ജന്മ്മദിനങ്ങള് ഒരു പ്രായത്തില്‍ ആവേശമാണ്, പ്രിത്യേകിച്ചും കുട്ടിക്കാലത്ത്. പുതിയ വസ്ത്രങ്ങള്‍ ലഭിക്കുന്ന, ഇഷ്ട്ടമുള്ള പായസം വയറുനിറയെ കുടിക്കുവാന്‍ കിട്ടുന്ന,പ്രിയപ്പെട്ട കേകുകള്‍ മുറിക്കുവാന്‍ പറ്റുന്ന സമ്മാനങ്ങളുടെ, സന്തോഷത്തിന്റെ കാലം. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഇതേ ജന്മ്മദിനങ്ങള് നഷ്ട്ടബോധത്തിന്റെ കാലമാണ്. അന്നത്തെ ഓരോ ആശംസകളും ചെറുപ്പത്തിലെ സന്തോഷത്തേക്കാളുപരി നമുക്ക് നഷ്ട്ടപ്പെട്ട് പോയ ദിനങ്ങളുടെ ഓര്‍മകള്‍ ആണ് സമ്മാനിക്കുന്നത്. ഇന്ന് ഫേസ്ബുക്ക് ഉള്ളത് കൊണ്ട് നമ്മള് എല്ലാവരുടെയും ജന്മദിനങ്ങള് അറിയുന്നു.അതിനാല്‍ ആശംസകള്‍ കൊണ്ട് നിറയ്ക്കുന്നു, ചിലപ്പോള്‍ ആഘോഷിക്കുന്നു അത് ഇല്ലായിരുന്നുവെങ്കില്‍
എന്നൊന്ന് ആലോചിച്ചു നോക്കൂ. നമ്മളില്‍ എത്ര പേര് ഇന്ന് ജീവിച്ചിരിക്കുന്നതും എന്നാല്‍ ഫേസ്ബുക്കില്‍ അക്കൌണ്ടില്ലാത്തതുമായ നമ്മുടെ അച്ഛന്റെയോ, അമ്മയുടെയോ, മുത്തച്ഛന്റെയോ, മുത്തശ്ശിയുടെയോ, സുഹൃത്തുക്കളുടെയോ ബന്ധുജനങ്ങളുടെയോ ജന്മദിനങ്ങള് ഓര്‍ത്തുവെച്ചു ആഘോഷിക്കാറുണ്ട്?. ചുരുങ്ങിയപക്ഷം "janmadhinasamsakal" അല്ലങ്കില്‍ "B,day wishes" എന്നീ വാക്കുകള്‍ എസ്എംഎസ് അയക്കാറുണ്ട്?. വാസ്തവത്തില്‍ നമ്മള് ഓര്‍ക്കാറില്ല എന്നതല്ലേ സത്യം.
മധുവിധുവിന്റെ മുല്ലവസന്തം തീരും മുന്‍പേ റീനയ്ക്ക് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയായി. വിദ്യാസമ്പന്നയായ റീനയെ ഒരു ജോലിയ്ക്കായ് ശ്രമിക്കാന്‍ പ്രേരിപ്പിച്ചത് റോഷിന്റെ അമ്മച്ചിയായിരുന്നു.തന്നെ മനപ്പൂര്‍വ്വം അടുക്കളയില്‍ നിന്നും ഒഴിവാക്കാനുള്ള അമ്മായിയമ്മയുടെ തന്ത്രമായാണ് ആദ്യം റീനയ്ക്ക് തോന്നിയത്. അതിനാല്‍ വളരെ ലാഘവത്തോടെയാണ് പത്രത്തിലെ "ജോലിക്കാരെ ആവശ്യമുണ്ട്" എന്ന പരസ്യങ്ങളോട് റീന പ്രതികരിച്ചത്. സിക്സ്ത് ഫോം++ പാസായ അമ്മച്ചി പത്രത്തില്‍ ഇംഗ്ലീഷില്‍ അച്ചടിച്ചുവരുന്ന ജോലി പരസ്യങ്ങളെ മുക്കിയും മൂളിയും വായിച്ചു മനസിലാക്കി റീനയോട് പറയുമ്പോള്‍ അതൊക്കെ അമ്മായിയമ്മയുടെ ഒളിയമ്പുകളായാണ് റീന കണക്കാക്കിയത്. മരുമോള്ടെ ഈ രീതിയിലുള്ള തണുപ്പന്‍ പ്രതികരണം കണ്ടു ഒരു ദിവസം പത്രപരസ്യത്തിലെ കമ്പനിയില്‍ നേരിട്ടു അമ്മച്ചി വിളിച്ച് കാര്യം അന്വേഷിച്ചതിനു ശേഷം റീനയ്ക്ക് ഫോണ്‍ കൈമാറി. റീനയുമായി കുറച്ചു നേരം സംസാരിച്ചതിന് ശേഷം കമ്പനിയിലേക്ക് നേരിട്ടു ചെല്ലാന്‍ പറഞ്ഞു ഫോണ്‍ റീന വെച്ചു.
