പാല് പായസത്തില്‍ ഏലയ്ക്ക പോലെയാണ് പ്രണയത്തില്‍ റോസാപൂവ്. പ്രണയത്തിനു ഒരു പൂവിന്റെ പിന്തുണ ആവശ്യമില്ലങ്കിലും പ്രണയിനിക്ക് അത് കൊടുക്കുമ്പോഴും, കിട്ടുമ്പോഴുമുള്ള ആ സുഖം, അതാണ് റോസാപ്പൂവിനെ സര്വ്വലോകപ്രിയയാക്കുന്നത്. ഒരു റോസപൂവെങ്കിലും അന്യോന്യം കൈമാറാത്ത ഒരു കമിതാകളും ഈ ലോകത്തിലും, ഇ-ലോകത്തിലും കാണില്ലല്ലോ. തന്റെ പ്രണയിനിയോട് നേരിട്ടു തന്റെ ഇഷ്ടം പറയുവാന്‍ പോലും ആമ്പ്യര്‍ ഇല്ലാതെ കാമുകന്മ്മാര് പോലും ഈ റോസാപ്പൂവിനെ ആരാധനയോടെ നോക്കുകയും, ചിരിക്കുകയും, വാത്സല്യത്തോടെ തലോടി അതിന്റെ സുഗന്ധം നുകരുകയും ചെയ്യാറുണ്ടെല്ലോ.
വിദ്യാഭ്യാസകാലഘട്ടത്തിലെ പ്രീഡിഗ്രീ കാലം ഒരു വസന്ത കാലം തന്നെയായിരുന്നു. കൂട്ടില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ പക്ഷികള്‍ ചിറകടിച്ചുയരുന്ന, നിറമില്ലാത്ത ജീവിതത്തില്‍ നിറങ്ങള്‍ നിറയുന്ന, വര്‍ണ്ണശബളമായ, ശബ്ദകോലാഹലമായ കാലം. ഒരുപക്ഷേ ജീവിതത്തിലെ ഒട്ടുമിക്ക സംഭവങ്ങളുടെയും തുടക്കം ഈ കാലഘട്ടത്തില്‍ നിന്നുമായിരുന്നു. അതിലെ ഒരു പ്രധാന സംഭവം പ്രണയം തന്നെയാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. "സ്വാഗതം, സുസ്വാഗതം, നവാഗതര്‍ക്ക് സ്വാഗതം" എന്ന സ്വാഗത മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ മഞ്ഞ പട്ടുടുത്തതും, പച്ച പട്ടുടുത്തതും, മെലിഞ്ഞതും, വണ്ണമുള്ളതും, ഗോതമ്പിന്റെ നിറമുള്ളതും, മാന്തളിര് പോലെയുള്ളതും, മുല്ലപ്പൂച്ചൂടിയതും, നെറ്റിയില്‍ ചന്ദന കുറി തൊട്ടതും, കഴുത്തേല് കുരിശുള്ളതും, തട്ടമിട്ടതും, കൈയ്യില്‍ കുപ്പിവളയുള്ളതും, തോളില്‍ സഞ്ചിയും, മാറുമറച്ചു പിടിച്ച പുസ്തകവുമായി കടന്നു വരുന്ന മാടപ്പിറാവുകളെ നോക്കി നില്ക്കുന്നതിനിടയിലായിരിക്കും തന്റെ പ്രണയിനിയാകാന്‍ പോകുന്നവളോ, ആയവളോ മുന്‍പെ പറഞ്ഞ സംഭവങ്ങളില്‍ കയറി അല്‍പ്പം ഭയം കലര്‍ന്ന ആകാംഷയോടെ ഗയ്റ്റില്‍ കൂടി കടന്നു വരുന്നത്.
അങ്ങനെ പലനിറത്തിലും, രൂപത്തിലും, ഭാവത്തിലുമുള്ള പ്രാവുകള്‍ കുണുങ്ങി കുണുങ്ങി വരുന്നതും മുന്നിലൂടെ പോകുന്നതും, അതിനെല്ലാം മാര്‍ക്കും, കമെന്റുകളും ഇട്ടു നില്‍ക്കുമ്പോഴായിരുന്നു പ്രവീണിന്റെ കണ്ണു നല്ല വെളുത്തു മെലിഞ്ഞു ബിസ്ക്കറ്റ് നിറത്തിലുള്ള ചുരുദാറും, നെറ്റിയില്‍ ഒരു ചുവന്ന പൊട്ടും, കഴുത്തെലൊരു നൂല് വണ്ണത്തില്‍ സ്വര്‍ണമാലയും അതില്‍ ഒരു കുരിശും, തോളേല് ഒരു ബാഗുമായി വരുന്ന ഒരു പ്രാവില്‍ ഉടക്കിയത്. ആ അക്ഞ്ജാത സുന്തരി അങ്ങനെ സ്ലോമോഷനില്‍ പ്രവീണിന്റെ മുന്നിലൂടെ കടന്നുപോയി വളരെ നേരം കഴിഞ്ഞാണ് തന്റെ അടുത്ത സുഹൃത്തുക്കളോട് തനിക്ക് പ്രേമപനി ആരംഭിച്ച വിവരം അറിയിച്ചത്. എങ്കിലും കിട്ടിയ ചുരുങ്ങിയ സമയം കൊണ്ടു താന്‍ പ്രീഡിഗ്രീ പാസായതയും അപ്പോള്‍ തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലികിട്ടിയതായും, ആ സുന്തരിയെ നൂറാളുടെ മുന്നില്‍ വെച്ചു കല്യാണം കഴിച്ചു ബാംഗ്ലൂരില്‍ ഫ്ലാറ്റ് മേടിച്ചു ജീവിക്കുന്നതും, കുട്ടികളെ പേരുകേട്ട സ്കൂളിന്റെ ബസ്സില്‍ കയറ്റി വിട്ടു ഗെയ്റ്റിങ്കല്‍ നില്ക്കുന്ന ഭാര്യയാകുന്ന സുന്തരിക്ക് ഒരു ഉമ്മയും കൊടുത്തു സ്വന്തം ഫോര്‍ഡ് ഐക്കോണില്‍ ജോലി സ്ഥലത്തേക്ക് തിരിക്കുന്നിടത്ത് വെച്ചാണ്.....
അന്നേദിവസം ആണ്‍കുട്ടികള്‍ എല്ലാവരും മുണ്ടും (with belt) ഷര്‍ട്ടും ഇട്ടു മങ്കന്മ്മരാകുന്നു, പെണ്‍കുട്ടികള്‍ സ്വന്തമായിടുള്ളതോ ഇല്ലെങ്കില്‍ അമ്മയുടെയോ, ചേച്ചിമാരുടെയോ കടംമേടിച്ച സെറ്റ് സാരിയൊക്കെ ഉടുത്തു, തലയില്‍ മുല്ലപ്പൂവ് ചൂടി മങ്കികളാകുന്നു. അന്നത്തെ പ്രധാന മത്സരം എന്നത് അത്തപ്പൂക്കളം ഇടലായിരുന്നു. അതിന്റെ മറവില്‍ ആര്‍ക്കും ഏത് ക്ളാസ്സില്‍ കയറാനും അത്തപ്പൂകളം ആസ്വദിക്കുന്നതിനൊപ്പം, സുന്തരികളെയും സുന്തരമ്മാരേയും കാണുകയും, സംസാരിക്കുകയും ചെയ്യാമായിരുന്നു. അങ്ങനെ ആ ദിവസം വന്നത്തി. മടികുത്തഴിയാതെ സൂക്ഷിച്ചു മങ്കമ്മാരും, ആദ്യമായി സാരിയുടുത്തത്തിന്റെ ജ്യാളിതയില് മങ്കികളും വരവ് തുടങ്ങി. അവരുടെ കൂട്ടത്തില്‍ പ്രവീണും കൂട്ടുകാരും ആ സുന്തരിയും അവരിലൊരാളായി വന്ന് ക്ലാസ്സിലെ പൂവിടീല്‍ പരിപാടിയില്‍ തലകാണിച്ചു മാറി നിന്നു. പ്രവീണിന്റെ മനസില്‍ വെടികെട്ടും, താള മേളങ്ങളും ആയിരുന്നെങ്കിലും കൂട്ടുകാര്‍ കിട്ടിയ അവസരങ്ങള്‍ വേണ്ടവിധം ഉപയോഗിച്ച് രസിച്ചിരുന്നു. അവളുടെ ക്ലാസ്സില്‍ ചെന്നങ്കിലും ചേട്ടന് എന്ന മാര്‍ഗ്ഗ തടസം കാരണം പകല്‍ ഒന്നും തന്നെ ഒന്നും നടന്നില്ല. അവസാനം പരിപാടികള്‍ എല്ലാം കഴിഞ്ഞു പോകുന്ന വഴിയില്‍ വെച്ചു കാര്യം അവതരിപ്പിക്കാം എന്ന തീരുമാനത്തില്‍ വഴിയില്‍ കാത്തു നില്‍പ്പ് തുടങ്ങി. അവള് നടന്നു വരുന്നു. ഭാഗ്യമോ, നിര്‍ഭാഗ്യമോ അവളുടെ കൂട്ടത്തില്‍ അപ്പോള്‍ ചേട്ടനും, കൂടുകാരികളും ഇല്ല. കൂട്ടുകാരുടെ തിരികേറ്റലില് ധൈര്യം സംഭരിച്ചു പഠിപ്പിച്ച ഡയലോഗുകള്‍ ഒന്നുകൂടെ മനസില്‍ പറഞ്ഞു, പ്രവീണ്‍ അവര്‍ കൊടുത്ത ഒരു റോസാ പുഷ്പ്പവുമായി ഒരു വേട്ടക്കാരനെ പോലെ അവസരത്തിന് വേണ്ടി കാത്തു നിന്നു. അവള് മുന്നിലൂടെ കടന്ന് പോയതും കൂട്ടുകാരുടെ തള്ളലും ഒരുമിച്ചായിരുന്നു. ഹൃദയം ഇടിച്ചിടിച്ചു നില്കുന്നു, തൊണ്ട വരളുന്നോ? എങ്കിലും ധൈര്യം സംഭരിച്ചു അവളുടെ അടുത്തെത്തി പറഞ്ഞു.....
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മഴപെയ്യുന്ന രാത്രിയില്‍ പ്രവീണ്‍ തന്റെ ജീവിതസഖിയെ കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ വീട്ടുമുറ്റത്ത് നില്കുന്ന ആ റോസ ചെടിയില്‍ വീണ്ടും ഒരു പൂവ് കൂടി വിരിഞ്ഞു. അതിന്റെ നനുത്ത സുഗന്ധത്തില്‍ ആ പഴയ ചിന്തകളിലേക്ക് മനസോന്നു പാഞ്ഞെപ്പോള് അറിയാതെ പ്രവീണ്‍ മന്ത്രിച്ചു.....

"(a + b)2 പ്രവീണ്‍ സോള്‍വ് ചെയ്യൂ ...!!!"എന്ന ചോദ്യം കീരികാടന്‍ എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന മാത്യു സാറിന്റെ കൈയ്യില്‍ നിന്നും വന്നത്. സ്വപ്നങ്ങള്‍ എല്ലാം കറണ്ട് പോയ ടിവി പോലെയായി. റേഞ്ച് ഇല്ലാത്ത നോകിയ ഫോണ്‍ പോലെ എഴുന്നേറ്റ് നിന്നു അല്‍പ്പം റേഞ്ചിന് വേണ്ടി അപ്പുറത്തും ഇപ്പുറത്തുമുള്ള കൂട്ടുകാരെ നോക്കിയപ്പോഴേക്കും അവര്‍ റോമിംഗില്‍ ആയി കഴിഞ്ഞിരുന്നു. കൂടുതല്‍ റേഞ്ചിന് വേണ്ടി കാത്തു നില്കേണ്ടി വന്നില്ല നൂറു പ്രാവശ്യം ഇംപോസിഷനില്‍ ആ പ്രശ്നം അവിടെ അവസാനിച്ചു. എങ്കിലും പ്രേമം അപ്പോഴേക്കും കുട്ടികളുടെ കല്ല്യാണലോചന വരെ എത്തിയിരുന്നു. അടുത്ത ക്ലാസ്സില്‍ പഠിക്കുന്ന ആ സുന്തരിയുടെ പേര് എന്താണെന്നോ, എവിടെയാണ് വീടെന്നോ അറിയില്ലങ്കിലും അവള്‍ക്ക് അതെ കോളേജ്ജില്‍ ഡിഗ്രീക്കു പഠിക്കുന്ന ഒരു ചേട്ടന് ഉണ്ടെന്ന അറിവില്‍ എന്നും അവള് വന്നിറങ്ങുന്ന ബസ്റ്റോപ്പു മുതല്‍ വൈകുന്നേരം ബസ്റ്റോപ്പ് വരെ കൊണ്ടുവിട്ടതിനപ്പുറം മറ്റൊന്നും നടന്നില്ല. അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായും, മാസങ്ങളായും കടന്നുപോയി. താന്‍ സ്നേഹിക്കുന്ന പെണ്ണിനോട് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന മൂന്നു വാക്കുകള്‍ പറയാന്‍ പേടിയാണെങ്കിലും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും ഉപദേശിക്കാനുമുള്ള കഴിവില്‍ പ്രവീണും കൂട്ടുകാരും ഡോക്ട്രേറ്റ് എടുത്തവരായിരുന്നു. അവസാനം സ്വന്തം കാര്യം വന്നപ്പോള്‍ കൂട്ടുകാര്‍ സ്ഥിരമായ ഉപദേശവും അവസാനം തീരുമാനവും എടുത്തു. നേരിട്ടു പോയി അങ്ങോട്ട് പറയുക. അതിനു അവര്‍ ഒരു ദിവസവും കണ്ടുപിടിച്ചു.....നവംബര്‍ ഒന്നു. കേരള പിറവി ദിനം.
