എല്ലാരും പോയി അല്ലേ മോളൂ...!!!! ..... അവളും പോയി ഇനി ഞാനും നീയും നിന്റെ കൂട്ടുകാരും ഈ വീടും മാത്രം. നീ വല്ലോം കഴിച്ചോ. ഇന്നലെ രാവിലെ അവളുടെ നിശബ്ദ മുഖം കണ്ടത് മുതല്‍ ഞാന്‍ ഏതോ ലോകത്തായിരുന്നു. വല്ലാത്ത ഒരു മരവിപ്പ്. അവളുടെ കൈകളിലെ തണുപ്പുപോലെ. നീ കണ്ടിരുന്നോ അവളുടെ മുഖം. എങ്ങനെ കാണാനാണ്. എന്തായിരുന്നു ജനകൂട്ടം. ഞാനും ഇന്നലെ രാവിലെ ഒന്നു കണ്ടതാ. പിന്നെ ആ ചേതനയറ്റ മുഖം നോക്കുവാന്‍ എനിക്കും സാധിച്ചില്ല. ഒരു ഒരാശ്വാസത്തിനായി നിന്റെ അടുത്തു വന്നിരിക്കാന്‍ ഞാന്‍ എത്ര കൊതിച്ചു. അമേരിക്കയിലും, ദുബായിലുമുള്ള മക്കളും, ബന്ധുക്കളും, കൂട്ടുകാരും എല്ലാവരുടെയും തിക്കിത്തിരക്കിയുള്ള ഫോട്ടോ പിടുത്തത്തിന്റെ ബഹളങ്ങള്‍ കാരണം എന്നെ അവര്‍ മുകളിലത്തെ മുറിയില്‍ കൊണ്ടുവന്നിരുത്തി. നിനക്കാറിയാലോ എനിക്കു ഗോവണി കയറാനും ഇറങ്ങാനും പറ്റില്ലന്നു. എങ്ങനെയോ രണ്ടു പേര് പിടിച്ച് മുകളിലത്തെ നിലയില്‍ കൊണ്ടുപോയിരുത്തി. പിന്നെ ഇപ്പോഴാ അവരെന്നെ താഴേക്കു കൊണ്ടുവന്നത്. അത് കാരണം അവളെ അവസാനമായി ഒന്നു കാണുവാന്‍ പോലും കഴിഞ്ഞില്ല മാളു.
മിനിഞ്ഞാന്ന് വരെ നമ്മള് മൂണ്‍ പേരും മാത്രമുള്ള ഇവിടം എന്തു രസമായിരുന്നു അല്ലേ. എന്നും രാവിലെ ഇവിടെ നിന്റെ കൂടെ ഇരിക്കുമ്പോള്‍ അവള് എനിക്കും നിനക്കും കുടിക്കാനുള്ളതുമായി വന്നു നമ്മളോട് സംസാരിച്ചുകൊണ്ടു ഈ മുറ്റമെല്ലാം അടിച്ചുവാരുകയും. ക്ഷീണിക്കുമ്പോള്‍ ഇവിടെ വന്നിരിക്കുകയും, നീ അനുസരണകേട് കാട്ടുമ്പോള്‍ വാത്സല്യത്തോടെ ശാസിക്കുകയും, ചിലപ്പോള്‍ അടിക്കുകയും, നിന്റെ ഉണ്ണികളേ കാണുമ്പോള്‍ സന്തോഷിക്കുകയും ചെയ്തത് നീ ഓര്‍കുന്നുണ്ടോ കുട്ട. ഇനി ആരുണ്ട് നമുക്ക് ഇങ്ങനെയൊക്കെ ചെയ്യാനും, പറയാനുമുള്ളത്. എല്ലാം പോയി. എന്തൊരു നിശബദ്ധതയാണ് ഇവിടെ. ഈ വീടിന്റെയും, തൊടിയുടെയും വിളാക്കാണു അണഞ്ഞത്. പകലിന് പോലും പഴയ ഓജസില്ല.....
