വീണ്ടും ഒരു ക്രിസ്തുമസ് ദിനം കൂടി. മാനവലോക പാപം പോക്കാന്‍ ദൈവപുത്രന് ഭൂജാതനായ ദിവസം. പുതിയ സുവിശേഷത്തിന്റെ, നവീകരണത്തിന്റെ, ആത്മസമര്‍പ്പണത്തിന്റെ, ത്യാഗത്തിന്റെ ദിനം. ഡിസംബര്‍ മാസം ആരംഭിക്കുമ്പോള്‍ തന്നെ ക്രിസ്തുമസിന്റെ ഓര്‍മ്മകള്‍ മനസിലേക്ക് ഒഴികി എത്തുന്നു. അതില്‍ പ്രധാനം ക്രിസ്തുമസ് കരോളിനെ കുറിച്ചാണ്. യേശുവിന്റെ ജനനം തണുത്ത രാത്രി മുഴുവന്‍ വീടുതോറും കയറിയിറങ്ങി അറിയിച്ചു, ഭവനങ്ങളില്‍ നിന്നും കിട്ടുന്ന കട്ടന്‍ കാപ്പിയും, കപ്പയും, കേക്കും കഴിച്ചു കൊച്ചു വെളുപ്പാന്‍ കാലത്ത് വീട്ടില്‍ തിരിച്ചു കേറുന്ന ദിവസങ്ങള്‍ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്ക്കുന്നു. സൌഹൃദങ്ങളെ ഇത്തിരി കൂടി ഊട്ടിയുറപ്പിക്കുന്ന ഒരു കലഘട്ടങ്ങള് കൂടിയാണ് വീടുതോറും കയറിയിറങ്ങുന്ന കരോള്‍ പരിപാടി. പെട്രോമാക്സ് വെട്ടത്തില്‍ ഡ്രമ്മിന്റെയും, സൈഡ്-ഡ്രമ്മിന്റെയും താളത്തില്‍ എല്ലാവരും ഒരിമിച്ചു പാട്ടുപാടിയും, സാന്താക്ലോസിന്റെ ഒപ്പം ഡാന്‍സുകളിച്ചും ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്കു ആകെയുള്ള പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ തപ്പി തടഞ്ഞു കൈത്തോടുകള്‍ നീന്തിയും, കയ്യാലകള്‍ ചാടികടന്നും, നടന്നും അല്‍പ്പം ഇരുന്നുമുള്ള യാത്രയില്‍ ഉടനീളം ഉണ്ടാകുന്ന താമശകളും, ചെറിയ ചെറിയ പിണക്കങ്ങളും ആസ്വദിച്ച്, അവസാനം എല്ലാം കഴിഞ്ഞു ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ കിട്ടുന്ന ശകാരങ്ങളും എല്ലാം ഇപ്പോഴും ഒരു കുളിരുള്ള ഓര്‍മ്മകള്‍ ആണ്.
ചാഞ്ചാടി കളിക്കുന്ന നക്ഷത്ര വിളക്കുകള്‍ തൂക്കുന്നതനാണ് ആണ് അടുത്ത രസമുള്ള ഓര്‍മ്മ. കൃത്യമായ ഇടവേളകളില്‍ നക്ഷത്രങ്ങള്‍ മിന്നുകയും, അണയുകയും ചെയ്യിക്കുക, കൂടുതല്‍ നക്ഷത്രങ്ങളെ നിരനിരയായി മിന്നിക്കുക എന്നതൊക്കെ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ഒരു തരം മത്സരം തന്നെയായിരുന്നു. പാതിര കുര്‍ബ്ബാനയും കഴിഞ്ഞു വെളുപ്പാന്‍ കാലത്ത് തിരിച്ചു വരുമ്പോള്‍ തുമ്പപ്പൂ നിറമുള്ള അപ്പവും, ഇറച്ചിയും കൂട്ടിയുള്ള പ്രാതലും, അതിനു ശേഷം കിട്ടുന്ന കേക്കും എത്ര രുചികരമായിരുന്നു.കൊച്ചു കൊച്ചു വാശികളും, ഒത്തിരി ഒത്തിരി സന്തോഷങ്ങളും നിറഞ്ഞതായിരുന്നു പഴയ എന്റെ ക്രിസ്തുമസ് കാലം.
ഇന്ന് ഇവിടെ പതിനഞ്ചാം നിലയിലെ ജോലിസ്ഥലത്ത് ഇരുന്നു ആ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ അന്ന് കഴിച്ച അപ്പത്തിനും,കേക്കിനും, കാരോള്‍ പരിപാടിക്കും പാതിരാ കുര്‍ബ്ബാനയ്ക്കും എല്ലാം എത്ര രുചിയാണ്. വരുമോ ആ ഒരു ദിവസം ഒരിക്കല്‍ കൂടി ........
എല്ലാ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ .........
....അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം .......ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം .......
സമാധാനവും,സന്തോഷവും,സമൃദ്ധിയും,ഐശ്വര്യവും
ReplyDeleteനിറഞ്ഞ ക്രിസ്മസ് ആശംസകള്‍
നന്ദി ചേട്ടാ ......എന്തുണ്ട് വിശേഷങ്ങള്‍ .... സുഖമല്ലേ
Deleteകൃസ്തുമസ്സ് ആശംസകള്‍.
ReplyDeleteനന്ദി ചേട്ടാ ...... എന്തുണ്ട് വിശേഷങ്ങള്‍ ....സുഖമെന്ന് വിശ്വസിക്കുന്നു ....
Deleteസന്മനസ്സുള്ളവര്ക്ക് സമാധാനം
ReplyDeleteആശംസകള്‍
നന്ദി ചേട്ടാ ...... എന്തുണ്ട് വിശേഷങ്ങള്‍ ....സുഖമെന്ന് വിശ്വസിക്കുന്നു ....
Delete