഃപ്രയാസം കാരണം ജീവിതം അത്ര സന്തോഷകരമായിരുന്നില്ല.
രംഗം വൈകുന്നേരം ആറുമണി. ഈ സമയം ക്ലോക്കിനേക്കാള്‍ കൃത്യമായി അച്ചായനറിയം. ഒരു പരവേശവും വിറയലും വരുംബോഴേക്കും അച്ചായന് തന്റെ എല്ലാമായ നെപ്പോളിയന്റെ അടുത്തു ഒരു പുതുപെണ്ണിന്റെ അടക്കത്തോടെ എത്തും. എന്നിട്ട് നെപ്പോളിയനെ ഒരു പൂച്ചകുട്ടിയെ എടുക്കുന്ന സൂക്ഷമതയോടെ എടുത്തു ആന പഴം വിഴുങ്ങുന്ന ലാഘവത്തോടെ മടികുത്തിലേക്ക് തിരുകി ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് രണ്ടെണ്ണം തലേകെട്ടിലും ഒളിപ്പിച്ചു *മിഷിയന്‍ പുരയിലേക്ക് പോകുന്നു. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ അച്ചായന് ഒരു നെപ്പോളിയനായി രൂപാന്തരം പ്രാപിച്ചു മുട്ടേല്‍ നിന്നു കൊന്ത ചൊല്ലുന്ന ചേടത്തിയുടെ മുമ്പിലെ ചാരുകസേരയില്‍ വാടിയ ചേമ്പിന് തണ്ടുപോലെ ഇരുന്ന് ചേടത്തിയുടെ കുടുംബക്കാരെ അല്‍പ്പം ഓര്‍ക്കുമ്പോഴേക്കും ചേടത്തിയുടെ കൊന്ത ചൊല്ലല്‍ തീര്‍ന്നിരിക്കും. പിന്നെ അച്ചായനെ ഒതുക്കാന്‍ ചേടത്തി പല അവതാരങ്ങളും, പ്രയോഗങ്ങളും എടുക്കാറാണ് പതിവെങ്കിലും അച്ചായാന്‍ അതൊന്നും ഓര്‍ക്കാതെ രാവിലെതന്നെ അവര്‍ ഒരുമിച്ച് തോട്ടത്തില്‍ വാഴ കുലച്ചോയെന്നും, കൊക്കൊ കായ്കള്‍ അണ്ണാന് കൊണ്ടുപോയോയെന്നും നോക്കാന്‍ പോകുന്നത് കാണുമ്പോള്‍ നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പിലെ സോളമനെയും, സോഫിയയെയും ഓര്‍മ്മവരും.
റബ്ബര്‍ പാലെടുത്തു, ഡിഷില്‍ ഒഴിച്ച് അതില്‍ നേര്‍പ്പിച്ച ആസിഡും ചേര്‍ത്ത് ഇളക്കുമ്പോഴാണ് ചേടത്തിയുടെ തലയില്‍ ഒരു മിന്നലാട്ടം നടന്നത്. തനി ആസിഡിനെ നേര്പ്പിക്കുമ്പോലെ എന്തുകൊണ്ട് അച്ചായന്റെ പച്ചകുപ്പി നേര്‍പ്പിച്ചു കൂടാ!!!..... അങ്ങനെ ആ പൊടികൈ പ്രവര്‍ത്തികമാക്കി. അച്ചായന് രണ്ടെണ്ണം അടിക്കുമ്പോള്‍, അടുത്ത ദിവസം അച്ചായന് പുറത്തു പോകുന്ന സമയം ചേടത്തി കുപ്പിയില്‍ കൃത്യമായ അളവില്‍ വെള്ളം മായമായി ചേര്‍ത്തുകൊണ്ടേയിരുന്നു. എന്നാല്‍ ഇതൊന്നുമറിയാതെ അച്ചായന് എന്നും നെപ്പോളിയന് ആകുകയും, ചേടത്തി പല അവതാരങ്ങള്‍ എടുക്കുകയും രാവിലെ അവര്‍ ഒന്നിച്ചു തോട്ടത്തില്‍ പോകുകയും ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെ ചേടത്തിയും ഒരു സന്തുഷ്ട്ട സഹധര്മണിയായി മാറി.
റബ്ബര്‍ ഷീറ്റ് വെയിലത്ത് നോക്കി ഗ്രേഡ് പറയുന്ന, കുലച്ചു വരുന്ന വാഴയുടെ കൂമ്പു നോക്കി പടലയുടെ എണ്ണം പറയുന്ന, ആകാശം നോക്കി സമയം പറയുന്ന, ആസിഡ് മണത്തു നോക്കി തനിയാണോ എന്നു കണ്ടുപിടിക്കുന്ന അച്ചായന് എന്തേ സഹധര്‍മ്മണിയുടെ മായംകലര്‍ത്തല്‍ കണ്ടുപിടിച്ചില്ല? വഴക്കുണ്ടാക്കിയില്ല?, കുപ്പികകത്തേക്ക് തിരിച്ചൊഴിക്കാന്‍ സാധിക്കാത്ത വാല്‍വുള്ള കുപ്പി മേടിച്ചില്ല? ഇങ്ങനെയുള്ള കുറെ ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും അവരെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പൊഴും എന്റെ മനസില്‍ ആ സോളനും സോഫിയയുമാണ് നിറഞ്ഞു നില്‍ക്കുന്നത്.
*മിഷിയന്‍ പുര - റബ്ബര്‍ പാലിനെ റബ്ബര്‍ ഷീറ്റ് ആക്കുന്ന സ്ഥലം

ചേടത്തി കൊള്ളാം
ReplyDeleteനന്ദി ശ്രീ ......
Deleteഞാന്‍ കരുതിയത് മറിയാമ്മ ചേടത്തി രണ്ടെണ്ണം വീശിയിട്ടു മാത്രമേ വെള്ളം ചേര്ക്കു എന്നായിരുന്നു.
ReplyDeleteഹഹഹ ..... മറിയാമ്മ ചേടത്തിയല്ല ചേട്ടാ...... സറാമ ചേടത്തി.........ഇതിലെ വരുകയും അഭിപ്രായം അറിയിച്ചതിലും സന്തോഷം..... വീണ്ടും വരുമല്ലോ.....
Deleteപൊടിക്കൈകള്‍ നന്നായി
ReplyDeleteവായിച്ചു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം ...വീണ്ടും വരുമല്ലോ......
Deleteചേട്ടത്തി എന്നും രണ്ടെണ്ണം അടിക്കുന്ന കാര്യം കുര്യച്ചന് അറിയില്ലാലോ..
ReplyDeleteചേടത്തി കഴിക്കാറില്ല പക്ഷേ പിള്ളേര് അച്ചായന്റെ കൂടിരുന്ന കഴിക്കാറ്....... ഹഹഹ
Deleteഇട്ടിച്ചായന്റെ അടുത്താ കളി...???
ReplyDeleteഅച്ചായന് കാര്യമറിയാമെങ്കിലും ചേടത്തിയോടുള്ള സ്നേഹമോ....പേടിയോ കൊണ്ടാണ് മിണ്ടാതിരിക്കുന്നത്........ അഭിപ്രായമറിയിച്ചതില്‍ സന്തോഷം.....
Deleteആ പൊടിക്കൈകളും ചേട്ടത്തിയുടെ മനോവിചാരങ്ങളും ഒന്നൂടെ പൊലിപ്പിച്ചാൽ ഒരു ഉഗ്രൻ പോസ്റ്റാകുമായിരുനു.
ReplyDeleteഎഴുതണം എന്ന ആഗ്രഹം കൊണ്ട് എഴുതുന്നതാണ് ....പക്ഷേ എങ്ങനെ എഴുതണം എന്നു ഒരു പിടിയുമില്ല......തോന്നുന്നത് എഴുതുന്നു എന്നു മാത്രം...... അടുത്ത പോസ്റ്റില്‍ തീര്‍ച്ചയായും ശ്രദ്ധിയ്ക്കാം..... അഭിപ്രായമറിയിച്ചതില്‍ സന്തോഷം......
Deleteഹഹ സാറാമ്മ ചേടത്തി ആളു കൊള്ളാം
ReplyDeleteഅഭിപ്രായമറിയിച്ചതില്‍ സന്തോഷം......വീണ്ടും ഇതിലെ വരുമല്ലോ......
Deleteഇതൊക്കെ ഇങ്ങനെ തുറന്നെഴുതാതെ വീട്ടുകാരി ബ്ലോഗ് വായിക്കുന്ന കൂട്ടത്തിലാ.
ReplyDeleteപിന്നെ വെള്ളം ചേര്ത്തതടിച്ചാല് നമുക്കു മനസിലാകില്ലെ :)
ഹഹഹഹ.....തീര്‍ച്ചയായും അറിയാന്‍ സാധിയ്ക്കും ...... പക്ഷേ ഭാര്യയാണു ഒഴിക്കുന്നതെങ്കില്‍ .....അവിടെയാണ് പ്രശ്നം......
Deleteഅവസാനം കുപ്പിയില്‍ വെള്ളം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂല്ലേ....നന്നായിട്ടുണ്ട്
ReplyDeletevery nice...................
ReplyDeleteതമാശയുടെ മേമ്പോടിയോടെ അല്പം കാര്യവും പറഞ്ഞൂല്ലേ...
ReplyDeleteആശംസകള്‍....
ആദ്യമായാണ് ഇതിലെ
ReplyDeleteസരസമായ ശൈലി
ഭാവുകങ്ങൾ