അത് കേട്ടപ്പോള്‍ തന്നെ അമ്മച്ചി ഉറപ്പിച്ച് പറഞ്ഞു "ഇത് നിനക്കു കിട്ടും" ഇത് കേട്ടപ്പോള്‍ റീനയുടെ ഉള്ളിന്റെ ഉള്ളില്‍ വീണ്ടും ആ പഴയ സംശയം ഉണ്ടായങ്കിലും ജീവിതത്തില്‍ ആദ്യമായി കിട്ടാന്‍ പോകുന്ന ഒരു ജോലിയുടെ കാര്യം ഓര്‍ത്തപ്പോള്‍ സന്തോഷം കൊണ്ട് റീനയുടെ മനസ് നിറഞ്ഞു. അന്ന് രാവിലെ റീന അഭിമുഖത്തിന് ഒരുങ്ങിറങ്ങാന് നേരം ഒരു ജോലിക്ക് നീ പോയി സാമ്പാദിച്ചിട്ടു വേണ്ട ഈ കുടുംബത്തിന് കഴിയാന്‍ എന്ന ആദ്യരാത്രിയിലെ റോഷിന്റെ താക്കീത് വീണ്ടും റോഷിന്റെ മുഖത്ത് നിന്നും റീന വായിച്ചെടുത്തു. ഇപ്രാവശ്യം റോഷ് തന്നെ തടയില്ല എന്നു റീനയ്ക്ക് നല്ല ബോധ്യമുണ്ട് കാരണം ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത് അമ്മച്ചിയാണ്. എന്തോ അന്ന് ആദ്യമായി റീന അമ്മച്ചിയെ കുറിച്ചു നല്ലത് ചിന്തിച്ചു. പ്രാര്‍ഥനയോടെ മോനെയും മരുമകളെയും അമ്മച്ചി യാത്രയാക്കി അടുക്കളയിലേക്കും അപ്പച്ചന് തോട്ടത്തിലേക്കും പോയി. അമ്മച്ചിയുടെ പ്രാര്‍ഥനയുടെ ഫലമോ, റീനയുടെ കഴിവോ എന്തോ ആ ജോലി റീനയ്ക്ക് തന്നെ ലഭിച്ചു.