അന്നേദിവസം ആണ്‍കുട്ടികള്‍ എല്ലാവരും മുണ്ടും (with belt) ഷര്‍ട്ടും ഇട്ടു മങ്കന്മ്മരാകുന്നു, പെണ്‍കുട്ടികള്‍ സ്വന്തമായിടുള്ളതോ ഇല്ലെങ്കില്‍ അമ്മയുടെയോ, ചേച്ചിമാരുടെയോ കടംമേടിച്ച സെറ്റ് സാരിയൊക്കെ ഉടുത്തു, തലയില്‍ മുല്ലപ്പൂവ് ചൂടി മങ്കികളാകുന്നു. അന്നത്തെ പ്രധാന മത്സരം എന്നത് അത്തപ്പൂക്കളം ഇടലായിരുന്നു. അതിന്റെ മറവില്‍ ആര്‍ക്കും ഏത് ക്ളാസ്സില്‍ കയറാനും അത്തപ്പൂകളം ആസ്വദിക്കുന്നതിനൊപ്പം, സുന്തരികളെയും സുന്തരമ്മാരേയും കാണുകയും, സംസാരിക്കുകയും ചെയ്യാമായിരുന്നു. അങ്ങനെ ആ ദിവസം വന്നത്തി. മടികുത്തഴിയാതെ സൂക്ഷിച്ചു മങ്കമ്മാരും, ആദ്യമായി സാരിയുടുത്തത്തിന്റെ ജ്യാളിതയില് മങ്കികളും വരവ് തുടങ്ങി. അവരുടെ കൂട്ടത്തില്‍ പ്രവീണും കൂട്ടുകാരും ആ സുന്തരിയും അവരിലൊരാളായി വന്ന് ക്ലാസ്സിലെ പൂവിടീല്‍ പരിപാടിയില്‍ തലകാണിച്ചു മാറി നിന്നു. പ്രവീണിന്റെ മനസില്‍ വെടികെട്ടും, താള മേളങ്ങളും ആയിരുന്നെങ്കിലും കൂട്ടുകാര്‍ കിട്ടിയ അവസരങ്ങള്‍ വേണ്ടവിധം ഉപയോഗിച്ച് രസിച്ചിരുന്നു. അവളുടെ ക്ലാസ്സില്‍ ചെന്നങ്കിലും ചേട്ടന് എന്ന മാര്‍ഗ്ഗ തടസം കാരണം പകല്‍ ഒന്നും തന്നെ ഒന്നും നടന്നില്ല. അവസാനം പരിപാടികള്‍ എല്ലാം കഴിഞ്ഞു പോകുന്ന വഴിയില്‍ വെച്ചു കാര്യം അവതരിപ്പിക്കാം എന്ന തീരുമാനത്തില്‍ വഴിയില്‍ കാത്തു നില്‍പ്പ് തുടങ്ങി. അവള് നടന്നു വരുന്നു. ഭാഗ്യമോ, നിര്‍ഭാഗ്യമോ അവളുടെ കൂട്ടത്തില്‍ അപ്പോള്‍ ചേട്ടനും, കൂടുകാരികളും ഇല്ല. കൂട്ടുകാരുടെ തിരികേറ്റലില് ധൈര്യം സംഭരിച്ചു പഠിപ്പിച്ച ഡയലോഗുകള്‍ ഒന്നുകൂടെ മനസില്‍ പറഞ്ഞു, പ്രവീണ്‍ അവര്‍ കൊടുത്ത ഒരു റോസാ പുഷ്പ്പവുമായി ഒരു വേട്ടക്കാരനെ പോലെ അവസരത്തിന് വേണ്ടി കാത്തു നിന്നു. അവള് മുന്നിലൂടെ കടന്ന് പോയതും കൂട്ടുകാരുടെ തള്ളലും ഒരുമിച്ചായിരുന്നു. ഹൃദയം ഇടിച്ചിടിച്ചു നില്കുന്നു, തൊണ്ട വരളുന്നോ? എങ്കിലും ധൈര്യം സംഭരിച്ചു അവളുടെ അടുത്തെത്തി പറഞ്ഞു.....
"ഹലോ ഒരു നിമിഷം"എന്താ എന്ന ചോദ്യാഭാവത്തോടെ അവള് തിരിഞ്ഞു നോക്കി നടത്തം തുടര്‍ന്നു.... ഹൃദയം പൊട്ടിപ്പോകുമോ എന്ന ചിന്തയില്‍ പ്രവീണ്‍ ഒന്നു അറച്ച് കൂട്ട്കാരെ തിരിഞ്ഞു നോക്കി. പൊയ്ക്കൊ...... പൊയ്ക്കൊ...... എന്നു ആംഗ്യം കാണിച്ചു അവര്‍ ഇത്തിരി പുറകെ തന്നെയുണ്ട്. വീണ്ടും ധൈര്യം സംഭരിച്ചു ഓടി അവളുടെ അടുത്തു വന്ന് അടുത്ത ഡയലോഗ് പറഞ്ഞു
"അതേ എന്താ പേര്......!"
"എന്തിനാ അറിയുന്നെ....!"
"വെറുതെ ഒന്നു അറിഞ്ഞിരിക്കാനാ, പിന്നെ ഈ പൂവ് തനിക്ക് വേണ്ടി കൊണ്ടുവന്നതാ......!"നീട്ടിയ പൂവ് വാങ്ങികൊണ്ട് അവള് പറഞ്ഞു .........
"എന്റെ പേര് അങ്ങനെ വെറുതെ അറിയേണ്ട കാര്യമില്ല. പിന്നെ റൊമാന്‍സ് വെല്ലോമാണ് ഉദേശമെങ്കില്‍ എനിക്കു ചെട്ടനോട് പറയേണ്ടിവരും.....!"അവളുടെ ആ ഒറ്റ മറുപടിയില്‍ പഠിച്ചു വെച്ച ഡയലോഗുകള്‍ എല്ലാം ബ്ലാങ്കായി മനസ് കാറ്റു പോയ ബലൂണ്‍ പോലെ ശൂന്യമായി.... ഹൃദയം നൂറുമയില് വേഗത്തില്‍ ഇടി കഴിഞ്ഞു മടുത്ത് ഒരു വല്ലാത്ത താളത്തിലായി. കാലുകള്‍ തളരുന്നോ? ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍ .....!!!!! എക്സ്പ്ലോറര്‍ ക്രാഷ് ആയ ഒരു വിന്‍ഡോസ് സിസ്റ്റം പോലെ നില്ക്കുന്ന പ്രവീണിന്റെ മുഖത്തേക്ക് ആ പനിനീര് പുഷ്പ്പം എറിഞ്ഞിട്ടു അവള് നടന്നു പോയി.
"വായി നോക്കി നില്‍ക്കാതെ വീട്ടില്‍ പോടാ @#@@* ...."എന്ന ട്രാഫിക് പോലീസ് മാമന്റെ വാക്കുകള്‍ പ്രവീണിനെ സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ സഹായിച്ചു. ആപ്പോഴേക്കും കൂടുകാരും എത്തി. സ്വന്തം കാര്യത്തിന്നൊഴികെ മറ്റുള്ളവരെ ഉപദേശിക്കാനുള്ള മലയാളികളുടെ തനതായ കഴിവ് അവര്‍ വീണ്ടും പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. തറയില്‍ കിടന്ന ആ റോസാപ്പൂവിനെ എടുത്തപ്പോള്‍ അതിലെ ഇതളുകള്‍ ഇളകിവീണത് ഒരു ചില്ലുകൊട്ടാരം പോലെയായിരുന്നു. ഒരു ടൈറ്റാനിക് പോലെ തകര്‍ന്നുവീണ തന്റെ പ്രേമത്തിന്റെ ഓര്‍മ്മയ്കായി ആ റോസാ പൂവിന്റെ തണ്ട് തന്റെ ഞെഞ്ചോട് ചേര്‍ത്ത് സൂക്ഷിച്ചു വെച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മഴപെയ്യുന്ന രാത്രിയില്‍ പ്രവീണ്‍ തന്റെ ജീവിതസഖിയെ കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ വീട്ടുമുറ്റത്ത് നില്കുന്ന ആ റോസ ചെടിയില്‍ വീണ്ടും ഒരു പൂവ് കൂടി വിരിഞ്ഞു. അതിന്റെ നനുത്ത സുഗന്ധത്തില്‍ ആ പഴയ ചിന്തകളിലേക്ക് മനസോന്നു പാഞ്ഞെപ്പോള് അറിയാതെ പ്രവീണ്‍ മന്ത്രിച്ചു.....
"എത്ര രസകരമായിരുന്നു ആ കോളേജ് ജീവിതം"
ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ് കോളേജ് കാലം
ReplyDeleteതീര്‍ച്ചയായും ഒരിയ്ക്കലും മറക്കുവാന്‍ സാധികില്ല ആ കാലഘട്ടം...... ഇതിലെ വന്നു എന്റെ വിചാരങ്ങള്‍ വായിച്ചു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.....
Deleteകോളേജ് സ്റ്റോറിയാണല്ലെ....റോസിന് മുള്ളുള്ളതുപോലെ ചിലപ്പോള്‍ കുത്തും വേദനയുമൊക്കെയുണ്ടെങ്കിലും പ്രണയം മധുരതരം. തര്‍ക്കമില്ല
ReplyDeleteപ്രണയം = റോസ്, കാരണം പ്രണയം മിക്കവാറും കരച്ചിലിലാണ് അവസാനിക്കുക...അതിനാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.... ഹഹഹ ..... ഇതിലെ വന്നു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം....
Deletekollam
ReplyDeleteഇതിലെ വന്നു വിചാരങ്ങള്‍ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.....
Deleteഓരോ റോസാ പൂവിനും എത്രയെത്ര കഥ പറയാനുണ്ടാകും ...നന്നായിട്ടുണ്ട്
ReplyDeleteതീര്‍ച്ചയായും ..... അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷം....
Deleteകഥകളുടെ കൂട്ടുകാരാ..... റോസപ്പൂവിന്റെ കഥകൾ ലോകത്തിലൊരിക്കലും അവസാനിക്കില്ല, ആരെങ്കിലും എന്നും ഏതെങ്കിലും വിധത്തിൽ സ്നേഹം പകർന്നു കൊണ്ടേയിരിക്കുന്നു. മാനസിയുടെ പേജിൽനിന്നാണിവിടെ എത്തിയത്.
ReplyDeleteനിങ്ങളെ പോലുള്ളവരുടെ അഭിപ്രായങ്ങളാണ് ഞങ്ങളെ പോലുള്ള നവബ്ലോഗ്ഗര്മ്മാരുടെ പ്രചോതനം .... വിചാരങ്ങള്‍ വായിച്ചു അഭിപ്രായം എഴുതിയതില്‍ സന്തോഷം.....
Deleteപ്രേമവും റോസാപൂ കൊടുക്കലും ഒന്നുമുണ്ടായിരുന്നില്ല, എന്നിട്ട് പോലും കലാലയ ജീവിതത്തോളം ആസ്വദിച്ച ഒരു കാലഘട്ടം വേറെയില്ല. നല്ല കുറെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയി കുര്യച്ചന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ പോസ്റ്റ്. ആശംസകള്‍
ReplyDeleteനന്നായി വരട്ടെ..
ReplyDeleteകുര്യച്ചോ...
ReplyDeleteഞാന്‍ കോളേജില്‍ പോയിട്ടില്ല. അതുകൊണ്ട് തന്നെ, പ്രേമവും റോസാപുഗ്ഗും ഒന്നും ഉണ്ടായില്ല; ഇനിയിപ്പോള്‍ പോകാനും പറ്റില്ലല്ലോ? ഏതായാലും, മനോവിചാരങ്ങള്‍ അസ്സലായി.അഭിനന്ദനങ്ങള്‍.