ജന്മ്മദിനങ്ങള് ഒരു പ്രായത്തില്‍ ആവേശമാണ്, പ്രിത്യേകിച്ചും കുട്ടിക്കാലത്ത്. പുതിയ വസ്ത്രങ്ങള്‍ ലഭിക്കുന്ന, ഇഷ്ട്ടമുള്ള പായസം വയറുനിറയെ കുടിക്കുവാന്‍ കിട്ടുന്ന,പ്രിയപ്പെട്ട കേകുകള്‍ മുറിക്കുവാന്‍ പറ്റുന്ന സമ്മാനങ്ങളുടെ, സന്തോഷത്തിന്റെ കാലം. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഇതേ ജന്മ്മദിനങ്ങള് നഷ്ട്ടബോധത്തിന്റെ കാലമാണ്. അന്നത്തെ ഓരോ ആശംസകളും ചെറുപ്പത്തിലെ സന്തോഷത്തേക്കാളുപരി നമുക്ക് നഷ്ട്ടപ്പെട്ട് പോയ ദിനങ്ങളുടെ ഓര്‍മകള്‍ ആണ് സമ്മാനിക്കുന്നത്. ഇന്ന് ഫേസ്ബുക്ക് ഉള്ളത് കൊണ്ട് നമ്മള് എല്ലാവരുടെയും ജന്മദിനങ്ങള് അറിയുന്നു.അതിനാല്‍ ആശംസകള്‍ കൊണ്ട് നിറയ്ക്കുന്നു, ചിലപ്പോള്‍ ആഘോഷിക്കുന്നു അത് ഇല്ലായിരുന്നുവെങ്കില്‍
എന്നൊന്ന് ആലോചിച്ചു നോക്കൂ. നമ്മളില്‍ എത്ര പേര് ഇന്ന് ജീവിച്ചിരിക്കുന്നതും എന്നാല്‍ ഫേസ്ബുക്കില്‍ അക്കൌണ്ടില്ലാത്തതുമായ നമ്മുടെ അച്ഛന്റെയോ, അമ്മയുടെയോ, മുത്തച്ഛന്റെയോ, മുത്തശ്ശിയുടെയോ, സുഹൃത്തുക്കളുടെയോ ബന്ധുജനങ്ങളുടെയോ ജന്മദിനങ്ങള് ഓര്‍ത്തുവെച്ചു ആഘോഷിക്കാറുണ്ട്?. ചുരുങ്ങിയപക്ഷം "janmadhinasamsakal" അല്ലങ്കില്‍ "B,day wishes" എന്നീ വാക്കുകള്‍ എസ്എംഎസ് അയക്കാറുണ്ട്?. വാസ്തവത്തില്‍ നമ്മള് ഓര്‍ക്കാറില്ല എന്നതല്ലേ സത്യം.