ആദ്യ ജോലിയുടെ ആദ്യ ശമ്പളം ലഭിച്ചതിന്റെ സന്തോഷം എങ്ങനെ ആഘോഷിക്കും എന്നാലോചിക്കുമ്പോഴാണ് വരുന്ന എട്ടാം തിയതി റോഷിന്റെ ജന്മദിനമാണ് എന്ന കാര്യം റീന ഓര്‍ത്തത്. ആദ്യ ശമ്പളം കൊണ്ട് റോഷിന് എന്തെങ്കിലും ഒന്നു വാങ്ങി കൊടുക്കണം. കൂടാതെ അപ്പച്ചനും, നാഴികയ്ക് നാല്‍പ്പതുവട്ടം അത് അപ്പച്ചന് വാങ്ങിയത, ഇത് മോന് വാങ്ങിയത എന്നു പറഞ്ഞു തന്നെ കൊച്ചാക്കുന്ന അമ്മച്ചിക്കും എന്തെങ്കിലും മേടിച്ചു കൊടുക്കണം. പിന്നെ തന്റെ പാവം അപ്പച്ചനും അമ്മച്ചിക്കും, ആങ്ങളയ്ക്കും അവന്റെ ഭാര്യയ്കും ......യ്യോ...!!!. ആദ്യ ശമ്പളത്തിന്റെ വീതംവെപ്പിന്റെ ലിസ്റ്റ് അങ്ങനെ നീണ്ടു നീണ്ടു ശമ്പളത്തേക്കാള്‍ നീണ്ടതു കണ്ടു റീന തലയില്‍ കൈവെച്ചു..... "കര്‍ത്താവേ..!!!..വേണ്ട...!!! വേറെ ആര്‍ക്കും ഒന്നും വേണ്ടാ റോഷിന് മാത്രം മതി. ഒരു സര്‍പ്രൈസ് ഗിഫ്റ്റ്. തങ്ങള്‍ മാത്രമുള്ളപ്പോള്‍ അവന് കൊടുക്കണം....കഴിഞ്ഞ ദിവസം റോഷിന്റെ കൂടെ തീയേറ്ററില്‍ പോയി കണ്ട റോക്ക്സ്റ്റാര്‍ എന്ന സിനിമയിലെ എ.ആര് റഹ്മാന്റെ "തും ഹോ...." (നീയാണ്.....) എന്ന പാട്ടിന്റെ അകമ്പടിയോടെ ... ഇതാ എന്റെ പൈസകൊണ്ടു നിനക്കായി ഞാന്‍ വാങ്ങിയ പിറന്നാള്‍ സമ്മാനം ....." എന്നു വികാര പരവേശയോടെ പറഞ്ഞു തന്റെ സമ്മാനം അവന് കൊടുക്കണം. അത് അവന് ആശ്ചര്യത്തോടെ വാങ്ങി തുറന്നു നോക്കി അത്ഭുതവും, പ്രേമവും, സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ തന്നെ വാരി പുണരുന്നതും സ്വപ്നം കണ്ടു പല സ്ഥലങ്ങളിലും നിന്നതിനാല്‍ ഒരു മാസം കൊണ്ട് അടുപ്പത്ത് വെച്ച പത്തു കവര്‍ മില്‍മ്മ പാല്, തേയ്ക്കാനായി എടുത്ത തന്റെ രണ്ടു ചുരിദാര്‍, റോഷിന്റെ ഒരു ഖദര്‍ സില്‍ക് ഷര്‍ട്ട്, അപ്പച്ചന്റെ ഓയില്‍ മുണ്ട്, അമ്മച്ചിയുടെ പുതിയ കവണി+++ തുടങ്ങിയ പല സാധനങ്ങളും തൂകി പോകുകയോ, കത്തിപ്പോകുകയോ ചെയ്തു. ഇതെല്ലാം അമ്മച്ചി വള്ളിപുള്ളി വിടാതെ അവസാനം ഒരുമിച്ച് വായിക്കാനായി മനസില്‍ കൂട്ടിവെച്ചുകൊണ്ടേയിരുന്നത് റീന അറിഞ്ഞതെയില്ല.
മോനേ ഡാ... നിന്റെ അമ്മച്ചി ..!!!!!!!!!! എന്ന അപ്പച്ചന്റെ തകര്‍ന്ന നിലവിളിയും, കതകിലെ ഇടിയും കേട്ടാണ് റോഷും, റീനയും ഞെട്ടി ഉണര്‍ന്നത്. നിന്ന നില്പ്പില് നെഞ്ചില്‍ കൈ അമര്‍ത്തി, വിയര്‍ത്ത് കുളിച്ചു കിടക്കുന്ന അമ്മച്ചിയെ പോക്കിയെടുത്ത് റോഷും റീനയും അപ്പച്ചനും കൂടി കാറില്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടെര്മ്മാര് അകത്ത് ഐ സി യൂവില്‍ അമ്മച്ചിയെ ഓക്സിജെന് മാസ്കും ധരിപ്പിച്ചു കിടത്തി. പുറത്തു കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമോ എന്ന വെപ്രാളത്തില്‍ അപ്പച്ചനും, ഇനി തനിക്ക് ആരുണ്ട് എന്ന ചിന്തയില്‍ റോഷും, രണ്ടു പേരുടെയും വെപ്രാളം കണ്ടു വിഷമിച്ചു റീനയും കാത്തിരുന്നു. ഇതിനിടയില്‍ റോഷ് ആര്കോക്കെയോ ഫോണ്‍ ചെയ്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ റീനയുടെ അപ്പച്ചനും, സഹോദരനും വന്നു. പിന്നെ മറ്റ് ബന്ധുക്കളും വന്നു തുടങ്ങി. വരുവാന്‍ സാധിക്കാത്തവര്‍ റോഷിന്റെ മൊബൈലില്‍ വിളിച്ച് കൊണ്ടേയിരുന്നു. അങ്ങനെ സമയം ഏതാണ്ട് പുലര്‍ന്നു. തന്റെ പ്രിയതമന്റെ ജന്മദിനം ആശംസിക്കാനുള്ള സമയമറിയിച്ചു ഫോണിന്റെ അലാം അടിച്ചു തുടങ്ങി. റീന പതുക്കെ റോഷിനെയും, അകത്തു കിടക്കുന്ന അമ്മച്ചിയെയും നോക്കി അപ്പോഴും റോഷ് മൊബൈലില്‍ ആരോടൊ തകര്‍ന്ന സ്വരത്തില്‍ അടക്കി സംസാരിക്കുകയായിരുന്നു, അമ്മച്ചി മാസ്ക്കുമ് ധരിച്ചു മയക്കത്തിലുമായിരുന്നു. വൈകുന്നേരം അമ്മച്ചിക്ക് ഗാസ് ട്രബിള്‍ ആയിരുന്നെന്നും, അത് ഹൃദയ സ്തംഭനം ആണെന്ന് അമ്മച്ചി തെറ്റ് ധരിച്ചു പേടിച്ച് പ്രഷര്‍ കേറിയതാണ് ഇന്നത്തെ എല്ലാ പ്രശ്നത്തിനും കാരണമെന്നും ഇപ്പോള്‍ പ്രഷര്‍ സാധാരണഗതിയില്‍ ആയെന്നും, വാര്‍ഡിലേക്ക് മാറ്റാമെന്നും ഡോക്ടര്‍ പറഞ്ഞു.
റീനയ്ക്ക് എല്ലാം കേട്ടപ്പോള്‍ ശരിക്കും ചിരിയാണ് വന്നത്. പ്രിയതമന്റെ ജന്മദിനം ആഘോഷിക്കാന്‍ എന്തെല്ലാം പദ്ധതികള്‍ ആയിരുന്നു. അവസാനം പാവനായി ശവമായി. കത്തികരിഞ്ഞു പോയ റോഷിന്റെ ഷര്‍ട്ടും, അപ്പച്ചന്റെ മുണ്ടും അടുത്ത ശമ്പളതില്നിന്നും മേടിച്ചു കൊണ്ടുക്കുമ്പോഴേക്കും കീശ കാലിയാകും. പിറന്നാള്‍ പദ്ധതിയുടെ അനന്തര ഫലം ആലോചിച്ചു റീന ദീര്‍ഘനിശ്വാസം വലിച്ചു വിട്ടുകൊണ്ടേയിരുന്നു. രാത്രിയില്‍ ഭക്ഷണവും, തുണിയുമായി വന്ന റോഷിന്റെ മുഖത്ത് ഒരു വല്ലാത്ത സന്തോഷം നിറഞ്ഞിരുന്നു. ശരിക്കും രാവിലത്തെ അമ്മച്ചിയുടെ സ്ഥിതി കണ്ടു റോഷ് വല്ലാതെ പേടിച്ച് പോയിരുന്നു. ഭക്ഷണം കഴിച്ചു അമ്മച്ചിക്കു മരുന്നും കൊടുത്ത് കിടക്കാന്‍ ഒരുങ്ങുന്ന റീനയെ വിളിച്ച് റോഷ് പുറത്തിറക്കി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥാലത്തേക്ക് കൂട്ടികൊണ്ടു പോയി. എന്നിട്ട് കാറില്‍ നിന്നും രണ്ടു പൊതികെട്ടുകൾ എടുത്തു വണ്ടിയുടെ മുകളില്‍ വെച്ചു. അതില്‍ നിന്നും ഒരു ചെറിയ പൊതി റീനയ്ക്ക് നേരെ നീട്ടി. അത് കണ്ടതും റീനയ്ക്കു കാര്യം പിടികിട്ടി. തുണിയെടുക്കാന്‍ പോയ റോഷ് തന്റെ പിറന്നാള്‍ സമ്മാനം കണ്ടു പിടിച്ചിരിക്കുന്നു എന്നതിൽ അവൾ നാണിച്ചു. അപ്പോഴേക്കും റോഷ് രണ്ടാമത്തെ പൊതി തുറന്നു അതില്‍നിന്നും ഒരു ജന്മദിനകേക്ക് എടുത്ത് അതില്‍ ഒരു മെഴുകുതിരിയും കത്തിച്ച് വണ്ടിയുടെ ബോനെറ്റില്‍ വെച്ചു. കേക്ക് മുറിക്കാനുള്ള കത്തി എടുത്തു റീനയുടെ അനുവാദത്തിന് അവളുടെ മുഖത്തേക്ക് നോക്കി. അപ്പോള്‍ അതുവരെ കാര്മേഘങ്ങളില് ഒളിച്ചിരുന്ന ചന്ദ്രന് ആ പ്രദേശം മുഴുവന്‍ വെള്ളിവെളിച്ചം വിതറി പതുക്കെ തെളിഞ്ഞു വന്നു. തന്റെ പദ്ധതികള്‍ ചീറ്റിയെങ്കിലും ഈ അപ്രതീക്ഷിതമായ റോഷിന്റെ നീക്കം കണ്ടപ്പോള്‍ ശരിക്കും റീനയുടെ കണ്ണു നിറഞ്ഞു. തന്റെ സ്വന്തം കാശുകൊണ്ട് വാങ്ങിച്ച ആ സമ്മാനം റോഷിന്റെ നേരെ നീട്ടി അവന്റെ കാതില്‍ പ്രേമപരവേശത്തോടെ അവള് പറഞ്ഞു "ഹാപ്പി ബെര്‍ത്ത് ഡേ മൈ ഡിയര്‍ ...."
++സിക്സ്ത് ഫോം:- ഏകദേശം അമ്പത് കൊല്ലം മുന്‍പ് വരെ പത്താം ക്ലാസ്സിന് പറയുന്ന പേര് അന്ന് സിക്സ്ത് ഫോം പാസായവര്‍ വര്ദ്ധക്ക്യത്തിലും പറയുന്ന ഇംഗ്ലിഷ് ഇന്നും എനിക്കു അത്ഭുദമാണ്.
+++ക്രിസ്ത്യന്‍ കുടുംബത്തിലെ പ്രായം കൂടുതല്‍ ഉള്ള സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന ചട്ടയും, മുണ്ടിന്റെയും മുകളില്‍ ചുറ്റുന്ന കരയുള്ള നേര്‍ത്ത തുണി (നേരിയത്).

