ആദ്യരാത്രിയിലെ പോലെ മുല്ലപ്പൂ സുഗന്ധമുള്ള ഒരു രാത്രിയിലാണ് റോഷ് തനിക്കുവന്ന ആദ്യ കല്ല്യാണാലോചനയേകുറിച്ചു റീനയോട് അറിയാതെ വീണ്ടും പറഞ്ഞത്. അപ്പോള്‍ റീന റോഷിന്റെ ഹൃദയതാളത്തോട് ചെവിചേര്‍ത്തു, വിരിഞ്ഞ നെഞ്ചിലെ രോമങ്ങളെ തഴുകുകയായിരുന്നു.
"നല്ല പെണ്‍കുട്ടിയായിരുന്നു, അവളുടെ പ്രായം ഒന്നു മാത്രമാണു ആ കല്ല്യാണം മുടങ്ങിയത്"
ഓര്‍ക്കാപ്പുറത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുന്നതു പോലെ യാതൊരു മുന്നറിയിപ്പുമില്ലാതെ റീനയുടെ കൈവിരലുകള്‍ നിന്നു. അത് നിന്നതും ബസിന്റെ തൊട്ട് പുറകില്‍ വന്ന ബൈകുകാരനെ പോലെ റോഷ് ഒന്നു പതറി. അപ്പോഴേക്കും റീന ഒരു ആവി എന്ജിന് പോലെ മൂകില് നിന്നും ചീറ്റലുകളും, കണ്ണില്‍ നിന്നും വെള്ളവും വന്നു തുടങ്ങിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണോ?. കഴിഞ്ഞ ദിവസം മദ്യപിച്ചു വന്നതിന്റെ പിണക്കം മാറി ഒന്നു നെഞ്ചിലേക്കു കിടന്നതേയുള്ളൂ അപ്പോഴേക്കും അടുത്ത പണികിട്ടി. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക് നിസാര കാര്യം മതി പിണങ്ങാന്‍. പ്രിത്യേകിച്ചും ഏതെങ്കിലും പെണ്ണിന്റെ കാര്യത്തിലാണെങ്കില്‍ നിമിഷം പോലും വേണ്ട അതിനു. മറിഞ്ഞ് കിടന്നു കണ്ണുനീര് ഒഴുക്കുന്ന റീനയുടെ അരികിലേക്ക് റോഷ് ചേര്‍ന്ന് കിടന്നു ചെവിയില്‍ പതുക്കെ മന്ത്രിച്ചു: