വിരസമായ പ്രവാസ ജീവിതത്തില്‍ അല്‍പ്പം വിരസത മാറ്റുവാനുള്ള ഒരു ഉപാധിയാണ് ടി.വി ചാനലുകള്‍. എല്ലാ ഫ്ലാറ്റിന്റെയും, ക്യാമ്പിന്റെയും മുകളിലും, പുറകിലും ആകാശത്തേക്ക് വായും തുറന്നിരിക്കുന്ന കുറെ കുടകള്‍ നിരത്തി വെച്ചാണ് പാവം പ്രവാസികള്‍ ഈ മലയാളം ചാനലുകള്‍ കണ്ടു രസിച്ചോണ്ടിരുന്നത്. ഇതല്ലാം സ്വന്തമായി വാങ്ങി ഉപയോഗിക്കണമെന്നതിനാല്‍ പ്രവാസികള്‍ മിക്കവരും ഒരു കേബിള്‍ ടിവി ഒപെറേറ്റര്മാരാണ്. പ്രിത്യേകിച്ചും യുവജനവിഭാഗം. അതുകൊണ്ടാണ് നാട്ടിലെ കേബിള്‍ ടിവിക്കാരോടു അവര്‍ സ്പ്ലിറ്ററിന്റെയും, LNB, റിസീവറിന്റെയും കാര്യങ്ങള്‍ പറയുന്നതും,തര്‍ക്കിക്കുന്നതും.ആയതിനാല്‍ നാട്ടിലെ കേബിള്‍ ഒപെറേറ്റര്മാരെ ഞങ്ങളോടു ക്ഷമിയ്ക്കുക. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി ചില ചാനലുകാര് പ്രവാസികള്‍ ഞങ്ങളുടെ സ്വന്തം എന്നു പ്രഖ്യാപിച്ചു കൊണ്ട് പ്രവാസികളുടെ തന്നെ വയറ്റത്തടിച്ചു പേചാനലുകള്‍ ആയി മാറി. അതോടെ ആ ചാനലുകള്‍ കിട്ടതായി. ഉള്ളത് വെച്ചു ഓണം ഉണ്ണാമെന്ന് വിചാരിക്കുംബോളാണ് ആകാശത്തു തൂക്കിയിട്ട സംഭവത്തിന്റെ (സാറ്റലൈറ്റ്) ജീവന് പോയന്നും ഞങ്ങള്‍ എല്ലാവരും പുതിയ വീട്ടിലേക്ക് താമസം മാറാന്‍ പോകുന്നു എന്നും പറഞ്ഞു ബാക്കിയുള്ളവര്‍ പുതിയ സംഭവത്തിലൂടെ പരിപാടി തുടങ്ങിയത്. അതോടെ പരിപാടികള്‍ കാണണമെങ്കില്‍ കൈയ്യിലുള്ള കിടിതാപ്പുകള് ഒന്നും പോരാതെ പുതിയ HD റിസിവറും, കോളാമ്പിയും, കോടച്ചക്ക്രവും വാങ്ങി കയ്യിലെ പകുതി മാസത്തെ കാശ് ആ വഴിക്കു പോയികിട്ടി. ഇത്തിരി കാശുള്ളവര്‍ മറ്റ് സംഗതികള്‍ (DTH റിസീവര്‍) വാങ്ങി ലോക്കല്‍ പ്രവാസികള്‍ക്ക് കിട്ടാത്ത പരിപാടികള്‍ ഇത്തിരി അഹങ്കാരത്തോടെ കണ്ടു രസിക്കുന്നു. ഇത്രയും പറഞ്ഞത് ഒരു സാധാരണ ലോക്കല്‍ പ്രവാസികള്‍ എങ്ങനെയാണ് ടിവി കാണുന്നത് എന്നു നാട്ടിലെ മല്ലുസിനെ അറിയിക്കാന്‍ വേണ്ടിയാണ്. ഇനി കാര്യത്തിലേക്ക് വരാം.
കഴിഞ്ഞ ദിവസം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസികള്‍ക്ക് അന്യമായ ഒരു മലയാളം ചാനലിലെ ഒരു കോമഡി പ്രോഗ്രാം കാണുവാന്‍ ഇടയായി. ആ പ്രോഗ്രാമിലെ ഒരു ഭാഗം ഇവിടെ കൊടുത്തിരിക്കുന്നു. ഒന്നു കാണുക......
കഴിഞ്ഞ ദിവസം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസികള്‍ക്ക് അന്യമായ ഒരു മലയാളം ചാനലിലെ ഒരു കോമഡി പ്രോഗ്രാം കാണുവാന്‍ ഇടയായി. ആ പ്രോഗ്രാമിലെ ഒരു ഭാഗം ഇവിടെ കൊടുത്തിരിക്കുന്നു. ഒന്നു കാണുക......
ഇനി മറ്റൊരു വിദേശ ചാനലിലെ കോമഡി (രണ്ടും ആളെ പറ്റിക്കല്‍) പ്രോഗ്രാം കാണുക....
ഈ രണ്ടു പരിപാടികളില്‍ കോമടിയാണ് (ആളെ പറ്റിച്ചു പ്രേക്ഷകരെ ചിരിപ്പിക്കുക) ഉദ്ദേശിക്കുന്നതു. എന്നാല്‍ രണ്ടിലും വ്യത്യസ്തമായ രീതിയില്‍ ആണ് എന്നു മാത്രം. ആദ്യത്തേതില്‍ ഏതാണ്ട് എട്ട് മിനിട്ടോളം ഒരാളെ വട്ട് കളിപ്പിച്ചു, വഴക്കു കൂടിയും, അടിയും, പിടിയും നടത്തി അവസാനം അയാളുടെ വായില്‍ നിന്നും പരിപാടി നടത്തുന്നവരുടെ വീട്ടിലിക്കുന്നവരെ ഉള്‍പ്പെടുത്തി പൂരപ്പാട്ടുകള്‍ കേട്ടും ഒരു സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു പ്രേക്ഷകരെയും, സോപ്പ്, ചീപ്പ്, അരിയും കൊടുത്ത് പറ്റിപ്പിന് ഇരയായവനെയും ചിരിപ്പിക്കുന്നു. രണ്ടാമത്തേതില്‍ വെറും രണ്ടു മിനിറ്റ് കൊണ്ട് നിങ്ങളെ ചിരിപ്പിക്കുന്നു (ഇനി നിങ്ങള്‍ ചിരിച്ചില്ലങ്കില്‍ പിന്നെ .... എനിക്കൊന്നും പറയാനില്ല ആദ്യ പ്രോഗ്രാം തന്നെ തുടന്ന് കാണുക)
ഇത് ഒരു ചാനലിലെ മാത്രം കാര്യമല്ല പല ചാനലുകളിലും ഇതൊക്കെയാണ് സ്ഥിതി. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നാണ് ഇവരുടെ ലക്ഷ്യം എങ്കില്‍ ഇത്തിരി കൂടി മാന്യമായി, രണ്ടാത്തെ പ്രോഗ്രാം പോലെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നടത്തി കൂടെ. എന്റെ മനസില്‍ തോന്നിയ ചില ചോദ്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്. അന്യന്റെ വേദനയിലോ, ബുദ്ധിമുട്ടിലോ ചിരിക്കുന്ന സാഡിസ്റ്റുകള്‍ ആണോ നമ്മള്? അങ്ങനെയാണോ ഈ കോമഡിക്കാര് നമ്മളെ കുറിച്ചു കരുതി വെച്ചിരിക്കുന്നത്? വെരളി പിടിച്ചവന് മറ്റുള്ളവന്റെ അച്ഛനെയും, അമ്മയെയും വീട്ടുകാരെയും പള്ളൂ പറയുന്നത് കേള്‍ക്കുന്നത് നമ്മള് മലയാളികള്‍ക്ക് എന്തെങ്കിലും ആത്മ നിര്‍വൃതി കിട്ടുന്നത് കൊണ്ടാകുമോ ഈ പരിപാടികള്‍ ഇപ്പൊഴും നിലനില്‍ക്കുന്നത്? ചിന്തിക്കുക.... സാധികുമെങ്കില്‍ ഉത്തരം പറയുക.....
കടപ്പാട്: യൂട്യൂബ്, പിന്നെ വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്കും.
എനിക്കും മുമ്പ് തോന്നിയിട്ടുള്ള കാര്യമാണിത്. അതുകൊണ്ടാണെനിക്ക് മലയാള ചാനലുകളോട് ബഹുമാനമില്ലാത്തതുമിപ്പോള് ഒന്നും കാണാത്തതും.
ReplyDeleteചില കോമഡി പ്രോഗ്രാം കണ്ടാല്‍ കരച്ചില്‍വരും..... ഇവര്‍ എന്തേ ഇതൊന്നും മനസിലാക്കാത്തത് ...... അഭിപ്രായത്തിന് നന്ദി.....
Deleteടി. വി. പരിപാടികള്‍ കണ്ടിട്ട് വര്‍ഷങ്ങള്‍ മൂന്നു നാലു കഴിഞ്ഞു. എങ്കിലും എന്തും പകര്‍ത്താന്‍ മാത്രം ശ്രമിക്കുന്ന നമ്മുടെ ചാനലുകാര്‍ക്ക് ഇത്രയൊക്കെയെ ചെയ്യാന്‍ കഴിയൂ എന്നു മനസ്സിലാക്കിയിട്ടുണ്ട്. ..................
ReplyDeleteഅഹമെദ് ഭായി ഇതുവഴി അഭിപ്രായം അറിയിച്ചതില്‍ സന്തോഷം... .... വീണ്ടും പ്രതീക്ഷിക്കുന്നു
Deleteമലയാള്ളിക്ക് തമാശ എന്ന് പറഞ്ഞാല്‍ ഇതുമാതിരി വളിപ്പും മറ്റുള്ളവരുടെ ആസനം ചൊറിച്ചിലും ആണല്ലോ. ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണ് മറ്റൊരു തുറുപ്പ്..
ReplyDeleteസത്യം പറഞ്ഞാല്‍ ചിലപ്പോഴൊക്കെ ഇവന്മാരുടെ പരിപാടി കാണുമ്പോള്‍ ആത്മ നിന്ദ തോനിയിട്ടുണ്ട്.. ഇവരുടെ ഒക്കെ നാട്ടില്‍ നമ്മളും ജനിച്ചല്ലോ എന്നോര്‍ത്തു
ഇതിലെ വന്നു അഭിപ്രായം രേഖപ്പെടുത്തിയത്തില്‍ സന്തോഷം.......
Deleteഇത് ഞങ്ങള്‍ക്കും തോന്നിയിട്ടുളള കാര്യമാണ്. ജസ്റ്റ് ഫോര്‍ ലാഫ് പരിപാടിയുടെ സ്ഥിരം പ്രേക്ഷകര്‍ക്ക് അറിയാം 10 , 15 മിനിട്ട് നേരം ആള്‍ക്കാരെ വട്ട് കളിപ്പിച്ചാലല്ല തമാശ വരികയെന്ന്. മലയാളത്തിലെ മിക്ക കോമഡി സീനുകളും കണ്ടിട്ട് ഇതിലെന്തു കോമഡിയെന്ന് ഞങ്ങള്‍ പരസ്പരം ചോദിക്കാറുണ്ട്. 20 വര്‍ഷം മുമ്പത്തെ പോലെ ചാടി ചാടി വന്നാല്‍ ചിരിക്കുന്ന ആള്ക്കാര് ഇപ്പോളുണ്ടാവില്ല (ചില റിയാലിറ്റി ഷോ ജഡ്ഡസ്സല്ലാതെ..) അവരൊക്കെ അവിടെയിരുന്ന് നന്നായിയെന്ന് കമന്റു പറയുമ്പോള്‍ രണ്ട് പൊട്ടിക്കാനാ തോന്നാറ്.
ReplyDeleteThis comment has been removed by the author.
ReplyDeleteഅളുകളെ വടിയാക്കി രസിയ്ക്കുന്ന 'തരികിട' പോലുള്ള റാഗിംഗ് പരിപാടികള്‍ ആണല്ലോ എപ്പോളും മലയാളിക്ക് ഹരം..സമ്മാനമായി കിട്ടുന്ന അരി മേടിയ്ക്കുന്നതിനു മുന്‍പ് പരിപാടി നടത്തുന്നവണ്റ്റെ ചെകിട്ടത്തു പൊട്ടിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്..
ReplyDeletenice article ....
ReplyDeleteഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
ReplyDelete