അങ്ങനെ ആ ദിവസത്തിന് ഒരു ദിവസം മാത്രം ബാക്കി. പിറ്റേ ദിവസം രാവിലെ മറ്റാരും ആശംസകള്‍ പറയുന്നതിന് മുന്‍പേ തനിക്ക് പറയണം അതും ഇത്രയും നാള് താന്‍ കണ്ടു നടന്ന രീതിയില്‍ തന്നെ റീന മനസില്‍ പറഞ്ഞു. സമ്മാനം റോഷ് കാണാതെ കൈയ്യെത്തും ദൂരത്ത് ഒളിച്ചു വെച്ചു, അന്നേരം വെക്കാനുള്ള പാട്ട് മൊബൈലില്‍ ഉണ്ടെന്ന് ഒരുവട്ടം കൂടി റീന ഉറപ്പുവരുത്തി. അലാറം ശരിയാക്കി വെച്ചു. എല്ലാം ഭദ്രം. റോഷിന് റീനയുടെ പെരുമാറ്റത്തില്‍ നിന്നും എന്തോ ഒരു കള്ളത്തരം ഉണ്ട് എന്നു തോന്നിയെങ്കിലും രണ്ടു പേരും ലൈറ്റ് അണച്ച്കിടന്നു. മുഖത്ത് ഒരു കള്ളച്ചിരിയുമായി റീനയെന്ന കള്ളിപ്പൂച്ച റോഷിന്റെ നെഞ്ചിലേക്കു ചുരുണ്ടു കൂടി. അപ്പോള്‍ തന്റെ സ്വപ്നത്തിലെ ആ പാട്ട് മനസില്‍ വീണ്ടും പാടി തുടങ്ങി "തും ഹോ.... പാസ് മേരേ .... സാത്ത് മേ ...!!!" മകരമഞ്ഞു പൊഴിച്ച രാത്രിയുടെ ഏതോ ഒരു യാമത്തില്‍ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതിവീണു.
മോനേ ഡാ... നിന്റെ അമ്മച്ചി ..!!!!!!!!!! എന്ന അപ്പച്ചന്റെ തകര്‍ന്ന നിലവിളിയും, കതകിലെ ഇടിയും കേട്ടാണ് റോഷും, റീനയും ഞെട്ടി ഉണര്‍ന്നത്. നിന്ന നില്പ്പില് നെഞ്ചില്‍ കൈ അമര്‍ത്തി, വിയര്‍ത്ത് കുളിച്ചു കിടക്കുന്ന അമ്മച്ചിയെ പോക്കിയെടുത്ത് റോഷും റീനയും അപ്പച്ചനും കൂടി കാറില്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടെര്മ്മാര് അകത്ത് ഐ സി യൂവില്‍ അമ്മച്ചിയെ ഓക്സിജെന് മാസ്കും ധരിപ്പിച്ചു കിടത്തി. പുറത്തു കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമോ എന്ന വെപ്രാളത്തില്‍ അപ്പച്ചനും, ഇനി തനിക്ക് ആരുണ്ട് എന്ന ചിന്തയില്‍ റോഷും, രണ്ടു പേരുടെയും വെപ്രാളം കണ്ടു വിഷമിച്ചു റീനയും കാത്തിരുന്നു. ഇതിനിടയില്‍ റോഷ് ആര്കോക്കെയോ ഫോണ്‍ ചെയ്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ റീനയുടെ അപ്പച്ചനും, സഹോദരനും വന്നു. പിന്നെ മറ്റ് ബന്ധുക്കളും വന്നു തുടങ്ങി. വരുവാന്‍ സാധിക്കാത്തവര്‍ റോഷിന്റെ മൊബൈലില്‍ വിളിച്ച് കൊണ്ടേയിരുന്നു. അങ്ങനെ സമയം ഏതാണ്ട് പുലര്‍ന്നു. തന്റെ പ്രിയതമന്റെ ജന്മദിനം ആശംസിക്കാനുള്ള സമയമറിയിച്ചു ഫോണിന്റെ അലാം അടിച്ചു തുടങ്ങി. റീന പതുക്കെ റോഷിനെയും, അകത്തു കിടക്കുന്ന അമ്മച്ചിയെയും നോക്കി അപ്പോഴും റോഷ് മൊബൈലില്‍ ആരോടൊ തകര്‍ന്ന സ്വരത്തില്‍ അടക്കി സംസാരിക്കുകയായിരുന്നു, അമ്മച്ചി മാസ്ക്കുമ് ധരിച്ചു മയക്കത്തിലുമായിരുന്നു. വൈകുന്നേരം അമ്മച്ചിക്ക് ഗാസ് ട്രബിള്‍ ആയിരുന്നെന്നും, അത് ഹൃദയ സ്തംഭനം ആണെന്ന് അമ്മച്ചി തെറ്റ് ധരിച്ചു പേടിച്ച് പ്രഷര്‍ കേറിയതാണ് ഇന്നത്തെ എല്ലാ പ്രശ്നത്തിനും കാരണമെന്നും ഇപ്പോള്‍ പ്രഷര്‍ സാധാരണഗതിയില്‍ ആയെന്നും, വാര്‍ഡിലേക്ക് മാറ്റാമെന്നും ഡോക്ടര്‍ പറഞ്ഞു.