നീ അറിഞ്ഞോ ഒരു വാര്‍ത്ത. ജോയ്ക്കും,സാലിക്കും ഇപ്പോ ഈ വീടും പറമ്പും വില്‍ക്കണം പോലും. എന്നിട്ട് എന്നെ എവിടെയോ ഉള്ള ഒരു വൃദ്ധ സദനത്തില്‍ ഏല്‍പ്പിച്ചു അവര്‍ക്ക് ഇവിടുന്നു പോകണം എന്നു. അവളോ പോയി ഇനി നിന്നെയും കൂടെ ഞാന്‍ എങ്ങനെ ഉപേക്ഷിക്കും കൂട്ട. അവര്‍ പൊട്ടിമുളച്ചു വളര്‍ന്ന ഈ വീട് വിട്ടിറങ്ങിയപ്പോള്‍ രണ്ടു അനാഥ പ്രേതങ്ങള്‍ ആയിരുന്നു ഞാനും അവളും. ഒരു വലിയ പറമ്പില്‍ ഒത്ത നടുക്ക് ഒരു വലിയ മാളികയില്‍ മിണ്ടാണും പറയാനും ആരുമില്ലാതെ മുഖത്തോട് മുഖം അങ്ങനെ ഇരികുമ്പോഴാണ് നീ ഈ വീട്ടിലേക്ക് പൊട്ടി മുളച്ചു വന്നത്. അന്നുമുതല്‍ നീ ആയിരുന്നു ഞങ്ങളുടെ സന്തോഷം.നിന്റെ വളര്‍ച്ചയിലൂടെ നീ ഞങ്ങളെയും സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. എത്ര രസമായിരുന്നു ആ ദിവസങ്ങള്‍. നീ ഓര്കുന്നോ നീ ആദ്യമായി പുഷ്പ്പിതയായത്. ആ സന്തോഷ വിവരം അവളാണ് എന്നെ അറിയിച്ചത്. ഞാന്‍ ഒന്നു കാണട്ടെ എന്നു പറഞ്ഞപ്പോള്‍ അവള് പറയുവാ ഇതൊക്കെ പെണ്ണുങ്ങളുടെ കാര്യമാ ആണുങ്ങള്‍ക്ക് എന്താ കാര്യം എന്നു!!! ..... എങ്കിലും ഞങ്ങളറിയത്തെ നീ പരാഗണം നടത്തിയത് ഞങ്ങള്‍ക്ക് ദേഷ്യവും സാങ്കേടവും വന്നു എന്നത് നേരാ. പിന്നെ ദേഷ്യം വരാതിരിക്കുമോ കാറ്റില്‍ നിന്നും, മഴയില്‍ നിന്നും, അസുഖങ്ങളില്‍ നിന്നും രക്ഷിച്ചു നിന്നെ വളര്‍ത്തി വലുതാക്കി എന്നിട്ട് സാലിയും, ജോയും ചെയ്തപ്പോലെ സ്വന്തം ഇഷ്ട്ട പ്രകാരം കല്ല്യാണം കഴിച്ചു അവരുടെ സൌകര്യാര്‍ത്തം ഞങ്ങളെ ഉപേക്ഷിച്ചു വിദേശങ്ങളില്‍ താമസിച്ചാല്‍ ആര്‍ക്കാണു ദേഷ്യവും സാങ്കേടവും വരാത്തത്. പക്ഷേ നിന്റെ ആദ്യ ഉണ്ണിയെ കണ്ടപ്പോള്‍ തന്നെ ഞങ്ങളുടെ ദേഷ്യമെല്ലാം പോയി എന്നത് നേരയെങ്കിലും നീ ഞങ്ങളോടു ചെയ്ത തെറ്റിന് ഒരു ശിക്ഷ എന്ന നിലയില്‍ അന്ന് അത് ഞങ്ങള്‍ പുറത്തു കാണിച്ചില്ലനെയുള്ളൂ.
അതൊക്കെ പഴയ കാലം. എല്ലാം കഴിഞ്ഞു....... മാളു ഞാന്‍ ഒന്നു നിന്നിലേക്ക് ഒന്നു ചേര്ന്നിരുന്നോട്ടേ. ഒരു വല്ലാത്ത ക്ഷീണം. അവള് ഉണ്ടായിരുന്നപ്പോള്‍ അവളേയായിരുന്നല്ലോ ഞാന്‍ ചാരി ഇരിക്കാറ്. അവളും പോയി. ഇനി നീയേയുള്ളൂ എനിക്കു...... ഞാന്‍ പറയുന്നതു വല്ലോം നീ കേള്കുന്നുണ്ടോ കുട്ടി. എന്താ നിനക്കു ഒരു വിഷമം പോലെ, നിന്റെ മുഖമെന്താ വാടിയിരിക്കുന്നത്, മുടിയൊക്കെ പെട്ടന്നു കൊഴിഞ്ഞല്ലോ, കുറെ മുടികള്‍ പതിവില്‍ കൂടുതല്‍ നിലത്തും കിടപ്പുണ്ട്. മിനിഞ്ഞാന്ന് വരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ നിനക്ക്. അവളു പോയ വിഷമം കൊണ്ടാണോ മുടികൊഴിഞ്ഞത്. എന്താ നീ ഒന്നും മിണ്ടാത്തത് മാളു.......ങേ..!!! അതാരാ മാളു .....ആരോ രണ്ടു പേര് ഇങ്ങോട്ട് വരുന്നല്ലോ. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ പടികടന്നു ഇത്രയും പേര് രണ്ടു ദിവസംകൊണ്ടു വരുന്നത്. അല്ലേല്‍ പോസ്റ്റുമാനും, പള്ളിലച്ചനും, ഗ്യാസുകാരനും വരുന്നതൊഴിച്ചു വേരാരും വരാറില്ലായിരുന്നല്ലോ. ജോയ് മോന് ആണെല്ലോ അവരോടു സംസാരിക്കുന്നതു. എന്താണാവോ......
"എന്റെ പേര് ജോയ്, എന്താ നിങ്ങളുടെ പേര് "
"ചാക്കോ "
"ചാക്കോ.... നിങ്ങള്‍ പറഞ്ഞ പ്രകാരം എഗ്രീമെന്റ് എഴുതാം....പക്ഷേ പണി പെട്ടന്നു തീര്‍ക്കണം. "
"എഗ്രീമെന്റ് എഴുതിയാല്‍ പിന്നെ ഞങ്ങള്‍ക്ക് അധികം സമയം വേണ്ട..... ഓട്, തടി, കല്ല് ഇതേ ഞങ്ങള്‍ക്ക് വേണ്ടു .... ഇവിടെ ഒരു വീട് ഉണ്ടായിരുന്നു എന്നു പോലും ആരും ആറിയത്തെ രീതിയില്‍ വൃത്തിയാക്കി തരാം ...സാറിന് അത് പോരേ..... "
"അത് മതി.... എനിക്കും ചേച്ചിക്കും അടുത്താഴ്ച്ച തിരിച്ചു പോകാനുള്ളതാ അതിനു മുന്‍പ് തീര്‍ത്തു തരണം ആത്രേയെ എനിക്കുള്ളൂ.... "
"ഏറ്റു.... പിന്നെ.......അതു പിന്നെ... സാറേ..... ചാക്കോ തലച്ചോറിഞ്ഞുകൊണ്ടു ചോദിച്ചു ആ ഇലകൊഴിഞ്ഞ മാവിന് ചോട്ടില് ഇരിക്കുന്ന ആളു സാറിന്റെ അപ്പച്ചന് ആയിരിക്കുമല്ലേ ..... നിങ്ങള്‍ പോകുമ്പോള്‍ അപ്പച്ചനെയും കൊണ്ട് പോകുമായിരിക്കും?"
"ഹ്ഹുമ് ...അപ്പച്ചന്നാണ് ..... പക്ഷേ കൊണ്ട് പോകുന്നില്ല ഇവിടെ ഏര്ണാകുലത്ത് ഒരു സ്ഥലം ഉണ്ട് അവിടെ ആക്കിയേച്ചു പോകും....."
"എന്നാലും സ്വന്തം അപ്പനല്ലേ സാറേ ..... അനാഥമന്തിരത്തില്‍ ഉപേക്ഷിക്കണോ....!!!"
"ചാക്കോ ചെന്നു പണി തുടങ്ങാന്‍ നോക്കൂ......പിന്നെ പണി എല്ലാം കഴിയുമ്പോള്‍ അങ്ങേര് ഇരിക്കുന്ന ആ മാവും വെട്ടിയെര് ഞങ്ങള്‍ക്ക് പകരം വെച്ച അങ്ങേരുട് മോളാണ് അത്.... "
ഉണങ്ങിയ മാവിന് ചുവട്ടില്‍ ഇരിക്കുന്ന വൃദ്ധനെയും, മാവിനെയും നോക്കി ഏറ്റു എന്നർത്ഥത്തിൽ തലയാട്ടി ചാക്കോ നടന്നു പോയി.
"മോളേ നീ കേട്ടോ നമ്മള് രണ്ടുപേരും പിരിയാന്‍ പോകുന്നു. ഒരു വേര്‍പാടിന്റെ വേദനമായും മുന്‍പെ അടുത്തതും. മോളെ എനിക്കു എന്തോ.... ഒരു വല്ലാത്ത വിമ്മിഷ്ട്ടം പോലെ. ഞാന്‍ ഒന്നു ശരിക്കും ചാരിയിരുന്നോട്ടേ നിന്നെ..... വല്ലാതെ ഒരു മയക്കം പോലെ....കണ്പോളകള്ക്ക് എന്താ ഒരു ഘനം. മോളേ നീ കണ്ടോ അതാ അവള് പടികെട്ടില്‍ നിന്നും എന്നെയും നിന്നെയും അങ്ങോട്ട് വിളിക്കുന്നു. നമുക്ക് വേഗം പോകാം .... ഞാനും അവളും നീയും, നിന്റെ ഉണ്ണികളും മാത്രമുള്ള ആ ലോകത്തേക്ക്....."
വേണ്ടായിരുന്നു.
ReplyDeleteമക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടല്ലോ
ReplyDeleteഅക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം
ReplyDeleteആശംസകള്‍
ആശംസകള്‍... ഇനിയും പോരട്ടെ...
ReplyDelete