ഓഫീസിലെ സഹപ്രവര്‍ത്തകര്‍ എല്ലാം ഉച്ചയൂണിന്റെ അധ്വാനഭാരത്താല്‍ കണ്ണടച്ച് ശ്രുതി നീട്ടിയും കുറുക്കിയും ധ്യാനിക്കുന്നു. അങ്ങേ മൂലയില്‍ സഹദേവനും, ലീലാമണിയും കടമിഴികള് കൊണ്ട് എന്തൊക്കയോ വ്യായാമം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ തന്റെ പ്രതിസന്ധി തരണം ചെയ്യാന്‍ താത്ക്കാലം സഹദേവനെ കഴിയൂ. കാരണം പിറ്റെന്നാള്‍ തിരുവോണമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരയും, തലയില്‍ കുത്തുന്ന മുടി കമ്പി മുതല്‍ കാല്‍വിരലില്‍ ഇടുന്ന മിഞ്ചി വരെയുള്ള ആവശ്യവസ്തുക്കളുടെ ആളാം പ്രതിയുള്ളവരുടെ ഒരു കെട്ട് കുറുപ്പടികള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടക്കുന്നുണ്ടു. അത് കണ്ടു തെറ്റിദ്ധരിച്ചാവണം അറ്റെണ്ടര്‍ ശിവന്‍കുട്ടി അഞ്ഞൂറു രൂപ കടം ചോദിച്ചതു. കൊടുക്കാത്തതിനെക്കാള് കൂടുതല്‍ എന്റെ നോട്ടം കണ്ടിട്ടാവനം എന്തെക്കെയോ പിറുപിരുത് കൊണ്ട് അയാള്‍ നടന്നു പോയത്. എന്തായാലും ഇന്നത്തെ എന്റെ പ്രശ്നം പണം തന്നെയാണ്. ഓണം വരുമ്പോഴാണല്ലോ പുതു വസ്ത്രങ്ങള്‍ , പച്ചക്കറികള്‍ എന്നിവ പുതിയതോ, കൂടുതലോ മേടിക്കേണ്ടിവരുന്നത്.
ആവശ്യക്കാരന് ഔചിത്യം പാടില്ലായെന്ന് പണ്ടാരാണ്ട് പറഞ്ഞ ധൈര്യത്തില്‍ സഹദേവനെ വിളിച്ച് ആവശ്യമറിയിച്ചു. തങ്ങളുടെ വ്യായാമത്തിന് ഭംഗം വരുത്തി എന്റെ ആവശ്യം അറിയിച്ചതിനാലാണോ എന്തോ ആയിരം രൂപ എടുത്തു കയ്യിലോട്ട് നീട്ടിയത് പതിനായിരം രൂപ തരുന്ന കനത്തിലായിരുന്നു. കിട്ടിയ രൂപയുടെ കനത്തിന്റെ എത്രയോ ഇരട്ടിയാണ് എന്റെ പൊക്കെറ്റില്‍ കിടക്കുന്നതു എന്നോര്‍ത്തു ഓഫീസില്‍ നിന്നും അല്‍പ്പം നേരത്തെ ഇറങ്ങി. പോക്കറ്റില്‍ നിന്നും കുറുപ്പടികള്‍ ഓരോന്നായി പുറത്തെടുത്ത് വായിച്ചു. ആദ്യം എടുത്തത് ഭാര്യ-മക്കള്‍ എന്നിവരുടെ ആവശ്യങ്ങളുടെ ലിസ്റ്റ് ആയിരുന്നു. ആവശ്യങ്ങള്‍ വായിച്ചതും മനസില്‍ ഒരു ഫൈനാന്‍സ് മാനേജര്‍ ഉണര്‍ന്നു. അതില്‍ ഒരു പ്രയോഗികത വരുത്തി പതിനേഴില്‍ നിന്നും വെറും മൂന്നു എണ്ണമാക്കിയപ്പോള്‍ എന്തോ എന്റെ ബുദ്ധിയില്‍ എനിക്കു അഭിമാനം തോന്നി. എങ്കിലും, വീട്ടില്‍ച്ചെന്നു കേറുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന സുനാമിയെ ഓര്‍ത്ത് അല്‍പ്പം പകച്ചെങ്കിലും ഉള്ളതുകൊണ്ടു അതിനെ നേരിടാം എന്നു വിചാരിച്ചു അടുത്ത പച്ചക്കറി ലിസ്റ്റ് എടുത്തു.
അതിലും ചില പ്രയോഗികത വരുത്തുവാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല കാരണം സാമ്പാറിനും, അവിയലിനും മുരിങ്ങായ്കയും, ഉരുളകിഴങ്ങും വേണ്ടന്നു വെക്കാന്‍ സാധിക്കില്ലല്ലോ. പിന്നെയുള്ള എളുപ്പമുള്ള പണി സാമ്പാറും, അവിയലും വേണ്ടാന്നു വെക്കണം അപ്പോ ഇതില്ലാത്ത ഊണിനെ ഓണസദ്യ എന്നു വിളിക്കാന്‍ സാധിക്കുമോ?.കടലാസില്‍ എഴുതിയതില്‍ പകുതിപ്പോലും വീട്ടില്‍ എത്തില്ല എന്നു വിചാരിച്ചിട്ടയിരിക്കും തന്റെ കുഞ്ഞുമോള്‍ അവളുടെയും ചേട്ടന്റെയും ഇടക്ക് അമ്മയുടെയും ആവശ്യങ്ങള്‍ ഒരു ഫ്ലാഷ് ന്യൂസ് പോലെ എസ്എംഎസ് അയച്ചുകൊണ്ടേയിരുന്നു. കിട്ടിയ കുറിമാനങ്ങള്‍ വായിച്ചു നിര്‍വികാരനായി തലയുയര്‍ത്തി ചന്തയുടെ ആരംഭ കവാടത്തിലേക്ക് നോക്കി സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങള്‍ ഓടുകയാണ് ചിലര്‍ വാങ്ങികൂട്ടിയ സാധനങ്ങള്‍ തലയിലും തോളിലും താങ്ങി അടുത്ത വണ്ടി പിടിക്കാനുള്ള കഷ്ട്ടപ്പാടിലാണ്, മറ്റ് ചിലര്‍ സാധനങ്ങള്‍ വാങ്ങിക്കുവാനുള്ള തത്രപ്പാടിലാണ്, എല്ലാം കൊണ്ടും ജനസാഗരമാണ് എല്ലാവരും ഉത്രാടപ്പാച്ചിലിലാണ് . കടകള്‍ അടയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നു എത്രയും വേഗം പച്ചക്കറി വാങ്ങിച്ചില്ലങ്കില് ഇന്ന് വീട്ടിലോട്ട് പോകേണ്ട കാര്യമില്ല. അത്രക്കും കടുത്ത നിര്‍ദേശങ്ങളായിരുന്നു രാവിലെ ഇറങ്ങാന്‍ നേരം ഭാര്യയും, മക്കളും അവരവരുടെ ആവശ്യങ്ങള്‍ എഴുതിയ തുണ്ട് കടലാസ് തന്നപ്പോള്‍ പറഞ്ഞത്.
എന്തും ഏതും ഇപ്പോള്‍ കിറ്റുകള്‍ ആണ്. ഒരു സാംബാര്‍ , അവിയല്‍ കിറ്റും, ഒരു കെട്ട് അച്ചിങ്ങ പയര്‍ അരക്കിലോ സവാള, കാല്‍ക്കിലോ ചുവന്നുള്ളി, നൂറു പച്ചമുളക്, അങ്ങനെ ഒരു സദ്യയ്ക്ക് വേണ്ട സംഭവങ്ങള്‍ രണ്ടുമൂന്നു കെട്ടുകളാക്കി കടക്കാരന് കയ്യില്‍ത്തന്നു കാശിനായി കൈനീട്ടി നില്‍പ്പ് തുടങ്ങി. കടം മേടിച്ചതും കയ്യിലുണ്ടായിരുന്നതും കൊടുത്തുകഴിഞ്ഞപ്പോള്‍ ബാക്കി കിട്ടിയതു വണ്ടിക്കൂലിക്ക് മാത്രം തികയും. രണ്ടു കയ്യില്‍ രണ്ടു കെട്ടുവീതം പിടിച്ച് ചന്തയില്‍ നിന്നും ആള്‍ത്തിരക്കിലൂടെ തട്ടിയും, മുട്ടിയും, നിന്നും ബസ് സ്റ്റോപ്പിലെത്തി. അവിടെയും ജനസാഗരം തന്നെ. അരമണിക്കൂര്‍ പച്ചക്കറികെട്ടും പിടിച്ച് നില്പ്പിന് ശേഷമാണ് വീടിന്റെ അടുത്തുകൂടെ പോകുന്ന ബസ് മോഹലാലിനെ പോലെ ഇടതു വശം ചരിഞ്ഞു ഏന്തിവലിഞ്ഞു വന്നു നിന്നത്. അതിലും നിറഞ്ഞു കവിഞ്ഞു ജനങ്ങള്‍ . അകത്തു കേറി നില്ക്കാന് സാധിക്കാത്തതിനാല്‍ ചവിട്ടുപടിയില്‍ നില്ക്കാന് തീരുമാനിച്ചു. ഇടത്തേ കാല് ചവിട്ടുപടിയില്‍ കിട്ടിയ ഇത്തിരി സ്ഥലത്തുറപ്പിച്ചു, ഇടത്തെ കൈയ്യില്‍ ടിക്കറ്റിന്റെ പൈസായും വെച്ചു സീറ്റിന്റെ കമ്പിയേല്‍ ഇറുക്കിപ്പിടിച്ചു, വലത്തെ കാലും, കൈയും, കൈയ്യിലെ കെട്ടും, പുറത്തു കാറ്റത്ത് ആടി കളിക്കുന്ന ഓലക്കാലിലെ കുരുവികൂട് പോലെ വെറുതെ തൂങ്ങികിടന്നു.
ഒരു കയ്യും പിടിച്ച് ഒറ്റക്കാലിലുള്ള യാത്ര അത്ര പന്തിയല്ലല്ലോ. അപ്പോള്‍ ഇല്ലാത്തസ്ഥലത്ത് സ്ഥലമുണ്ടാക്കുക എന്ന തനതു മലയാളി പ്രയോഗം നടപ്പില്‍ വരുത്തുവാന്‍ തീരുമാനിച്ചു. തൂങ്ങിയാടുന്ന കാല് വെച്ച് അടുത്തു നില്കുന്നവന്റെ കാലില്‍ അറിയത്തപോലെ ഒന്ന് ചെറുതായി ചവിട്ടി അപ്പോള്‍ കിട്ടിയ ചെറിയ വിടവില്‍ ചെരുപ്പിന്റെ അറ്റം വെച്ചു പിന്നെ പത്തു മിനിറ്റ് കുഴികളില്‍ ചാടിയുള്ള യാത്രയില്‍ രണ്ടു കാലുകളും സുരക്ഷിതമായി ചവിട്ടുപടിയില്‍ ഉറപ്പിച്ചു. ബസ് പറക്കുകയാണ്. ഡ്രൈവറുടെ ഓടിക്കല്‍ കണ്ടാല്‍ രാത്രിതന്നെ സദ്യയുണ്ണാന്‍ പോകുകയാണെന്ന് തോന്നുന്നു. റോഡിലുള്ള സകല കുഴികളിലും അങ്ങനെ ചാടിച്ചാടി വണ്ടി ഒരുവിധം ഒരു ആളൊഴിഞ്ഞ സ്റ്റോപ്പിലെത്തി. ആളിറങ്ങുവാന് ഇറങ്ങി നിന്നപ്പോള്‍ എന്തോ കയ്യിലൊരു ഭാരക്കുറവ്. അരണ്ടവെളിച്ചത്തില്‍ തന്റെ കയ്യിലെ പച്ചക്കറി ഇട്ടിരുന്ന കൂട് ആളൊഴിഞ്ഞിരിക്കുന്നു. കാറ്റുപോയ ബലൂണ്‍ പോലെയായിരുന്നു പച്ചക്കറികൂട്. യാത്രയില്‍ ഏതോ കുഴിയില്‍ വണ്ടി ചാടിയപ്പോള്‍ വീണുപോയതാണ്.
എവിടെപ്പോയി എന്നതിനെക്കാള്‍ ആദ്യം വന്ന ചോദ്യം നാളത്തെ ഓണസദ്യയെ കുറിച്ചായിരുന്നു. ഈ കൊല്ലത്തെ ഓണം ശരിക്കും കാണം വിറ്റാണ് സംഘടിപ്പിച്ചത് അതാണ് വഴിയിലെവിടെയോ വീണു പോയിരിക്കുന്നത്. ബസ് വന്ന ഇരിട്ടുമൂടിയ വിജനമായ വഴിയിലേക്ക് നോക്കി നില്കുമ്പോഴാണ് ബസിലെ കിളി "കയറുന്നങ്കില് കേറ് അല്ലേ മാറി നില്ക് " എന്ന ആക്രോശിച്ചത്. അറിയാതെ വണ്ടിയില്‍ കയറി നില്കുമ്പോള് വീണ്ടും ഒരു കുറിമാനം വന്നു. "അച്ഛാ പായസത്തിനുള്ളത് മേടിക്കാന്‍ മറക്കരുത്" എന്നത് വായിച്ചു ഭാര്യയും, കുട്ടികളും പിറ്റേദിവസം സദ്യ ഉണ്ണുന്നതും, പായസം കുടിക്കുന്നതും സ്വപ്നം കണ്ടു കമ്പിയേല്‍ ചാരി നിന്നു.

എഴുത്ത് നന്നായിരിക്ക്ണ്.
ReplyDeleteഉത്രാടപായ്ച്ചിലിന്റെ സരസമായ നേര്‍ക്കാഴ്ച്ച.
ശ്രമിച്ചാല്‍ ഒന്നൂടി കൊഴുപ്പിക്കാമായിരുന്നു.
എല്ലാഭാവുകങ്ങളും നേരുന്നു.
സസ്നേഹം..പുലരി
മനസിലുള്ള ആശയങ്ങളെ വിരല്‍ തുമ്പിലേക്ക് കൊടുവരാനുള്ള മരവിപ്പില്‍ നിന്നുമാണ് ഇത് എഴുതിയത്...കഥ പോര എന്നറിയാം എങ്കിലും പോസ്റ്റി എന്നേയുള്ളൂ.... ക്രിയാത്മകമായ ഒരു അഭിപ്രായം എഴുതിയതില്‍ സന്തോഷം
Deleteമനോഹരമായി എഴുതി.
ReplyDeleteഫെസ്റ്റിവല്‍ അഡ്വാന്‍സ്, ബോണസ് ഒന്നും കിട്ടാത്ത സര്‍ക്കാര്‍ ഗുമസ്തന്റെ ഓണം എത്ര ശോചനീയം. കിട്ടുന്ന ശമ്പളം ഒന്നിനും തികയാതവരുടെ ബുദ്ധിമുട്ട് നന്നായി അവതരിപ്പിച്ചു. നല്ല കഥ. ആശംസകള്‍.
ReplyDeleteകഥ കൊള്ളാം
ReplyDeleteമോഹന്‍ലാലിനെപ്പോലെ വശം ചരിഞ്ഞ് വരുന്ന ബസ്...ഹഹഹ