റീനയ്ക്ക് എല്ലാം കേട്ടപ്പോള്‍ ശരിക്കും ചിരിയാണ് വന്നത്. പ്രിയതമന്റെ ജന്മദിനം ആഘോഷിക്കാന്‍ എന്തെല്ലാം പദ്ധതികള്‍ ആയിരുന്നു. അവസാനം പാവനായി ശവമായി. കത്തികരിഞ്ഞു പോയ റോഷിന്റെ ഷര്‍ട്ടും, അപ്പച്ചന്റെ മുണ്ടും അടുത്ത ശമ്പളതില്നിന്നും മേടിച്ചു കൊണ്ടുക്കുമ്പോഴേക്കും കീശ കാലിയാകും. പിറന്നാള്‍ പദ്ധതിയുടെ അനന്തര ഫലം ആലോചിച്ചു റീന ദീര്‍ഘനിശ്വാസം വലിച്ചു വിട്ടുകൊണ്ടേയിരുന്നു. രാത്രിയില്‍ ഭക്ഷണവും, തുണിയുമായി വന്ന റോഷിന്റെ മുഖത്ത് ഒരു വല്ലാത്ത സന്തോഷം നിറഞ്ഞിരുന്നു. ശരിക്കും രാവിലത്തെ അമ്മച്ചിയുടെ സ്ഥിതി കണ്ടു റോഷ് വല്ലാതെ പേടിച്ച് പോയിരുന്നു. ഭക്ഷണം കഴിച്ചു അമ്മച്ചിക്കു മരുന്നും കൊടുത്ത് കിടക്കാന്‍ ഒരുങ്ങുന്ന റീനയെ വിളിച്ച് റോഷ് പുറത്തിറക്കി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥാലത്തേക്ക് കൂട്ടികൊണ്ടു പോയി. എന്നിട്ട് കാറില്‍ നിന്നും രണ്ടു പൊതികെട്ടുകൾ എടുത്തു വണ്ടിയുടെ മുകളില്‍ വെച്ചു. അതില്‍ നിന്നും ഒരു ചെറിയ പൊതി റീനയ്ക്ക് നേരെ നീട്ടി. അത് കണ്ടതും റീനയ്ക്കു കാര്യം പിടികിട്ടി. തുണിയെടുക്കാന്‍ പോയ റോഷ് തന്റെ പിറന്നാള്‍ സമ്മാനം കണ്ടു പിടിച്ചിരിക്കുന്നു എന്നതിൽ അവൾ നാണിച്ചു. അപ്പോഴേക്കും റോഷ് രണ്ടാമത്തെ പൊതി തുറന്നു അതില്‍നിന്നും ഒരു ജന്മദിനകേക്ക് എടുത്ത് അതില്‍ ഒരു മെഴുകുതിരിയും കത്തിച്ച് വണ്ടിയുടെ ബോനെറ്റില്‍ വെച്ചു. കേക്ക് മുറിക്കാനുള്ള കത്തി എടുത്തു റീനയുടെ അനുവാദത്തിന് അവളുടെ മുഖത്തേക്ക് നോക്കി. അപ്പോള്‍ അതുവരെ കാര്മേഘങ്ങളില് ഒളിച്ചിരുന്ന ചന്ദ്രന് ആ പ്രദേശം മുഴുവന്‍ വെള്ളിവെളിച്ചം വിതറി പതുക്കെ തെളിഞ്ഞു വന്നു. തന്റെ പദ്ധതികള്‍ ചീറ്റിയെങ്കിലും ഈ അപ്രതീക്ഷിതമായ റോഷിന്റെ നീക്കം കണ്ടപ്പോള്‍ ശരിക്കും റീനയുടെ കണ്ണു നിറഞ്ഞു. തന്റെ സ്വന്തം കാശുകൊണ്ട് വാങ്ങിച്ച ആ സമ്മാനം റോഷിന്റെ നേരെ നീട്ടി അവന്റെ കാതില്‍ പ്രേമപരവേശത്തോടെ അവള് പറഞ്ഞു "ഹാപ്പി ബെര്‍ത്ത് ഡേ മൈ ഡിയര്‍ ...."
++സിക്സ്ത് ഫോം:- ഏകദേശം അമ്പത് കൊല്ലം മുന്‍പ് വരെ പത്താം ക്ലാസ്സിന് പറയുന്ന പേര് അന്ന് സിക്സ്ത് ഫോം പാസായവര്‍ വര്ദ്ധക്ക്യത്തിലും പറയുന്ന ഇംഗ്ലിഷ് ഇന്നും എനിക്കു അത്ഭുദമാണ്.
+++ക്രിസ്ത്യന്‍ കുടുംബത്തിലെ പ്രായം കൂടുതല്‍ ഉള്ള സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന ചട്ടയും, മുണ്ടിന്റെയും മുകളില്‍ ചുറ്റുന്ന കരയുള്ള നേര്‍ത്ത തുണി (നേരിയത്).
അതാ ഒന്നും മുന്‍കൂട്ടി തീരുമാനിയ്ക്കരുതെന്ന് പറയുന്നത്
ReplyDeleteഹഹഹഹ..... ആദ്യ കമെന്റിന് നന്ദിയുണ്ട് ....
Deleteവിചാരിച്ചതുപോലെ ഒന്നും നടന്നില്ലെങ്കിലും,ഈ ജന്മദിനം ഓര്‍മ്മയില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒന്നായി മാറിയല്ലോ!!
ReplyDeleteആശംസകള്‍!!
നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.. ആശംസകള്‍.
ReplyDeleteഅപ്പോള്‍ പവനായി ശവമായി.
ReplyDeleteഎന്നാലും സന്തോഷം തുടര്‍ന്നല്ലോ.
സ്വപ്നം വരുത്തിവെച്ച വിന.
ReplyDeleteഎന്നാലും ഹാപ്പിബര്‍ത്ത് ഡേ ഹാപ്പിയായി തന്നെ ആഘോഷിക്കാന്‍ കഴിഞ്ഞല്ലോ!
ആശംസകള്‍
കുര്യച്ചാ,
ReplyDeleteസുപ്രഭാതം !
വെറുതെയല്ല ഭാര്യ ! :)
കഥ നന്നായി !
അക്ഷര തെറ്റുകൾ തിരുത്തുമല്ലോ .
സസ്നേഹം,
അനു
കൊള്ളാം
ReplyDeleteനന്നായിരിന്നു..നല്ലൊരു വായനാനുഭവം നല്കി ഓർമകളിലേക്ക് ചെറുതായൊന്നു ഊളിയിട്ടു..തുടർന്നും എഴുതുക.
ReplyDeleteജന്മദിനം മറന്നുപോകുന്നത് ഓരോ ജന്മദിനം കഴിയുന്തോറും പതിവ് തെറ്റിക്കാതെ നടക്കുന്നു.നമ്മൾ മറന്ന ദിനം ഒരാളെങ്കിലും ഓർത്തു എന്നറിഞ്ഞാൽ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല...