സുഹൃത്തുക്കളേ,
എന്റെ ജീവിതത്തിലെ ഒരു സന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. manovicharangal.blogspot.com എന്ന എന്റെ ബ്ലോഗ് http://www.manovicharangal.com/ എന്ന പേരില്‍ ഞാന്‍ സ്വന്തമാക്കി ഞാനും ഒരു കൊച്ചു മുതലാളിയായ സന്തോഷം നിങ്ങളുമായി പങ്കുവെക്കട്ടെ. ഒരു സ്കൂട്ടര്‍ വാങ്ങിയ വിവരം നാടു നീളെ മൈക്ക് കെട്ടി അനൌണ്‍സ്സ് ചെയ്യുന്നപോലെയുള്ള അല്‍പ്പത്തരമാണ് ഒരു ഡൊമൈന്‍ റജിസ്റ്റര്‍ ചെയ്ത വിവരം ഒരു പോസ്റ്റിലൂടെ അറിയിക്കുന്നത്. എങ്കിലും അടക്കാന്‍ പറ്റാത്ത ഈ സന്തോഷം എനിക്കു ഇന്നേവരെ പ്രോത്സാഹനം തന്ന നിങ്ങളോടൊത്ത് പങ്കുവെക്കുവാനാണ് ഈ പോസ്റ്റ്. ഒരു ഡൊമൈന്‍ റജിസ്റ്റര്‍ ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് ചായകടയില്‍ നിന്നും പിറ്റ്സ മേടിക്കുന്നതിന് തുല്ല്യമാണ്. ഒരു ബ്ലോഗും, അഞ്ഞൂറിന്റെ ഒരു ഗാന്ധിയുണ്ടെങ്കില്‍ ആര്‍ക്കും ഈ സന്തോഷം അനുഭവിക്കാം (ടച്ചിങ്സ്, ഗ്ലാസ്സ്, വെള്ളം എന്നിവ ഓര്‍ത്തവര്‍ ക്ഷമിയ്ക്കുക).
എന്തെക്കയോ എഴുതണം എന്നുള്ള ത്വര (...ഒരു ബല്ലാത്ത ത്വര!!!) പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും, പത്തു പേരുടെ മുന്പില് അത് അവതരിപ്പിക്കാന്‍ ഒരു അവസരമോ, അതിനുള്ള ധൈര്യമോ ഇല്ലായിരുന്നു. എങ്കിലും 2007-ല്‍ ജീമെയിലില്‍ ഒരു ഐഡി ഉണ്ടാക്കിയപ്പോള്‍ http://kuriyachen.blogspot.com/ എന്ന പേരിലും ഒരു ബ്ലോഗ് റജിസ്റ്റര്‍ ചെയ്തു. അന്ന് മൂന്നു ബ്ലോഗുകള്‍ എഴുതിയെങ്കിലും മലയാളം എഴുത്ത് ഇന്നത്തെ പോലെ അത്ര എളുപ്പമുള്ള പണിയല്ലായിരുന്നതിനാല് എഴുത്ത് നിന്നു. പിന്നേയും വീണ്ടും രണ്ടു വര്‍ഷത്തോളം ജോലി തിരക്കുകള്‍ കാരണം ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. 2010ല്‍ ആണ് manovicharangal.blogspot.com എന്ന പുതിയ ബ്ലോഗ് ബ്ലോഗ്ഗറില്‍ ഉണ്ടാക്കുന്നത്. 2010 എന്നത് ബ്ലോഗിങിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ആയിരകണക്കിന് ബ്ലോഗുകള്‍ ഒരു ദിവസം റജിസ്റ്റര്‍ ചെയ്യപ്പെട്ടു. പല ബ്ലോഗുകളും സ്വന്തം ഡൊമൈനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അന്ന് മുതല്‍ എന്റെ മനസില്‍ ചേക്കേറിയ ഒരു ആഗ്രഹമാണ് ഇപ്പോള്‍ സഫലമാകുന്നത്.
എലികളും, പുലികളും പുപ്പുലികളും മേഞ്ഞു നടക്കുന്ന ഈ ബൂലോകത്ത് കമെന്റുകള്‍ക്ക് സ്ഥാനമില്ല എന്നു പറയുന്നവരോടുള്ള എന്റെ മറുപടിയും കൂടിയാണ് ഈ പോസ്റ്റ്. കാരണം വായനക്കാരന്റെ കമെന്റുകള്‍ എഴുത്തുകാരന് ഒരു പ്രചോദനം തന്നെയാണ്. അല്ലാ എന്നു അഭിപ്രായമുള്ളവര്‍ എന്തുകൊണ്ട് അവരുടെ ബ്ലോഗ്ഗില്‍ കമെന്റ് ബോക്സ് തുറന്നു വെച്ചിരിക്കുന്നത് എന്നതില്‍ നിന്നും അവരുടെ മനസിലിരിപ്പു മനസിലാകുമെല്ലോ. എഴുത്തുകാരനും, വായനക്കാരനും തമ്മിലുള്ള തല്‍സമയ സംവാദം സാധ്യമാകും എന്നതുകൊണ്ടാണ് ബ്ലോഗിങ്ങിന് മറ്റ് മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത് . ഇന്നേ വരെ കണ്ടിട്ടില്ലാത്ത ചില ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ ആത്മാര്‍ഥ കമെന്റുകളാണ് എനിക്കു വീണ്ടും എഴുതുവാനുള്ള പ്രചോദനം തന്നത്. ഒരിയ്ക്കലും ഞാന്‍ ഒരു വലിയ ബ്ലോഗര്‍ ആണെന്നോ കഥാകൃത്താണെന്നോ അവകാശപ്പെടുന്നില്ല അത് നിങ്ങള്‍ തീരുമാനിക്കുക എങ്കിലും ഞാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ പ്രിയ വായനക്കാര(രി) നിങ്ങള്‍ വായിക്കുന്ന എല്ലാ ബ്ലോഗുകള്‍ക്കും (എല്ലാവരുടെയും) ദയവായി കമെന്റുകള്‍ എഴുതുക. കാരണം നിങ്ങളുടെ അഭിപ്രായം കൊണ്ട് ഒരു പക്ഷേ നാളെ ഒരു എംടിയോ, അഴിക്കോടോ, സുഗതകുമാരിയോ ജനിച്ചേക്കാം.
അവസാനമായി ഈ ആഗ്രഹ പൂര്‍ത്തികരണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്കി സഹായിച്ച വിഷ്ണുലോകത്തെ വിഷ്ണുവിനും, സുഹൃത്തിലെ രതീഷിനും,റജിസ്ട്രേഷന് ചെയ്തു തന്ന കെല്‍ടെക്കിലെ ലക്ഷ്മിഷ്നും, പിന്നെ എപ്പോഴും അഭിപ്രായങ്ങള്‍ അറിയിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാ മന്യ വായനക്കാരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വീണ്ടും ഇതുവഴി വരുമെന്നു പ്രതീക്ഷിച്ചുകൊണ്ടു, നന്ദി.

എന്തായാലും നന്നായി. സ്വന്തം ഡൊമൈന്‍ എന്ന് പറയുന്നത് ബൂലോകത്തില്‍ സ്വന്തമായി ഒരു ഐഡന്റിറ്റി തന്നെയാണ്.
ReplyDeleteപുതിയ പുതിയ മാരക പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു!
ആശംസകള്‍ :-)
വിജയീഭവ.....
ReplyDeleteനീണാള്‍ വാഴട്ടെ...
ReplyDeleteആശംസകള്‍ ......
ReplyDeleteആശംസകള്‍ നേര്‍ന്നു കൊള്ളുന്നു ...
ReplyDeleteഅപ്പോ, ബ്ലോഗ് മൊയ് ലാളിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..!
ReplyDeleteന്നാപ്പിന്നെ ..എയ്ത്ത് തുടങ്ങ്വല്ലേ..?
ആശംസകളോടെ...പുലരി
ആദ്യം ആയാണ് ഈ ബ്ലോഗില്‍ എത്തുന്നത്. സ്വന്തം ഡൊമൈനില്‍ സ്വന്തം എഴുത്തുകളുമായി സജീവമാകുക. ഇനി മുതല്‍ കമെന്റുകളുമായി കൂടെ ഉണ്ടാവും :)
ReplyDeleteഅപ്പോളെന്നാ ചിലവ്... ആരാ എന്താ എന്തിനാ എന്ന് ഇതൊന്നും നമ്മള് നോക്കുന്നില്ല.
ReplyDeleteപരിചയപ്പെടാനും,രചനകള്‍ വായിക്കുവാനും അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്.
ReplyDeleteഇനിയും കാണാം.
ആശംസകള്‍